ഒറ്റപ്പെട്ടവളെ സ്നേഹിച്ച ചതിയൻ

ഒറ്റപ്പെട്ടവളെ സ്നേഹിച്ച ചതിയൻ

Ottapettavale Snehicha Chathiyan | Author :Vatsyayanan


 

ലോകം ക്രിസ്തുവർഷത്തിലെ രണ്ടാം സഹസ്രാബ്ദത്തിനെ വരവേറ്റു കഴിഞ്ഞ് ഏറെ നാളായിട്ടില്ലാത്ത കാലഘട്ടം. ബി.എസ്‌സി കംപ്യൂട്ടർ സയൻസ് വിദ്യാർഥിനിയായ ലിൻഡയുടെ ജീവിതം ഒട്ടും സന്തോഷകരമായിരുന്നില്ല. ലിൻഡ സുന്ദരിയായിരുന്നു; പക്ഷേ തൻ്റെ കറുത്ത നിറം അവളിൽ അനാവശ്യമായ ഒരു അപകർഷതാബോധത്തിന് കാരണമായി.

നമ്മുടെ നാട്ടുകാർക്ക് സൗന്ദര്യം എന്നു പറഞ്ഞാൽ തൊലിവെളുപ്പാണല്ലോ? ലിൻഡ പത്താം ക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു അവളുടെ അപ്പൻ പാൻക്രിയാറ്റിക് കാൻസർ ബാധിച്ച് മരിച്ചു പോയത്. അതിനു ശേഷം അവളുടെ വീട്ടിലെ കാര്യങ്ങൾ കഷ്ടപ്പാടിലാണ്. ഒരു പ്രൈവറ്റ് സ്കൂളിൽ അദ്ധ്യാപികയായ അമ്മയുടെ ശമ്പളം കൊണ്ട് വീട്ടുചെലവുകൾ കഷ്ടിച്ച് കഴിഞ്ഞു പോകുന്നു.

ഇതിനെല്ലാം പുറമേ ഇപ്പോൾ അവളെ അലട്ടുന്ന ഒരു പുതിയ പ്രശ്നം കൂടി വന്നു ചേർന്നു. ലിൻഡയുടെ ക്ലാസിലെ പ്രമുഖരായ പ്രണയജോടികൾ, അനീഷയും നോബിയും, അവളുമായി ശത്രുതയിലായി എന്നതാണ് അത്. നോബിയുടെ ഒരു പ്രാങ്ക് ലിൻഡയെ ചൊടിപ്പിച്ചതിലാണ് തുടക്കം. അതു വളർന്ന് ഇപ്പോൾ അവരുടെ സ്വാധീനം മൂലം ക്ലാസിൽ ലിൻഡ ഏതാണ്ട് തീർത്തും ഒറ്റപ്പെട്ട സ്ഥിതിയാണ്. ഉറ്റ സുഹൃത്തായി അവൾ കരുതിയിരുന്ന ജിബി പോലും ഇപ്പോൾ ലിൻഡയോടു മിണ്ടുന്നത് വിരളം.

ഒരു ദിവസം കഫെറ്റീരിയയിൽ ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുകയായിരുന്നു ലിൻഡ.

“ഇയാളെന്താ ഒറ്റയ്ക്കിരിക്കുന്നത്?”

അവൾ നോക്കി. നിഖിൽ. ക്ലാസ്മേറ്റാണ്. പക്ഷേ അവളുമായി അത്ര കൂട്ടൊന്നും ഇതു വരെ ഇല്ല. പരസ്പരം കണ്ടാൽ അറിയാമെന്നു മാത്രം.

“ഓ, ഇച്ചിര സമാധാനമായിട്ട് ഇരിക്കാല്ലോന്നു വെച്ചിട്ടാ.” നിർമ്മമതയോടെ അവൾ മറുപടി നൽകി.

“ഞാൻ ഇവിടിരുന്നാൽ ഇയാളുടെ സമാധാനം പോകുവൊന്നും ഇല്ലല്ലോ?” എതിരെയുള്ള ബഞ്ചിൽ സ്ഥാനം പിടിച്ചുകൊണ്ടാണ് അവൻ്റെ ചോദ്യം.

“ഏയ് അങ്ങനൊന്നുമില്ല … .” തൻ്റെ വാക്കുകളിൽ ഇഷ്ടക്കേട് പ്രകടമായിരുന്നു എന്ന തോന്നലിൽ ഉണ്ടായ ജാള്യതയോടെ ലിൻഡ പുഞ്ചിരിക്കാൻ ശ്രമിച്ചു.

നിഖിൽ ആളൊരു പഠിപ്പിസ്റ്റാണ്. ഉള്ളിൻ്റെ ഉള്ളിൽ ഒരു കോഴിയും. അതിപ്പോൾ പതിനേഴ്-പതിനെട്ട് വയസ്സിൽ ഏത് ആൺകുട്ടിയാണ് അങ്ങനെയല്ലാത്തത്? പക്ഷേ അവന് ലൈൻ ഒന്നും സെറ്റ് ആകുന്നില്ല. ലിൻഡയെ നേരത്തേ തന്നെ അവന് ഒരു നോട്ടമുള്ളതാണ്. ഇപ്പോൾ ഒറ്റപ്പെടലിൻ്റെ വേദന അനുഭവിക്കുന്ന അവളെ എളുപ്പത്തിൽ വളച്ചെടുക്കാൻ പറ്റുമായിരിക്കും എന്ന കണക്കുകൂട്ടലിലാണ് അവൻ അവളെ സമീപിച്ചിരിക്കുന്നത്.

“അതെന്താ, ചുട്ടരച്ച ചമ്മന്തിയാണോ?” ലിൻഡയുടെ ലഞ്ച് ബോക്സിലേക്കാണ് അവൻ്റെ നോട്ടം.

“ആം.”

“ഇച്ചിര ഇങ്ങു തന്നേ.”

ലിൻഡ കൊടുത്തു.

“അടിപൊളി.” അതു കൂട്ടി അല്പം ചോറ് കഴിച്ചിട്ട് അവൻ അഭിപ്രായപ്പെട്ടു. ലിൻഡ പുഞ്ചിരിച്ചു.

അതായിരുന്നു അവരുടെ സൗഹൃദത്തിൻ്റെ തുടക്കം. പിന്നെ അവർ ഒന്നിച്ച് ഉച്ചഭക്ഷണം കഴിക്കുന്നത് പതിവായി. പതിയെപ്പതിയെ ഫ്രീ ടൈമിൽ മറ്റു കൂട്ടുകാരിൽനിന്ന് അകന്ന് തനിച്ചിരുന്നുള്ള സംഭാഷണങ്ങളിലേക്ക് അത് വളർന്നു. ലിൻഡയുമായുള്ള കൂട്ടുകെട്ടിൻ്റെ പേരിൽ നിഖിലിന് സഹപാഠികളുടെ അടുക്കൽനിന്ന് കുറച്ച് പരിഹാസം കിട്ടാതിരുന്നില്ല. പക്ഷേ പഠനവുമായി ബന്ധപ്പെട്ട് അവൻ്റെ സഹായം പലർക്കും ആവശ്യമുള്ളതിനാൽ അവ ഒരു പരിധിയിലൊതുങ്ങി. തന്നെയുമല്ല തൻ്റെ ലക്ഷ്യത്തിൽനിന്ന് അത്ര എളുപ്പം പിന്മാറാൻ നിഖിൽ തയ്യാറും അല്ലായിരുന്നു.

ആ ലക്ഷ്യത്തിലെത്താനുള്ള അവൻ്റെ ആദ്യത്തെ പാളിപ്പോയ ശ്രമം അരങ്ങേറിയത് ഒരു വെള്ളിയാഴ്ച ആയിരുന്നു. കംപ്യൂട്ടർ ലാബിൽ നിഖിലും ലിൻഡയും മാത്രമുള്ള സമയം. ലിൻഡയെ അവളുടെ പ്രോഗ്രാം ഡീബഗ് ചെയ്യാൻ സഹായിക്കുകയായിരുന്നു അവൻ. ലിൻഡയുടെ ശ്രദ്ധ കംപ്യൂട്ടർ സ്ക്രീനിലെ മൈസിൻ്റെ ചലനങ്ങളിലായിരുന്നപ്പോൾ നിഖിലിൻ്റെ ശ്രദ്ധ അവളുടെ നെഞ്ചിൽ നിറഞ്ഞ് നിൽക്കുന്ന പാൽക്കുടങ്ങളിലായിരുന്നു. കൊതി സഹിക്കാൻ വയ്യ. അവൻ പതുക്കെ ഒരു വശത്തുകൂടെ കൈ കൊണ്ടുചെന്ന് ഒന്നിൽ പിടിച്ചു. ലിൻഡ ഞെട്ടി മാറിയതും കൈ വീശി അവൻ്റെ കരണത്ത് ഒരു ചൂടൻ സമ്മാനം പൊട്ടിച്ചതും ഒന്നിച്ച് കഴിഞ്ഞു. സത്യത്തിൽ വലിയ ബലത്തിൽ അല്ലായിരുന്നു അവൾ തല്ലിയതെങ്കിലും ആ നിമിഷത്തിൻ്റെ പിരിമുറുക്കത്താൽ അതിൻ്റെ ആഘാതം ഇരട്ടിയായി തോന്നുകയായിരുന്നു. കോപമാണോ സങ്കടമാണോ എന്നറിയാത്ത ഒരു ഭാവത്തിൽ അവനെ ഒന്നു നോക്കി ലിൻഡ ബാഗും എടുത്ത് ഇറങ്ങി ഒറ്റപ്പോക്ക്.

അടുത്ത രണ്ടു ദിവസം അവധിയായിരുന്നതിനാൽ അവർ തമ്മിൽ കണ്ടില്ല. നടന്ന സംഭവത്തിൽ നിഖിലിന് കുറ്റബോധം തോന്നി. പക്ഷേ അവളെ ഇനി എങ്ങനെ മുഖം കാണിക്കും എന്നും മറ്റും ഓർത്ത് അവൻ കാര്യമായി ആശങ്കപ്പെട്ടില്ല. കാരണം അവൻ്റെ ഉദ്ദേശ്യം തന്നെ ഇതായിരുന്നല്ലോ. അത് നടക്കാതെ പോയതിൽ ആയിരുന്നു അവന് കാര്യമായ വിഷമം. ആൾ ലിൻഡ ആയതുകൊണ്ട് ആരോടെങ്കിലും പോയി പറഞ്ഞേക്കുമെന്നോ അഥവാ അവൾ പറഞ്ഞാൽത്തന്നെ അത് ആരെങ്കിലും വിശ്വസിക്കുമെന്നോ പേടിക്കേണ്ട.

തിങ്കളാഴ്ച ലിൻഡ നിഖിലിനെ ഒറ്റയ്ക്ക് സംസാരിക്കാൻ വിളിച്ചു. അവൻ ചെന്നു.

“ഐ ആം സോറി.”

ലിൻഡയാണ് അതു പറഞ്ഞത്. നിഖിലിന് അമ്പരപ്പു തോന്നി. മോശമായി പെരുമാറിയത് താനാണല്ലോ. അവൾ എന്തിന് ഇങ്ങോട്ട് മാപ്പ് പറയണം? അവൻ ഒന്നും മിണ്ടിയില്ല.

“എടാ ഞാൻ നീ വിചാരിക്കുന്ന ടൈപ്പ് പെണ്ണല്ല. എന്നെ പലരും മോശപ്പെട്ട രീതിക്ക് തൊട്ടിടും പിടിച്ചിട്ടും ഒക്കെയുണ്ട്. സ്കൂളിലെ ടീച്ചറും കസിൻസും വരെ. വിഷമം കാരണം ഞാൻ കരഞ്ഞു കരഞ്ഞ് ഉറങ്ങാതെ കിടന്നിട്ടുണ്ട്. അതെല്ലാം പോട്ടെന്നു വെക്കാം. പക്ഷേ നിന്നെ ഞാനൊരു നല്ല ഫ്രൻഡ് ആയിട്ടാ കണ്ടിരുന്നത്. ആ നീയും അങ്ങനെ പെരുമാറിയപ്പം എനിക്ക് വന്ന സങ്കടം എന്തായിരുന്നെന്ന് അറിയാമോ? അതിൻ്റെ റിയാക്‌ഷനിൽ പെട്ടെന്ന് എൻ്റെ കൈ പൊങ്ങിപ്പോയി. ഇനി മേലാൽ നീയെന്നോട് അങ്ങനെയെങ്ങാനും കാണിച്ചാൽ നമ്മുടെ ഫ്രൻഡ്ഷിപ് അവിടെ തീർന്നു. മനസ്സിലായോ?”

ലിൻഡ കൈ കൊണ്ട് കൺകോണിൽ ഉരുണ്ടുകൂടി വന്ന നീർത്തുള്ളി തുടച്ചു.

നിഖിലിന് അന്നത്തെ തൻ്റെ പെരുമാറ്റത്തിൽ അതു വരെ തോന്നിയത് ഒരു നേരിയ കുറ്റബോധം മാത്രമായിരുന്നെങ്കിൽ ഇപ്പോൾ അത് കടുത്ത ആത്മനിന്ദയായി മാറി. അച്ഛനില്ലാത്ത പെൺകുട്ടി. തനിക്ക് അറിയാവുന്നതും അല്ലാത്തതുമായ എന്തെല്ലാം വേദനകളായിരിക്കാം അവൾ അനുഭവിച്ചതും ഇപ്പോഴും അനുഭവിക്കുന്നതും. അവളുടെ ഒറ്റപ്പെടൽ മുതലെടുത്ത് അവളെ തൻ്റെ ആവശ്യത്തിന് ഉപയോഗിക്കാമെന്നു കരുതിയ താൻ എന്തൊരു നീചനാണ്! തൻ്റെ ഭാഗത്തുനിന്ന് മോശം പെരുമാറ്റം ഉണ്ടായിട്ടും ഇപ്പോഴും അവൾ അതിനോടുള്ള പ്രതികരണം ഒരു ശാസനയിൽ ഒതുക്കുന്നത് തൻ്റെ സൗഹൃദം അവൾ അത്രക്ക് ആഗ്രഹിക്കുന്നതുകൊണ്ടാണല്ലോ. ഒന്നും വേണ്ടായിരുന്നു. അവൻ്റെ ശിരസ്സ് താഴ്ന്നു.