അവസാനം കാറിൽ നിന്നും സ്പെയർ കീ എടുത്ത് ഡോർ തുറന്നു. ഒരു കര കര ശബ്‍ദത്തോടെ ഡോർ തുറന്നപ്പോൾ എവിടെ നിന്നോ എലികൾ പായുന്ന ശബ്ദം അവൻ കേട്ടു. അത് കണ്ടപ്പോൾ അവന്റെയുള്ളിൽ ഭയം മൂളി.
ഡൈനിങ് ടേബിളിൽ കഴിച്ച് കഴുകാതെ വെച്ച പാത്രമിരിക്കുന്നു. ദൃതിയിൽ അഴിച്ചെറിഞ്ഞ മാക്സിയും പാന്റിയും നിലത്ത് കിടക്കുന്നു. മറ്റാരുടെയോ എന്ന് തോന്നിക്കുന്ന രണ്ടു കറുത്ത ലെതർ വസ്ത്രങ്ങൾ സോഫയിൽ കിടക്കുന്നു. അകത്തെ മുറിയിലേക്ക് കയറിയതും ചുക്കി ചുളിഞ്ഞു കിടക്കുന്ന ബെഡ് ഷീറ്റ്. വന്യമായ കളികഴിഞ്ഞതിന്റെ അടയാളങ്ങൾ.
അനൂപിന്റെ മനസ്സിൽ എന്തൊക്കെയോ ഭയത്തിന്റെ ശീലുകൾ ഇരച്ചു കയറി. ഇനി അവൾ പുറത്ത് എവിടെയെങ്കിലും പോയതാണെങ്കിലോ? അവൻ സംശയം തീർക്കാൻ അനിതയുടെ സുഹൃത്ത് ബിനാമിസ്സിനെ വിളിച്ചു.
“ഹലോ…”
“.ടീച്ചറെ.. അനിത ടീച്ചർ അവിടെയുണ്ടോ..?”
“ഇല്ലാലോ… എന്തെ സാറെ..?”
“ഒന്നുല്ല… അവൾ വീട്ടിൽ ഇല്ല… ഫോണിൽ വിളിച്ചിട്ട് കിട്ടുന്നുമില്ല..”
“ടീച്ചർ രണ്ടു ദിവസായിട്ട് കോളേജിലും വന്നിട്ടില്ലലോ…?”
“ങേ… എന്താ പറഞ്ഞെ..?”
“അല്ല… ടീച്ചർ ഇന്നും ഇന്നലേം ക്ലസിൽ വന്നില്ല…. ഞാൻ ഇന്നലെ കുറെ വിളിച്ചു.. ഫോൺ സ്വിച്ച്ഓഫായിരുന്നു..”
“മ്മ്… ശെരി ടീച്ചറെ..” അനൂപിനെ എന്തോ പന്തികേട് തോന്നി തുടങ്ങിയിരുന്നു.
ഉറപ്പ് വരുത്താൻ വേണ്ടി അവൻ അനിതയുടെ വീട്ടിലേക്ക് വിളിച്ചു.
“.ഹലോ..”
“മോനെ…എന്താ വിശേഷം…സുഖല്ലേ..”
“ആഹ് അമ്മെ സുഖാണ്… അവിടെ എന്താ വിശേഷം… അച്ഛൻ എവിടെ..”
“അച്ഛൻ പറമ്പിലാ… വാഴക്ക് നനക്കണം എന്നും പറഞ്ഞ് അങ് പോകുന്നത് കണ്ടു..”
“കുട്ടു ഇല്ലേ അവിടെ…”
“ഇല്ല അവൻ കൂട്ടുകാരുടെ കൂടെ ടൂർ പോയിരിക്കാണ്.. അല്ല മോളെവിടെ അവളെ കുറച്ച് ദിവസായിട്ട് വിളിച്ചിട്ടും കിട്ടുന്നില്ലാലോ..” ആ വാക്ക് കേട്ടപ്പോൾ അനൂപിന്റെ മനസ്സിൽ ഒരു ഞെട്ടലുണ്ടായി മറുപടി എന്ത് പറയും എന്ന് കരുതി കുഴങ്ങി.
“ആഹ് ഞാൻ ചെന്നൈന്ന് വന്നുകൊണ്ടിരിക്കാ… ഞാനും വിളിച്ചിട്ട് കിട്ടിയിട്ടില്ല.. വീട്ടിലെത്തിയിട്ട് ഞാൻ വിളിക്കാൻ പറയാം അമ്മെ…”
“ആഹ്…”
“എന്ന ഞാൻ വെക്കട്ടെ ഡ്രൈവ്‌ചെയ്യാൻ നിക്കാണ്..”
“ശെരി മോനെ..”
കലങ്ങി മറിഞ്ഞ മനസ്സുമായി അനൂപ് സോഫയിലേക്കിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ തലകുമ്പിട്ട് ആലോചനയിൽ മുഴുകി. പോലീസിൽ പരാതി കൊടുത്താലോ? ഇനി അഥവാ അവൾ എവിടെയെങ്കിലും പോയതാണെങ്കിൽ മോശമായി പോവും.. എന്തെങ്കിലും പറ്റിയതാണെങ്കിൽ… ആ ചിന്തയവനെ വല്ലാതെ വേദനിപ്പിച്ചു. അവൻ വേഗം ഫോണെടുത്തു.
“ഹലോ..”
“ജോസഫ് ഞാനാണ് അഡ്വേക്കേറ്റ് അനൂപ്..”
“മനസ്സിലായി പറയടാ..”
“നീ എവിടെയാ…?”
“അതറിയാനാണോ താൻ വിളിച്ചത്..” ഫോണിൽ നിന്നും ചിരി.
“പറയടാ പുല്ലേ..?”
“ഓഫിസിലുണ്ട്…”
“നീ എങ്ങും പോകല്ലേ… ഞാൻ അങ്ങോട്ട് വരാം..”
അനൂപ് വീട് പൂട്ടി കാറെടുത്ത് നേരെ സിറ്റി കമ്മീഷ്ണറുടെ ഓഫീസ് ലക്ഷ്യമാക്കി വിട്ടു. കമ്മീഷണർ ജോസഫ് തടത്തിൽ IPS അനൂപിന്റെ സുഹൃത്താണ്. ഓഫിസിലെത്തുമ്പോൾ ജോസഫ് ആരുമയോ ഫോണിൽ സംസാരിക്കുകയായിരുന്നു. അനൂപിന്റെ ദൃതിയും പരുങ്ങലും കണ്ടപ്പോൾ വേഗം ഫോൺ സംസാരം നിർത്തി അനൂപിലേക്ക് തിരിഞ്ഞു.
“എന്താടാ… എന്താ പറ്റിയെ..” ജോസഫ് ആശ്ചര്യത്തോടെ ചോദിച്ചു.
“ഡാ.. അനിതയെ കാണാനില്ല..”
“ചുമ്മാ കളിക്കാതെ… നീ എന്താ ഈ പറയുന്നത് അവൾ എങ്ങോട്ടെങ്കിലും പോയതാവും..”
“ഹേയ് അല്ല.. ഞാൻ കുറച്ച് ദിവസായിട്ട് ചെന്നൈയിലായിരുന്നു.. വരുന്ന വഴിയാ… അവളുടെ ഫോൺ സ്വിച്ച് ഓഫാണ്… രണ്ടു ദിവസായിട്ട് കോളേജിൽ ചെന്നിട്ടില്ല.. അവളുടെ വീട്ടിലും വിളിച്ചു അവിടെയുമില്ല.. അമ്മക്ക് എന്നും അവൾ വിളിക്കുന്നതാണ്, ‘അമ്മ പറഞ്ഞത് കുറച്ച് ദിവസായിട്ട് അവൾ വിളിച്ചിട്ടില്ലെന്നാണ്…” അനൂപ് പരിഭ്രമിച്ച് കൊണ്ടാണ് പറഞ്ഞത്.
“നീ വിഷമിക്കാതിരിക്ക് അനൂപേ… ദാ.. വെള്ളം കുടിക്ക്..” അനൂപിനെ നേരെ വെള്ളം നീട്ടി കൊണ്ട് ജോസഫ് പറഞ്ഞു.
“അനിതയുടെ നമ്പർ തന്നെ..” ജോസഫ് അനൂപിനോട് ചോദിച്ചു.
