ഉറങ്ങാൻ കിടന്നപ്പോൾ ഞാനാലോചിച്ചു. എന്തായിരിയ്ക്കും ഇത് വലിയ കാര്യം. ചിലപ്പോൾ എല്ലാം കൂടി ഏടത്തിയുടെ പേരിൽ എഴുതി വെയ്ക്കാനാരിയ്ക്കും. ഈ കുടുംബം വിട്ടുപോകുകേലന്നല്ലേ വാശി പിടിയ്ക്കുന്നത്. പിന്നേ ചേട്ടനു വേണ്ടി ജീവിതോം തുലച്ച് ഇത്രേതം ബുദ്ധിമുട്ടുന്നതുമല്ലേ.” പാവം, ജീവിച്ചോട്ടെ. അവർക്കു നല്ലതു വരുത്തണേ തേവരേ. ഞാൻ (പാർത്ഥിച്ചുകൊണ്ടുറങ്ങി പിറേറ ദിവസം അഛൻ കടയിൽ വന്നില്ല. ഏവിടെയൊക്കെയോ പോകാനുണ്ടെന്നു പറഞ്ഞു. പിന്നെ ചേട്ടനു വേണ്ടി എന്തൊക്കെയോ തയാറാക്കാനുണ്ടത്രേ. അങ്ങനെ ചേട്ടനു പോകേണ്ട ദിവസത്തിന്റെ തലേ ദിവസം, ശനിയാഴ്ചച്ച പെങ്ങമ്മാരും ഏടത്തിയുടെ അഛനും അമ്മയും വന്നെത്തി കുറേ രാതി വരേ എല്ലാവരും വർത്തമാനമൊക്കെ പറഞ്ഞിരുന്നു.
മൂത്ത പെങ്ങളുടെ ഭർത്താവു മാത്രം വന്നിട്ടില്ല. എല്ലാവരും ഇപ്പോൾ സാഹചര്യവുമായി ഇണങ്ങാൻ പഠിച്ചു കഴിഞ്ഞു. ഏടത്തി മാത്രം രാവും പകലും ഏട്ടന്റെ കൂടെയുണ്ടായിരുന്നു. പക്ഷേ അന്നു രാതി ഏടത്തി യാതൊരു സംസാരത്തിലും പങ്കെടുത്തില്ല. തികച്ചും മൂകയായിരുന്നു. ചേട്ടനും ആകെ ഗൗരവത്തിലായിരുന്നു. രണ്ടും കൂടി പിണങ്ങിയ മട്ട്. എനിമ്നാരു സംശയം തോന്നി ചേട്ടന്റെ പഴയ സ്വഭാവമെങ്ങാനും തലപൊക്കിയോ.
ഇനി വ ഓടക്കുഴൽ വായിയ്ക്കാനും ഏടത്തിയേ നിർബന്ധിച്ചോ ആവോ. എന്നാലും ഇപ്പഴത്തേ നിലയ്ക്ക ഏടത്തി സന്തോഷത്തോടെ അതിനു സമ്മതിയ്ക്കും, അത്രയ്ക്ക് ഏട്ടന്റെ താല്പര്യങ്ങളും ആവശ്യങ്ങളും നിറവേറ്റുന്നുണ്ട്. ഈ പരുവത്തിൽ ചേട്ടന്നു പൊങ്ങുവോ.. ആ, ആർക്കറിയാം, ഏതായാലും ഏടത്തിയും ചേട്ടനും മുഖം വീർപ്പിച്ചിരിയ്ക്കുകയായിരുന്നു. മറ്റുള്ളവർ കല്യാണത്തലേരാതി പോലെ സൊറപറയുന്നു.
ചിലപ്പോൾ വൈദ്യശാലയിലേയ്ക്ക് ആരും വരേണ്ടെന്ന് ചേട്ടന്റെ പിടിവാശി കാരണമാവാനും മതി. അവരായി അവരുടെ പാടായി. ഭർത്താവും ഭാര്യയും ഒക്കെയാകുമ്പം പറഞ്ഞും കേട്ടുമൊക്കെ ഇരിക്കും. പിറേറ ദിവസം ഒരു ഒമ്പതരയായപ്പോൾ സംഘം സെക്രട്ടറിയും പ്രസിഡന്റും വന്നു. അവരേ സ്വീകരിച്ചിരുത്തിയിട്ട് അഛൻ എന്നോടു പറഞ്ഞു. ‘ വാസുട്ടാ, നീ കുളിച്ചോ…’ ഇല്ല. പോകാറാകുമ്പം മതിയല്ലോന്നു കരുതി.’ ‘ എങ്കി . നീയൊന്നു കുളിച്ചേച്ചു വാ. കൊറച്ചു കർമ്മങ്ങളൊണ്ട്.’ ‘ എന്തു കർമ്മം…?..” ‘ അവൻ പോണേനു മുമ്പ് ചെലതൊക്കെ ചെയ്യാനൊണ്ട്. നീ വേഗം കുളിച്ചു വാ…’ ഞാൻ പിന്നെ നിന്നില്ല. കർമ്മത്തിനു പൂജാരിയായി കൗപീനവും തോർത്തും ധരിച്ച നിൽക്കുന്ന കാര്യമോർത്തപ്പോൾ ഒരു ചമ്മൽ, സാരമില്ല എല്ലാം ചേട്ടന്റെ സന്തോഷത്തിനല്ലേ ഏണ്ണ തേയ്ക്കാൻ അടുക്കളയിൽ ചെന്നപ്പോൾ പുറകുവശത്തേ തിണ്ണയിൽ നിന്നും ഒരു ഏങ്ങലടി കേട്ടു. ഞാൻ നോക്കിയപ്പോൾ ഏടത്തി എനിയ്ക്കൽഭുതം തോന്നിയില്ല. ഇപ്പഴിപ്പോൾ ഏടത്തിക്ക് കരയാൻ പ്രത്യേക കാരണമൊന്നും വേണ്ട. ആ, കരയട്ടെ, ഭർത്താവു നീണ്ട നാളത്തേ ചികിൽസയ്ക്കു പോകുവല്ലേ. എങ്ങനെയാവും തിരിച്ചുവരവെന്ന് ആർക്കറിയാം. വെഷമിയ്യേണ്ടേടത്തീ. എല്ലാം നേരെയാവും. ആറുമാസം കഴിയുമ്പം ചേട്ടൻ നല്ല കാളക്കൂട്ടിയേപ്പൊലെ ഓടിനടക്കും.” അതു കേട്ടപ്പോൾ ഏടത്തിയുടെ ഏങ്ങലടി കൂടി. അപ്പോൾ അമ്മ അങ്ങോട്ടു വന്നു. ‘ നീ ഇവിടെ കരണ്ടേത്താണ്ടു നിക്കുവാണോ. ഇതു വരെ ഒരുങ്ങിയില്ലേ. ദേ, അവന്റെ സ്വഭാവം നെക്കറിയാല്ലോ. പറഞ്ഞാ പറഞ്ഞപോലെ ചെയ്യുന്നവനാ അവൻ. അതിനും കൂടി നീ കാരണക്കാരിയാകണ്ട. ചെല്ല. മോളു പോയി ഒരുങ്ങ്.” അമ്മ ഒരു താക്കീതു പോലെ പറഞ്ഞു.
ഏടത്തി എന്നേ ഒന്നു നോക്കിയിട്ട് അകത്തേയ്ക്ക് നടന്നു. ‘ എന്താമേ ഇത് വലിയ കാര്യം. ?.’ ഒന്നുല്ല. നിന്നോടു കുളിച്ചു ശുദ്ധായിട്ടു ചെല്ലാൻ പറഞ്ഞിട്ട് ഇവിടെ കിണ്ണാണിച്ചു നിക്കുവാരുന്നോ. ‘ അമ്മ എന്നോടു ദേഷ്യപ്പെട്ടു. ഞാൻ കിണററുകരയിലേയ്ക്കു നടന്നു. ഇന്നെന്താ അമ്മയ്ക്കു വരേ ഇത് ദേഷ്യം. അഛനും ഗൗരവം. ഏടത്തിയുടെ സങ്കടം മനസ്സിലാക്കാവുന്നതേയുള്ളൂ. എന്തു കർമ്മാ ഇത്ര കാര്യായിട്ടു നടക്കാൻ പോണത്. വല്ല സുഖക്കേടു നിവാരിണിയുമായിരിയ്ക്കും. ആകാശം മൂടിക്കെട്ടികിടന്നിരുന്നു. മഴ നേരത്തേ തുടങ്ങുന്ന ലക്ഷണം വെള്ളത്തിനു നല്ല തണുപ്പ, കടുകിടാ വിറയ്ക്കുന്നു. എന്നാലും വേണ്ടില്ല, കുളിച്ചു. മുടിയൊക്കെ ചീകി, ഒരു കൈലിയും ഷർട്ടും ധരിച്ച് ചേട്ടന്റെ മുറിയിലേയ്ക്കു ചെന്നു. ” ഒരു കർമ്മത്തിനു വരുമ്പം കൈലിയുടുത്തോണ്ടാണോടാ വരുന്നേ. ” അഛൻ ചോദിച്ചു. കേട്ടയുടനേ ഞാൻ പോയി വെള്ളമുണ്ടുടുത്തു. എല്ലാവരും മുറിയിലെത്തി ഏടത്തിയേ മാത്രം കണ്ടില്ല. ചേട്ടന്റെ കുട്ടിലിനരികിൽ ഒരു സ്റ്റുളിൽ ഗുരുദേവന്റെ പടത്തിനു മുമ്പിൽ, മഞ്ഞളും സാമ്പാണിയും. ‘ അവളെന്ത്യേ.” ചേട്ടൻ ചോദിച്ചു. ‘ ആ. പറഞ്ഞ പോലെ ഗീതയെന്ത്യേ.” അഛനും ചോദിച്ചു. എല്ലാവരും ചുററിനും നിന്നു. മൂത്ത പെങ്ങൾ ഏടത്തിയേ വിളിച്ചുകൊണ്ടു വന്ന് ചേട്ടന്റെ തലയ്ക്കലായി നിർത്തി കുളിച്ചു കുറിയിട്ട് കരയുള്ള മുണ്ടും റോസ് നിറത്തിലുള്ള ബ്ലൗസും ചെറുകസവുള്ള നേരിയതും ചുററി വന്ന ഏടത്തിയേ കണ്ടാൽ ആരും ഒന്നു നോക്കിപ്പോകും. മുഖത്തേ വിഷാദ ഛായ ആ സൗന്ദര്യത്തിനു മാറ്റു കൂട്ടുന്നു. ഇപ്പോഴുടർന്നു വീഴും എന്ന മട്ടിൽ ആ കണ്ണുകളിൽ നീർത്തുള്ളികൾ വിതുമ്പി നിൽക്കുന്നു. പാവം, എന്തു മാത്രം സങ്കടമുണ്ടാകും മനസ്സിലിപ്പോൾ, എല്ലാം കടിച്ചൊതുക്കുകയല്ലേ. ‘ഇനിയെന്തിനാ താമസിയ്ക്കുന്നേ…?..’ സംഘം സെക്രട്ടറി ചോദിച്ചു. ‘ ആയിക്കളയാം.’ ഏടത്തിയുടെ അഛൻ സമ്മതം മൂളി എന്തു ചെയ്യാനാണെന്നു മാത്രം ആരും പറഞ്ഞു തരുന്നില്ല. ഞാൻ അഛന്റെ മുഖത്തു നോക്കി അഛൻ ചേട്ടന്റെ മുഖത്തും. ‘ വാസുട്ടാ…’ ചേട്ടൻ സാവകാശം വിളിച്ചു. ആ വിളിയിൽ എന്തോ ഒരു പ്രത്യേകത. ‘ നീ ഇങ്ങു വന്നേ. ഈ കുട്ടിലിരുന്നേ. ഞാൻ ചേട്ടന്റെ അരികിലായി കുട്ടിലിൽ ഇരുന്നു. ‘ നീ എന്നോട് ഒരു സത്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം. അതിന്നു നടത്തണം. അതിനാ എല്ലാരും വന്നിരിയ്ക്കണേ…” ‘ കാര്യം എന്താണെന്ന്. ആരും പറഞ്ഞില്ല. ഇതേവരേ.’ ഞാൻ പരുങ്ങി….(തുടരും)
