ഏലപ്പാറയിലെ നവദമ്പതികൾ – 4അടിപൊളി 

അന്നമ്മ : പാച്ചു….. കൊള്ളാം… നിങ്ങളെവിടെത്തുകാരാ

റീന : കണ്ണൂരാണ്

അന്നമ്മ : ആഹാ….. എന്റെ അമ്മയുടെ നാടും കണ്ണൂരാണ്….. തളിപ്പറമ്പ്….

റീന : ആന്നോ….

അന്നമ്മ : എന്റപ്പൻ ചാടിച്ചു കൊടുന്നതാ കോട്ടയത്തേക്ക്….

റീന ചിരിച്ചു… അന്നമ്മ പാച്ചുവിന്റെ വിരലുകൾ പിടിച്ചു കളിപിച്ചു….

അന്നമ്മ : എന്താ കെട്ടിയോന്റെ പേര്…

റീന : ശ്രീ………. രാജ്…..

അന്നമ്മ : അതെന്താ അങ്ങനെ ഒരു നീട്ടൽ

റീന ഒന്നു പരുങ്ങി…. ശ്രീജിത്ത്‌ എന്നു പറയാനാണ് വന്നത്…..

റീന : അത് ഞാൻ രാജുവേട്ടൻ എന്നാണ് വിളിക്കുന്നത്…. ശ്രീരാജ് എന്നാ പേര് ഞാൻ തന്നെ മറക്കും….

അന്നമ്മ : എന്നാ ചെയ്യുന്നേ

റീന : ഇവിടെ മെക്കാനിക് ആയി ജോലി കിട്ടി…

അന്നമ്മ : അല്ല നിങ്ങൾ എങ്ങനെ ഇവിടെ എത്തി പെട്ടു

സാറ : ഓഹ് അത് വലിയ കഥയാ എന്റെ ചേച്ചി

റീന ദേവസ്സി ചേട്ടന്റെ മുന്നിൽ അവതരിപ്പിച്ച അതെ കഥ വീണ്ടും ഇറക്കി….

അന്നമ്മ എല്ലാം കേട്ടു നെടുവീർപ്പിട്ടു…

അന്നമ്മ : യോഗം അതാണെങ്കിൽ പിന്നെ രക്ഷയില്ല…എന്തായാലും മോൾക്ക് സ്ഥലം ഇഷ്ടപ്പെട്ടോ

റീന തലയാട്ടി…..

സാറ : ചേച്ചി കാലിനു എങ്ങനെ ഉണ്ട്….

അന്നമ്മ : ഓഹ്… അതങ്ങനെ പോണൂ… ചെക്കൻ പോകുന്നതിനു മുൻപ് എന്തെങ്കിലും കാണിച്ചു വെച്ചിട്ട് പോകും….

സാറ : കഴിച്ചോ വല്ലതും

അന്നമ്മ : രാവിലെ കഞ്ഞി കുടിച്ചു…ഉച്ചക്കുള്ളത് എടുത്തു വെച്ചിട്ടുണ്ട്….

സാറ : മം…

അന്നമ്മ : കുപ്പിയിലെ കരവിരുത് പോലെയല്ല അവന്റെ പാചകം…..വായിൽ വെക്കാൻ കൊള്ളില്ല….

അത് പറഞ്ഞു അന്നമ്മ ചേച്ചി കളിയാക്കി ചിരിച്ചു…..കൂടെ അവരും…

സാറ : ഞങ്ങള് കുറെയായി ചേച്ചിയെ കണ്ടിട്ട്…..

അന്നമ്മ : ഓഹ്… പഴയ ഉഷാരൊക്കെ പോയെടി…. ഷുഗർ കൂടുതലാ… ചെക്കനാണെങ്കിൽ ജോലിക്ക് പോവാൻ ടെൻഷനാ…. എന്നെ തനിച്ചാക്കി പോവാൻ പാടാ……ഓരോ അരമണിക്കൂർ കൂടുമ്പോൾ വിളിക്കും….

റീനയ്ക്ക് റോബിനിൽ നല്ലൊരു മകനുള്ളത് പോലെ തോന്നി….. അമ്മയെ ഇത്രയും സ്നേഹിക്കുന്ന ആൾ എങ്ങനെ മേരി ചേച്ചിയെ ഉപദ്രവിക്കും…..

റീനയും സാറയും അവിടെയിരുന്നു കുറെ നേരം സംസാരിച്ചു…..

അപ്പോഴേക്കും റോബിന്റെ കാൾ വന്നു….

അതിഥികൾ ഉള്ള കാര്യം അന്നമ്മ റോബിനോട് പറഞ്ഞു……

സാറ : എന്നാ ഞങ്ങൾ ചെല്ലട്ടെ ചേച്ചി…. പിന്നെ വരാം

അന്നമ്മ : ആ പോവാന്നോ….

സാറ : പിന്നെ വരാം….

അന്നമ്മ : മോളെ… നീയും ഇടയ്ക്ക് വാ….

റീന ചിരിച്ചു……

അന്നമ്മ : മേരിയെ കണ്ടിട്ടും കുറെ നാളായി….

സാറ : അവൾക്ക് ജോലിയില്ലേ ചേച്ചി…

അന്നമ്മ : മം… പിന്നെ ആകെ കിട്ടുന്നത് ഒരു ഞായറാഴ്ച്ചയും… അന്നാണെങ്കിൽ ഇവിടെ അവനും ഉണ്ടാവും……

സാറ : അവളെ അവളുടെ വഴിക്ക് വിട്ടൂടെ എന്നു അവനോട് ചേച്ചിക്കൊന്നു പറഞ്ഞൂടെ

അന്നമ്മ : ഈ ഞാൻ പറഞ്ഞാ അവൻ അനുസരിക്കുമെന്ന് തോന്നുന്നുണ്ടോ നിനക്ക്…. എന്ത് ചെയ്യാനാ….. അതങ്ങനെ ആയി പോയി…

പോകാനൊരുങ്ങിയ അവരോട് അന്നമ്മ ചേച്ചിയെണീറ്റ് കൊണ്ട് ചോദിച്ചു…..

അന്നമ്മ : ആദ്യായിട്ട് വന്നിട്ട് ഈ കൊച്ചിന് ഒരു ചായ ഇട്ടു കൊടുക്കാൻ പോലും സാധിച്ചില്ലലോ

സാറ : ഒന്ന് പോയെ ചേച്ചി….. ഞങ്ങൾ തൊട്ടടുത്തുണ്ട്…. അടുത്ത വട്ടം ചേച്ചി ചായ ഇടുമ്പോൾ വിളിച്ചാൽ മതി…..

അതും പറഞ്ഞു റീനയും സാറയും ഇറങ്ങി….

റീനയ്ക് അന്നമ്മ ചേച്ചിയെ ഒരുപാടിഷ്ടമായി…. ഒരു പാവം

വീടെത്തുന്ന വരെ ഇത് തന്നെ ആയിരുന്നു സംസാരവും……

അവർ പടിക്കൽ എത്തിയതും പരിചയമുള്ള ജീപ്പ് വീട്ടിലേക്ക് വന്നു നിന്നു…

പാപ്പി : നമസ്കാരം….

റീന ചരിച്ചു കൊണ്ട് അടുത്തേക്ക് വന്നു…

റീന : ഹലോ….. പാപ്പി ചേട്ടാ…..

പാപ്പി വണ്ടി ഉള്ളിലേക്ക് കയറ്റി….ജീപ്പിൽ ഒരുപാട് സാധനങ്ങൾ ഉള്ളത് സാറയും റീനയും കണ്ടു…..

സാറ : ഇതെന്താ വല്ല ആടി കച്ചോടം കഴിഞ്ഞു വരുവാണോ….

പാപ്പി : ആ ചേച്ചി…..വർക്കി ചേട്ടൻ എവിടെ…..

സാറ : പണിക്ക് പോയി…

റീന പാച്ചുവിനെ കൊണ്ട് പോയി കിടത്തി തിരിച്ചു വന്നു…. പാപ്പി ഓരോന്നോരോന്നായി വണ്ടിയിൽ നിന്നുബിടുത്തു വെക്കുകയായിരുന്നു….

കുറെ പച്ചക്കറികളും മധുരപലഹാരങ്ങളും അച്ചാറും കണ്ട് സാറ റീനയെ കണ്ണുകൊണ്ട് കാണിച്ചു…

റീന : പാപ്പി ചേട്ടാ… ഇതൊക്കെ ആർക്കാ

പാപ്പി : ഇതൊക്കെ നിങ്ങൾ എല്ലാവർക്കും കൂടിയ…

സാറ : ഇത്രയുമോ

പാപ്പി : മല്ലിയുടെ പണിയാ ചേച്ചി…..

മുറ്റത് പൂന്തോട്ടം കണ്ടു റീനയെ നോക്കി ചിരിച്ചു….

പാപ്പി : അണ്ണൻ ഇതിനിടയിൽ ഇതും സെറ്റ് ചെയ്തോ….

റീന : മം

TV, മിക്സി കുറച്ചു മൺ ചട്ടിയും പാത്രങ്ങളും ഉണ്ടായിരുന്നത് ഇറക്കി വെച്ചു പാപ്പി ഉമ്മറത്തു ഇരുന്നു….

റീന : ചായ എടുക്കട്ടെ

പാപ്പി : വേണ്ട…. വെള്ളം മതി….. ഇനിപ്പോ ഊണ് കഴിക്കാറായില്ലേ….

സാറ : എന്നാ ഞാൻ ചെല്ലട്ടെ കുറച്ചു കഴിഞ്ഞു വരാം…..

പാപ്പി തലയാട്ടി….

റീന അടുക്കളയിൽ ചെന്നു വെള്ളം കൊണ്ടു കൊടുത്തു അടുത്ത പണികളിലേക്ക് കടന്നു…..

പാപ്പി റീനയറിയാതെ വേറൊരു പെട്ടി വളരെ സൂക്ഷിച്ചു രാജുവിന്റെ മുറിയിൽ കൊണ്ട് പോയി വെച്ചു…..

പിന്നെ TV അവിടെയുള്ള ഭിത്തിയിൽ സ്വിച്ച് ബോർഡിനടുത് ഫിറ്റ്‌ ചെയ്തു….

മിക്സി അടുക്കളയിൽ കൊണ്ട് പോയി വെച്ചു….

റീനയ്ക്ക് മിക്സി ചെറിയ ആശ്വാസമായി തോന്നി… ആകെയുള്ള ചെറിയ ബുദ്ധിമുട്ട് അരയ്ക്കുന്നതായിരുന്നു…..

പണികളെല്ലാം കഴിഞ്ഞു പാപ്പി വന്നപ്പോഴേക്കും ഊണ് റെഡി ആയി കഴിഞ്ഞിരുന്നു…

പാപ്പി : നല്ല പസിയിറുക്ക്

റീന : ങേ

പാപ്പി : നല്ല വിശപ്പുയുണ്ടായിരുന്നു

റീന : ഞാൻ അധികം ഒന്നും ഒരുക്കിയില്ല…

പാപ്പി : അയ്യോ ഇതൊക്കെ ധാരാളം….

ഒരു തോരനും പപ്പടവും അച്ചാറും പിന്നെ പരിപ്പ് കറിയും……. എല്ലാം കൂട്ടി ഞെരിച്ചു പാപ്പി അസ്സലായി ഉണ്ടു…

റീന പാപ്പിയുടെ ആസ്വദിച്ചുള്ള കഴിപ്പ് നോക്കി നിന്നു

പാപ്പി : കഴിക്കുന്നില്ലേ…..

റീന : ഞാൻ പിന്നെ ഇരുന്നോളാം

പാപ്പി : അണ്ണൻ എപ്പോ വരും…

റീന : 5.30 ആവുമ്പോഴേക്കും എത്തും

പാപ്പി : ആഹ് വരട്ടെ

ഭക്ഷണം കഴിഞ്ഞു പാപ്പി രാജുവിന്റെ മുറിയിൽ പോയി വിശ്രമിച്ചു……

റീന ഭക്ഷണം കഴിച്ചു മുറിയിൽ പോയി മല്ലിയെ ഫോണിൽ വിളിച്ചു വിശേഷങ്ങൾ പങ്കു വെച്ചു….

നല്ലൊരു ഉറക്കം കഴിഞ്ഞു പാപ്പി എണീക്കുമ്പോൾ മുറ്റത് പിള്ളേരുടെ ബഹളം കേട്ടു….

ചെല്ലുമ്പോൾ പിള്ളേർ സാറ ചേച്ചിയുടെ വീട്ടിലിരുന്നു പാച്ചുവിന്റെ കൂടെ കളിക്കുകയായിരുന്നു….. പാപ്പി എഴുന്നേറ്റ് വരുന്നത് കണ്ട റീന സാറ ചേച്ചിയുടെ വീട്ടിൽ നിന്നു തിരിച്ചു വന്നു….

റീന : നല്ല ഉറക്കമായിരുന്നല്ലോ

പാപ്പി : ആ… രണ്ട് ദിവസം നല്ല ഓട്ടമായിരുന്നു….. ഉറങ്ങിയിട്ടില്ല…. ഇവിടെ എന്തു സുഖമാ കിടന്നുറങ്ങാൻ…. ബഹലങ്ങളില്ല… വളരെ ശാന്തം…

റീന : ഞാൻ ചായ എടുക്കട്ടെ….

പാപ്പി : വേണ്ട…..അണ്ണൻ വന്നിട്ടാകാം

റീന : മം…..

പാപ്പി അവിടെയിരുന്നു പിള്ളേരുടെ കളി കണ്ടിരുന്നു….