സാറ : ആ…. ഏലപ്പാറ തിരുമല മാതാവിന്റെ പള്ളിയാണ്…
റീന : ഇനി പോകുമ്പോൾ എന്നേം കൂടി കൂട്ടുമോ
സാറ : ഓഹ് അതിനെന്താ….. നമ്മുക്ക് ഇന്ന് പോണോ
റീന : ഈ നേരത്തോ
സാറ : ഇപ്പോഴല്ല….. സന്ധ്യക്ക് പോവാം… അപ്പോഴേക്കും നിന്റെ ഭർത്താവ് എത്തില്ലേ…
റീന തലയാട്ടി….
സാറ : അപ്പൊ കൊച്ചിനെ അവനെ ഏല്പിച്ചിട്ട് പോവാം…. നമ്മുക്ക് മേരിയോടും കൂടി ചോദിക്കാം…..
റീനയുടെ മുഖത്തു സന്തോഷം വിടർന്നു…. കുറെ നാളായി പള്ളിയിൽ പോയിട്ട്… നടന്ന കാര്യങ്ങളൊക്കെ ഒന്ന് ഏറ്റുപറയാനും പിന്നെ ഇപ്പൊ കളിക്കുന്ന നാടകത്തിനു ശക്തി പകരാനും വേണ്ടി പോകണമെന്ന് വെച്ചു…
സാറ ചേച്ചി പോയതോടെ റീന ബാക്കിയുള്ള വീട്ടു ജോലികളൊക്കെ തീർത്തു….പിന്നെ രാജു പറഞ്ഞ പോലെ പിന്നിൽ പച്ചക്കറി കൃഷിക്കും മുന്നിലെ ചെടികൾക്കും വെള്ളമൊഴിച്ചു കഴിഞ്ഞു കുളിക്കുവാനും കയറി….
കുളി കഴിഞ്ഞു അലമാര തുറന്നുഡ്രസ്സ് മാറുന്നതിനിടയിൽ തന്റെ കല്യാണ ഫോട്ടോയും കുടുംബ ഫോട്ടോയും നോക്കി……കുറച്ചു നേരം കരഞ്ഞു….
പാച്ചു എണീറ്റത്തോടെ അവനു പാൽ കൊടുതു ഡ്രസ്സ് ഒക്കെ മാറ്റി കിടത്തി…
പിന്നെ ഭക്ഷണം കഴിച്ചു കുറച്ചു നേരം കിടന്നു…. തണുപ്പുള്ളത് കൊണ്ട് അല്പം മയങ്ങിഎണീറ്റു …
സമയം 3 ആവുന്നേ ഉള്ളൂ….
ഇവിടെ സമയം പോകുന്നില്ല…
അവൾ കുഞ്ഞിനേയും എടുത്തു ആദ്യമായി സാറ ചേച്ചിയുടെ വീട്ടിലേക്ക് നടന്നു…. വർക്കി ചേട്ടൻ മുന്നിൽ തന്നെ ഇരിപ്പുണ്ടായിരുന്നു…
വർക്കി : എടിയേ…. തെ റീന വന്നിരിക്കുന്നു
സാറ : ങേ….. ആഹ്…
റീന : അയ്യോ ഉറങ്ങുവായിരുന്നോ
സാറ : അല്ല…. സീരിയൽ കാണുവായിരുന്നു
വർക്കി : ഉച്ചക്ക് ഉറങ്ങിയാൽ പണിയാണ്… പിന്നെ രാത്രി കിടക്കാൻ വൈകും….
റീന : അവിടെ സമയം പോകുന്നില്ല….
വർക്കി : നിങ്ങൾ ടീവി വാങ്ങിച്ചിട്ടുണ്ടോ…
റീന : ഇല്ല…
വർക്കി : എന്നാ പിന്നെ ഇവിടെ വന്നിരുന്നു കൂടെ… എന്തിനാ വെറുതെ അവിടെ ഇരുന്നു മുഷിയുന്നെ…. ഞാൻ നാളെ തൊട്ട് പോകും… അപ്പൊ പിന്നെ മോള് ഒറ്റയ്ക്കിരിക്കേണ്ട… ഇങ്ങോട്ടു പോരെ..
സാറ : അത് ഞാൻ അങ്ങോട്ട് പറയാൻ നിക്കുവായിരുന്നു….
റീനയുടെ കയ്യിൽ നിന്നു പാച്ചുവിനെ വാങ്ങി സാറ കൊഞ്ചിച്ചു…..
അൽപ നേരത്തിനുള്ളിൽ സ്കൂൾ വിട്ടു പിള്ളേരും എത്തി….
അതോടെ അവിടെ ബഹളമായ മായി….
സാറ : നീ ഇരിക്ക്… ഞാൻ ചായ എടുക്കാം…
ബെന്നിയും ബിൻസിയും പാച്ചുവിനെ കളിപിച്ചു കൊണ്ടിരുന്നു….
സാറ ചായയും പിള്ളേർക്ക് പഴം പുഴുങ്ങിയതും ബിസ്‌ക്കറ്റുമായി വന്നു…
എല്ലാവരും ചായ കുടിച്ചു വരുമ്പോഴേക്കും റീനയിറങ്ങി…
റീന : ഞാൻ ചെല്ലട്ടെ….. ആൾ എത്താറായി…
സാറ : എന്നാ നീ ചെല്ല്…. കുഞ്ഞിനെ താ….പിന്നെ വൈകുന്നേരം പള്ളിയിലേക്ക് പോകാം….
റീന തലയാട്ടി
റീന കുഞ്ഞിനെ ഏല്പിച്ചു വീട്ടിലോട്ട് പോയി…. മുറ്റമൊക്കെ നോക്കി, വീട്ടിൽ മറ്റു ആളനക്കമില്ലാത്തതിനാൽ എല്ലാം വൃത്തി ആയി തന്നെ കിടന്നിരുന്നു…
അവൾ ഉള്ളിലേക്ക് കടക്കാൻ ഒരുങ്ങിയതും ഒരു ദേവസ്സി ചേട്ടൻ സ്കൂട്ടറിൽ വന്നു നിന്നു…
സ്കൂട്ടർ റോഡിൽ നിർത്തി അകത്തേക്ക് കയറിയതും നോട്ടം മുന്നിലെ ചെടികളിലേക്കും പൂന്തോട്ടത്തിലേക്കും ചെന്നു….
ആളുടെ ചിരിയിൽ തന്നെ അതങ്ങു പിടിച്ചുവെന്നു റീനയ്ക്ക് മനസ്സിലായി…
ദേവസ്സി : ഇതാരുടെ പണിയാ… മോളുടെ ആണോ
റീന : അല്ല….. ചേട്ടൻ ചെയ്തതാ
ആദ്യമായാണ് ചേട്ടൻ എന്നു രാജുവിനെ വിളിക്കുന്നത്…..
ദേവസ്സി : ആഹാ അവൻ കൊള്ളാലോ
റീന : ചേട്ടനിരിക്ക്… ഞാൻ ചായ എടുക്കാം
ദേവസി : ആയിക്കോട്ടെ….
റീന അടുക്കളയിൽ കയറി ചായ ഇട്ടു…. ഭക്ഷണ പ്രിയനാണെന്നു അന്ന് തന്നെ ആൾ സൂചിപ്പിച്ചു… അതിനാൽ അവിടെ ഉണ്ടായിരുന്ന അവൽ നനച്ചു…
ചായ തിളക്കുന്നതിനിടയിൽ ദേവസ്സി പിന്നിൽ പോയി കൃഷിയും ഒക്കെ കാണുന്നത് റീന അടുക്കളയിൽ നിന്നു നോക്കി കണ്ടു….
ചായയുമായി റീന ദേവസ്സി ചേട്ടനെ അകത്തേക്ക് ക്ഷണിച്ചു. എങ്കിലും ആൾ പുറത്തു ഉമ്മറത്തു തന്നെ ഇരുന്നു….
ദേവസ്സി : ഭർത്താവ് എപ്പോഴാ വരാ…
റീന : വരാറായിട്ടുണ്ട്…..
റീന ചായ കൊടുത്തു ഒപ്പം അവലും…. ദേവസ്സി ചേട്ടൻ ആസ്വദിച്ചു തന്നെ കഴിച്ചു… ഒപ്പം വിശേഷങ്ങൾ ചോദിച്ചു….
