ഏലപ്പാറയിലെ നവദമ്പതികൾ – 4അടിപൊളി 

റീനയും അവിടെയിരുന്നു….

റീന : രവീണമോളും രഘുവും എന്ത് പറയുന്നു….

പാപ്പി : നിങ്ങള് പോയപ്പോൾ രവീണ വിഷമത്തിലായിരുന്നു…

റീന : പാവം…. ഒന്ന് യാത്ര പറയാനും പറ്റിയില്ല….

പാപ്പി : തങ്കച്ചി ഇവിടെ ഓക്കേ അല്ലെ…

റീന : ഓക്കേ എന്നു വെച്ചാൽ സമാധാനമുണ്ട്…… പിന്നെ ഇവരൊക്കെ നല്ല സ്നേഹമുള്ളവരാ….

പാപ്പി : മം… എല്ലാം ശരിയാകും….

പാപ്പി അണ്ണനെ വിളിച്ചു…… ദൂരെ മാറി നിന്നു ആയിരുന്നു അവരുടെ സംസാരം……എന്തോ കാര്യമുള്ള സംസാരമാണ് എന്നു റീനയ്ക്ക് തോന്നി…

റീന : എന്തായിരുന്നു

പാപ്പി : അണ്ണൻ എപ്പോ വരുമെന്ന് ചോദിച്ചതാ…..

റീന : സംസാരം കേട്ടിട്ട് അങ്ങനെ അല്ലാലോ

പാപ്പി : സത്യായിട്ടും….

അവർ അവിടെ ഇരുന്നു തേനിയിലെ വിശേഷങ്ങൾ പങ്കു വെച്ചു…

പാപ്പി : പിന്നെ ആ പലഹാരങ്ങളും ഒക്കെ ഇവർക്കും കൊടുക്കണേ

റീന : മം… ആ കുട്ടികൾക്ക് മധുരമെന്നു വെച്ചാൽ ജീവനാ

പാപ്പി : പിള്ളേർക്ക് ഈ പ്രായത്തിൽ ഇഷ്ടമുള്ളതൊക്കെ കഴിക്കണം…. എനിക്കൊന്നും അങ്ങനെ സാധിച്ചു കിട്ടിയിട്ടില്ല….

പാപ്പിയുടെ ശബ്ദം ഇടറി……

പാപ്പി : ഓഹ്…. ഇവിടെ എന്തൊരു തണുപ്പാ… എങ്ങനെ പറ്റുന്നു….

റീന : പറഞ്ഞിട്ട് കാര്യമില്ല…. ശീലമായി വരുന്നു…

അൽപ നേരം കഴിഞ്ഞു മേരിയും എത്തിയതോടെ സ്ത്രീ ജനങ്ങൾ എല്ലാരും അവിടെ നിറഞ്ഞു…..

മല്ലി കൊടുത്തയച്ച പലഹാരങ്ങളും മറ്റു വിഭവങ്ങളും റീന സാറയ്ക്കും മേരിയ്ക്കും പങ്ക് വെച്ചു നൽകി….

ഒപ്പം പിള്ളേരും മധുരം കഴിച്ചു…..

__________________________

സമയം 6 മണി…… റോഡിൽ നിന്ന പാപ്പി താഴെ നിന്നു ജീപ്പ് കയറി വരുന്നതിൽ നിന്നും അണ്ണനാണ് വരുന്നതെന്ന് മനസ്സിലായി….

ജീപ്പ് വന്നു നിന്നത്തോടെ ഒപ്പമുണ്ടായിരുന്ന വർക്കി ചേട്ടനും ഇറങ്ങി….

പാപ്പി : ആഹാ വർക്കി ചേട്ടനും ഉണ്ടായിരുന്നോ…

വർക്കി : നീ എപ്പോ എത്തി…

പാപ്പി : ഉച്ചക്ക് മുന്പേ

 

രാജു ജീപ്പ് ഉള്ളിലേക്ക് കയറ്റി…. പുറത്തിറങ്ങി ഉമ്മറത്തു ചെന്നു റീനയുടെ കയ്യിൽ ബാഗും പച്ച കറിയും ഏല്പിച്ചു…… അപ്പോഴേക്കും പിള്ളേരും രാജുവിന്റെ അടുത്തെത്തി കുശലങ്ങൾ ചോദിച്ചു…..

എല്ലാരും കൂടെ കുറച്ചു നേരം വർത്താനം പറഞ്ഞു…. ഇരുട്ടായതോടെ എല്ലാരും വീട്ടിലേക്ക് മടങ്ങി….

പാപ്പിയും രാജുവും ഉമ്മറത്തിരുന്നു കുറെ സംസാരിക്കുകയും ഫോണിൽ കുറെ പേർക്ക് രാജു നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നത് റീന അടുക്കളയിൽ നിന്നു കേട്ടു…..

റീന : കുളിക്കുന്നില്ലേ

ഉമ്മറത്തു വന്നു റീന ചോദിച്ചു

രാജു : മം…..

റീന : വെള്ളം ചൂടുണ്ട്….

രാജു : താ വരുന്നു…

റീന : പാപ്പി ചേട്ടൻ നാളെയല്ലേ പോവുന്നുള്ളൂ

പാപ്പി : ഇല്ല….. ഞാൻ കുറച്ചു കഴിഞ്ഞു പോകും

 

റീന : ഈ രാത്രിയോ…. നാളെ പോയാ പോരെ….

പാപ്പി : ഞാൻ ഇന്ന് എത്തിയെ പറ്റൂ… നാളെ രാവിലെ തന്നെ തിരക്കുള്ള പണികളുണ്ട്…..

റീന രാജുവിനെ നോക്കി അകത്തേക്ക് പോയി….

രാജു കുളി കഴിഞ്ഞു വന്നതോടെ റീന ഭക്ഷണം റെഡി ആക്കുവാനായി അടുക്കളയിൽ ബിസി ആയിരുന്നു….

രാജു : റീന

റീന : ആ…..

റീന രാജുവിന്റെ വിളി കേട്ടു രാജുവിന്റെ അടുത്തേക്ക് പോയി…

പാപ്പിയും രാജുവും ഇരിപ്പുണ്ടായിരുന്നു…..

രാജു പാപ്പിയുടെ കയ്യിൽ നിന്നു കുട്ടി ഫോൺ വാങ്ങി ഒരു നമ്പറിലേക്ക് ഡയൽ ചെയ്തു റീനയ്ക്ക് കൊടുത്തു….

റീന : ആരാ….

രാജുവിനോടായി ചോദിച്ചതും ഫോൺ രാജു കൈ മാറി…

റീന : ഹലോ….

ജോയ്: ഹലോ… ടി….. ഞാനാ ജോയ്മോൻ…..

റീനയുടെ കണ്ണുകൾ നിറഞ്ഞു…. തന്റെ പ്രിയപ്പെട്ട അനിയന്റെ ശബ്ദം കേട്ടു അവൾക്ക് വല്ലാത്ത സന്തോഷം തോന്നി…..ജോയ് റീനയെ കൂടാതെ മമ്മയെ കൂടി കോൺഫറൻസ് കാളിൽ എടുത്തു

റീനയുടെ സന്തോഷം രാജുവിനും പാപ്പിക്കും ഊഹികാവുന്നതേ ഉള്ളൂ….അവളുടെ മമ്മയുടെ സ്വരം കേൾക്കാനായി രാവിലെ പ്രാർത്ഥിച്ചതെ ഉള്ളൂ….. ഇത്ര പെട്ടെന്ന് നടക്കുമെന്ന് വിചാരിച്ചില്ല…….അവർ കുറെ നേരം സംസാരിച്ചു…..

മമ്മ വീട്ടിലായതിനാൽ കൂടുതൽ നേരം തുടരേണ്ട ഇനി വേറൊരു അവസരത്തിൽ സംസാരിക്കാം എന്നു വെച്ചു റീന ജോയ്മോനോടും മമ്മയോടും ഫോണിലൂടെ യാത്ര പറഞ്ഞു ഫോൺ വെച്ചു……

റീനയുടെ കണ്ണുകൾ നിറഞൊഴുകി… ഫോൺ രാജുവിന് കൊടുക്കുമ്പോൾ രണ്ടു തുള്ളി കണ്ണുനീർ രാജുവിന്റെ കയ്യിൽ വീണു….

രാജു പക്ഷെ ഫോൺ വാങ്ങി വീണ്ടുമൊരു നമ്പറിലേക്ക് ഡയൽ ചെയ്തു റീനയ്ക്ക് ഫോൺ കൊടുത്തു….

രാജു : ബാലേട്ടനാണ്…..സംസാരിക്ക്

റീന ഫോൺ വാങ്ങി….ബാലേട്ടനോടും ദേവി ചേച്ചിയോടും കുറെ സംസാരിച്ചു….ബാലേട്ടൻ വിശേഷങ്ങൾ തിരക്കുന്നതിനു റീന മറുപടികൾ നൽകിങ്കൊണ്ടിരുന്നു….. മറു തലയ്ക്കൽ ദേവി ചേച്ചിയുടെ കരച്ചിൽ രാജുവിനു കേൾക്കാൻ പറ്റി…..

റീന സ്വസ്ഥമായി സംസാരിക്കാൻ തന്റെ മുറിയിൽ പോയി…..

രാജുവും പാപ്പിയും മുഖം നോക്കി ഇരുന്നു….

അര മണിക്കൂർ എങ്കിലും അവർ സംസാരിച്ചു… റീന മുറിയിൽ നിന്നിറങ്ങിയപ്പോൾ രാജുവും പാപ്പിയും ഭക്ഷണം കഴിക്കുകയായിരുന്നു……

പാപ്പി വേഗം തന്നെ ഭക്ഷണം കഴിച്ചു…… രാജു റീനയ്ക്കായി ഒരു കസേര നീക്കി കൊടുത്തു….

രാജു : കഴിക്ക്…..

റീന : എന്തോ അവരെയൊക്കെ വിളിച്ചപ്പോൾ കാണാനൊരു മോഹം….

റീനയുടെ സ്വരങ്ങൾ ഇടറിയിരുന്നു…

രാജു : ശരിയാണ്…. പക്ഷെ തന്റെ അപ്പന്റെ ശല്യം കൂടുതലാണ്….. ബാലേട്ടന്റെ രണ്ടു വട്ടം ചെന്നു ഭീഷണിപ്പെടുത്തി…..

റീന : പറഞ്ഞു….

രാജു : അത് കൊണ്ട് കുറച്ചു കഴിയട്ടെ….

റീന : മം

 

രാജു ഭക്ഷണം വിളമ്പി…… പാപ്പി ചെന്നു പാച്ചുവിനെ നോക്കി… നല്ല ഉറക്കമാണ്…..എന്നിട്ട് ഉമ്മറത്തു വന്നിരുന്നു….

 

രണ്ടാളും ഭക്ഷണം കഴിച്ചു. എല്ലാം വൃത്തി ആക്കി…റീന പാപ്പിക്ക് കൊണ്ട് പോകുവാനായി ചൂട് വെള്ളം കുപ്പിയിലാക്കുകയായിരുന്നു…അതിനിടയിലാണ് രാജു വിളിച്ചത്……..

രാജു : റീന

റീന : ആ

പാപ്പിയും രാജുവിന്റെ കൂടെ ഒരു പെട്ടിയുമായി നിൽപുണ്ടായിരുന്നു…..

റീനയ്ക്ക് ആ പെട്ടിയിൽ എന്തോ കാര്യമുള്ളതായി തോന്നി… വന്നപ്പോഴും പാപ്പി ആ പെട്ടി വളരെ സൂക്ഷിച്ചാണ് എടുത്തു വെച്ചത്…..

റീന : എന്താ ഇതിൽ…..

രാജു : പാപ്പി…..

പാപ്പി പാതി മനസ്സോടെ അത് തുറന്നു…..

പെട്ടി തുറന്നതും റീനയുടെ ഹൃദയം തകർന്നു….. ഇത്രയും നാൾ അവൾ കര കയറി വന്ന ദുഖത്തിന്റെ പടുകിഴിയിലേക്ക് തന്നെ വീണ്ടും വീണു പോകുമെന്ന് തോന്നി…

രാജുവും ഏതാണ്ട് അതെ അവസ്ഥയിൽ തന്നെ ആയിരുന്നു…..

റീന മുന്നോട്ട് നീങ്ങി പെട്ടിയുടെ അടുത്തെത്തി…… രണ്ട് മൺകുടത്തിൽ ചുവന്ന തുണി കൊണ്ട് പൊതിഞ്ഞ ചിതാഭസ്മം…….

ഒന്നിൽ ശാന്തിയെന്നും ഒന്നിൽ ശ്രീജിത്തെന്നും എഴുതിയിരുന്നു……

റീന അതിൽ തൊട്ട് കരഞ്ഞു തുടങ്ങി…..പാപ്പി ഈ രംഗം മുൻകൂട്ടി കണ്ടു ആദ്യമേ വാതിൽ അടിച്ചിരുന്നു….

റീനയുടെ ശബ്ദം ഉയർന്നുതുടങ്ങിയപ്പോൾ രാജു ചെന്നു തോളത്തു തട്ടി…..