ഒരേയൊരാൾ – 5

“മ്…പറഞ്ഞൂന്ന് തോന്നുന്നു ഞാന്‍ ഉറക്കായിരുന്നു”

ജ്യോതി വെറുതെ ഒരു കള്ളം പറഞ്ഞു.

അമ്മയും അച്ഛനും പോയിക്കഴിഞ്ഞ് അവൾ പതിയെ പണിപ്പെട്ട് കഞ്ഞി കുടിച്ചു. കഴിക്കാന്‍ തോന്നുന്നില്ലായിരുന്നു. വിശപ്പില്ലായിരുന്നു. പിന്നെ ഭയങ്കര കയ്പ്പും തോന്നി. എന്നാലും അച്ചാർ കൂട്ടി കഴിക്കുമ്പോൾ വല്യ കുഴപ്പമില്ല. ഇടക്ക് ഓരോ തുള്ളി കണ്ണുനീരിന്റെ ഉപ്പും….! കഞ്ഞികുടി കഴിഞ്ഞ് മേശപ്പുറത്തിരുന്ന പാരസെറ്റമോളും കഴിച്ച് ജ്യോതി പോയി കിടന്നു. ഉറക്കം വന്നില്ല. വെറുതെ ചിന്തകൾ തികട്ടിവന്നു. വല്ലാതെ ഒറ്റപ്പെട്ടതുപോലെ… അടച്ചിട്ട വീടിന്റെ നിശബ്ദത അതിന് ആക്കം കൂട്ടി. അവളുടെ തലയിണയിൽ നനവ് വീണു. തന്റെ അവസ്ഥയോർത്ത് അവളില്‍ ഒരു ഏങ്ങലുണ്ടായി. കരഞ്ഞ് കരഞ്ഞ് പിന്നെ കണ്ണീരും വറ്റി. ഉള്ളിലെ വേദനക്ക് മാത്രം മാറ്റമുണ്ടായില്ല.

ആ ഒരു പകൽ ജ്യോതി എങ്ങനെയൊക്കെയോ തള്ളി നീക്കി. ഉച്ചതിരിഞ്ഞ് രാജി കോളേജില്‍ നിന്ന് മടങ്ങിയെത്തി. അപ്പോഴും അവൾ ഒന്നും മിണ്ടിയില്ല. എന്തിന്, ജ്യോതിയെ ഒന്ന് ശ്രദ്ധിച്ചത് പോലുമില്ല. അടിച്ചുവാരി തുടക്കലെല്ലാം രാജി തന്നെ ചെയ്തു. ചൂലും മോപ്പും കൊണ്ടെല്ലാം അവൾ മുറിയില്‍ കയറിയിറങ്ങിപ്പോകുന്നത് ജ്യോതി തന്റെ കട്ടിലില്‍ കമിഴ്ന്നു കിടന്ന് കണ്ടു. അല്പം കഴിഞ്ഞ് ജ്യോതി കട്ടിലില്‍ നിന്ന് എഴുന്നേറ്റ് ഒന്ന് നടന്നു നോക്കി. ഇപ്പോള്‍ ക്ഷീണമില്ല. തൊണ്ടയില്‍ ഒരു കനമുണ്ട്. കഫക്കെട്ടിന്റെയായിരിക്കണം. എന്തായാലും പനി വിട്ടിട്ടുണ്ട്. നന്നായി വിയർക്കുന്നു. അവൾ അടുക്കളയിലേക്ക് ചെന്നു. രാജി അവിടുണ്ടായിരുന്നു. ഗ്യാസ് സ്റ്റൗവ്വിൽ ചായക്കുള്ള വെള്ളം വച്ചിട്ടുണ്ട്. കാലത്ത് വച്ച സാമ്പാർ ചൂടാക്കാനായി രാജി കുക്കറും സ്റ്റൗവ്വിലേക്ക് വച്ചു. ജ്യോതി അടുത്തേക്ക് ചെന്ന് ഒരു കയില് കൊണ്ട് സാമ്പാർ ഇളക്കാൻ തുടങ്ങി.

“ഞാന്‍ ചെയ്തോളാം…”

രാജിയുടെ ശബ്ദത്തില്‍ ഈർഷ്യയുണ്ടായിരുന്നു.

“കുഴപ്പമില്ല”

പതിഞ്ഞ സ്വരത്തില്‍ ജ്യോതി പറഞ്ഞു.

“ഞാന്‍ ചെയ്തോളാം…!!”

രാജിയുടെ ശബ്ദം ഒന്നുകൂടെ ഉച്ചത്തിലായി.

“കുഴപ്പില്ലാന്നേ…”

ജ്യോതി വീണ്ടും ഇളക്കിക്കൊണ്ടിരുന്നു.

“മ്ചും… പറയുന്നതും കേക്കരുത്… വയ്യെങ്കിൽ വല്ലോടുത്തും കിടക്കല്ല…ഇങ്ങനെ നിന്നോളും… ”

രാജി ദേഷ്യത്തോടെ ജ്യോതിയെ തോളുകൊണ്ട് തള്ളിനീക്കി. അവളുടെ കയ്യില്‍ നിന്ന് വാങ്ങിയ കയില് രാജി സാമ്പാറിൽ ഇളക്കി. ഇടക്കിടെ ഇളക്കിയില്ലെങ്കിൽ അടിയിൽ പിടിക്കും. പക്ഷേ രാജിയുടെ ഇളക്കലിന് ആ ദേഷ്യത്തിന്റെ താളവും വേഗവുമായിരുന്നു. ഇളക്കുന്നതിനിടയിൽ രാജി ജ്യോതിയെ ഒന്ന് പാളിനോക്കി.

“വയ്യാത്തോര് ഇങ്ങനെ പണിയെടുക്കാൻ നിക്ക്വല്ല… മര്യാദക്ക് റെസ്റ്റെടുക്കണം…”

രാജിയുടെ ശബ്ദത്തില്‍ നേരിയ ഒരു ഇടർച്ചയുണ്ടായിരുന്നു. ജ്യോതിക്ക് അത് മനസ്സിലാകുകയും ചെയ്തു. അവൾ പറഞ്ഞു,

“പനി വിട്ടു. ഇപ്പൊ കുഴപ്പല്ല്യ…”

രാജി സാമ്പാർ ഇളക്കുന്നത് നിർത്തി ജ്യോതിയെ നോക്കി. പിന്നെ അവളുടെ നെറ്റിയില്‍ കൈ വച്ചു. രാജിയുടെ കണ്ണുകളിൽ ഒരു നനവിന്റെ തിളക്കമുണ്ടായിരുന്നു. അടുപ്പത്ത് ചായക്ക് വച്ച വെള്ളത്തില്‍ തിള പൊന്തി. നെറ്റിയില്‍ വച്ച രാജിയുടെ കൈ ജ്യോതിയുടെ ശിരസ്സില്‍ ഒന്ന് തലോടിമാറി. അവളുടെ മുഖത്ത് ജ്യോതി വീണ്ടും വാത്സല്യം കണ്ടു.

“സാരല്ല്യ… ഇതൊക്കെ ഞാന്‍ ചെയ്തോളാം. നീ അവിടെ പോയിരുന്നോ. ഞാന്‍ കട്ടൻ കൊണ്ടന്നെരാം.”

ജ്യോതിക്ക് തന്റെ ആത്മാവ് തിരിച്ച് വന്നതുപോലെ തോന്നി. ശ്വാസഗതികൾക്ക് ശരിയായ താളം കിട്ടിയിരിക്കുന്നു! രാജിയെ ഒന്ന് കെട്ടിപ്പിടിച്ച് കരയണമെന്ന് അന്നേരം ജ്യോതിക്ക് തോന്നി. പിന്നെ അവൾ മനസ്സിനെ പിടിച്ചുനിർത്തി. പാടില്ല… അവളുടെ അനുവാദമില്ലാതെ ഇനി ഒരിക്കലും അവളുടെ മേൽ തൊടാൻ പാടില്ല…

ജ്യോതി അടുക്കളയില്‍ നിന്ന് നടുമുറിയിലേക്ക് വന്നു. പുറത്ത് മഴ തോർന്ന മാനത്തിന്റെ തണുത്ത നിറം തുറന്നിട്ട വാതിലിനപ്പുറം കണ്ടപ്പോള്‍ ജ്യോതി വെറുതെ ആ കട്ടിളപ്പടിയിൽ വന്നിരുന്നു. മുറ്റം നനഞ്ഞ് കുതിർന്ന് കിടക്കുകയാണ്. മരച്ചില്ലകളിൽ നിന്ന് ഇടക്ക് ജലകണങ്ങളെ കാറ്റ് കുലുക്കിയിട്ടു. അവിടെ അങ്ങനെ ഇരിക്കുമ്പോള്‍ ജ്യോതിക്ക് ഒരുപാട് ആശ്വാസം തോന്നി.

കാല്‍പാദങ്ങള്‍ അടുത്തു വരുന്ന ശബ്ദം…

“ദാ…!”

നീട്ടിയ ചായഗ്ലാസുമായി രാജി.

ജ്യോതി അത് വാങ്ങി. ചില്ലുഗ്ലാസ്സിൽ ചുറ്റിപ്പിടിച്ചപ്പോൾ വിരലുകള്‍ ഒന്ന് പൊള്ളി. ഗ്ലാസിന്റെ വക്കിലും താഴെയുമായി പിടിച്ച് ജ്യോതി വിരലുകളിലേക്ക് ഊതി. രാജി ജ്യോതിയുടെ അടുത്ത് വന്നിരുന്നു. അവളുടെ കയ്യിലും ഒരു ഗ്ലാസ് കട്ടനുണ്ടായിരുന്നു.

“കട്ടിളേമെയിരിക്കല്ലെ. ഇറങ്ങിയിരി.”

രാജിയുടെ ശാസനം.

ജ്യോതി പിടിയിലേക്ക് ഇറങ്ങിയിരുന്നു. രണ്ടുപേരും ഒന്നും മിണ്ടാതെ കട്ടൻചായ ഊതിയൂതി കുടിച്ചുകൊണ്ടിരുന്നു. ചൂടുചായയിൽ നിന്നുയരുന്ന ആവി തണുപ്പിലേക്ക് അലിഞ്ഞുചേർന്നു.

“കുഞ്ഞാ…”

ആ വിളിയിൽ ജ്യോതിയുടെ കണ്ണുകൾ ഒന്നുകൂടി നിറഞ്ഞെന്ന് തോന്നുന്നു. ഹൃദയം ഒരു നിമിഷം മിടിപ്പ് തെറ്റിയത് പോലെ…

ജ്യോതി രാജിയെ നോക്കി. കണ്ണുകൾ മുറ്റത്തെ ചെളിപ്പടർപ്പിൽ നട്ടുകൊണ്ട് രാജി തുടര്‍ന്നു,

“എന്താ പറ്റ്യേ നിനക്ക്? നീയെന്തിനാ ഇന്നലെ അങ്ങനെ…?”

ജ്യോതിക്ക് അപ്പോള്‍ രാജിയുടെ മുഖത്ത് നോക്കാന്‍ ബുദ്ധിമുട്ട് തോന്നി. കയ്യിലിരിക്കുന്ന ചില്ലുഗ്ലാസ്സിന്റെ തിളക്കത്തിൽ നോക്കി ജ്യോതി പറഞ്ഞു,

“എനിക്ക്… എനിക്കപ്പോ… ഫൈസയും കൂടി പോയപ്പോ… ഞാന്‍…”

“നിനക്ക് ഫൈസയോട് പ്രണയമാണോന്ന് ഞാന്‍ ചോദിച്ചതല്ലേ… അപ്പൊ ഒന്നുമില്ലാന്നല്ലേ അന്ന് നീ പറഞ്ഞത്…”

“അതെ… ഫൈസയോടല്ല… എനിക്ക്…എനിക്ക് നിന്നോടാണ്…”

രാജി ഒരു നിമിഷം ജ്യോതിയെ നോക്കി.

” അങ്ങനെയെന്നോട് പറയല്ലേ കുഞ്ഞാ…! ഞാന്‍ നിന്റെ ചേച്ചിയല്ലേ…! ഫൈസ പോയതുകൊണ്ട്… അതുകൊണ്ട് മാത്രം തോന്നുന്നതാണ് അങ്ങനൊക്കെ. ആ വിഷമം മറക്കാന്‍ വെറുതെ എന്നെ… ”

“അല്ല… സത്യായിട്ടും അങ്ങനല്ല… എനിക്ക് നേരത്തെ തന്നെ… ”

” എന്താ നീയിങ്ങനെ..? ഞാന്‍… ഞാന്‍ നിനക്ക് അന്ന് ചെയ്ത് തന്നോണ്ടാണോ…? അതല്ലേ…?! അന്ന്… അന്നങ്ങനെ ഞാന്‍ ചെയ്യാന്‍ പാടില്ലായിരുന്നു. വെറുതെ നിന്റെ മനസ്സിനെ ഞാനായിട്ട്…. ”

” അതുകൊണ്ടല്ല…. എനിക്ക് പറയാന്‍ പേടിയായിരുന്നു… നീ എന്റെ ചേച്ചിയല്ലേ… ഞാനെങ്ങനെ നിന്നോട് പറയും എനിക്ക് നിന്നോട് ഇഷ്ടമാണെന്ന്…? ”

” അങ്ങനെ പറയല്ലെ കുഞ്ഞാ… പ്ലീസ്… വെറുതെ അങ്ങനെ പറയല്ലേ…. ”

” വെറുതെയോ…? നിനക്കറിയാഞ്ഞിട്ടാണ്… എനിക്ക് വേറെ ആരൂല്ല രാജി. നീ മാത്രേയുള്ളൂ. എന്നോട്….നിന്റത്രയും സ്നേഹം എനിക്കാരും തന്നിട്ടില്ല. നമ്മുടെ അച്ഛനും അമ്മയും പോലും. നിന്നോട് അടുത്തപ്പൊഴാണ് എന്നെയൊരാൾ കാണുന്നുണ്ടെന്ന് എനിക്കാദ്യായിട്ട് തോന്നീത്. നീയെന്നോട് പിണങ്ങിയ ഈ ഒരൊറ്റ ദിവസം ഞാന്‍ എങ്ങനെ കഴിച്ചുകൂട്ടീന്ന് എനിക്കറിയില്ല. എന്നെ മനസ്സിലാക്കിയിട്ടുള്ള ഒരേയൊരാൾ നീയാണ്! ആ നിനക്ക് എന്റെ… എന്റെ ഇഷ്ടം മനസ്സിലാകുന്നില്ലാന്ന് കേൾക്കുമ്പൊ…. എനിക്ക്… എനിക്കെന്റെ പ്രാണന്‍ പോകുന്നപോലുണ്ട്. നിന്നെയല്ലാതെ വേറൊരാളെ ഞാനെങ്ങനെയാണ് ഇഷ്ടപ്പെടുക രാജി?!

Leave a Reply

Your email address will not be published. Required fields are marked *