ഒരേയൊരാൾ – 4 2

“ഇങ്ങനെ കരഞ്ഞാൽ നീ വല്ല അസുഖവും വരുത്തും. ഒന്ന് സമാധാനപ്പെട്…”

“ഞാന്‍ കാരണല്ലേ ചേച്ചി ഫൈസ ഇപ്പൊ ഇങ്ങനൊക്കെ… അല്ലെങ്കില്‍ അവൾ ഇപ്പൊ കല്ല്യാണം കഴിക്കില്ലല്ലോ… പഠിപ്പ് നിർത്തില്ലല്ലോ…”

ജ്യോതി ഏങ്ങലടിച്ചു.

ഒന്ന് ആശ്വസിപ്പിക്കാൻ വേണ്ടി മാത്രം, നുണയാണെന്നറിഞ്ഞിട്ടും രാജി പറഞ്ഞു,

” അങ്ങനൊന്നൂല്ല. അവൾക്ക് കല്ല്യാണം കഴിക്കണംന്ന് തോന്നി, അവൾ കഴിക്കുന്നു. അല്ലെങ്കില്‍ തന്നെ അവളുടെ വീട്ടില്‍ ആലോചന നടക്കുന്നുണ്ടായിരുന്നൂന്നല്ലേ അവൾ പറഞ്ഞത്. പിന്നെന്തിനാ നീ ഇതെല്ലാമെടുത്ത് തലയില്‍ വെക്കുന്നത്?”

“അതൊന്നുമല്ല. അവൾക്ക് പേടിയാണ്. ഞാനുള്ളിടത്ത് നിന്നാൽ… നടന്നതെങ്ങാനും ആരെങ്കിലും അറിഞ്ഞാല്‍… ആ പേടികൊണ്ട് മാത്രാണ് അവൾ എത്രയും പെട്ടന്ന് ഇവിടംവിടാൻ നോക്കുന്നത്. ഞാന്‍ കാരണം അവളുടെ ജീവിതം പോയില്ലേ….എല്ലാം ഞാന്‍ കാരണാ… എന്റെ കഴപ്പ് കാരണാ… ”

” ഇല്ല കുഞ്ഞാ… അവളുടെ ജീവിതം പോയിട്ടൊന്നൂല്ല. അവൾ ഇനിയും ജീവിക്കും. അവൾ സുഖവും സന്തോഷവുമായിട്ട് ജീവിക്കാന്‍ നമുക്ക് പ്രാർത്ഥിക്കാനല്ലേ പറ്റൂ… ബാക്കിയെല്ലാം അവരവരുടെ വിധി പോലെയല്ലേ നടക്കൂ. പിന്നെ നമുക്ക് ആകെ ചെയ്യാവുന്നത് സന്തോഷത്തോടെ, നിറഞ്ഞ മനസ്സോടെ, എല്ലാ സ്നേഹവും കൊടുത്ത് നിന്റെ കൂട്ടുകാരിയെ പുതിയ ജീവിതത്തിലേക്ക് യാത്രയയക്കാമെന്നുള്ളത് മാത്രമാണ്. നിനക്കൊരു പരിഭവവുമില്ലെന്നും നീ എന്നും അവളുടെ കൂട്ടുകാരി ആയിരിക്കുമെന്നും അവൾക്ക് ഉറപ്പുകൊടുക്കാൻ അതല്ലേ ചെയ്യേണ്ടത്…? “

രാജി പറഞ്ഞത് ശരിയാണെന്ന് ജ്യോതിക്ക് തോന്നി. അവളുടെ കരച്ചിൽ പതുക്കെ അടങ്ങിവന്നു. തന്റെ നെഞ്ചിൽ ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ കിടക്കുന്ന ജ്യോതിയെ രാജി നോക്കി. ആകെ നനഞ്ഞ് കുതിർന്ന അവളുടെ തുടുത്ത കവിളിൽ ജലകണങ്ങളും കണ്ണുനീരും തമ്മിലറിയാൻ കഴിയാത്തവണ്ണം കിടന്നു.

” നീ വിഷമിക്കണ്ട കുഞ്ഞാ. നമുക്ക് ഒരുമിച്ച് പോകാം അവളുടെ കല്ല്യാണത്തിന്. എന്നിട്ട് ആഘോഷമാക്കണം… കേട്ടല്ലോ… അതുവരെ ഓരോന്നും ആലോചിച്ച് കൂട്ടി വിഷമമുണ്ടാക്കരുത് എന്റെ കുട്ടി…”

രാജി പറഞ്ഞു നിർത്തി. അവളുടെ വാക്കുകളില്‍ ഒരു ശാസനയുണ്ടായിരുന്നു. ജ്യോതി കണ്ണുകളടച്ച് രാജിയുടെ നെഞ്ചിൽ തലചായ്ച്ച് കിടന്നു. ഇപ്പോള്‍ ഒരാശ്വാസമുണ്ട്. കുറച്ചു നേരം അവർ അങ്ങനെയിരുന്നു.

” നീ ആകെ നനഞ്ഞു. വേഗം കുളിക്കാന്‍ നോക്ക് കുഞ്ഞാ. ഇല്ലെങ്കില്‍ പനി പിടിക്കും.”

രാജി പറഞ്ഞു.

ജ്യോതി പക്ഷേ അനങ്ങിയില്ല. അവൾക്ക് രാജിയുടെ നെഞ്ചിൽ നിന്ന് അടർന്നുമാറാൻ ഇഷ്ടമില്ലായിരുന്നു. ആ ഹൃദയമിടിപ്പുകൾ അവൾക്ക് കേൾക്കാം. അത് തന്റെ ജീവന്റെ താളമാണെന്ന് ജ്യോതിക്ക് തോന്നി. അത് വിട്ട് താന്‍ എങ്ങനെ മാറാനാണ്…?!!

” കുഞ്ഞാ…?! എണീറ്റ് കുളിക്ക്…”

രാജി ഒന്നുകൂടി ശാസിച്ചു.

ഒന്ന് മുരണ്ടുകൊണ്ട് ജ്യോതി പറഞ്ഞു,

“ന്നെ കുളിപ്പിച്ച് താ…!!!”

അതുകേട്ട് രാജി ഒന്ന് ചിരിച്ചു.

“എടി മടിച്ചീ… അപ്പൊ അതാണല്ലോ ഉദ്ദേശം…”

അവൾ ജ്യോതിയുടെ തലക്ക് ഒരു കിഴുക്കങ്ങ് കൊടുത്തു.

“ആഹ്…!!! ”

ജ്യോതി തലയുഴിഞ്ഞു. രാജിയുടെ മുഖത്ത് നോക്കാന്‍ പക്ഷേ അപ്പോഴും അവൾക്ക് നാണമായിരുന്നു.

“ഞാനിങ്ങനെ കിടക്കാം… നീ എന്നെ കുളിപ്പിക്ക്… എന്താ..?”

ജ്യോതി ഒരു കുറുമ്പോടെ ചിരിച്ചു.

” അതിന് ഇത് ബാത്ത് ടബ്ബൊന്നുമല്ല കിടന്ന് കുളിക്കാനായിട്ട്… കുളിമുറീടെ തറയാണ് പോത്തേ… തമാശ കളിക്കാതെ എണീറ്റ് കുളിക്കാന്‍ നോക്ക്…”

രാജിയുടെ ശാസനയിലും ഒരു കുറുമ്പൊളിഞ്ഞിരുന്നു.

മടിയോടെയാണെങ്കിലും ജ്യോതി എഴുന്നേറ്റു, കൂടെ രാജിയും.

“എന്നേം ആകെ നനച്ചു നീ… പണ്ടാരം… ”

തന്റെ ചുരിദാർ ആകെ നനഞ്ഞത് നോക്കി രാജി പറഞ്ഞു.

അത് കണ്ട് ജ്യോതി പൊട്ടിച്ചിരിച്ചു. പിന്നെ ബക്കറ്റിലിരുന്ന വെള്ളം കൈകൊണ്ട് രാജിയുടെ മേലേക്ക് തട്ടിത്തെറിപ്പിച്ചു.

“അനങ്ങാണ്ടിരിയെടീ… എന്നെ വീണ്ടും നനക്കല്ലേ…!!”

രാജി കൈകളുയർത്തി ജ്യോതിയെ തടയാന്‍ നോക്കി. ജ്യോതി പക്ഷേ നിർത്തിയില്ല. അവളുടെ ചിരികളും തറയിലും രാജിയുടെ ദേഹത്തു ചിതറുന്ന ജലത്തിന്റെ ചിലമ്പലും ആ കുടുസ്സുമുറിയുടെ നാലുചുവരുകളിൽ തട്ടിത്തെറിച്ചുകൊണ്ടിരുന്നു. രാജി മുഴുവൻ നനഞ്ഞെന്നായപ്പോൾ ജ്യോതി നിർത്തി.

Leave a Reply

Your email address will not be published. Required fields are marked *