കടുംകെട്ട് – 2 1

” നീ അജുവേട്ടനെ തല്ലേണ്ട കാര്യം ഇല്ലായിരുന്നു. ” കുറച്ചു നേരത്തെ മൗനതിന് ശേഷം ഐഷു പറഞ്ഞു.

” പിന്നെ എന്റെ മേത്തു കയറി പിടിച്ചാൽ ആളെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കാം “ഞാൻ അവളുടെ നേരെ ചീറി.

” അതിന് നീ എന്നോട് ചൂടാവുന്നത് എന്തിനാ, ഞാൻ ചുമ്മാ പറഞ്ഞന്നേ ഉള്ളു. നിന്നെ പുറകിൽ നിന്ന് തോണ്ടിയവനെ പിടിച്ചു മാറ്റി നിന്നെ സേവ്ചെയ്തത് പുള്ളി ആ, ബ്രേക്ക് പിടിച്ചപ്പോ ഒരു അബദ്ധം പറ്റിയതാ. ഞാൻ അത് കണ്ടത് കൊണ്ട് പറഞ്ഞതെ ഉള്ളു ” ഐഷു അത് പറഞ്ഞപ്പോ ഞാൻ അവളെ ഒന്ന് നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.

” നിനക്ക് ഇഷ്ടം തോന്നിയ ആൾ ആയത് കൊണ്ട് ആവും നീ അയാളെ സപ്പോർട്ട് ചെയ്യുന്നത് അല്ലേ ” ആകാംഷ സഹിക്കാൻ പറ്റാത്ത കൊണ്ട് കുറച്ചു നേരത്തെ മൗനതിന് ശേഷം ഞാൻ പതിയെ അവളോട്‌ ചോദിച്ചു.

” എന്ത്, എനിക്ക് ഇഷ്ടം തോന്നിയ ആളോ?? ” ഐഷു ഞാൻ ചോദിച്ചത് മനസ്സിലാവാത്ത പോലെ ചോദിച്ചു.

” നീ ബസ് സ്റ്റോപ്പിൽ വെച്ച് I love you എന്ന് പറയുന്നത് കേട്ടു ” ഒരു പൊട്ടിച്ചിരി ആയിരുന്നു അവളുടെ മറുപടി.

” അയ്യേ ആ മുരടനെ ഒക്കെ ആരേലും പ്രേമിക്കുമോ, എനിക്ക് ഇഷ്ടം അജുവേട്ടന്റെ ഫ്രണ്ടിനെ ആ ” ചിരി ഒന്ന് അടങ്ങിയപ്പോ അവൾ പറഞ്ഞു.

” ആപ്പൊ നിനക്ക് അയാളെ ഇഷ്ടം അല്ലേ, അപ്പൊ I love you എന്ന് പറഞ്ഞതോ ?? ” ഞാൻ അത് കേട്ട സന്തോഷത്തിൽ ചോദിച്ചു.

” എന്റെ കൊച്ചേ ഞാൻ ഇന്നലെ തല്ല് ഉണ്ടാക്കി എന്ന് പറഞ്ഞില്ലെ അത് പുള്ളിയുമായി ആയിരുന്നു. ഇന്ന് രാവിലെ ബസ് സ്റ്റോപ്പിൽ വെച്ച് എന്റെ വാലു മുറിയും എന്ന് തോന്നിയപ്പോ ഞാൻ ഒരു കരച്ചിൽ വെച്ചു കാച്ചി. ആള് കൂടി തല്ലു കൊള്ളും എന്നായാപ്പോ പുള്ളി എന്റെ ഏട്ടൻ ആണെന്ന് പറഞ്ഞു. ഞാനും സമ്മതിച്ചു, bday ആണ് പൈസ താരാഞ്ഞിട്ട് ആ കരഞ്ഞത് എന്നും പറഞ്ഞ്
അഞ്ഞൂറ് രൂപ പുള്ളിയുടെ കയ്യിൽ നിന്ന് വാങ്ങി, പിന്നെ പുള്ളി ടെ കൂടെ ഉണ്ടായിരുന്ന എന്റെ ആളെ ഒന്ന് ചൊടിപ്പിക്കാൻ ആ ഞാൻ അങ്ങനെ പറഞ്ഞത്. ” എന്നും പറഞ്ഞ് അവൾ കയ്യിൽ ഇരുന്ന അഞ്ഞൂറിന്റെ നോട്ട് പൊക്കി കാണിച്ചു. ഞാനും അവളും ഒരുമിച്ച് പൊട്ടിച്ചിരിച്ചു.

” ആഹാ ഇപ്പൊ മോൾടെ മുഖം മൊത്തത്തിൽ തെളിഞ്ഞല്ലോ, അപ്പൊ കുശുമ്പ് ആയിരുന്നു പെണ്ണിന് അല്ലേ, നീ ഇന്നലെ പറഞ്ഞ താടിക്കാരൻ അപ്പൊ… don’t tell me it’s him ” അവൾ അത് പറഞ്ഞപ്പോൾ എന്റെ മുഖം നാണം കൊണ്ട് ചുവന്നു.

” ആഹാ നല്ല ബെസ്റ്റ് ഫസ്റ്റ് ഇമ്പ്രെഷൻ ആണല്ലോ, അങ്ങേരെ വളക്കാൻ നീ ഇത്തിരി പാടു പെടും ” അവൾ അതും പറഞ്ഞ് ചിരിച്ചു. അതോടെ ഞാൻ ടോട്ടൽ റിലാക്സ് ആയി. അത്രക്ക് ഒന്നും വേണ്ടിയിരുന്നില്ല, പുള്ളിയെ കാണുമ്പോൾ ഒരു സോറി പറയണം. ഞാനും മനസ്സിലോർത്തു.

” ആരാ ആരതി?? ” ഫസ്റ്റ് പീരീഡ്‌ ഇന്റർവെൽ ആയപ്പോ രണ്ട് ചേച്ചിമാർ ക്ലാസ്സിൽ വന്നു തിരക്കി, ഞാൻ എഴുന്നേറ്റ് അവരുടെ അടുത്തേക്ക് ചെന്നു.

” എന്നാ, ധന്യേച്ചി പ്രശ്നം?? ” വിജയ് ആണ് ചോദിച്ചത്, അവന് അറിയാവുന്ന ആൾക്കാർ ആണെന്ന് തോന്നുന്നു.

” ആഹാ വിജയ്, ഇവൾ നിന്റെ ഫ്രണ്ട് ആണോ?? പ്രശ്നം ഒന്നുമില്ല ഡാ ഇവളെ ഒന്ന് പരിചയപ്പെടാൻ വന്നതാ ” ആ ചേച്ചി അവനോടു പറഞ്ഞു.

” വിരോധം ഇല്ലേൽ നമുക്ക് അല്പം മാറി നിന്ന് സംസാരിച്ചാലോ?? ” അവർ എന്നോട് ചോദിച്ചു. ശരി എന്ന അർഥത്തിൽ ഞാൻ തല കുലുക്കി.

“നീയും വാ വിജയ് ” അവർ വിജയ് നേയും വിളിച്ചു. ഐഷു കൂടി ഞങ്ങളുടെ ഒപ്പം വന്നു. അവർ ഞങ്ങളെ ക്യാന്റീനിലേക്ക് ആണ് കൊണ്ടുപോയത്. അവിടെ ഞങ്ങളെ കാത്ത് കുറച്ചു പേർ ഉണ്ടായിരുന്നു.

” hi, ഞാൻ സാജൻ ” കൂട്ടത്തിൽ ലീഡർ എന്ന് തോന്നിക്കുന്ന ആൾ സംസാരിച്ചു തുടങ്ങി.

” രാവിലെ ബസിൽ വെച്ച് ഉണ്ടായ സംഭവം ഞങ്ങൾ അറിഞ്ഞു, അർജുൻ ഈ കോളജിലെ തന്നെ മെയിൻ nuisance ൽ ഒരാൾ ആണ്. താൻ ഒരു കംപ്ലയിന്റ് എഴുതി താ, ഇത് കൂടി ആവുമ്പോൾ അവൻ ഈ കോളേജിൽ നിന്ന് തന്നെ പുറത്ത് ആയിക്കോളും ” അയാൾ വളരെ പൊളൈറ്റ് ആയി പറഞ്ഞു. അതിന്റ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല എന്ന് പറയാൻ തുടങ്ങുകയായിരുന്നു ഞാൻ അപ്പോഴാണ്..

Leave a Reply

Your email address will not be published. Required fields are marked *