രാജു കഴിക്കുന്നതിനിടയിൽ റീനയെ നോക്കി…
റീന : എന്തെ…
രാജു : ഇതാർക്ക് കഴിക്കാനാ ഇത്രയും…
റീന ചോറ്റുപാത്രത്തിൽ നോക്കി… പിന്നെ രാജുവിനെയും….
റീന : കുറച്ചേ ഉള്ളൂ…
രാജു : മം.. ഉവ്വ്….
രാജു കഴിച്ചു കൈ കഴുകി വന്നു… തോർത്ത് കണ്ടില്ലേ…. റീന ഓടിച്ചെന്നു തോർത്ത് കൊണ്ടു വന്നു….
രാജു കൈ തുടച്ചു റീനയ്ക്ക് തന്നെ കൈമാറി….
രാജു : അതേയ്… എനിക്ക് ഇത്ര അധികം വിഭവങ്ങളൊന്നും വേണ്ട….. രാവിലെ പലഹാര പണിയും ചോറും എന്തിനാ….
റീന : അതെന്താ…എനിക്ക് ബുദ്ധിമുട്ടാവും എന്നു വെച്ചാണോ
രാജു അതിനു ചിരിച്ചേയുള്ളൂ….
റീന :എനിക്ക് കുഴപ്പമില്ല…
രാജു : അങ്ങനല്ല…. എന്തായലും ചോറ് വെക്കുന്നുണ്ട്…. നാളെ തൊട്ട് കഞ്ഞി കിട്ടിയാലും മതി…. ഈ തണുപ്പത് കഞ്ഞിയ രാവിലെ ബെസ്റ്റ്….അപ്പൊ പിന്നെ എന്തിനാ വെറുതെ സമയം കളയുന്നെ
റീന : ആയിക്കോട്ടെ…..
റീനയുടെ മുഖം വാടി….അവളെത്ര കഷ്ടപ്പെട്ടു തയ്യാറാക്കിയതാ… രാജുവിന് ഒന്നും പറയേണ്ടായിരുന്നെന്നു തോന്നി…
രാജു : അല്ല റീനയ്ക്ക് പലഹാരം വേണം എന്നുണ്ടെങ്കിൽ ആവാം…. എനിക്ക് അങ്ങനെ നിർബന്ധം ഇല്ല എന്നു പറഞ്ഞതാ…
റീന : എനിക്ക് അങ്ങനെ നിർബന്ധം ഇല്ല….. എന്റെ ബുദ്ധിമുട്ട് ഓർത്തു പറഞ്ഞതാണെങ്കിൽ എനിക്ക് അങ്ങനെ ഇല്ല…
രാജു അവളുടെ സോഫ്റ്റായ സംസാരം കേട്ടു നിന്നു… അവൾ ചെന്നു ആ പാത്രവും കുപ്പിയും ബാഗിലാക്കി കൊടുത്തു…. രാജു ക്ലോക്കിലേക്ക് നോക്കി…. സമയം 8.30 ആവുന്നു…..
വീണ്ടും പാചുവിന്റെ അടുത്ത് ചെന്നു കുഞ്ഞു കൈകളിൽ ഉമ്മ കൊടുത്തു റീനയുടെ കയ്യിൽ നിന്നു ബാഗ് വാങ്ങി രാജുവിറങ്ങി….
രാജു : പേടിയുണ്ടോ ഒറ്റയ്ക്കിരിക്കാൻ…
റീന ചെറിയ പരുങ്ങലിലായിരുന്നു…. സത്യം പറഞ്ഞാൽ ഉള്ളിൽ ചെറിയ പേടി ഉണ്ടായിരുന്നു…. പക്ഷെ രാജുവിനോട് പറഞ്ഞില്ല….
പക്ഷെ തന്റെ മുഖം നോക്കി എങ്ങനെ ആൾക്ക് പിടി കിട്ടി എന്നെ ചിന്തയിലായിരുന്നു റീന….
റീന : ചെറുതായിട്ട്….
രാജു : തോന്നി…..എന്നാലേ താൻ പേടിക്കണ്ട… ഇവിടെ ആരും തന്നെ തേടി വരില്ല….
റീനയ്ക്ക് ചെറിയ സമാധാനമല്ല രാജുവിന്റെ വാക്കുകൾ നൽകിയത്…
രാജു : പിന്നെ ഓരോന്നോർത്തു കരയാൻ നിൽക്കരുത്….
റീന തലയാട്ടി….
രാജു : ചെടികൾക്ക് വെള്ളം ഒഴിക്കണം… പിന്നെ പിന്നിലും….
റീന : മം…
രാജു : എന്നാ ഞാൻ പോയിട്ട് വരാം…
റീന : മം…
രാജു ജീപ്പിൽ കയറി സ്റ്റാർട്ടാക്കി….വണ്ടി റിവേഴ്‌സ് എടുത്തതും വർക്കി ചേട്ടൻ മുറ്റത് നിൽക്കുന്നത് കണ്ടു…
രാജു : ചേട്ടാ… അങ്ങനെ ഇറങ്ങാണ്….
വർക്കി : പോയി വാ….
സാറ ചേച്ചിയും പിന്നാലെ വന്നു….
രാജു : ചേച്ചി ഇവിടെ ഒരു കണ്ണു വേണേ…
സാറ : നീ പേടിക്കണ്ട…..നിന്റെ പെണ്ണിനെ ആരും കൊത്തികൊണ്ട് പോകത്തില്ല……ധൈര്യമായി പൊക്കോ….
വണ്ടി റോഡിലേക്ക് ഇറങ്ങിയതും മേരിയുടെ പിള്ളേർ യൂണിഫോമിട്ട് സാറ ചേച്ചിയുടെ വീട്ടിലേക്ക് കയറി പോയി….
ബെന്നി : അങ്കിൾ പോവാണോ
രാജു : മം…
ബെന്നി : അപ്പൊ ഇന്നലെ പറഞ്ഞ ചോക്ലേറ്റ്…
രാജു : ശരിയാക്കാം….
ബിൻസി : മറക്കരുത്
രാജു : ഓഹ് ഇല്ല…
പിള്ളേരുടെ അടുത്ത് ചിരിച്ചു സംസാരിക്കുന്നത് കണ്ടു റീന നോക്കി നിന്നു…. ആദ്യമായാണ് അങ്ങനൊരു ചിരി കാണുന്നത്….
രാജു വണ്ടി തിരിച്ചു താഴോട്ട് നീങ്ങി….. വലതു വശത്തേക്ക് പിന്നിലേക്ക് നോക്കിയപ്പോൾ ഉമ്മറത്ത് തന്നെ നോക്കി നിൽക്കുന്ന റീനയേ കണ്ടു….
അവൻ കൈ വീശി ജീപ്പ് കടന്നു പോയി……
സാറ : കുഞെന്തിയെ…..
റീന : ഉറങ്ങുവാ….
ഓഫീസിലേക്ക് പോകാനൊരുങ്ങി മേരി മുറ്റത്തു വന്നു മുടി മെടഞ്ഞു കെട്ടുകയുയിരുന്നു….
റീന മേരിയെ നോക്കി ചിരിച്ചു….മേരി തിരിച്ചും……
സാറ : നേരത്തേ ആണല്ലോ പെണ്ണെ…
മേരി : അല്ലാതെ പറ്റില്ലല്ലോ…. ആ രണ്ടെണ്ണത്തിനെയും ഒരുക്കാൻ തന്നെ വേണം സമയം…. നേരത്തേ എണീറ്റില്ലങ്കിലെ ഉള്ള ജോലി കൂടി പോവും….
സാറയുടെ മുറ്റത് കസേരയിൽ ഇരുന്നു കളിക്കുകയായിരുന്നു അവർ.. അപ്പോഴേക്കും ഓട്ടോ വന്നു പിള്ളേരെ കയറ്റി….. എല്ലാവർക്കും റ്റാറ്റാ കൊടുത്തു ബെന്നിയും ബിൻസിയും യാത്രയായി….പിന്നാലെ മേരിയും ഇറങ്ങി….
