ഒരിക്കൽ കൂടി 1

അകത്തേക്ക് ഓടി കയറാൻ നേരം അച്ഛൻ എന്നെ തടഞ്ഞ് നിർത്തി എന്റെ മോൻ കാണണ്ടെട എന്നും പറഞ്ഞ് എന്നെ പിടിച്ച് തിരിച്ച് വെളിയിലേക്ക് മാറ്റി….
അച്ഛാ എന്നെ വിട് എന്നും പറഞ്ഞ് കുതറി ഞാൻ മുറിയിലേക്ക് ഓടി അവിടെ കണ്ട കാഴ്ച്ച എന്നെ മുഴുവനായും നിശ്ചലമാക്കും പോലെ ഉള്ളതായിരുന്നു…. ഒരു തുണിപോലും ഇല്ലാതെ ആരോ പിച്ചി ചീന്തി ഇട്ടിരിക്കുന്ന എന്റെ ആര്യ അവളുടെ ചലനമറ്റ ശരീരം മുഴുവൻ ചുമന്ന പാടുകളും മുറിവുകളും ആയിട്ട് എന്റെ കണ്മുൻപിൽ ഇങ്ങനെ കിടക്കുമ്പോ എന്റെ ഉള്ളിലെ സങ്കടം ഒരു അലർച്ച പോലെ ഉയർന്നു… അവളുടെ ചേതനയറ്റ ശരീരം നെഞ്ചോട് ചേർത്ത് തകർന്ന് പോയി പൊട്ടി കരയുമ്പോൾ…. അവളുടെ നെറുകയിൽ എന്റെ അന്ത്യ ചുംബനം ആണെന്ന് പോലും അറിയാതെ ഞാൻ അവൾക്ക് സമ്മാനിച്ചിരുന്നു…. കരച്ചിലിനെയും സങ്കടത്തെയും അടക്കി അവളുടെ ചുറ്റും ഞാൻ വെട്ടം അടിച്ച് നോക്കി അവളുടെ കീറിയ ചുരിദാർ ടോപ്പും ബാഗുമൊക്കെ ഒരു മൂലയിൽ കിടക്കുന്നത് കണ്ടപ്പോ അതെടുത്ത് അവളുടെ അവളുടെ ശരീരം മറച്ചു …..

എന്നിട്ട് അവളുടെ തലയെ എന്റെ മടിയിൽ എടുത്ത് വെച്ച് ഒരു ഭ്രാന്തനെപ്പോലെ അവളുടെ നെറ്റിയിൽ ഞാൻ തലോടുമ്പോ എന്റെ ആര്യയുടെ ചൊരത്തുള്ളികൾ എന്റെ കയ്യിൽ പറ്റുന്നുണ്ടായിരുന്നു…. അപ്പോഴേക്കും പോലീസും ആംബുലൻസും ഒക്കെ വരുന്ന ശബ്ദം എന്റെ ചെവികളിൽ അലയടിച്ചു കേൾക്കുന്നുണ്ടായിരുന്നു…. അവളുടെ മുഖത്തോട് മുഖം ചേർത്ത് അലറി കരയുമ്പോ എന്റെ ഉള്ളിൽ അതിനേക്കാളും ആയിരം മടങ്ങ് നീറി പുകയുന്നുണ്ടായിരുന്നു….. അങ്ങനെ ഇരിക്കവെ എനിക്ക് എന്റെ കണ്ണുകൾ അടയുന്നതായി തോന്നി…….

മോനെ വീടെത്തി…. അമ്മയുടെ വാത്സല്യം നിറയുന്ന വിളിയാണ് എന്നെ ഉണർത്തിയത്. നോക്കിയപ്പോ വീട് പഴയപോലെ തന്നെ മുറ്റത്ത് ചെടികളും ഗർഡനും ഒക്കെ ആയി മാറിയിരിക്കുന്നു… കുറച്ച് ഫാമിലി മെമ്പർ മാരും അകത്തേക്ക് കയറിയപ്പോ ഹാളിൽ ഇരിപ്പുണ്ട് എല്ലാവരും സന്തോഷം മുഖത്ത് തെളിയുന്നുണ്ട് എങ്കിലും മിഴികളിൽ കണ്ണുനീർ നിറയുന്നുണ്ട് എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു…. ആര്യയുടെ ഓർമകൾ വീണ്ടും മനസ്സിലേക്ക് കയറി വരുന്നു…. എങ്കിലും അതിലുപരി മറ്റൊരാളെ എന്റെ കണ്ണുകൾ തിരയുന്നുണ്ടായിരുന്ന്…. എനിക്ക് ജന്മം നൽകിയ പിതാവിനെ…. അമ്മ ഒരു മുറി കാണിച്ചിട്ട് പറഞ്ഞു അവിടുണ്ട് അച്ഛൻ….

ഞാൻ മുറിയിലേക്ക് കടന്ന് ചെന്നതും കട്ടിലിൽ കിടക്കുന്ന അഛനെയാണ് കണ്ടത് എന്തുപറ്റി എന്ന് അറിയാൻ കഴിയാത്ത അവസ്ഥ…. ഞാൻ കട്ടിലിൽ അച്ഛന്റെ ചാരത്ത് ഇരുന്ന് കയ്യിൽ മുഖം ചേർത്ത് കരയാനെ പറ്റുമായിരുന്നുള്ളൂ…

അയ്യേ എന്റെ മോൻ ഇതെന്താ കോച്ച് കൂടികളെ പോലെ കരയുവാണോ… ആദി മോനെ എല്ലാം ഒരു സ്വപ്നം പോലെ മോൻ മറക്കണം.. എന്ന് ഒരു മാറ്റവും ഇല്ലാത്ത സ്വരം എന്റെ കാതുകളിൽ കേട്ടപ്പോ മുഖമുയർത്തി ഞാൻ അച്ഛനെ നോക്കി….
മുഖമോക്കെ ചുളിഞ്ഞ് കുഴിഞ്ഞ കണ്ണുകൾ നിറയുന്നത് ഞാൻ മനസ്സിലാക്കി…. അച്ഛൻ എന്നോട് ക്ഷമിക്കൂ… അച്ഛാ എനിക്ക് അന്നത്തെ മാനസിക അവസ്ഥയിൽ ആരെയും കാണാൻ തോന്നിയില്ല ഞാൻ അങ്ങനെ നിൽക്കുന്നത് എന്റെ അമ്മക്കും അച്ഛനും സഹിക്കാൻ പറ്റുന്നതിലും അപ്പുറം ആയിരിക്കും എന്ന് എനിക്ക് അറിയാവുന്നത് കൊണ്ടാണ്….. അച്ഛന്റെ മറുപടിയിൽ എനിക്ക് ധൈര്യം തന്നുകൊണ്ട് പറഞ്ഞു.. അയ്യേ ഞങ്ങടെ മോനെ ഞങ്ങൾക്ക് മനസ്സിലാക്കാൻ പറ്റിയില്ലെങ്കിൽ വേറെ ആർക്ക് ആണെട അതിന് കഴിയുന്നത് …. മോൻ പോയി അഹരമോക്കെ കഴിച്ച് ഒന്ന് വിശ്രമിച്ചിട്ട്‌ അച്ഛന്റെ അടുത്തേക്ക് വന്നാമതി അച്ഛന്റെ ആദി മോൻ അച്ഛന് കുറച്ച് സംസാരിക്കണം.

മുറിയുടെ പുറത്തേക്ക് ഇറങ്ങിയപ്പോ വാതിലിൽ തന്നെ നിൽപ്പുണ്ട് അമ്മ. അമ്മേ അച്ഛന് എന്താ പറ്റിയത് എന്ന ചോദ്യത്തിന് കരഞ്ഞ് കൊണ്ട് അകത്തേക്ക് പോകലായിരുന്ന് അമ്മയുടെ മറുപടി… സോഫയിൽ ഇരിക്കുന്ന വല്യച്ചനിലേക്ക്‌ ഒന്ന് ഞാൻ നോക്കി പതിയെ അങ്ങോട്ട് നടന്നു… അപ്പോഴേക്കും അടുക്കളയിൽ അഹാരം വിളമ്പുന്ന സംസാരം കേൾക്കുന്നുണ്ടായിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *