ഏദേൻസിലെ പൂപാറ്റകൾ – 7 2

“എന്തെ… നിനക്ക് വേണോ..?”

“മ്മ്..മ്മ്.. ” അവൾ വേണ്ടാന്ന മട്ടിൽ തലയാട്ടി.

“പിന്നെ എന്തെ നോക്കുന്നത്..”

“ഞാൻ ആദ്യായിട്ട ഒരു പെണ്ണ് പുകവലിക്കുന്നത് കാണുന്നത്..” ശ്രുതി അവളുടെ നിഷ്കളങ്കമായ കൗതുകം മറച്ചു വെച്ചില്ല.

“ഹ ഹ ഹ ഹ…” ലിസി വലിയ വായിൽ ചിരിച്ചു. ആ ചിരി കണ്ടപ്പോൾ ശ്രുതിയിലും ലജ്‌ജാവാഹമായ ഒരു ചിരി വന്നു.

“ഈ ചെന്നൈയിൽ ഒരുപാട് സ്ത്രീകൾ വലിക്കുന്നവരും കുടിക്കുന്നവരുമുണ്ട്… ഇതൊക്കെ ആണുങ്ങൾ മാത്രം അനുഭവിച്ചാൽ മതിയോ നമുക്കുമറിയേണ്ടേ..?” അത് കേട്ടപ്പോൾ ശ്രുതിക്കും ഒന്ന് വലിച്ചാൽ കൊള്ളാം എന്ന് തോന്നിയെങ്കിലും ലിസിയോട് ചോദിക്കാൻ ഒരു മടി തോന്നിയത് കൊണ്ട് ആ ആഗ്രഹം വേണ്ടാന്ന് വെച്ചു.

“താൻ ഇത് വരെ വലിച്ചിട്ടില്ലെ..?”
“മ്മ്..ഇല്ലാ..”

“എന്ന ഒന്ന് വലിച്ച് നോക്കോടോ..” ലിസി അത് പറഞ്ഞപ്പോൾ ശ്രുതിയുടെ കണ്ണുകൾവിടർന്നെങ്കിലും അവൾ വേണ്ടന്ന മട്ടിൽ തലയാട്ടി.

“ഒന്ന് ട്രൈ ചെയ്ത് നോക്ക് പറ്റുന്നില്ലേൽ വിട്ടേക്ക്..” ലിസി അവളെ പ്രോത്സാഹിപ്പിച്ചു.

ശ്രുതി സോഫയിൽ നിന്നും എഴുന്നേറ്റു. തന്റെ ജീവിതത്തിൽ ഒരിക്കലും നടക്കുമെന്ന് കരുതാത്ത രണ്ടാമത്തെ കുൽസിതമെങ്കിലും കൗതുകമുള്ള പ്രവർത്തി. ചെറിയൊരു ഭയമുണ്ടെങ്കിലും ലിസിയുടെ ധൈര്യത്തിലാണ് മുതിരുന്നത്.

ലിസി സിഗരറ്റ് ശ്രുതിയിലേക്ക് നീട്ടി. സിഗരറ്റ് പിടിക്കാനാറിയില്ലെങ്കിലും കണ്ടിട്ടുള്ള പരിചയത്തിൽ തീ കയ്യിൽ കൊള്ളാതെ അവൾ രണ്ടു വിരലുകൾക്കുള്ളിൽ പിടിച്ചു. ബാൽക്കണിയിലെ കൈപിടിയിലേക്ക് ചാരി ലിസിയെ നോക്കി കൊണ്ട് സിഗരറ്റ് ചുണ്ടിലേക്ക് വെച്ചു. പതിയെ ഉള്ളിലേക്ക് വലിച്ചു. വായിൽ പുക നിറയുന്നത് അവളറിഞ്ഞു. വായിൽ നിറഞ്ഞ പുക പുറത്തേക്ക് ഊതി വിട്ടു. അവ പല രൂപങ്ങളായി ഇരുട്ടിലേക്ക് ലയിച്ചില്ലാതെയായി.

ആദ്യമായി പുക വലിച്ചതിന്റെ കൗതുകത്തിൽ ശ്രുതി ലിസിയെ നോക്കി. ലിസി അവളെ നോക്കി ചിരിക്കുകയാണ്. ശ്രുതി എന്തെ എന്നർത്ഥത്തിൽ കണ്ണുരുട്ടി.

“ഇങ്ങനെ അല്ലാടി പെണ്ണെ സ്‌മോക്ക് ചെയ്യുന്നത്, ഇങ്ങിനെ വലിച്ചാൽ സിഗരറ്റ് തിരുന്നു എന്നല്ലാതെ കാര്യമൊന്നുമില്ല…”

“പിന്നെങ്ങനാ…” താൻ ആദ്യമായി ഒരു അഭിമാനകരമായ കാര്യം ചെയ്തിട്ട് അതിനെ ഇത്ര നിസാരമായി തള്ളി പറയുന്നത് കേട്ട് ചൊടിച്ച് കൊണ്ട് ശ്രുതി ചോദിച്ചു.

“ഇങ് കൊണ്ടോ ഞാൻ കാണിച്ച് തരാം..” ലിസി ശ്രുതിയിൽ നിന്നും സിഗരറ്റ് വാങ്ങി.

“ഡി നോക്ക്… ആദ്യം കവിളിലേക്ക് പുക എടുക്കുക…” എന്നും പറഞ്ഞു ലിസി സിഗരറ്റ് ചുണ്ടിൽ വെച്ച് വലിച്ചു.

“എന്നിട്ട് ഇത് പോലെ ഉള്ളിലേക്ക് ഒന്നും കൂടെ വലിക്കണം..” കവിളിലെ പുക ഒന്നും കൂടെ ഉള്ളിലേക്ക് വലിച്ച് കാണിച്ചതിന് ശേഷം ലിസി പറഞ്ഞു. ശ്രുതി വീണ്ടും ലിസിയിൽ നിന്നും സിഗരറ്റ് വാങ്ങി പുക കവിളിലെടുത്തു.

“ഇനി ഇരുത്തി ഉള്ളിലേക്ക് വാലിക്ക്..” ലിസി പറഞ്ഞു. ശ്രുതി ഉള്ളിലേക്ക് വലിച്ചു.

“ക്ക്ച്ച് ക്ക്ച്ച് ക്ക്ച്ച് ക്ക്ച്ച് ” ശ്വാസകോശത്തിലേക്ക് പുക ചെന്നപോയേക്കും ശ്രുതി ചുമക്കാൻ തുടങ്ങി. നിയന്ത്രിക്കാൻ കഴിയാത്ത ചുമ കാരണം കയ്യിലിരുന്ന സിഗരറ്റ് താഴേക്ക് തെറിച്ചു. നെഞ്ച് തിരുമ്മി കൊണ്ട് അവൾ സോഫയിലേക്കിരുന്നു. അൽപ്പം കഴിഞ്ഞപ്പോൾ ശാന്തമായെങ്കിലും അവളുടെ കണ്ണും മുഖവും ചുമന്നിരുന്നു.
“എങ്ങനെയുണ്ട്…?” ലിസി ചിരിച്ചുകൊണ്ട് ചോദിച്ചു.

“എന്റമ്മോ സ്വാർഗവും നരകവും ഒരുമിച്ച് കണ്ടു, നിങ്ങളൊക്കെ എങ്ങനാ ഇത് വലിക്കുന്നത്…?”

“ഹ ഹ ഹ … അത് ആദ്യം വലിക്കുന്ന എല്ലാര്ക്കും ഇങ്ങനെയാ… ഞാനും ചുമച്ചിട്ടുണ്ട് ഒരുപാട്… പിന്നെ മാറും..”

“മ്മ്… എനിക്ക് വേണ്ടാ..”

“എന്ന കിടക്കാം…” ലിസി ചോദിച്ചു.

“ചേച്ചിക്ക് ഉറക്കം വരുന്നില്ലേൽ കുറച്ച് നേരം കൂടെ ഇരിക്കാം..” ശ്രുതി അപേക്ഷയുടെ മുഖവുമായി പറഞ്ഞു.

“ഒക്കെ… ”

ശ്രുതി വീണ്ടും കൈവരികൾക്ക് അടുത്ത് പോയി നിന്ന് ഇരുട്ടിലേക്ക് നോക്കി. ആകാശത്ത് ഒന്ന് രണ്ടു നക്ഷത്രങ്ങൾ മിന്നുന്നുണ്ട്. കാറ്റിനിപ്പോൾ നേരിയ തണുപ്പ് തോന്നുന്നു.

Leave a Reply

Your email address will not be published. Required fields are marked *