ഒരിക്കൽ കൂടി

പിറ്റേന്ന് രാവിലെ ആര്യയും അവളുടെ അമ്മയും വീട്ടിൽ വന്നു… ഞാൻ ഹാളിൽ ഇരിക്കുമ്പോ. അവളു വന്നെന്‍റെ കണ്ണുപൊത്തി കൈ തപ്പി നോക്കിയപ്പോ ഞാൻ അണിയിച്ച റിംഗ് അവളുടെ വിരലുകളിൽ ഞാൻ തിരിച്ച് അറിഞ്ഞു…

ഞാൻ: പൊട്ടി ഇന്ന് നി കോളജിൽ പോണില്ലെ….

ആര്യ: ഇല്ല പോണില്ല എന്തേ….

എന്നും പറഞ്ഞ് എനിക്കൊപ്പം സോഫയിൽ ഇരുന്നു എന്റെ കയ്യും പിടിച്ച്….

അപ്പോ അടുക്കളയിൽ നിന്നും അമ്മയുടെയും ആര്യയുടെ അമ്മയുടെ സ്വരം അവള് പോകും നി കൊണ്ട് പോയി ആക്കിയിട്ട്‌ വാട അവള് ബാഗും കൊണ്ട വന്നത്….

ഞാൻ: അച്ചനെവിടെ അമ്മെ

അമ്മ: അച്ഛൻ രാവിലെ തടിമില്ല്‌ വരെ പോയി…. ബൈക്കിൽ ആണ് പോയത്…

കാർ കിടപ്പുണ്ട് നി അവളെ അതിൽ കൊണ്ടാക്ക്‌ മോനെ….

ഞാൻ: എന്ന ശെരി എന്നും പറഞ്ഞ് അതിന്റെ കീയും എടുത്ത് അവളെയും കൂട്ടി പുറത്തേക്ക് ഇറങ്ങി…. ഞങ്ങൾ വണ്ടിയിൽ കയറി wagnar ആണ് അന്ന് ഞങ്ങടെ വീട്ടിൽ… കുറച്ച് ബിസിനെസ്സ് ഒക്കെയുണ്ട് ഫാമിലി എല്ലാരും ചേർന്ന് ആണ് എല്ലാം നടത്തുന്നത്….. ഞാനും ആര്യയും തമാശയും കാര്യങ്ങളും ചിരിയും കളിയുമായി അവളെ കോളജിൽ ഇറക്കി വിട്ട് തിരികെ നിറഞ്ഞ മനസ്സുമായി ഞാൻ വരുമ്പോൾ ഒരിക്കലും കരുതിയിരുന്നില്ല എന്റെ ആര്യ ഇനി ഒരു വെള്ളത്തുണിയിൽ പൊതിഞ്ഞ് ആണ് വീട്ടിലേക്ക് വരുന്നതെന്ന്….
വൈകിട്ട് 7 മണി ആയപ്പോ വീട്ടിലേക്ക് ഒരു കോൾ വന്നു ആര്യയുടെ വീട്ടിൽ നിന്നും ഇതുവരെ ആര്യ വന്നില്ലല്ലോ എന്ന് പറഞ്ഞ് ഞാൻ പോയി അവളെ കൂട്ടിയോ എന്നറിയാൻ… ഇത് കേട്ടതും എന്റെ നെഞ്ച് പടപടാ മിടിക്കാൻ തുടങ്ങി… വേഗം എല്ലാരും കൂടി അവരുടെ വീട്ടിലേക്ക് പോയി…. അവിടെ ഒരു മൂലയിൽ ഇരിപ്പുണ്ട് ആര്യയുടെ അമ്മ അച്ഛൻ മരിച്ച അവളെ ഇത്രയും കാലം പൊന്നുപോലെ നോക്കിയത് അമ്മയാണ്…. അവരിൽ തലം കെട്ടുന്ന സങ്കടം കണ്ടില്ലെന്ന് നടിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല… ഞാനും അച്ഛനും കൂടി കാറുമായി അവളെ തിരക്കി ഇറങ്ങി….

എന്റെ കണ്ണുകൾ നിറഞ്ഞത് കണ്ടിട്ടാവണം എന്റെ അച്ഛൻ സുദേവൻ പറഞ്ഞത് അയ്യേ ഇതെന്താ എന്റെ മോൻ കോച്ച് കുട്ടികളെ പോലെ കരയുവാണോ…. നീയും കൂടി കരഞ്ഞ വീട്ടിലുള്ള പെണ്ണുങ്ങൾ എന്ത് ചെയ്യും അവൽക്കൊന്നും പറ്റികാണില്ലെട… നി സന്താനം ആയിരിക്ക്‌ എന്നൊക്കെ പറഞ്ഞതും… ഒരു പണിനടക്കുന്ന വീടിന്റെ അവിടെ ആയി അവളുടെ ഒരു ചെരുപ്പ് ഞാൻ കണ്ടത്… വണ്ടിയുടെ വെളിച്ചത്തിൽ ഞാൻ അറ് പെട്ടെന്ന് തിരിച്ചറിഞ്ഞ് അച്ഛനോട് പറഞ്ഞു അപ്പോ

അച്ഛൻ: എട ഇത് നമ്മൾ കോൺട്രാക്ട് ഏറ്റെടുത്ത പണി സ്ഥലം ആണ്….

ഞാനും അച്ഛനും വണ്ടി ഒതുക്കി ഞങ്ങളുടെ മൊബൈലിൽ ടോർച്ചും ഓണാക്കി കെട്ടിടത്തിലേക്ക് കയറി. പണി നടക്കുന്നതിനാൽ മുഴുവൻ പൊടിയും വേസ്റ്റും മറ്റും അവിടെ നിറയെ ഉണ്ടായിരുന്നു…. ഒരു രണ്ടു നില വീടിനുള്ള പണിയാണ് എന്ന് അച്ഛൻ പറയുന്നത് ഞാൻ കേട്ടു… ഞാനും അച്ഛനും 2 വഴിക്ക് അവിടെ തിരയാൻ തുടങ്ങി…. പെട്ടെന്നാണ് അച്ഛന്റെ മോനെ ആദി എന്നുള്ള വിലികേട്ടത് ഞാൻ ശബ്ധം കേട്ട ഭാഗത്തേക്ക് ഓടി അടുക്കള ആണെന്ന് തോന്നുന്നു…. അവിടെ വാതിലിൽ ചാരി മുഖം തിരിച്ച് നിന്ന് പൊട്ടി കരയുന്ന അച്ഛനെ കണ്ടതും എന്റെ ഞാടി ഞരമ്പുകൾ എല്ലാം തളർന്ന് തുടങ്ങിയിരുന്നു….

അകത്തേക്ക് ഓടി കയറാൻ നേരം അച്ഛൻ എന്നെ തടഞ്ഞ് നിർത്തി എന്റെ മോൻ കാണണ്ടെട എന്നും പറഞ്ഞ് എന്നെ പിടിച്ച് തിരിച്ച് വെളിയിലേക്ക് മാറ്റി….
അച്ഛാ എന്നെ വിട് എന്നും പറഞ്ഞ് കുതറി ഞാൻ മുറിയിലേക്ക് ഓടി അവിടെ കണ്ട കാഴ്ച്ച എന്നെ മുഴുവനായും നിശ്ചലമാക്കും പോലെ ഉള്ളതായിരുന്നു…. ഒരു തുണിപോലും ഇല്ലാതെ ആരോ പിച്ചി ചീന്തി ഇട്ടിരിക്കുന്ന എന്റെ ആര്യ അവളുടെ ചലനമറ്റ ശരീരം മുഴുവൻ ചുമന്ന പാടുകളും മുറിവുകളും ആയിട്ട് എന്റെ കണ്മുൻപിൽ ഇങ്ങനെ കിടക്കുമ്പോ എന്റെ ഉള്ളിലെ സങ്കടം ഒരു അലർച്ച പോലെ ഉയർന്നു… അവളുടെ ചേതനയറ്റ ശരീരം നെഞ്ചോട് ചേർത്ത് തകർന്ന് പോയി പൊട്ടി കരയുമ്പോൾ…. അവളുടെ നെറുകയിൽ എന്റെ അന്ത്യ ചുംബനം ആണെന്ന് പോലും അറിയാതെ ഞാൻ അവൾക്ക് സമ്മാനിച്ചിരുന്നു…. കരച്ചിലിനെയും സങ്കടത്തെയും അടക്കി അവളുടെ ചുറ്റും ഞാൻ വെട്ടം അടിച്ച് നോക്കി അവളുടെ കീറിയ ചുരിദാർ ടോപ്പും ബാഗുമൊക്കെ ഒരു മൂലയിൽ കിടക്കുന്നത് കണ്ടപ്പോ അതെടുത്ത് അവളുടെ അവളുടെ ശരീരം മറച്ചു …..

എന്നിട്ട് അവളുടെ തലയെ എന്റെ മടിയിൽ എടുത്ത് വെച്ച് ഒരു ഭ്രാന്തനെപ്പോലെ അവളുടെ നെറ്റിയിൽ ഞാൻ തലോടുമ്പോ എന്റെ ആര്യയുടെ ചൊരത്തുള്ളികൾ എന്റെ കയ്യിൽ പറ്റുന്നുണ്ടായിരുന്നു…. അപ്പോഴേക്കും പോലീസും ആംബുലൻസും ഒക്കെ വരുന്ന ശബ്ദം എന്റെ ചെവികളിൽ അലയടിച്ചു കേൾക്കുന്നുണ്ടായിരുന്നു…. അവളുടെ മുഖത്തോട് മുഖം ചേർത്ത് അലറി കരയുമ്പോ എന്റെ ഉള്ളിൽ അതിനേക്കാളും ആയിരം മടങ്ങ് നീറി പുകയുന്നുണ്ടായിരുന്നു….. അങ്ങനെ ഇരിക്കവെ എനിക്ക് എന്റെ കണ്ണുകൾ അടയുന്നതായി തോന്നി…….

മോനെ വീടെത്തി…. അമ്മയുടെ വാത്സല്യം നിറയുന്ന വിളിയാണ് എന്നെ ഉണർത്തിയത്. നോക്കിയപ്പോ വീട് പഴയപോലെ തന്നെ മുറ്റത്ത് ചെടികളും ഗർഡനും ഒക്കെ ആയി മാറിയിരിക്കുന്നു… കുറച്ച് ഫാമിലി മെമ്പർ മാരും അകത്തേക്ക് കയറിയപ്പോ ഹാളിൽ ഇരിപ്പുണ്ട് എല്ലാവരും സന്തോഷം മുഖത്ത് തെളിയുന്നുണ്ട് എങ്കിലും മിഴികളിൽ കണ്ണുനീർ നിറയുന്നുണ്ട് എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു…. ആര്യയുടെ ഓർമകൾ വീണ്ടും മനസ്സിലേക്ക് കയറി വരുന്നു…. എങ്കിലും അതിലുപരി മറ്റൊരാളെ എന്റെ കണ്ണുകൾ തിരയുന്നുണ്ടായിരുന്ന്…. എനിക്ക് ജന്മം നൽകിയ പിതാവിനെ…. അമ്മ ഒരു മുറി കാണിച്ചിട്ട് പറഞ്ഞു അവിടുണ്ട് അച്ഛൻ….

ഞാൻ മുറിയിലേക്ക് കടന്ന് ചെന്നതും കട്ടിലിൽ കിടക്കുന്ന അഛനെയാണ് കണ്ടത് എന്തുപറ്റി എന്ന് അറിയാൻ കഴിയാത്ത അവസ്ഥ…. ഞാൻ കട്ടിലിൽ അച്ഛന്റെ ചാരത്ത് ഇരുന്ന് കയ്യിൽ മുഖം ചേർത്ത് കരയാനെ പറ്റുമായിരുന്നുള്ളൂ…

അയ്യേ എന്റെ മോൻ ഇതെന്താ കോച്ച് കൂടികളെ പോലെ കരയുവാണോ… ആദി മോനെ എല്ലാം ഒരു സ്വപ്നം പോലെ മോൻ മറക്കണം.. എന്ന് ഒരു മാറ്റവും ഇല്ലാത്ത സ്വരം എന്റെ കാതുകളിൽ കേട്ടപ്പോ മുഖമുയർത്തി ഞാൻ അച്ഛനെ നോക്കി….
മുഖമോക്കെ ചുളിഞ്ഞ് കുഴിഞ്ഞ കണ്ണുകൾ നിറയുന്നത് ഞാൻ മനസ്സിലാക്കി…. അച്ഛൻ എന്നോട് ക്ഷമിക്കൂ… അച്ഛാ എനിക്ക് അന്നത്തെ മാനസിക അവസ്ഥയിൽ ആരെയും കാണാൻ തോന്നിയില്ല ഞാൻ അങ്ങനെ നിൽക്കുന്നത് എന്റെ അമ്മക്കും അച്ഛനും സഹിക്കാൻ പറ്റുന്നതിലും അപ്പുറം ആയിരിക്കും എന്ന് എനിക്ക് അറിയാവുന്നത് കൊണ്ടാണ്….. അച്ഛന്റെ മറുപടിയിൽ എനിക്ക് ധൈര്യം തന്നുകൊണ്ട് പറഞ്ഞു.. അയ്യേ ഞങ്ങടെ മോനെ ഞങ്ങൾക്ക് മനസ്സിലാക്കാൻ പറ്റിയില്ലെങ്കിൽ വേറെ ആർക്ക് ആണെട അതിന് കഴിയുന്നത് …. മോൻ പോയി അഹരമോക്കെ കഴിച്ച് ഒന്ന് വിശ്രമിച്ചിട്ട്‌ അച്ഛന്റെ അടുത്തേക്ക് വന്നാമതി അച്ഛന്റെ ആദി മോൻ അച്ഛന് കുറച്ച് സംസാരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *