ഏലപ്പാറയിലെ നവദമ്പതികൾ – 4 11അടിപൊളി 

ചായ കുടി കഴിഞ്ഞതോടെ ആൾ വർക്കി ചേട്ടന്റെ വീട്ടിലേക്ക് പോയി…. സാറ ചേച്ചി പാച്ചുവിനെ അവിടെ കളിപ്പിക്കുകയായിരുന്നു…..

അപ്പോഴേക്കും രാജു വന്നു….. രാജു ജീപ്പ് കയറ്റുന്നതിനിടയിൽ തന്നെ വർക്കി ചേട്ടന്റെ വീട്ടിലിരിക്കുന്ന ദേവസ്സി ചേട്ടനെ കണ്ടു ചിരിച്ചു….

രാജു ജീപ്പിൽ നിന്നിറങ്ങി രാവിലെ കൊണ്ട് പോയ ബാഗ് റീനയെ ഏല്പിച്ചു….

രാജു : പാച്ചു എവിടെ

റീന സാറ ചേച്ചിയെ നോക്കി കാണിച്ചു… പിള്ളേരും ചേച്ചിയും കൂടെ പാച്ചുവിന്റെ കൂടെ കളിക്കുകയായിരുന്നു……

റീന : കുറച്ചു നേരമായി ആൾ വന്നിട്ട്

രാജു : ചായ കൊടുത്തോ

റീന : മം….

ദേവസ്സി വർക്കിയുമായി കൈ കൊടുതു രാജുവിന്റെ അടുത്തേക്ക് വന്നു…

രാജു : നമസ്കാരം ചേട്ടാ

ദേവസ്സി : ആഹ് നമസ്കാരം ശ്രീരാജ്…. എന്താ ജോലിയൊക്കെ ആയി എന്നു പറഞ്ഞു വർക്കി

രാജു : ആ ഇന്ന് തൊട്ട് കയറി

ദേവസ്സി : നല്ലത്…പിന്നെ ഞാൻ വന്നത് വാടക കരാർ എഴുതി…. അതൊന്നു ഒപ്പിട്ട് തരണം… പിന്നെ കോപ്പി ഒരെണ്ണം നിങ്ങളും വെച്ചോളൂ….

ദേവസ്സി അതു രാജുവിന് കൊടുത്തു ഒപ്പിട്ടു വാങ്ങി… പിന്നെ കൊപിയും കൊടുത്തു…

ദേവസ്സി : എന്നാ ഞാൻ പോട്ടെ

രാജു : ശരി ചേട്ടാ…

ദേവസ്സി : പിന്നെ നന്നായിട്ടുണ്ട്…

രാജു ആളെ നോക്കി…

ദേവസ്സി : ഈ കരവിരുതേ…

പൂന്തോട്ടം ചൂണ്ടികാട്ടിയാണ് പറഞ്ഞത്…

രാജു തിരിച്ചു ചിരിച്ചതേയുള്ളൂ…ദേവസ്സി എല്ലാരേയും കൈ വീശി കാണിച്ചു പോയി…. റീന ഉമ്മറത്തേക്ക് എത്തിയതും

റീന : പോയോ

രാജു : മം… ഇതാ

രാജു ഡോക്യൂമെന്റസ് റീനയുടെ കൈകളിലേക്ക് കൊടുത്തു

രാജു : എടുത്തു വെച്ചേക്ക്

റീന : മം….

രാജു നേരെ വർക്കി ചേട്ടന്റെ വീട്ടിലേക്ക് പോയി…പോക്കറ്റിൽ നിന്നും രണ്ട് ചോക്ലേറ്റ് എടുത്തു പിള്ളേർക്ക് കൊടുത്തു.. ബെന്നിയും ബിൻസിയും രാജുവിനെ കെട്ടി പിടിച്ചു….ചോക്ലേറ്റ് കിട്ടിയ അവസരത്തിൽ ബിൻസി ഒരു മുത്തം കൂടി രാജുവിന് കൊടുത്തു….

വർക്കി : മം…. രാജുവിന് ഇനി എന്നും പണിയാകും…..

രാജു : പിള്ളേരല്ലേ… ഈ പ്രായത്തിൽ കഴിച്ചില്ലെങ്കിൽ പിന്നെപ്പോഴാ

സാറ : പാച്ചുകുട്ടന്റെ അച്ഛൻ വന്നൂടാ… അച്ഛനെ കാണണ്ടേ….

രാജു ചെന്നു പാച്ചുവിനെ എടുത്തു.

സാറ : എങ്ങനുണ്ട് പുതിയ ജോലി

രാജു : മം… ഒന്നെന്നു തുടങ്ങണം… കുറച്ചു പണിയുണ്ട് … എന്നാലും ഒന്ന് ശരിയാക്കിയെടുത്താൽ നല്ല തിരക്കുണ്ടാകും…

വർക്കി : മം ശരിയാ…പ്രത്യേകിച്ച് ഈ ഭാഗത്തു നല്ലൊരു വർക്ക്‌ഷോപ്പില്ല….

രാജു : ഞാൻ ചെല്ലട്ടെ….

രാജു പാച്ചുവിനെ എടുത്ത് വീട്ടിലേക്ക് പോയി…… റീന ചായയുമായി കാത്തിരിപ്പുണ്ടയിയുന്നു

രാജു കുഞ്ഞിനെ റീനയുടെ കയ്യിൽ ഏല്പിച്ചു….

റീന അകത്തേക്ക് പോയി പാച്ചുവിന് പാൽ കൊടുത്തു…

റീന : ജോലി എങ്ങനുണ്ട്…

ഉള്ളിലിരുന്നു കൊണ്ട് തന്നെ ചോദിച്ചു..

രാജു : മം… കുറച്ചു അധ്വാനിക്കാനുണ്ട്….പണി ഇപ്പൊ കുറവാണു…. പക്ഷെ സ്ഥിരം ആൾ ഉണ്ടെങ്കിൽ നല്ല വർക്ക്‌ കിട്ടാൻ ചാൻസുണ്ട്….

പാച്ചുവിനെ കിടത്തി റീന അടുക്കളയിൽ പോയി രാജുവിന്റെ പാത്രങ്ങൾ കഴുകി എല്ലാ പണികളും കഴിച്ചു…. അപ്പോഴേക്കും രാജു ജീപ്പിൽ നിന്ന് സിമെന്റും പിന്നെ പണി സാമഗ്രികളും എടുത്തു അലക്കുകല്ലിന്റെ അടുത്തേക്ക് പോകുന്നത് കണ്ടു….

രാജു മെറ്റലും മണലും സിമെന്റു എല്ലാം കൂട്ടി അലക്കു കല്ല് ശരിയാക്കുകയായിരുന്നു…

പിള്ളേരുടെ പുറത്തെ ബഹളം കേട്ടു ചെന്ന റീന മേരി വന്നതായി അറിഞ്ഞു…

മേരി : മോനെവിടെ

റീന : ഉറങ്ങുവാ

മേരി മുറ്റത് കിടക്കുന്ന ജീപ്പ് നോക്കി

മേരി : ആളു വന്നോ

റീന : മം… കുറച്ചു നേരായിട്ടുള്ളൂ…

സാറ : റീനേ… അവളും വരുന്നുണ്ട് പള്ളിയിലേക്ക്….നീ റെഡി ആയിക്കോ…

റീന : അയ്യോ ഞാൻ ആളോട് ഒന്ന് ചോദിക്കട്ടെ…

റീനയതും പറഞ്ഞു പിന്നിലേക്ക് എത്തി….രാജു അലക്കു കൽ ശരിയാക്കി കഴിഞ്ഞിരുന്നു… പിന്നെ പൈപ്പ് എടുത്തു ഇന്നലെ പൊട്ടിയ നോബ് ഊരുകയായിരുന്നു…

റീന : അതേയ്…

രാജു : മം.. എന്തെ…

റീന : ഞാനൊന്നു പള്ളിയിലേക്ക് പൊയ്ക്കോട്ടേ…

രാജു : എവിടെയാ അത്

റീന : നമ്മൾ വരുമ്പോൾ കണ്ടില്ലേ….