അങ്കിൾ എനിക്ക് രേഷ്മയെ ഇഷ്ടം ആണ് ഇപ്പൊ വലിയ തെറ്റില്ലാത്ത ഒരു ജോലി എനിക്കുണ്ട് അവളെ എനിക്ക് കല്യാണം കഴിച്ചു തരണം എന്ന് അഭ്യർത്ഥിക്കാൻ ഞാനോ പപ്പയോ അങ്കിളിനെ വിളിക്കാം എന്ന് പറഞ്ഞതാ അപ്പൊ രേഷ്മ തന്നെയാണ് പറഞ്ഞത് അവൾ തന്നെ നേരിട്ട് സൂചിപ്പിക്കാം എന്ന് അതാ ഞാൻ വിളിക്കാതെ ഇരുന്നത്
ഇങ്ങനെ ഒരു കാര്യം തുറന്നു പറയാൻ ഉള്ള ഈ ധൈര്യം ഞാൻ അംഗീകരിക്കുന്നു ഇന്നത്തെ കുട്ടികളിൽ കാണുന്ന ഏറ്റവും വലിയ ഗുണം ആയി എനിക്കിഷ്ടപ്പെട്ട കാര്യവും അതാണ് .. നിങ്ങൾ രണ്ടു പേരും നിങ്ങളുടെ ഇഷ്ടങ്ങൾ തുറന്നു പറഞ്ഞു .മാതാപിതാക്കൾ എന്ന നിലയിൽ നിങ്ങളുടെ സന്തോഷം ആണ്
താങ്ക് യു അങ്കിൾ
നിങ്ങളുടെ കാര്യം ഓക്കേ പക്ഷേ ഒരു ചെറിയ പ്രശ്നം ഉണ്ട്
എന്താ അങ്കിൾ
രേഷ്മയുടെ ചേച്ചി ..അവൾ നിൽക്കുമ്പോ എങ്ങനെ കല്യാണം നടത്തും
അതുപിന്നെ അങ്കിൾ .. തുറന്നു പറയുന്നതിൽ വിഷമം തോന്നരുത് ..ഗ്രീഷ്മ ചേച്ചിക്കും ആലോചിക്കൂ ഞങ്ങൾക്ക് കാത്തു നില്ക്കാൻ വയ്യ
ഞാൻ അതിനു തയാറായിരുന്നു പക്ഷേ
തയ്യാറാണെങ്കിൽ പറയൂ ഞാൻ ഇവിടെയും അന്വേഷിക്കാം എന്താണ് ഒരു പക്ഷേ
മോനോട് ആയതു കൊണ്ട് തുറന്നു പറയാം അവൾക്ക് അവിടെ ഒരു അഫയർ ഉണ്ട്
അപ്പൊ പിന്നെ വേറെ എന്താ പ്രശ്നം അതങ്ങു നടത്തിക്കൊടുക്കു മക്കളുടെ സന്തോഷം അല്ലേ പ്രധാനം
അതല്ല മോനെ പ്രശനം അതൊരു ശരിയായ ബന്ധം ആയി എനിക്ക് തോന്നുന്നില്ല കാര്യം എന്തൊക്കെ പറഞ്ഞാലും ചില കാര്യങ്ങളിൽ അല്പം പഴഞ്ചൻ ചിന്താഗതിക്കാർ ആണല്ലോ നമ്മൾ
എന്താ കാര്യം എന്ന് പറയൂ
അവനൊരു മുസ്ലിം പയ്യൻ ആണ്. അങ്ങനെ മതം മാറി കല്യാണം നടത്തിയാൽ പിന്നെ ഇത്രനാൾ നാട്ടിൽ ഉണ്ടാക്കിയ കുടുംബത്തിന്റെ സൽപ്പേര് , മാത്രമല്ല മോന്റെ കുടുബത്തിനു തന്നെ അതൊരു ബ്ലാക്ക് മാർക്ക് ആയി കിടക്കുമല്ലോ
അതത്ര വലിയ കാര്യം ആണോആദ്യം ഞങ്ങളുടെ കല്യാണം നടത്തൂ എന്നിട്ട് അവരുടെ നടത്തൂ – ബിജോയ് സ്വന്തം കാര്യം സേഫ് ആക്കാൻ ഉള്ള ശ്രമത്തിലായി
അത് പറ്റില്ല ..മൂത്ത ആളുടെ കല്യാണം നടത്താതെ ഇളയ ആളെ എന്തിനു കെട്ടിച്ചു എന്ന ചോദ്യം വരും, എന്റെ ഭാര്യ ഇക്കാര്യം ഒരിക്കലും സമ്മതിക്കില്ല
അതിനിപ്പോ എന്ത് ചെയ്യും അങ്കിൾ
എന്ത് ചെയ്യാൻ ..ഞങ്ങൾ അവളെ എങ്ങനെ എങ്കിലും പറഞ്ഞു വേറൊരു കല്യാണത്തിന് ശ്രമിക്കാം പറ്റുമെങ്കിൽ ഇന്ത്യക്കു പുറത്തു നോക്കാം അപ്പൊ പിന്നെ ഈ ബന്ധം പതിയെ മറന്നോളും.. അത് വരെ നിങ്ങൾ കാത്തിരിക്കണം
അങ്കിൾ ഞാൻ ഒരു കാര്യം പറയട്ടെ
എന്താണ്
എന്റെ ചേട്ടനും കല്യാണം കഴിക്കാതെ നിൽക്കുകയാണല്ലോ എന്റെ കാര്യം പറഞ്ഞപ്പോ ഞാൻ കഴിച്ചോ പുള്ളിക്ക് ഉടനെ വേണ്ട എന്ന അഭിപ്രായം ആണ് പറഞ്ഞത്. നമുക്ക് പുള്ളിയെ ഗ്രീഷ്മ ചേച്ചിക്ക് ആലോചിച്ചാലോ
പുള്ളി വിദേശത്തു എവിടെയോ അല്ലേ
അതെ ആഫ്രിക്കയിൽ ആണ് കല്യാണം കഴിഞ്ഞു പോയാൽ പിന്നെ രണ്ടോ മൂന്നോ കൊല്ലം കഴിഞ്ഞേ തിരിച്ചു വരൂ അപ്പോഴേക്കും എല്ലാവരും എല്ലാം മറക്കും
എന്നാലും അത് നിന്റെ ചേട്ടൻ അല്ലേ ഇതൊക്കെ അറിഞ്ഞോണ്ട്
അതിനു ഇതൊക്കെ ആര് പറയാൻ പോകുന്നു, നമ്മുടെ ഈ സംസാരം നമ്മൾ മാത്രം അറിഞ്ഞാൽ മതി ..ഇന്നത്തെ കാലത്തു വിവാഹപൂർവ ബന്ധം ഒന്നും അത്ര വല്യ കാര്യം അല്ല ..ചേട്ടൻ ആള് പാവം ആണ് ഞാൻ പറഞ്ഞാൽ സമ്മതിക്കും അവിടത്തെ കാര്യം നിങ്ങൾ ശരിയാക്കിയത് മതി
എന്നാലും നാളെ ഞങ്ങൾ ചതിച്ചു എന്ന് വരുമോ
എവിടുന്ന് .. നമുക്ക് അറിയില്ലായിരുന്നു എന്ന് പറഞ്ഞു രക്ഷപെടാമല്ലോ ..അല്ലേലും നല്ല ഓഫറുകൾ വന്നാൽ ഇപ്പോഴുള്ള കാമുകനെ മറക്കാൻ മടിയില്ലാത്ത കാമുകിമാരാ ഈ ജെനെറെഷനിൽ ഉള്ളത് .. ഒരു പ്രശ്നവും ഉണ്ടാകില്ല ചേട്ടൻ കല്യാണം കഴിച്ചു ആഫ്രിക്കക്ക് ചേച്ചിയെ കൊണ്ടുപോയാൽ പിന്നെ നമുക്കെന്തു പേടിക്കാൻ
