ഏലപ്പാറയിലെ നവദമ്പതികൾ – 4അടിപൊളി 

സമയം 3 ആവുന്നേ ഉള്ളൂ….

ഇവിടെ സമയം പോകുന്നില്ല…

അവൾ കുഞ്ഞിനേയും എടുത്തു ആദ്യമായി സാറ ചേച്ചിയുടെ വീട്ടിലേക്ക് നടന്നു…. വർക്കി ചേട്ടൻ മുന്നിൽ തന്നെ ഇരിപ്പുണ്ടായിരുന്നു…

വർക്കി : എടിയേ…. തെ റീന വന്നിരിക്കുന്നു

സാറ : ങേ….. ആഹ്…

റീന : അയ്യോ ഉറങ്ങുവായിരുന്നോ

സാറ : അല്ല…. സീരിയൽ കാണുവായിരുന്നു

വർക്കി : ഉച്ചക്ക് ഉറങ്ങിയാൽ പണിയാണ്… പിന്നെ രാത്രി കിടക്കാൻ വൈകും….

റീന : അവിടെ സമയം പോകുന്നില്ല….

വർക്കി : നിങ്ങൾ ടീവി വാങ്ങിച്ചിട്ടുണ്ടോ…

റീന : ഇല്ല…

വർക്കി : എന്നാ പിന്നെ ഇവിടെ വന്നിരുന്നു കൂടെ… എന്തിനാ വെറുതെ അവിടെ ഇരുന്നു മുഷിയുന്നെ…. ഞാൻ നാളെ തൊട്ട് പോകും… അപ്പൊ പിന്നെ മോള് ഒറ്റയ്ക്കിരിക്കേണ്ട… ഇങ്ങോട്ടു പോരെ..

സാറ : അത് ഞാൻ അങ്ങോട്ട് പറയാൻ നിക്കുവായിരുന്നു….

റീനയുടെ കയ്യിൽ നിന്നു പാച്ചുവിനെ വാങ്ങി സാറ കൊഞ്ചിച്ചു…..

അൽപ നേരത്തിനുള്ളിൽ സ്കൂൾ വിട്ടു പിള്ളേരും എത്തി….

അതോടെ അവിടെ ബഹളമായ മായി….

സാറ : നീ ഇരിക്ക്… ഞാൻ ചായ എടുക്കാം…

ബെന്നിയും ബിൻസിയും പാച്ചുവിനെ കളിപിച്ചു കൊണ്ടിരുന്നു….

സാറ ചായയും പിള്ളേർക്ക് പഴം പുഴുങ്ങിയതും ബിസ്‌ക്കറ്റുമായി വന്നു…

എല്ലാവരും ചായ കുടിച്ചു വരുമ്പോഴേക്കും റീനയിറങ്ങി…

റീന : ഞാൻ ചെല്ലട്ടെ….. ആൾ എത്താറായി…

സാറ : എന്നാ നീ ചെല്ല്…. കുഞ്ഞിനെ താ….പിന്നെ വൈകുന്നേരം പള്ളിയിലേക്ക് പോകാം….

റീന തലയാട്ടി

റീന കുഞ്ഞിനെ ഏല്പിച്ചു വീട്ടിലോട്ട് പോയി…. മുറ്റമൊക്കെ നോക്കി, വീട്ടിൽ മറ്റു ആളനക്കമില്ലാത്തതിനാൽ എല്ലാം വൃത്തി ആയി തന്നെ കിടന്നിരുന്നു…

അവൾ ഉള്ളിലേക്ക് കടക്കാൻ ഒരുങ്ങിയതും ഒരു ദേവസ്സി ചേട്ടൻ സ്കൂട്ടറിൽ വന്നു നിന്നു…

സ്കൂട്ടർ റോഡിൽ നിർത്തി അകത്തേക്ക് കയറിയതും നോട്ടം മുന്നിലെ ചെടികളിലേക്കും പൂന്തോട്ടത്തിലേക്കും ചെന്നു….

ആളുടെ ചിരിയിൽ തന്നെ അതങ്ങു പിടിച്ചുവെന്നു റീനയ്ക്ക് മനസ്സിലായി…

ദേവസ്സി : ഇതാരുടെ പണിയാ… മോളുടെ ആണോ

റീന : അല്ല….. ചേട്ടൻ ചെയ്തതാ

ആദ്യമായാണ് ചേട്ടൻ എന്നു രാജുവിനെ വിളിക്കുന്നത്…..

ദേവസ്സി : ആഹാ അവൻ കൊള്ളാലോ

റീന : ചേട്ടനിരിക്ക്… ഞാൻ ചായ എടുക്കാം

ദേവസി : ആയിക്കോട്ടെ….

റീന അടുക്കളയിൽ കയറി ചായ ഇട്ടു…. ഭക്ഷണ പ്രിയനാണെന്നു അന്ന് തന്നെ ആൾ സൂചിപ്പിച്ചു… അതിനാൽ അവിടെ ഉണ്ടായിരുന്ന അവൽ നനച്ചു…

ചായ തിളക്കുന്നതിനിടയിൽ ദേവസ്സി പിന്നിൽ പോയി കൃഷിയും ഒക്കെ കാണുന്നത് റീന അടുക്കളയിൽ നിന്നു നോക്കി കണ്ടു….

ചായയുമായി റീന ദേവസ്സി ചേട്ടനെ അകത്തേക്ക് ക്ഷണിച്ചു. എങ്കിലും ആൾ പുറത്തു ഉമ്മറത്തു തന്നെ ഇരുന്നു….

ദേവസ്സി : ഭർത്താവ് എപ്പോഴാ വരാ…

റീന : വരാറായിട്ടുണ്ട്…..

റീന ചായ കൊടുത്തു ഒപ്പം അവലും…. ദേവസ്സി ചേട്ടൻ ആസ്വദിച്ചു തന്നെ കഴിച്ചു… ഒപ്പം വിശേഷങ്ങൾ ചോദിച്ചു….

ചായ കുടി കഴിഞ്ഞതോടെ ആൾ വർക്കി ചേട്ടന്റെ വീട്ടിലേക്ക് പോയി…. സാറ ചേച്ചി പാച്ചുവിനെ അവിടെ കളിപ്പിക്കുകയായിരുന്നു…..

അപ്പോഴേക്കും രാജു വന്നു….. രാജു ജീപ്പ് കയറ്റുന്നതിനിടയിൽ തന്നെ വർക്കി ചേട്ടന്റെ വീട്ടിലിരിക്കുന്ന ദേവസ്സി ചേട്ടനെ കണ്ടു ചിരിച്ചു….

രാജു ജീപ്പിൽ നിന്നിറങ്ങി രാവിലെ കൊണ്ട് പോയ ബാഗ് റീനയെ ഏല്പിച്ചു….

രാജു : പാച്ചു എവിടെ

റീന സാറ ചേച്ചിയെ നോക്കി കാണിച്ചു… പിള്ളേരും ചേച്ചിയും കൂടെ പാച്ചുവിന്റെ കൂടെ കളിക്കുകയായിരുന്നു……

റീന : കുറച്ചു നേരമായി ആൾ വന്നിട്ട്

രാജു : ചായ കൊടുത്തോ

റീന : മം….

ദേവസ്സി വർക്കിയുമായി കൈ കൊടുതു രാജുവിന്റെ അടുത്തേക്ക് വന്നു…

രാജു : നമസ്കാരം ചേട്ടാ

ദേവസ്സി : ആഹ് നമസ്കാരം ശ്രീരാജ്…. എന്താ ജോലിയൊക്കെ ആയി എന്നു പറഞ്ഞു വർക്കി

രാജു : ആ ഇന്ന് തൊട്ട് കയറി

ദേവസ്സി : നല്ലത്…പിന്നെ ഞാൻ വന്നത് വാടക കരാർ എഴുതി…. അതൊന്നു ഒപ്പിട്ട് തരണം… പിന്നെ കോപ്പി ഒരെണ്ണം നിങ്ങളും വെച്ചോളൂ….

ദേവസ്സി അതു രാജുവിന് കൊടുത്തു ഒപ്പിട്ടു വാങ്ങി… പിന്നെ കൊപിയും കൊടുത്തു…

ദേവസ്സി : എന്നാ ഞാൻ പോട്ടെ

രാജു : ശരി ചേട്ടാ…

ദേവസ്സി : പിന്നെ നന്നായിട്ടുണ്ട്…

രാജു ആളെ നോക്കി…

ദേവസ്സി : ഈ കരവിരുതേ…

പൂന്തോട്ടം ചൂണ്ടികാട്ടിയാണ് പറഞ്ഞത്…

രാജു തിരിച്ചു ചിരിച്ചതേയുള്ളൂ…ദേവസ്സി എല്ലാരേയും കൈ വീശി കാണിച്ചു പോയി…. റീന ഉമ്മറത്തേക്ക് എത്തിയതും

റീന : പോയോ

രാജു : മം… ഇതാ

രാജു ഡോക്യൂമെന്റസ് റീനയുടെ കൈകളിലേക്ക് കൊടുത്തു

രാജു : എടുത്തു വെച്ചേക്ക്

റീന : മം….

രാജു നേരെ വർക്കി ചേട്ടന്റെ വീട്ടിലേക്ക് പോയി…പോക്കറ്റിൽ നിന്നും രണ്ട് ചോക്ലേറ്റ് എടുത്തു പിള്ളേർക്ക് കൊടുത്തു.. ബെന്നിയും ബിൻസിയും രാജുവിനെ കെട്ടി പിടിച്ചു….ചോക്ലേറ്റ് കിട്ടിയ അവസരത്തിൽ ബിൻസി ഒരു മുത്തം കൂടി രാജുവിന് കൊടുത്തു….

വർക്കി : മം…. രാജുവിന് ഇനി എന്നും പണിയാകും…..

രാജു : പിള്ളേരല്ലേ… ഈ പ്രായത്തിൽ കഴിച്ചില്ലെങ്കിൽ പിന്നെപ്പോഴാ

സാറ : പാച്ചുകുട്ടന്റെ അച്ഛൻ വന്നൂടാ… അച്ഛനെ കാണണ്ടേ….

രാജു ചെന്നു പാച്ചുവിനെ എടുത്തു.

സാറ : എങ്ങനുണ്ട് പുതിയ ജോലി

രാജു : മം… ഒന്നെന്നു തുടങ്ങണം… കുറച്ചു പണിയുണ്ട് … എന്നാലും ഒന്ന് ശരിയാക്കിയെടുത്താൽ നല്ല തിരക്കുണ്ടാകും…

വർക്കി : മം ശരിയാ…പ്രത്യേകിച്ച് ഈ ഭാഗത്തു നല്ലൊരു വർക്ക്‌ഷോപ്പില്ല….

രാജു : ഞാൻ ചെല്ലട്ടെ….

രാജു പാച്ചുവിനെ എടുത്ത് വീട്ടിലേക്ക് പോയി…… റീന ചായയുമായി കാത്തിരിപ്പുണ്ടയിയുന്നു

രാജു കുഞ്ഞിനെ റീനയുടെ കയ്യിൽ ഏല്പിച്ചു….

റീന അകത്തേക്ക് പോയി പാച്ചുവിന് പാൽ കൊടുത്തു…

റീന : ജോലി എങ്ങനുണ്ട്…

ഉള്ളിലിരുന്നു കൊണ്ട് തന്നെ ചോദിച്ചു..

രാജു : മം… കുറച്ചു അധ്വാനിക്കാനുണ്ട്….പണി ഇപ്പൊ കുറവാണു…. പക്ഷെ സ്ഥിരം ആൾ ഉണ്ടെങ്കിൽ നല്ല വർക്ക്‌ കിട്ടാൻ ചാൻസുണ്ട്….

പാച്ചുവിനെ കിടത്തി റീന അടുക്കളയിൽ പോയി രാജുവിന്റെ പാത്രങ്ങൾ കഴുകി എല്ലാ പണികളും കഴിച്ചു…. അപ്പോഴേക്കും രാജു ജീപ്പിൽ നിന്ന് സിമെന്റും പിന്നെ പണി സാമഗ്രികളും എടുത്തു അലക്കുകല്ലിന്റെ അടുത്തേക്ക് പോകുന്നത് കണ്ടു….

രാജു മെറ്റലും മണലും സിമെന്റു എല്ലാം കൂട്ടി അലക്കു കല്ല് ശരിയാക്കുകയായിരുന്നു…

പിള്ളേരുടെ പുറത്തെ ബഹളം കേട്ടു ചെന്ന റീന മേരി വന്നതായി അറിഞ്ഞു…

മേരി : മോനെവിടെ

റീന : ഉറങ്ങുവാ

മേരി മുറ്റത് കിടക്കുന്ന ജീപ്പ് നോക്കി

മേരി : ആളു വന്നോ

റീന : മം… കുറച്ചു നേരായിട്ടുള്ളൂ…

സാറ : റീനേ… അവളും വരുന്നുണ്ട് പള്ളിയിലേക്ക്….നീ റെഡി ആയിക്കോ…

റീന : അയ്യോ ഞാൻ ആളോട് ഒന്ന് ചോദിക്കട്ടെ…

റീനയതും പറഞ്ഞു പിന്നിലേക്ക് എത്തി….രാജു അലക്കു കൽ ശരിയാക്കി കഴിഞ്ഞിരുന്നു… പിന്നെ പൈപ്പ് എടുത്തു ഇന്നലെ പൊട്ടിയ നോബ് ഊരുകയായിരുന്നു…