“ടാ, ഇനിയെന്താ ചെയ്കാ “. തലയും ചൊറിഞ്ഞുകൊണ്ടിരുന്ന എന്നോട് ഇർഫാൻ ചോദിച്ചു.
കുറെ നേരം അതിനെക്കുറിച്ചു ആലോചിച്ചിരുന്നപ്പോഴാണ് അഷ്‌കറും അവന്റെ കൂടെയുള്ളവമ്മാരും ക്ലാസ്സിലേക്കോടി വന്നത്, വന്നയുടനെ ബെഞ്ചിൽ കൈയും താങ്ങിയിരുന്ന എന്റെ മുഖം പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും നോക്കിട്ട് പറഞ്ഞു.
“അളിയാ റസാക്കെ നിനക്ക് വേദനയൊന്നുമില്ലല്ലോടാ ല്ലേ, വീങ്ങിയിരുന്ന ചുണ്ടിൽ ഒന്നു തൊട്ടുനോക്കിയിട്ടു അവൻ പറഞ്ഞു “.
“ഏത് കാട്ടവരാതികളാടാ ഇത് നിങ്ങളോട് ചെയ്തത്, ഇന്നവനൊക്കെ വീട്ടിൽ നേരെചൊവ്വേ പോവത്തില്ല “. ചാടിയെണിറ്റുകൊണ്ട് അലറി “.
” ഡാ ഇപ്പൊ ഒന്നും വേണ്ടാ “.
“പിന്നെ, അടിം കൊണ്ട് ഇവിടിങ്ങനെ ഇരിക്കാൻ പൊന്നെയാണോ നീ “. എന്റെ നേർക്കും നോക്കികൊണ്ട് അവൻ പറഞ്ഞു
“അല്ല ഞാൻ പറയാം അപ്പൊ നീ എന്തേലും ചെയ്താ മതി, ഇപ്പഴത്തേക്ക് ഒരു കാര്യം മാത്രം ചെയ്‌താൽ മതി, അവമ്മാർ ക്ലാസ്സിൽ തന്നെയുണ്ടോ എന്നും ഉച്ചയ്ക്ക് ശേഷമോ അതിനുമുൻപോ എങ്ങോട്ടേക്കും മുങ്ങാതെ നീ നോക്കിക്കോളണം ബാക്കി ഞാൻ നോക്കിക്കോളാം “. എങ്ങനെയൊക്കെയോ അവനെ സമാധാനിപ്പിച്ചു പറഞ്ഞുവിട്ടു, അതുകഴിഞ്ഞതും ഹെച്ചെമ്മും ക്ലാസ്സ് ടീച്ചറും വകയായി ഉപദേശവും റാഗിങ് ചെയ്തതായി കംപ്ലയിന്റ് എഴുതിത്തരാനായിട്ടുള്ള ലെറ്ററും കൊണ്ടുവന്നു. ഞാനും ഇർഫാനും ഞങ്ങൾക്ക് കംപ്ലയിന്റ് ഇല്ല എന്നും പറഞ്ഞുകൊണ്ട് അതും ഒഴിവാക്കി, ചില തീരുമാനങ്ങൾ ഞാൻ അപ്പോഴേക്കും എടുത്തിരുന്നു. അന്നത്തെ പുകിലുകൾ കാരണം ടീച്ചേർസ് ആരും പഠിപ്പിക്കാൻ വന്നില്ല. ഉച്ചയ്ക്കത്തെ ഇന്റർവെൽലിനു ബാക്കിയുള്ളവരെല്ലാം കഴിക്കാനായി കാന്റീനിലേക്കും മറ്റും പോയപ്പോളും ഞാനും ഇർഫാനും ഹിഷാമും പിന്നെ ഞങ്ങളുടെ കൂടെയുള്ളവരും മാത്രം ക്ലാസ്സിലിരുന്നു.
ഉച്ചക്ക് പ്ലസ് ടു ബ്ലോക്കിലൂടെ നടന്നു അവമ്മാരെല്ലാം ക്ലാസ്സിലുണ്ടെന്നു അഷ്‌കർ ഉറപ്പുംവരുത്തി, ഉച്ചയ്ക്ക് ശേഷമുള്ള പീരിയടിനായി വെയിറ്റ് ചെയ്തു. പീരിയഡ് സ്റ്റാർട്ട് ആയിട്ടും ടീച്ചർമാരോന്നും വരാത്തതോടെ ഞാൻ എഴുന്നേറ്റു ക്ലാസ്സിന്റെ മുന്നിലേക്ക് പോയി. അതുവരെ ക്ലാസ്സിലുണ്ടായിരുന്ന മുഴുവൻ പേരും സംസാരിക്കുന്നതു നിർത്തി എന്നിലേക്ക് ശ്രദ്ധ തിരിച്ചു.
“വലിയ വലിയ സിനിമാ ഡയലോഗൊക്കെ പറഞ്ഞു ഹീറോയിസം കാട്ടാനൊന്നും എനിക്കറിയില്ല, പത്തുപേരെ ഒറ്റയ്ക്ക് തല്ലാൻ ഞാൻ സൂപ്പർമാനോ ബാറ്റ്മാനോ അല്ല, ഇതൊക്കെ എന്തിനാ ഇപ്പൊ പറയുന്നേ എന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടാവും ല്ലേ, കറങ്ങിതിരിയാതെ ഞാൻ കാര്യത്തിലേക്ക് വരാം എന്നെയും എന്റെ കൂട്ടുകാരനെയും അടിച്ച പ്ലസ് ടുവിലുള്ള എല്ലാ മൈറോളെയും ഞാൻ തിരിച്ചടിക്കാൻ പോണെയാണ്, കൂടെ ആരും വരണമെന്നൊന്നും ഞാൻ പറയുന്നില്ല , വരേണ്ടവർക്ക് വരാം ഇരിക്കേണ്ടവർക്ക് അവിടെ ഇരിക്കാം, എന്നെ തല്ലിയ ആ തായോളികളിൽ ഒരുത്തനെയെങ്കിലും തിരിച്ചു തല്ലാതെ ഞാൻ ക്ലാസ്സിൽ കേറില്ല. ” അതും പറഞ്ഞുകൊണ്ട് ഞാൻ ക്ലാസ്സ് ഡോറിന്റെ മൂലയ്ക്ക് വച്ചിരുന്ന ഒരു ബെഞ്ചിന്റെ തടിയും എടുത്തുകൊണ്ട് പുറത്തേക്കിറങ്ങി നടന്നു, പടി കയറി അവമ്മാരുടെ ക്ലാസ്ഡിലേക്കെത്താറായപ്പോൾ ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ കണ്ടത് ഇർഫാനും ഹിഷാമും അബിനുമടക്കം ക്ലാസ്സിലെ പകുതി പിള്ളേരും കൈയ്യിൽ കിട്ടിയ വടിയും മറ്റുമെടുത്തുകൊണ്ട് എന്റെ പുറകെ നിന്ന് വരുന്നതാണ്, അതെനിക്ക് തന്ന ആത്‍മവിശ്വാസം ചെറുതൊന്നുമല്ല, “ഈ അടിയിൽ ഞങ്ങൾ ജയിക്കാം തോൽക്കാം പക്ഷെ ഒരടി അടിക്കാതെ പിന്നോട്ടില്ലടാ “. ഇർഫാനെന്റെ ചുമലിൽ കൈ വച്ചുകൊണ്ട് പറഞ്ഞു. ” എന്നാ വാ ” ന്നും പറഞ്ഞുകൊണ്ട് അവമ്മാരുടെ ക്ലാസ്സിലേക്ക് കയറി ഏതോ ഒരു ടീച്ചർ ക്ലാസ്സ് എടുക്കുന്നുണ്ട് . സയൻസ് ബാച്ച് ആയതുകൊണ്ട് പഠിപ്പികളാണ് കൂടുതലും.
“എസ്ക്യൂസ് മി ടീച്ചർ ” ക്ലാസ്സിന്റെ വാതിൽക്കൽ നിന്നുകൊണ്ട് ഞാൻ ടീച്ചറിനെ വിളിച്ചു, ആ ശബ്ദം കേട്ട് ഞങ്ങളെ ശ്രെദ്ധിക്കുന്നതിനിടയിൽ പിന്നിലെ സീറ്റിൽ കമിഴ്ന്നു കിടന്ന അവമ്മാർ എഴുന്നേറ്റ് ഞങ്ങളെ നോക്കി.
