രണ്ടു കിലോമീറ്ററോളം പോയപ്പോൾ ശശി വീണ്ടും പറഞ്ഞു. ‘ ഇതിലേ പോയാ. ആ കലുങ്കു കാണാരുന്നു.” ശെരിയായിരുന്നു. ആ വഴി പോയാൽ പെങ്ങളുടെ വീട്ടിലെത്താം. പക്ഷേ ആരും മറുപടി പറഞ്ഞില്ല. പക്ഷേ അതു കേട്ട ഏടത്തി വീണ്ടും വിതുമ്പി ഗണേശൻ ശശിയുടെ തുടയിൽ ഒരടി കൊടൂത്തു. ശശി വണ്ടി നേരേ വിട്ടു. ആശുപ്രതിയിൽ ചെന്ന ഞങ്ങൾ ഏടത്തിയേ സന്ദർശക മുറിയിൽ കുഞ്ഞുട്ടനേ ഏൽപ്പിച്ച വിവരങ്ങൾ അന്വേഷിച്ചു. ഡ്യൂട്ടി ഡോക്ടറെ കണ്ടു. രജിസ്റ്റ്റിൽ പേരുനോക്കി. വാർത്ത ശൈരിയായിരുന്നു. എന്റെ കാലിന്റെ പെരുവിരലിൽ നിന്നും ഒരു വിറയൽ, ഗണേശൻ എന്നേ താങ്ങിയില്ലായിരുന്നെങ്കിൽ ഞാൻ മറിഞ്ഞടിച്ചു വീണേനേ. ക്രൈഡവർക്ക് കാര്യമായിട്ടൊന്നും പറ്റിയിട്ടില്ല. ചെറിയ കുറച്ചു മുറിവുകൾ മാത്രം, പിന്നെ കാലിന്റെ മുട്ട് ഒന്നുള്ളൂക്കിയിട്ടുണ്ട്. ചേട്ടനും പുറമേ ഒന്നും ഇല്ല, എങ്കിലും ബോധം തെളിയാത്തതു കൊണ്ട് ഐസീയുവിൽ ത്തന്നേ കിടത്തിയിരിയ്ക്കുന്നു. ഞങ്ങൾ അവിടെ ഓടിയെത്തി അനുജനാണെന്നു പറഞ്ഞിട്ടും അകത്തേയ്ക്കു കയറ്റി വിട്ടില്ല. രോഗിയ്ക്കു ബോധം തെളിയാതെ കയററുകില്ലെന്ന് പിടിവാശിയിൽ നഴ്സസുമാർ നിന്നു. ഞാൻ അവിടെയുണ്ടായിരുന്ന ചാരുണ്ടെഞ്ചിൽ ഇരുന്നിട്ട് ഗണേശനേ ഏടത്തിയേ കൊണ്ടു വരാനായി പറഞ്ഞു വിട്ടു. ഏടത്തിയേ കൊണ്ടു വന്നിട്ട് ഗണേശനും കുഞ്ഞുട്ടനും പൊന്നപ്പനേ കാണാൻ വാർഡിലേയ്ക്കു പോയി. വിവരങ്ങൾ അറിയണമല്ലോ. ഐസീയുവിന്റെ വട്ടത്തുളയിലൂടെ ഞങ്ങൾ ചേട്ടനേ ഒരു നോക്കു കണ്ടു. മൂക്കിലും വായിലും എന്തൊക്കെയോ കുഴലുകൾ.
ഏടത്തി എന്റെ ചുമലിൽ ചാരിനിന്നു. അവർ ഇപ്പോൾ വീഴുമെന്നു തോന്നി അകത്തു നിന്നും ഇറങ്ങി വന്ന നേഴ്സസിനോട് ഞാൻ ചോദിച്ചു. ” ഇത്. ആ രോഗിയുടെ ഭാര്യയാ.. ഞാൻ അനിയനും..ഒന്നകത്തു വിടാമോ.. ഒന്നു കണ്ടാ മതി.” ‘ അയ്യോ. എന്റെനിയാ. ബോധം തെളിയാതെ ആരേയും അകത്തേയ്ക്കു വിടരുതെന്ന് ഡോക്ടറു പ്രത്യേകം പറഞ്ഞിട്ടൊണ്ട്.”
‘ ഇപ്പം എങ്ങനെയുണ്ട്.” ” ഒടിവും ചതവും ഒന്നുല്യ.. ഒന്നും കാര്യമായിട്ട് പറ്റിയിട്ടില്ല. പിന്നേ എന്തോ ബോധം തെളിഞ്ഞിട്ടില്ല. കള്ളിന്റെ ലഹരീം ഒണ്ട്.’ അവർ ഞങ്ങളേ ഒന്നു സൂക്ഷിച്ചു നോക്കിയിട്ട് നടന്നുപോയി ഹോ, സമാധാനമായി ഞാൻ ഏടത്തിയേയും കൂട്ടി ബെഞ്ചിലിരുന്നു.
‘ ഞാൻ പറഞ്ഞില്ലേ. കുഴപ്പം ഒന്നും വരത്തില്ലെന്ന്.. ഏടത്തി പറഞ്ഞപോലെ ദേഷ്യത്തിനു കളെള്ളാത്തിരി കുടിച്ചു കാണും. കെട്ടെറങ്ങണേൽ താമസിയ്ക്കുവാരിക്കും.” ‘ എന്റീശരാ. എന്റെ തേവരേ. ഒന്നും പറ്റാതിരുന്നാ മതിയാരുന്നു. ഇനി ഞാൻ എന്റെ ആയുസ്സി വീഴത്തില്ലേ.സൂക്ഷിച്ചോളാവേ.. എന്റെ ഭഗോതീ. ‘ ഏടത്തി കണ്ണു തുടച്ചു. അവർക്കല്പം ആശ്വാസമായതു പോലെ. ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ നേഴ്സ് ഇറങ്ങിവന്ന് വിളിച്ചു. ‘ രോഗിയ്ക്ക് ബോധം വീണിട്ടൊണ്ട്. ഇനി കാണണമെങ്കിൽ ഏറ്റവും അടുത്ത ആൾക്കാർക്ക് മാത്രം കാണാം. പക്ഷേ.. രോഗിയേ ചോദ്യങ്ങൾ ചോദിച്ച് ശല്യപ്പെടുത്തരുത്. ഡോക്ടർ വന്ന് പരിശോധിച്ചിട്ട്. വാർഡിലേയ്ക്കു മാറ്റും. പിന്നെ നിങ്ങളെന്തു വേണേലും ആയിയ്യോ. ‘ ഞങ്ങൾ അകത്തു കയറി ഞങ്ങളേ കണ്ട ചേട്ടന്റെ മുഖത്ത് ഒരു വിളറിയ പുഞ്ചിരി പടർന്നു. കാര്യമായ ക്ഷീണമൊന്നും കണ്ടില്ല. ഏടത്തി ചേട്ടന്റെ കാൽക്കലിരുന്നു. ചേട്ടൻ മെല്ലെ എന്നെ കയ്ക്കുകാട്ടി വിളിച്ചു. ഞാൻ അടൂച്ചു ചെന്നു.
‘ നിങ്ങൾ. എങ്ങനെ അറിഞ്ഞു…?..’ പ്രതത്തിൽ കണ്ടു. വണ്ടീടേ നമ്പരു വെച്ചാ മനസ്സിലാക്കിയേ…”
പൊന്നപ്പൻ..?..”
വാർഡിലൊണ്ടെന്നു പറഞ്ഞു. കൊഴപ്പമൊന്നുമില്ല.
നീ കണ്ടോ.. ?..”
ഇല്ല. ഗണേശനും കുഞ്ഞുട്ടനും അങ്ങോട്ടു പോയിട്ടൊണ്ട്.” ചേട്ടൻ കാൽക്കലിരുന്ന് കരയുന്ന ഭാര്യയേ നോക്കി
‘ ഗീതേ.’
ഒരു പൊട്ടിക്കരച്ചിലായിരുന്നു മറുപടി
‘ നീ ഇങ്ങു വന്നേ.” ചേട്ടൻ കയ്ക്കുകാട്ടി വിളിച്ചു. ഏടത്തി ചേട്ടന്റെ മുഖത്തിനരികിലായി നിലത്തിരുന്നു. ‘ നീയെന്തിനാ കരേനേ. എനിമ്നാന്നും പറ്റിയിട്ടില്ല. തേവരു കാത്തു. ‘
