ഒരിക്കൽ കൂടി 1

വീണ്ടും മിഴികളിലൂടെ മിഴിനീർ തുള്ളികൾ ഒഴുകി ഇറങ്ങുന്നുണ്ടായിരുന്നു….. എന്നെ വന്നു വീണ്ടും ആരോ വിളിച്ചു…. ഒരു പാവയെ പോലെ അവരുടെ ഒപ്പം പോയി നേരെ എന്റെ പഴയ ഡ്രസ്സുകൾ എടുത്ത് തന്നു കുറെ ഒപ്പിടലുകളും കാര്യങ്ങളും കഴിഞ്ഞതും പുതിയ ഒരു ഡ്രസ്സ് ഒരു കവറിൽ കൊണ്ട് തന്നു…. എന്നിട്ട് പറഞ്ഞു രാവിലെ അമ്മയും വല്യച്ഛനും ആണെന്ന് തോന്നുന്നു ഇതും കൊണ്ട് തന്നു പുറത്ത് കാത്തിരിപ്പുണ്ട്……..

വസ്ത്രം മാറി കൊട്ടാരക്കരയിൽ നിന്നും ജയിലിന് പുറത്ത് ആദ്യമായി കാലെടുത്ത് വെച്ചു…. കാലം ഒരുപാട് മാറിയിരിക്കുന്നു…. ചുറ്റുമുള്ള തിരക്ക് പിടിച്ച റോഡിലേക്ക് നോക്കി എല്ലാവരും തിരക്കുകൾക്ക് അടിമപ്പെട്ട് ചുറ്റും എന്താണ് നടക്കുന്നത് എന്ന് പോലും അറിയാതെ നെട്ടോട്ടം ഓടും പോലെ തോന്നി….. ഒരു മരച്ചുവട്ടിൽ കയ്യിലൊരു ചെറിയ പൊതിയുമായി ഇരിക്കുന്ന ഇരിക്കുന്ന അമ്മയുടെ മിഴികളിൽ പടരുന്ന നനവ് മകനോടുള്ള വാത്സല്യം ആയിരുന്നു…..
ജയിലിൽ എല്ലാ മാസവും ഒന്നാം തീയതി എന്നെ കാണാൻ വരാറുണ്ട് ഞാൻ ഒന്ന് പോയി കാണാൻ നിന്നിട്ടില്ല…. ഒത്തിരി സ്വപ്നങ്ങൾ കണ്ട് വളർത്തിയ ഒരേ ഒരു മകൻ ഇരുമ്പഴികൾക്കുള്ളിൽ കിടക്കുന്ന കാഴ്ച്ച എന്നെ ജീവനേക്കാൾ സ്നേഹിക്കുന്ന എന്റെ മാതാപിതാക്കൾക്ക് ഒരുപാട് വേദന നല്കും എന്നുറപ്പാണ്. ഞാൻ ആയി ഇനിയും അവർക്ക് വേദന നൽകരുത് എന്ന് ആഗ്രഹിച്ചത് കൊണ്ടാണ്…

ഞാൻ അമ്മയുടെ തൊട്ടരികിൽ ഇരിക്കുന്ന എന്നും എപ്പോഴും കാണാറുള്ള അച്ഛനെ ഒരു നോക്ക് കാണുവാൻ ഒത്തിരി തിരഞ്ഞു…. ഒടുവിൽ ഒരു വെള്ള dezire ന് സൈഡിൽ വല്യച്ഛൻ നിൽക്കുന്നത് കണ്ടു..

പിന്നെയും അമ്മയിലേക്ക്‌ നോക്കി അപ്പോ അമ്മയുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി തുടങ്ങിയിരുന്നു…. ഞാൻ അമ്മയുടെ അടുക്കലേക്ക് നടന്ന് നീങ്ങി…. എന്റെ ശരീരവും മനസ്സും ഒരു പോലെ മൂഖമായിരുന്നു…..

അമ്മയുടെ അരികിൽ മരച്ചുവട്ടിൽ അമ്മയോട് ചേർന്നിരുന്നു… ചുളിവുകൾ വീണു തുടങ്ങിയ മുടിമുഴുവൻ നരച്ച എന്റെ അമ്മയെ കണ്ണ് നിറയെ കാണുമ്പോ എന്റെ കണ്ണുകളും അറിയാതെ നിറഞ്ഞിരുന്നു….. ഇതുവരെയും പൊഴിച്ചതിനേക്കാലും ആയിരം മടങ്ങ് കണ്ണുനീർ അമ്മയുടെ തോളിൽ തല ചായ്ച്ച് കൊണ്ട് എന്റെ കണ്ണുകളിലൂടെ ഒഴുകി ഇറങ്ങുന്നുണ്ടായിരുന്നു….. മൗനത്തിനു വിരാം ഇട്ടു കൊണ്ട് ശബ്ദം പുറത്തേക്ക് വരാതെ അടഞ്ഞ സ്വരത്തിൽ ഞാൻ ചോദിച്ചു അമ്മെ അച്ഛൻ വന്നില്ലേ…. നിങ്ങളെയൊക്ക ഇവിടെ വന്നിട്ട് കാണാൻ വരാത്തതിന്റെ ദേഷ്യമാണോ അച്ഛന്……

അമ്മയുടെ കണ്ണിൽ നിന്നും കണ്ണീർ തുള്ളികൾ എന്റെ മുഖത്തിലൂടെ ഒഴുകി ഇറങ്ങി വരുമ്പോൾ എന്റെ മനസ്സ് എന്തെന്നില്ലാതെ മിടിക്കുന്നുണ്ടായിരുന്നു….

എന്റെ നെറുകയിൽ സ്നേഹം കൊണ്ട് പൊതിഞ്ഞ് അമ്മയുടെ ചുംബനം പതിയുമ്പോൾ…. അമ്മയുടെ തേങ്ങൽ കുറച്ച് ഉച്ചത്തിലായി, എന്റെ മോനെ എന്നും പറഞ്ഞ് ആ മതൃഹൃദയം എന്റെ മുറുകെ പുണരുംപോൾ ഞാൻ അമ്മയുടെ കുഞ്ഞുവാവ ആയി മാറുന്നുണ്ട് ആയിരുന്നു…. നീണ്ട 14 വർഷങ്ങൾ ആരോരും ഇല്ലാത്തവനായി സ്വയം കഴിഞ്ഞ് കൂടിയ നിമിഷങ്ങളിൽ ഈ മാതൃഹൃദയം എത്ര മാത്രം നൊമ്പര പെട്ടുകാണും…..
അപ്പോഴേക്കും വല്യച്ഛൻ ഞങ്ങളുടെ അടുത്തേക്ക് വന്നു…. എന്താ ഇത് ആദിമോനെ അമ്മയ്ക്കൊപ്പം മോനും കരയുവാണോ….. ഒരു അച്ഛന്റെ സ്ഥാനത്ത് നിന്ന് തന്നെ എന്നെ കണ്ടിരുന്ന വല്യച്ഛൻ…. അച്ഛനെപ്പോലെ സ്നേഹിച്ചിരുന്ന വല്യച്ഛൻ…. ഞാൻ എഴുന്നേറ്റ് ആ മുഖത്തേക്ക് ഒന്ന് നോക്കി എല്ലാവരിലും സന്തോഷം നിറയുന്നത് മിഴിനീർ തുള്ളികൾ കൊണ്ട് കണ്ണുകൾ നിറയുന്നതിന് ഒപ്പം മാത്രം…. എന്റെ തോളിൽ പിടിച്ച് വല്യച്ചനോട് ചേർത്തപ്പോ എനിക്ക് കെട്ടിപിടിച്ച് പൊട്ടി ക്കരയാതിരിക്കാൻ കഴിഞ്ഞില്ല……

പെട്ടെന്ന് തന്നെ വല്യച്ഛൻ എന്നെ സമാധാന പെടുത്താൻ ശ്രമിക്കുന്നത് കണ്ടപ്പോ ഇനിയും ഇവരെ കരയിക്കാൻ തോന്നിയില്ല…. അമ്മയെയും ചേർത്ത് പിടിച്ച് വണ്ടിയിലേക്ക് നടന്ന് നീങ്ങുമ്പോൾ മോനെ അമ്മ മോന് വേണ്ടി ഇന്നും രാവിലെ അമ്പലത്തിൽ പോയി എന്നും പറഞ്ഞ് കയ്യിലിരിക്കുന്ന അല്പം ഉണങ്ങിയ വാഴയിലയുടെ പൊതി അഴിച്ചിട്ട്‌ എന്റെ നെറ്റിയിൽ ചന്ദനം തൊട്ടു തന്നു….. ഞാൻ അമ്മയോടൊപ്പം വണ്ടിയിൽ പിന്നിലെ ഡൂർ തുറന്ന് അകത്ത് കയറി ഇരുന്നു….. വല്യച്ഛൻ അപ്പോഴേക്കും വണ്ടി മുന്നോട്ട് എടുത്ത് കഴിഞ്ഞിരുന്നു…..

Leave a Reply

Your email address will not be published. Required fields are marked *