ഒരേയൊരാൾ – 5

“എനിക്ക് എന്നും വേണം…. എല്ലാ കാലത്തും വേണം…!”

“എന്ത്…?”

“എല്ലാം…!”

“ഉണ്ടാവും. എന്നുമുണ്ടാവും.”

“നമുക്കങ്ങനെ പറ്റുവോ രാജി…?!”

“എന്താ പറ്റാണ്ട്?!”

“നമ്മള്‍….. എല്ലാവരും നമ്മളെ….!”

“നമ്മളെ അറിയാത്ത എവിടെയെങ്കിലും നമുക്കും ഒരിടമുണ്ടാവും കുഞ്ഞാ…! ”

” ഉണ്ടാവുവോ? ”

” ആരുമില്ലെങ്കിലും ഒന്നുമില്ലെങ്കിലും ഞാനുണ്ടാവുമല്ലോ….. അത് പോരേ കുഞ്ഞാ…?”

രാജിയുടെ മിഴികളിൽ നനവ് തിളങ്ങി.

ഉള്ളിലൂറുന്ന എല്ലാ സ്നേഹത്തോടെയും അന്നേരം ‘രാജി’ എന്ന് വിളിക്കാനാണ് ജ്യോതി തുനിഞ്ഞത്. പക്ഷേ ചുണ്ടുകൾ മന്ത്രിച്ചത് മറ്റൊന്നായിരുന്നു!

“അമ്മേ! ”

*********************************
(അവസാനിച്ചു)

Leave a Reply

Your email address will not be published. Required fields are marked *