ഒരിക്കൽ കൂടി 1

ഞാൻ: എനിക്കവനോട് ഒന്ന് സംസാരിക്കണം

രഘു: അതിനെന്ന എടാ ജോർജ് ഇങ്ങ് വന്നെ മുതലാളിക്ക് നിന്നോട് എന്തോ ചൊതിക്കാനുണ്ട് എന്ന്…. പെട്ടെന്ന് അവന്റെ മുഖ ഭാവം മാറിയത് പോലെ എന്തോ ഒരു പന്തികേട് തോന്നി എനിക്ക്…

ഞാൻ: മോതിരം ഒന്നിങ്ങോട്ട്‌ കാണിച്ച് തരുവോ…

അവൻ: ഏത് മോതിരം ആണ് സാറേ…. സാറിനെന്ത എന്റെ കയ്യിലെങ്ങും ഇല്ല….

ഞാൻ: ജോർജ് ഇപ്പൊ നി അവരെ കാട്ടിയ മോതിരം ആണ് പറഞ്ഞത്…

ജോർജ്: അതോ അത് അവരെ ചുമ്മാ പറ്റിക്കാൻ പറഞ്ഞത് ആണ് സാറേ….

ഞാൻ: എന്തായാലും അത് എന്നെയും കൂടി കാണിക്ക്‌ ജോർജ്…

അവൻ വിറച്ച് വിറച്ച് മോതിരം എനിക്ക് നീട്ടി ഞാൻ അത് വേടിച്ച് ഒന്നെ നോക്കിയുള്ളു… കാരണം എന്റെ ആര്യക്ക്‌ ഞാൻ അണിയിച്ച മോതിരം എനിക്ക് തിരിച്ചറിയാൻ അതികമൊന്നും എനിക്ക് നോക്കേണ്ട കാര്യം ഇല്ലായിരുന്നു…. വീണ്ടും എന്റെ കണ്ണുകളിൽ നനവ് പടർന്നു ഒപ്പം ഒരു വൈരാഗ്യം നിറഞ്ഞ ചിന്തയും…

ഞാൻ: നിനക്കിത് എവിടുന്നാട കിട്ടിയത്…

ജോർജ്: അത് അത് എനിക്ക് വീടിന്നടുത് നിന്ന്

ഫ കള്ളം പറയുന്നോട നായിൻെറ മോനെ എന്നും പറഞ്ഞ് അവന്റെ കരണത്തിന് എന്റെ കൈ പതിഞ്ഞതും ടപ്പെ എന്നൊരു സൗണ്ട് കേട്ടു….. അവൻ എന്നെ തള്ളി താഴെയിട്ടു കൊണ്ട് അതേട അവളെ ഞാൻ ആണ് കൊന്നത് നിന്നെപ്പോലെ ഒരു പീര ചെറുക്കൻ എന്നെ ഒന്നും ചെയ്യാൻ പറ്റില്ല… അതേട കുറ്റം പറയുരതല്ലോ നല്ല അസ്സല് ഉരുപ്പടി ആയിരുന്നെട അവള് ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സുന്ദരി…. അവള് കാലുപിടിച്ചു കൊണ്ട് എന്നെ ഒന്നും ചെയ്യരുത് എന്ന് പറഞ്ഞത് ഇപ്പോഴും എന്റെ കാതിൽ മുഴങ്ങി കേൾക്കുന്നുണ്ട് കേട്ടോ പുന്നാര പുലയാടി മോനെ എന്നും പറഞ്ഞ് എന്നെ ചവിട്ടിയിട്ട്‌ തിരിഞ്ഞു അവൻ നടക്കുമ്പോ….
എന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു…. പിന്നെ എനിക്ക് അപ്പോ ഇരച്ച് പൊന്തിയ ദേഷ്യത്തിന് അവന്റെ പിന്നാലെ പോയി മുതുകിൽ ഒരു ചവിട്ടു കൊടുത്തത് അവന്റെ ജീവൻ എടുക്കാനും ഉള്ളതായിരുന്നു എന്ന് അതിനുശേഷം ആണ് അറിയുന്നത് ചവിട്ടുകൊണ്ട് അവൻ നേരെ വീണത് താഴേക്ക് ആയിരുന്നു മുകളിലെ നിലയിൽ നിന്നും പാറയിറക്കി ഇട്ടിരുന്നതിന്റെ മുകളിൽ…. സ്പോട്ട് ഡഡ് ആയിരുന്നു….. ദുസ്വപ്നം പോലെ കണ്ടുകൊണ്ട് ഞാൻ അമ്മെ എന്നും വിളിച്ച് ചാടി എണീറ്റു….

ആര്യയുടെ വീട് വിറ്റു എന്ന് പറഞ്ഞത് കൊണ്ട് അങ്ങോട്ട് പോകാൻ തോന്നിയില്ല ആര്യ യുടെ എല്ലാ സാധനങ്ങളും ഇവിടെ എന്റെ മുറിയിൽ കിടപ്പുണ്ടായിരുന്നു…. എന്തായാലും നാളെ ജോർജിന്റെ വീട് വരെ പോണം അവരോട് മാപ്പ് ചോദിക്കണം. എന്ന് മനസ്സിൽ തോന്നി…. താഴേക്ക് ഇറങ്ങി ചെന്ന് അച്ഛനെ ഒന്ന് കാണണം എന്ന് കരുതി വീണ്ടും കിടന്ന് മയങ്ങി….. അമ്മയുടെ വിളി കേട്ടാണ് കണ്ണ് തുറന്നത് ആഹാരം കഴിക്കാൻ വാ മോനെ എന്നും പറഞ്ഞ് എന്നെ ഉണർത്തി ഒരുമിച്ച് താഴേക്ക് ഇറങ്ങി… വല്യച്ഛൻ പോയിരുന്നു അവരുടെ മക്കളും. ഞാൻ ആഹാരവും കഴിച്ച് അച്ഛന്റെ മുറിയിലേക്ക് കയറി….

അച്ഛൻ: മോനെ നിനക്കും ഒരു ജീവിതം വേണം ഞങ്ങൾക്കിനി അത് മാത്രം ആണ് ഒരു ആഗ്രഹമുള്ളത് മോൻ അതിന് സമ്മതിക്കണം ഒരിക്കലും ഞങ്ങൾ മോനെ നിർബന്ധിക്കാൻ നിൽക്കില്ല …

അമ്മ: അതെ എതെങ്കിലും മോൻ ഞങ്ങൾക്ക് സാധിച്ച് തരും എന്ന് കരുതുന്നു… മോന്റെ മനസ്സിക്കെ ശേരിയായിട്ട്‌ മോൻ തന്നെ ഒരാളെ കണ്ടുപിടിച്ച മതി….

ഞാൻ ഒന്നും മിണ്ടാതെ ഇരുന്നതെയുള്ളു എന്തോ അവരുടെ വാക്കുകൾ തട്ടി കളയാൻ എനിക്ക് തോന്നിയില്ല എങ്കിലും ആര്യയെ മറക്കാനും എനിക്ക് കഴിയുകയും ഇല്ല എങ്കിലും ഞാൻ ശ്രമിക്കാം നിങ്ങളുടെ ആഗ്രഹം പോലെ ഒരു ജീവിതത്തിന് ഒരിക്കൽ കൂടി എന്ന് പറഞ്ഞ് തിരികെ മുറിയിലേക്ക് വന്ന് കിടന്ന് ഉറങ്ങി ഒരുപാട് ചിന്തകളിലൂടെ…..
രാവിലെ ഉറക്കമുണർന്നു താഴേക്ക് വരുമ്പോ അമ്മ ചായയും കൊണ്ട് തന്നിട്ട് പറഞ്ഞു. മോനെ ബിസിനസ് ഒക്കെ ഇനി നിന്റെ ചുമതലയാണ് ഞങ്ങൾ ഇനി എത്രകാലം ഉണ്ടാവും എന്ന് ഒരുറപ്പും ഇല്ല.

മോൻ രാവിലെ ഒന്ന് പുറത്തൊക്കെ പോയിട്ട് വരാൻ പറഞ്ഞ് അമ്മ അടുക്കളയിലേക്ക് പോയി…. അമ്മക്കും വയ്യാതായി തുടങ്ങി സഹായത്തിന് ഒരാൾ അത്യാവശ്യം ആണ് പക്ഷെ ശെരിയാണ് ഒരു വേലക്കാരിയെ വെച്ചാൽ മതി എങ്കിലും ഒരു മരുമകളുടെ സാനിദ്ധ്യം അവർ ആഗ്രഹിക്കുന്നുണ്ട് എന്നെനിക്ക് മനസ്സിലാക്കാൻ പറ്റുന്നുണ്ടായിരുന്ന്… ഇല്ലെങ്കിൽ ഇന്നലെ അവരത് പറയില്ലായിരുന്നു എന്നെനിക്ക് അറിയാം മകനെ ഒത്തിരി സ്നേഹിക്കുന്ന അവരുടെ വാക്കുകളെ എനിക്ക് തട്ടി കളയാൻ കഴിയുന്നത് ആയിരുന്നില്ല……

Leave a Reply

Your email address will not be published. Required fields are marked *