എങ്ങനെ അതിനു ഞാൻ മുതിർന്നു എന്ന് എനിക്കിന്നും അറിയില്ല. ഗണേട്ടനേ എന്റെ പങ്കുകാരനാക്കിക്കൊണ്ട് ചെയ്യാനായിരുന്നു പദ്ധതി ഗണേട്ടനും സന്തോഷമായി കലുങ്കേൽ കുത്തിയിരുന്നും വായിൽ നോക്കിനടന്നും കഴിഞ്ഞിരുന്ന ഗണേശനത് അനുഗ്രഹമായിരുന്നു. രാത്രി വൈകി വീട്ടിലെത്തിയ എന്നേ നോക്കി എല്ലാവരും ഉണർന്നിരുപ്പുണ്ടായിരുന്നു. ചെന്നു കേറിയ പാടെ അഛൻ ചോദിച്ചു. ” എല്ലാം ശെരിയായോടാ മോനേ.” ശെരിയായി. രണ്ടാഴ്ചയ്ക്കുള്ളിൽ പണം കെട്ടിവെച്ചാൽ ചരക്ക് (കമമായി നമ്മുടെ സ്റ്റോറിലെത്തും. പിന്നെ എല്ലാം നമ്മുടെ മിടുക്ക്. ഒന്നു കുളിച്ചിട്ട് ചേട്ടനേ കാണണം. അഛൻ ചേട്ടനോടു ചോദിച്ചോ. ‘ ഇല്ല. ഒന്നു സൂചിപ്പിച്ചൊട്ടൊണ്ട്. എല്ലാം നീ തന്നെ പറഞ്ഞാ മതി.” കുളിയ്ക്കാൻ വേണ്ടി കുളിമുറിയുടെ വാതിൽക്കൽ എത്തിയ എന്നേ ഏടത്തി തടഞ്ഞു. ‘ വാസൂട്ടാ. എനിമ്നാരത്യാവശ്യകാര്യം പറയാനൊണ്ടായിരുന്നു.” ” എല്ലാം പറയാം എന്റേടത്തീ. ഒന്നു കുളിയ്ക്കട്ടെ. തല പെരുക്കുന്നു.” ‘ എങ്കിൽ ഞാൻ ചോറെടുത്തു വെയ്ക്കാം. വേഗം കുളിച്ചിട്ടു വാ…’ കുളി കഴിഞ്ഞ് ഞാൻ അടുക്കളയിലെത്തി ചോറിനു മുമ്പിൽ ഇരുന്നപ്പോഴേയ്ക്കും ഏടത്തി തുടങ്ങി ‘ വാസുട്ടാ. ഞാൻ പറയുന്നത് നീ അനുസരിയ്ക്കും എന്ന് എനിയ്ക്കു വാക്കു തരണം.” ‘ ഏടത്തി എന്തു പറഞ്ഞാലും ഞാൻ കേക്കുന്നുണ്ടല്ലോ.
പിന്നെയെന്തിനാ വേറൊരു വാക്ക്.” ‘ ഇത്രത നിസ്സാര കാര്യമല്ല. അതോണ്ടാ…’ അപ്പോഴേയ്ക്കും ചേട്ടന്റെ വിളി കേട്ടു. ‘ വാസുട്ടാ…’ ‘ ദാ വരുന്നേട്ടാ…’ ‘ വാസൂട്ടാ…’ ഏടത്തി തിരിച്ചു വിളിച്ചു. ‘ ചേട്ടന്നെന്തിനാ വിളിച്ചേന്നു നോക്കട്ടെ.’ ഞാൻ ചേട്ടന്റെ അടുത്തു ചെന്നു. ‘ ഇവിടെ ഇരിക്ക്. നീ ചോറുണ്ടോ. ‘ ഇല്ല. ഇരുന്നപ്പഴാ ചേട്ടൻ വിളിച്ചേ.” ‘ സാരമില്ല. ഇതു കഴിഞ്ഞ് ഉണ്ണാം. നീ എന്തിനാ കോയമ്പത്തുർക്കു പോയേ…?..” ‘ ചേട്ടനൊന്നും തോന്നരുത്. ചേട്ടനോടു ചോദിയ്ക്കാതെ ഞാനൊരു കാര്യത്തിൽ എടുത്തു ചാടി. അതു വിജയിക്കണെങ്കിൽ ചേട്ടന്റെ സഹായോം വേണോം.. ‘ ഈ കെടപ്പു കെടന്ന് ഞാനെന്തു സഹായിക്കാനാടാ.?..” ഞാൻ കാര്യങ്ങൾ ചുരുക്കമായി വിവരിച്ചു.
അപ്പോഴേയ്ക്കും അഛനും ഏടത്തിയും അടുത്തെത്തി. ” കണ്ടോ. അഛാ. നമ്മളു മണ്ടനെന്നും പൊട്ടന്നെന്നും പറഞ്ഞ് കളിയാക്കിയ വാസുട്ടൻ. അവനെന്നേക്കാളും മിടുക്കനാ.. ആട്ടെ. ഞാനിപ്പം എന്താ ചെയ്യണ്ടേ…” ‘ അത്. ഞാനിപ്പം എങ്ങനാ പറയ്ക്കുകാ. അഛൻ പറ.’ ‘ നീ പറണേത്താടാ. ഈ തലവെട്ടിത്തരാനും ഞാനൊരുക്കമാ…’ ‘ പിന്നേ.. ഏട്ടൻ വാങ്ങിയ ആ സ്ഥലമൊണ്ടല്ലോ. അതൊന്നു പണയം വയ്ക്കണം. ഏടത്തിയേക്കൂടി ചേട്ടൻ ഒന്നു സമ്മതിപ്പിയ്ക്കണം.” അതിനെന്താടാ. നീ കടലാസു കൊണ്ടുവാ. ഞങ്ങളൊപ്പിട്ടു തരും.” അതു മതി. സമാധാനമായി. എന്നാ ഞാൻ പോയി വല്ലോം കഴിയ്ക്കട്ടെ.” ‘ പിന്നെ നീയെന്താ ഞങ്ങളേപ്പറ്റി വിചാരിച്ചേ. വാ. വന്നു കഴിയ്ക്ക്. എന്നിട്ടു വർത്താനം പറയാം.’ ഏടത്തി പറഞ്ഞു. എന്നിട്ടടുക്കളയിലേയ്ക്കു നടന്നു. ‘ നല്ല നില്ല. നീ ഇവിടിരിയ്ക്ക്. ചേട്ടൻ എന്റെ കയ്യിൽ പിടിച്ചു. ഞാൻ വീണ്ടും കട്ടിലിൽ ഇരുന്നു. ‘ നിന്നോടു പറയാതെ ഞാനും അഛനും കൂടി ഇവിടെ ഒരു തീരുമാനമെടുത്തു. നീ ചെയ്തത് കുടുംബത്തിനു വേണ്ടി. ഞങ്ങൾ തീരുമാനിച്ചത് കുടുംബത്തിലേ എല്ലാർക്കും വേണ്ടി. അല്ലേ അഛാ… ‘ ‘ അതേ.. ‘ നീ തീരുമാനിച്ച കാര്യത്തിനു വേണ്ടി. ഒന്നും പറയാതെ ഞാൻ സമ്മതിച്ചു കഴിഞ്ഞു. നിന്റെ കടലാസു കൊണ്ടുവാ…ആദ്യം അതൊപ്പിടട്ടെ. ഗീതേ.. നീയും വാ… ‘ ‘ രാവിലേ ഒപ്പിട്ടാലും മതി ചേട്ടാ. ഇപ്പം ചേട്ടനൊറങ്ങി.” ‘ ബാ. അതേന്നേ. ഇത്ര ധ്യത്തിയെന്തിനാ… “ അങ്ങോട്ടു വന്ന ഏടത്തിയും ചോദിച്ചു.
” ഒരു കാര്യം തീരുമാനിച്ചാ അതു അപ്പഴേ നടന്നിരിയ്ക്കണം. മനുഷ്യന്റെ കാര്യമല്ലേ. നീ പോയി ബാങ്കിന്റെ കടലാസുകളു കൊണ്ടുവാ. ഞാൻ ചെന്ന് പേപ്പറുകൾ കൊണ്ടു വന്നു. ചൂണ്ടിക്കാണിച്ചിടത്തെല്ലാം രണ്ടുപേരും ഒപ്പുകളിട്ടു. ‘ ഹാവൂ. അതു കഴിഞ്ഞു. ഇനി ഞാൻ തീരുമാനിച്ച കാര്യം. അത് പിന്നെപ്പറയാം.
പക്ഷേ നീ അതിനു സമ്മതിച്ചെന്നു ഇപ്പോ എന്റെ കയ്യിലടിച്ചു സത്യം ചെയ്യണം.” ഞാൻ ചേട്ടന്റെ കയ്ക്ക് എന്റെ കയ്യിലെടുത്തു. എന്നിട്ടു പറഞ്ഞു. ‘ ചേട്ടൻ തീരുമാനിച്ചത്. എന്തായാലും കുടുംബത്തിന്റെ നന്മയ്ക്കാണെന്ന് അഛനും ഉറപ്പാണല്ലോ.” അഛൻ അതേയെന്നു തല കുലുക്കി ‘ എങ്കി.. ഞാനും വാക്കു തരുന്നു. ഞാൻ സമ്മതിച്ചിരിയ്ക്കുന്നു.” എങ്കി. പോയി ചോറുണ്ടിട്ട് കെടന്നൊങ്ങ്. “നല്ല ക്ഷീണം കാണും. ഞാനും സമാധാനമായിട്ടൊന്നു മയങ്ങട്ടെ. ചേട്ടൻ കണ്ണടച്ചു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ ഏടത്തി ചോദിച്ചു. ‘ നീയെന്തിനാ കാര്യമറിയാതെ വാക്കു കൊടുത്തത്.’ അതിനെന്തു പറ്റി. ഈ കുടുംബത്തിന്റെ നന്മയ്ക്കല്ലേ. എന്നാലും. എനിയ്ക്ക് എന്തോ. ഒരു സംശയം. എന്തൊക്കേയോ ഗൂഢാലോചന നടക്കുന്നുണ്ട്.’ ” ബേ ഗൂഢാലോചനയോ. ഇവിടെയോ.. ‘ എനിയ്ക്കു ചിരി വന്നു. ചോറു വിക്കി അപ്പോൾ ഏടത്തി എന്റെ നെറുകയിൽ കയ്പ്പത്തികൊണ്ടടിച്ചു. അതു കണ്ടുകൊണ്ടാണഛൻ അങ്ങോട്ടു വന്നത്. ‘ എന്തു പററി മോളേ. ‘ ചോറു നെറുകേൽ കേറി അഛാ. ചിരിച്ചപ്പം.’ . നീ കൊറച്ചു വെള്ളം കൊട്. .ഭക്ഷണം കഴിയ്ക്കുമ്പം കൂടുതൽ ചിരീം പാട്ടും പാടില്ല.” അഛൻ പോയി മുറിയിൽ കേറി ‘ അതേ വാസുട്ടാ. അഛനും മകനും കൂടി ഭയങ്കര ആലോചനയാരുന്നു. രണ്ടീസo. പിന്നെ നാളേ എന്റെഛനും വരുന്നൊണ്ട്.’ ‘ എങ്കി. വല്ല ഭാഗം വെയ്ക്കപ്പിനുമാരിയ്ക്കും. വയ്യാതെ കെടക്കുന്ന ചേട്ടനു സ്വത്തെല്ലാം കൊടുക്കാനാരിയ്ക്കും. അതു വേണ്ടതാ…’ ” അങ്ങനെയാണെങ്കി. നൈനക്കൊന്നും വേണ്ടേ…” ” എനിമ്നന്തിനാ സ്വത്ത്. ഞാൻ തന്നേ ഒരു സ്വത്തല്ലേ.. “ ഞാൻ കയ്ക്ക് കഴുകി ‘ അതു ശെരിയല്ല. ഞാൻ സമ്മതിയ്ക്കുകേല.” ‘ ഏടത്തി ചുമ്മാ കേറി. ഒന്നിനും എടകോലിടാൻ പോകണ്ടാ…’ ‘ ബം. വരട്ടെ…’
