“വാട്ട് ഡു യു വാണ്ട് “. ക്ലാസ്സെടുത്തുകൊണ്ടിരുന്ന ടീച്ചർ ചോദിച്ചു.
“Sorry to disturb you if you don’t mind please get away from here we want to talk to our seniors “. ഞാൻ പറഞ്ഞ ഇംഗ്ലീഷും കേട്ടുകൊണ്ട് ടീച്ചറും പിള്ളേരും എന്റെ കൂട്ടുകാരുമടക്കം എല്ലാവരും അന്ധാളിച്ചുനിന്നു.
“ഓക്കേ “ന്നും പറഞ്ഞവർ ഇനിയെന്താ നടക്കുന്നെയെന്ന് അറിയാവുന്നതുകൊണ്ട് അവിടെ നിന്ന് പൊടിതപ്പി.
“ബുദ്ധിമുട്ടിച്ചതിൽ ക്ഷെമിക്കണം ചേച്ചിമാരെ, ചേട്ടന്മാരെ ഞങ്ങളൊന്നു പരിചയപ്പെടാൻ വന്നതാ നിങ്ങളോടല്ല ദാ ആ പുറകിലെ ചേട്ടന്മാരോട്, ആയതിനാൽ നിങ്ങളും ഇതിൽ ഇൻവോൾവ് അല്ലാത്ത ചേട്ടന്മാരും ക്ലാസ്സിൽ നിന്നും നിങ്ങളുടെ ബാഗും ബുക്കും എടുത്തുകൊണ്ട് ഇറങ്ങണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. പറഞ്ഞു കഴിഞ്ഞതും നിമിഷനേരം കൊണ്ട് ക്ലാസ്സിലെ പിള്ളേരെല്ലാം ഇറങ്ങിപ്പോയി മറ്റു ടീച്ചേർസ് ഓ ഹെചെമ്മ് ഓ ഒന്നും വരാതിരിയ്ക്കാനും ആ ബിൽഡിങ്ങിന്റെ മെയിൻ എൻട്രൻസ് അടച്ചുപൂട്ടി. മിക്ക പിള്ളേരും ഇറങ്ങിപോയതും ഞങ്ങളെല്ലാം ക്ലാസ്സിൽ കയറി ഡോർ അടച്ചിട്ടു.
“അപ്പൊ എങ്ങനാ സേട്ടായിമാരെ തുടങ്ങുവല്ലേ “. സ്ലീവ് മടക്കി മുട്ടിന്റെ മുകളിലേക്കും കയറ്റികൊണ്ട് ഞാൻ പറഞ്ഞു, പിള്ളേരുടെ എണ്ണം കണ്ട അവമ്മാരോക്കെ വിയർത്തുകുളിച്ചു.
” നമുക്ക് പറഞ്ഞു സോൾവ് ആക്കിയാൽപോരെ ബ്രോ, വെറുതെ എന്തിനാ അടിയൊക്കെ”. അന്ന് എന്നെ അടിക്കാൻ കൂട്ടുനിന്ന ഒരുത്തൻ മുന്നോട്ടുവന്ന് പറഞ്ഞു.
“പിന്നെന്താ ബ്രോ, ആദ്യം ഞങ്ങളെ തല്ലിയതിന് തിരിച്ചു ഞങ്ങൾ nഇങ്ങളെ തല്ലിക്കോട്ടെ, എന്നിട്ടാവാം കോംപ്രോമിസ്”. കൈയ്യിൽ ഉണ്ടായിരുന്ന വടി താഴെക്കിട്ടുകൊണ്ട് ഇർഫാൻ പറഞ്ഞു, അത് കണ്ട ഞാനും മറ്റുള്ളവരും കൈയ്യിലെ വടിയെല്ലാം താഴെക്കിട്ടിട്ട് അവന്മാരുടെ നേർക്കോടി, ഇനി പറഞ്ഞിട്ടും കാര്യമില്ലെന്ന് തോന്നിയത് കൊണ്ടാകണം അവന്മാരും തിരിച്ചുതല്ലാനാഞ്ഞു. ആദ്യം വന്നവന്റെ വയറ്റിലിട്ടുതന്നെ ഞാൻ ആഞ്ഞുചവിട്ടി, ആ ചവിട്ടും കൊണ്ടവൻ നിലത്തേക്കുവീണത്തും അവന്റെ പുറത്തുകൂടെ ചവിട്ടികൊണ്ട്പോയ ഹിഷാമും ഇർഫാനും കൂട്ടത്തിലെ ഒരു ജിമ്മനെ നിലത്തേക്കിട്ട് ചവിട്ടി, അതിനിടയിൽ അന്നെന്നെ അടിക്കാൻ ശ്രേമിച്ച ആ കണ്ണാപ്പി ചെക്കൻ ഡെസ്കിൽ കയറി നിന്ന് എന്റെ നേർക്ക് ചാടാൻ നോക്കി, അവന്റെ കാലിലിട്ട് ചവിട്ടി ബാലൻസും തെറ്റിയ അവൻ ഡെസ്കിനിടയിൽ വീണു , കൂടെയുള്ള പലരും ഒറ്റയ്ക്കും കൂട്ടംകൂടിയും വളഞ്ഞിട്ടും അവന്മാരെ പൊതിരെ തല്ലി , അതിനിടയ്ക്കാണ് ഒരലർച്ച കേട്ട ഞങ്ങൾ ഞെട്ടി പുറകിലേക്ക് നോക്കിയത്, അവമ്മാരുടെ കൂടെയുള്ള കൂട്ടത്തിലെ പൊക്കവും നല്ല ശരീരവുമുള്ള ഒരുത്തനെ അബിൻ തൻറെ ഇരുകൈ കൊണ്ടും പൊക്കി വായുവിൽ ഉയർത്തിപ്പിടിച്ചുനിന്നലറുന്നു, ഈ കിങ് കോങ് സിനിമയിലെ ഗോറില്ല അലറുന്നതുപോലെ, അതു കണ്ടുനിന്ന ഞങ്ങളും അവന്മാരും പിന്നെ ക്ലാസിനു പുറത്തുനിന്നു ഇതെല്ലാം വീക്ഷിച്ചുകൊണ്ടിരുന്ന സകലരും വായും പിളർന്നു അങ്ങനെ നിന്നു. ആ ദൃശ്യത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല, അത്ര നേരം
എയറിൽ ആയിരുന്ന അവനെ സകലശക്തിയുമെടുത്ത അബിൻ താഴെക്കിട്ടു, കുണ്ടി താഴെ ഇടിച്ച വേദനയിൽ അവൻ അലറി കരഞ്ഞു.
അവനേം തൂക്കി തറയിൽ അടിച്ചുകൊണ്ട് അബിൻ നിന്ന നിൽപ്പുണ്ടല്ലോ, ഹോ മാസ്സ് പക്കാ മാസ്സ്………………………….
അവന്മാരെയെല്ലാം അടിച്ചവശരാക്കി ക്ലാസിനു പുറത്തിറങ്ങിയ ഞങ്ങൾ കണ്ടത് ക്ലാസിനുചുറ്റും എല്ലാ വിദ്യാർത്ഥികളും വായും പൊളിച്ചുനിൽക്കുന്നതാണ്. അവർക്കിടയിൽ മാസ്സ് ആറ്റിറ്റ്യൂടും ഇട്ട് ഞങ്ങളെല്ലാവരും താഴെക്കിറങ്ങി ഗേറ്റിന്റെ പൂട്ടഴിച്ചു, അവിടെന്ന് താഴെയിറങ്ങിയപ്പോഴാ ദേ തൊട്ടുമുൻപിൽ പ്ലസ് ടു സയൻസിലെ പിള്ളേരുടെ പട തന്നെയുണ്ട് ഞങ്ങളാണെൽ ഒരു പത്തിരുപതുപേരും അവന്മാരുടെ നടുവിൽ അവനും ആ വിധു,
And that time i knew we are fucked up 😶😑
തുടരും……..
