കടുംകെട്ട് – 2

***

” ഇതെന്താ കല്യാണപെണ്ണ് ഇരുന്ന് ഉറങ്ങുന്നോ ” എന്ന ചോദ്യം ആണ് എന്നെ ഓർമ്മകളിൽ നിന്ന് ഉണർത്തിയത്. അശ്വതി ആണ്. അജേട്ടന്റെ പെങ്ങൾ. വീട് എത്തിരിക്കുന്നു. ഞാൻ കാറിൽ നിന്ന് ഇറങ്ങി. പുള്ളിയുടെ അമ്മ തന്ന നിലവിളക്കും പിടിച്ച് വലതു കാൽ വെച്ച് ഞാൻ ആ വീട്ടിലേക്ക് കയറി. ഏറെ നേരം നീണ്ടു നിന്ന റിസെപ്ഷ്യനും ചടങ്ങുകൾക്കും അവസാനം അശ്വതിയും അവളുടെ കൂട്ടുകാരികളും ചേർന്ന് എന്നെ മണിയറയിലേക്ക് തള്ളി വിട്ടു.

അത്യാവശ്യം വിശാലമായ റൂം, സത്യത്തിൽ ആ റൂമിന് തന്നേ ഞങളുടെ വീടിന്റെ വലിപ്പം ഉണ്ടെന്ന് തോന്നുന്നു. റൂമിൽ ഒരു കട്ടിൽ, മേശ, അലമാര, ഒരു ദിവാൻകോട്ട്, സോഫ, മിനി ഫ്രിഡ്ജ്, tv അടക്കം സാധനങ്ങൾ ഉണ്ട്. പിന്നെ പുള്ളി വരച്ച, വരച്ചു കൊണ്ടിരിക്കുന്ന ചിത്രങ്ങളും അവിടെ അടുക്കി വെച്ചിരിക്കുന്നു.

കട്ടിൽ പൂക്കൾ ഒക്കെ വെച്ച് നല്ല പോലെ അലങ്കരിച്ചിട്ടുണ്ട്. കട്ടിലിന്റെ അടുത്ത് മേശ പുറത്ത് ഒരു ഗ്ലാസ് പാലും ഒരു പാത്രത്തിൽ നാനാവിധ ഫ്രൂട്സും വെച്ചിരിക്കുന്നു. ആ പാത്രത്തിൽ ഒരു കൊച്ച് കത്തി കൂടി ഉണ്ട്. ചിലത് മനസ്സിൽ ഉറപ്പിച്ചു കൊണ്ട് ആ കത്തി എടുത്തു കയ്യിൽ വെച്ചു, ഒന്നും നടന്നില്ലേൽ അത് കൊണ്ട് സ്വയം ഒടുക്കണം.

കുറച്ചു നേരത്തെ കാത്തിരിപ്പിന് ഒടുക്കം അയാൾ വന്നു. അകത്തു കയറി വാതിൽ അടച്ചു കുറ്റി ഇട്ടു, പിന്നെ എന്റെ അടുത്തേക്ക് വന്നു. അയാൾ തൊട്ടു പറ്റെ എത്തിയപ്പോ ഞാൻ ആ കത്തി പുള്ളിയുടെ നേരെ ചൂണ്ടി.
” ഭീഷണി പെടുത്തി ഒരു താലി എന്റെ കഴുത്തിൽ കെട്ടി എന്ന് വെച്ച് അത് എന്റെ ദേഹത്തു തൊടാൻ ഉള്ള ലൈസൻസ് അല്ല. എന്റെ അനുവാദം കൂടാതെ എന്റെ ദേഹത്ത് എങ്ങാനും തൊട്ടാൽ കൊല്ലും ഞാൻ ” ഞാൻ ചീറി.

പക്ഷെ അയാൾ വളരെ ശാന്തൻ ആയിരുന്നു, ആ മുഖത്ത് വന്യമായ ഒരു ചിരി ഉണ്ടായിരുന്നു, അത് എന്നെ ആ ദിവസത്തേ ഓർമ്മിപ്പിച്ചു. അയാൾ എന്റെ അടുത്തേക്ക് നടന്നു, ഞാൻ പതിയെ പിറകിലേക്കും, ഞാൻ ചെന്ന് ഭിത്തിയിൽ ഇടിച്ചു നിന്നു. ഇനി പുറകോട്ട് പോകാൻ സ്ഥലമില്ല, ഞാൻ കത്തി വീശി. പുള്ളി ഒരു കൈ കൊണ്ട് അത് തടഞ്ഞു, എന്റെ കയ്യിൽ ബലമായി പിടിച്ച് കത്തി പിടിച്ചു വാങ്ങി ദൂരേക്ക് വലിച്ചെറിഞ്ഞു. പിന്നെ എന്നിലേക്ക് ഒന്നുകൂടി ചേർന്ന് നിന്നു. ഭിത്തിക്കും അയാൾക്കും ഇടയിൽ പെട്ട് പോയത് പോലെ ഞാൻ നിന്നു. ഇവിടെയും ഞാൻ തോറ്റു പോയിരിക്കുന്നു, അയാൾ എന്റെ ചുണ്ടുകൾ ലക്ഷ്യമാക്കി മുന്നോട്ട് ആഞ്ഞു, എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഏറെ നേരം കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല ഞാൻ കണ്ണ് തുറന്നു നോക്കി. പുച്ഛത്തോടെ എന്നെ നോക്കി നിൽക്കുന്ന അയാളെ ആണ് ഞാൻ കണ്ടത്.

” നിന്റെ ദേഹത്ത് എന്റെ ശ്വാസം പോലും വീഴില്ല, നിന്റെ ശരീരം കണ്ടു മോഹിച്ചല്ല നിന്നെ ഞാൻ കെട്ടിയെ, പട്ടമഹര്ഷി ആയി വാഴിക്കാനുമല്ല, എനിക്ക് നിന്നോട് വെറുപ്പ് ആണ് അറപ്പ് ആണ്, നീ ഇനി ആണ് അനുഭവിക്കാൻ പോകുന്നത് ”

ഇത്രയും പറഞ് അയാൾ തിരിഞ്ഞു നടന്നു കട്ടിൽ പോയി ഇരുന്നു, എന്നിട്ട് ഒരു തലയണ എടുത്ത് എന്റെ നേർക്ക് എറിഞ്ഞു.

“ഇതും എടുത്തോണ്ട് അവിടെ എങ്ങാനും ചുരുണ്ടൊണം, എന്റെ കൂടെ എങ്ങാനും കിടക്കാൻ വന്ന നട്ടെല്ല് ചവിട്ടി ഓടിക്കും ഞാൻ ”

ഞാൻ ആ ഭിത്തിയിൽ ചാരി ഇരുന്നു അന്നേരം എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയത് അന്നത്തെ പോലെ ആശ്വാസം കൊണ്ടാണോ അതോ സങ്കടം കൊണ്ടാണോ എനിക്ക് തിരിച്ചറിയാൻ എനിക്കായില്ല

തുടരും

Leave a Reply

Your email address will not be published. Required fields are marked *