ഞാനും ചേച്ചിയും മുഖത്തോട് മുഖം നോക്കി അഞ്ച് മിനിറ്റ് നിന്നു..‘ഓ..നീയായിരുന്നോ’ യുടെ ബാക്കി പ്രതീക്ഷിച്ച് കോളടിച്ച മട്ടിൽ എന്റെ നെഞ്ചിലെ കാവടിമേളം പുറത്ത് കാണിക്കാതെ ചേച്ചിയെ ഇമവെട്ടാതെ നോക്കി. “ങ്ങാ … ഒരുറക്കത്തിന് കൂടെ സമയമുണ്ട് …ഇന്നലെ ഒരു പോള കണ്ണടച്ചില്ല…” ചേച്ചി സീരിയസായി പറഞ്ഞ് വേഗം അകത്ത് കയറി മുറിയടച്ചു.. ഞാനും മുകളിലേക്ക് പോയി ഉറങ്ങാൻ നോക്കിയെങ്കിലും പറ്റാത്തത് കൊണ്ട് ലാപ്പിന്റെ മുന്നിലിരുന്ന് പണി തുടങ്ങി..വേഗം പരമാവധി തീർത്താൽ ചേച്ചിയുടെ കൂടെ ഒറ്റയ്ക്ക് സമയം ചെലവഴിക്കാൻ കിട്ടുമെന്നതിനാൽ രണ്ട് മൂന്ന് മണിക്കൂർ ഒറ്റയിരുപ്പിരുന്നു… ഒമ്പതു മണിയായിട്ടും താഴെ അനക്കമൊന്നുമില്ല..ശെ … ഒരു ചായ പോലും കിട്ടിയില്ലല്ലോയെന്ന് വിചാരിച്ച് താഴെയെത്തി.
ചേച്ചിയുടെ മുറി അടഞ്ഞ തന്നെ കിടക്കുന്നു… ഡൈനിങ്ങ് ടേബിളിൽ അടച്ച് വെച്ചിരിക്കുന്ന പാത്രങ്ങൾ . പുട്ടും കടലക്കറിയും ഏത്തപ്പഴവും ഉണ്ട്. ചേച്ചിയിതൊക്കെ തയ്യാറാക്കി എവിടെപ്പോയെന്ന് ചിന്തിച്ചു കൊണ്ട് പാത്രമെടുത്ത് തീറ്റ തുടങ്ങി. ചേച്ചിയുടെ മുറിയിൽ നിന്ന് എന്തോ പിറുപിറുക്കുന്ന ശബ്ദം കേൾക്കാം..അളിയനെ ഫോൺ ചെയ്യുവായിരിക്കും…. കാപ്പികുടി കഴിഞ്ഞും ചേച്ചിയുടെ ഫോൺ വിളി തുടർന്നതിനാൽ ഞാനെന്റെ ജോലി തുടരാൻ പോയി …..
പതിനൊന്നര കഴിഞ്ഞപ്പോൾ എനിക്ക് ക്ഷമ കെട്ടു.! ഇതുവരെ ചേച്ചിയെ ഒന്ന് കാണാൻ കൂടി കിട്ടിയില്ല..ഞാൻ വീണ്ടും താഴോട്ട് ചെന്നു… മുറിയിൽ നിന്ന് ചേച്ചിയുടെ പിറുപിറുപ്പ്! ങ്ങേ… ഇതെന്തൊരു ഫോൺവിളിയാ? ഇനി ചേച്ചിക്ക് സംശയിച്ച പോലെ വല്ല ഫോൺ ‘ കണക്ഷനും ‘ ഉണ്ടോ !? ഞാൻ പതുങ്ങിച്ചെന്ന് വാതിലിൽ ചെവിയോർത്തു. ഒന്നുമങ്ങോട്ട് മനസിലാവുന്നില്ല… ഒരേ പോലെ ഈണത്തിലുളള ചേച്ചിയുടെ ആ മധുരസ്വരം കേൾക്കാം….. “ പ്രിയചേച്ചി പിന്നെ ഒരു കാര്യം” അര മണിക്കൂറ് കഴിഞ്ഞ് ക്ഷമ കെട്ട് ഞാൻ വിളിച്ചു…. അഞ്ച് മിനിറ്റ് …വാതിൽ തുറന്നു… ഞാൻ വാ പൊളിച്ചു…. സുമി ചേച്ചി ഒരു വെള്ള നൈറ്റിയിട്ട് ഒരു കറുത്ത ഷാള് തലയിൽ ചുറ്റി നിൽക്കുന്നു! “ എന്നാടാ…” ചേച്ചിയുടെ ശബ്ദത്തിൽ പതിവ് ശ്യംഗാരവും കുണുങ്ങലും സന്തോഷവും ഒന്നുമില്ല.. പക്ഷേ ആർദ്രമായ മിഴികളോടെ ശാന്തമായി നോക്കുന്നു.
“അല്ല പിന്നെ ചേച്ചി… അത് 25 പേജായി. ചേച്ചി ഒന്ന് ചെക്ക് ചെയ്തിട്ട്..” ഞാൻ സംസാരിക്കാൻ ഒരു കാരണമുണ്ടാക്കി. “അത് ഞാൻ പിന്നെ നോക്കാടാ.. അപ്പാപ്പൻ മരിച്ചതല്ലേ. ഞാനൊന്ന് പ്രാർത്ഥിക്കുവാരുന്നു….” ഉം… അതാണ് കാര്യം. വണ്ട് മൂളുന്ന പോലെ മണിക്കൂറുകളായി…. “ ഉം…. എന്നാപ്പിന്നെ” ഞാൻ നിക്കണോ പോണോ എന്നയർത്ഥത്തിൽ ചേച്ചിയെ വൃഥാ നോക്കി. “ ആ നീ കാപ്പി കുടിച്ചില്ലേ….. പിന്നെടാ.. നീ ഉച്ചയ്ക്ക് ചോറും കറിയുമൊക്കെ എടുത്ത് കഴിച്ചോളൂല്ലേ… എനിക്കിന്ന് ഉപവാസമാ..” ചേച്ചി ഭക്തി ഭാരം കൊണ്ട് തുളുമ്പിയ കണ്ണുമായി ആർദ്രമായി നോക്കി…
ചേച്ചി പ്രാർത്ഥന തുടരാനുള്ള വല്ലാത്ത ധൃതിയിലാണ്. എന്നെ കാപ്പിയ്ക്ക് വിളിയ്ക്കാൻ വരെ മറന്നിരിക്കുന്നു. “ ഓ..ചേച്ചി , അതിനെന്നാ.” ഞാൻ കൂളായി കൈ പൊക്കിക്കാണിച്ച് മറുപടി പറഞ്ഞു കൊണ്ട് തിരിച്ച് മുകളിലേക്ക് നടന്നെങ്കിലും.. വല്ലാത്ത നിരാശ ബാധിച്ച് മെല്ലെ കസരേയിൽ ചാഞ്ഞിരുന്നു…. ശ്ശെ… മനസിലെ കണക്ക് കൂട്ടലൊക്കെ വെറുതെയായി…. ചേച്ചിയെ ഇങ്ങനെ കണ്ട് എല്ലാ മൂഡും പോയി. ഇങ്ങനെയാണെങ്കിൽ ചേച്ചിയ്ക്ക് അവരുടെ കൂടെ പോയാൽ പോരായിരുന്നോ.. പക്ഷിക്കും പട്ടിക്കും ഒക്കെ തീറ്റ കൊടുത്ത് ഞാനിവിടെ ഒറ്റയ്ക്കിരുന്നേനെ . ബാംഗ്ളൂരിൽ ഒറ്റയ്ക്കിരുന്ന് എനിക്കതൊക്കെ ശീലമാണ് …
കാര്യം അകന്ന ബന്ധുവാണെങ്കിലും മരിച്ച അപ്പാപ്പനോട് ചുമ്മാ ദേഷ്യം ഭാവിച്ച് ഞാൻ വർക്ക് തുടർന്നു… ഇനിയുള്ള അഞ്ച് ദിവസവും ഇങ്ങനെ തന്നയൊ……….!!? ഈ ‘ഇച്ഛാഭംഗം’ എന്നാലെന്താണെന്ന് ശരിക്ക് മനസിലായ ഞാൻ ഉച്ചയ്ക്ക് ഊണും വൈകിട്ട് ചായയും ഒറ്റയ്ക്ക് കുടിച്ച് തീർത്ത് വെറുതെ കോട്ടു വായിട്ടിരുന്നു…….. എല്ലാ മനക്കോട്ടകളും തകർന്നുവെന്ന് ഏകദേശം ഉറപ്പായിരിക്കുന്നു…! എല്ലാവരുമുള്ളപ്പോഴുള്ള ബഹളം പോലും സ്വർഗ്ഗമാണ്. ഇതിപ്പോൾ ഒറ്റയ്ക്കായപ്പോൾ പ്രിയചേച്ചിയും എന്തൊരുശോകം….
ചേച്ചിയുടെ മുറിയിൽ നിന്ന് ശബ്ദം നിന്നെങ്കിലും പക്ഷെ വാതിലടഞ്ഞ് തന്നെ കിടന്നു…. ഇടയ്ക്ക് പട്ടിയും പക്ഷികളുമൊക്കെ ചിലയ്ക്കുന്നത് കേട്ടതല്ലാതെ ഒരനക്കവും ഇല്ല…! വേഗം പ്രൊജക്ട് തീർത്ത് ബാംഗ്ളൂര് പിടിയ്ക്കാം.. ബോറടിച്ച് പണ്ടാരമടങ്ങിയ എനിക്ക് പക്ഷെ ലാപ്പിന്റെ മുന്നിലിരുന്നപ്പോൾ ഒട്ടും സ്പീഡ് കിട്ടുന്നില്ല! രാത്രിയിൽ പഴങ്കഞ്ഞിയും കുടിച്ച് ഒമ്പത് മണിക്ക് തന്നെ ഞാൻ കിടന്നുറങ്ങിപ്പോയി.. വലിയ ഷീണമുള്ള ദിവസം പോലെ ഗാഢമായ ഉറക്കം………. ………
