വിശ്വനാഥൻ സാർ ഞങ്ങളുടെ അയൽവാസി ആണ്, റിട്ടേർഡ് സ്കൂൾ മാഷ് ആണ്, hm ആയിരുന്നു. നാട്ടിൽ എല്ലാരും ബഹുമാനിക്കുന്ന മനുഷ്യൻ. പണ്ട് അച്ഛനും അമ്മയും ഇങ്ങോട്ട് ചേക്കേറിയപ്പോൾ അദ്ദേഹം ഒരുപാട് സഹായിച്ചിരുന്നു. വീട് ഒക്കെ ശരിയാക്കി കൊടുത്തത് സാർ ആയിരുന്നു. വീട്ടിൽ കാർ ഒക്കെ ഉണ്ടെന്കിലും എവിടേലും പോണെങ്കിൽ അച്ഛയെ ആണ് വിളിക്കാർ. സാറിന് ഒരു മകൻ ആണ് സഹദേവൻ സാർ. പുള്ളിയും ഒരു അധ്യാപകൻ ആണ്, +1, +2 എന്റെ ക്ലാസ്സ് ടീച്ചർ ആയിരുന്നു. സാറിന് എന്നെ വലിയ ഇഷ്ടം ആണ്. പുള്ളിക്ക് രണ്ടു മക്കൾ ആണ്, അജയ്, വിജയ്. അജയേട്ടൻ ഇത്തിരി ഉടായിപ്പ് ആണ്, ഞങ്ങൾ പഠിക്കുന്ന കോളജിൽ ആണ് പുള്ളി പഠിച്ചിരുന്നത്, കഴിഞ്ഞകൊല്ലം എന്തോ അടിപിടി ഉണ്ടാക്കി കോളജിൽ നിന്ന് ഡിസ്മിസ്സൽ വാങ്ങിച്ചു. പിന്നെ വിജയ്, അവൻ ഒരു പാവത്താൻ ആണ്. ഒന്നാം ക്ലാസ്സ് മുതൽ എന്റെ ക്ലാസ്സ് മേറ്റ് ആണ് അവൻ, ഒരു പാവം പഠിപ്പിസ്റ്റ്. അവന് എന്നോട് ചെറിയ ഒരു പ്രേമത്തിന്റെ അസ്കിത ഉണ്ട്, അത് ഞാൻ പത്തിൽ ഒക്കെ വെച്ച് നോട്ട് ചെയ്തതാണ് പക്ഷെ ഇതേവരെ തുറന്നു പറഞ്ഞിട്ടില്ല, ഇനി പറഞ്ഞാലും ഒരു ഫ്രണ്ട് എന്ന നിലയിൽ അല്ലാതെ മറ്റൊരു രീതിയിൽ എനിക്ക് അവനെ കാണാൻ ആവില്ല.
” ആരു നീ എന്ത് ആലോചിച്ച് ഇരിക്കുവാ ബസ് പോവും കേട്ടോ ” അമ്മ പറഞ്ഞത് കേട്ടപ്പോ ഴാണ് ഞാൻ ചിന്തകളിൽ നിന്ന് ഉണർന്നത്. ദേവിയെ ഏഴു മണി ആയി ബസ് എങ്ങാനും മിസ്സ് ആയാൽ തീർന്നു. കഴിച്ചെന്നു വരുത്തീട്ട് ഞാൻ വേഗം ബസ്റ്റോപ്പിലേക്ക് ഓടി.
” ചേച്ചി, സുന്ദരി പോയോ?? ” സ്റ്റോപ്പിൽ ഉണ്ടായിരുന്ന ഒരു ചേച്ചിയോട് ചോദിച്ചു.
” ഇല്ല ” സമാധാനം ആയി. സുന്ദരി ബസ് ആണ്, അതിൽ പോകുവാണേൽ കോളജിന്റെ ഫ്രണ്ടിൽ ചെന്ന് ഇറങ്ങാം, അല്ലേൽ സ്റ്റാൻഡിൽ ചെന്ന് അവിടന്ന് അടുത്ത ബസ് ഒക്കെ പിടിച്ചു കോളേജിൽ ചെല്ലുമ്പോൾ ഒരു ടൈം ആവും.
” മോർണിംഗ് ആരതി ” വിജയ് ആണ്
” മോർണിംഗ് വിജയ്, നീ ഇന്ന് ബസ് ന് ആണോ?? ”
” ah, ലൈസൻസ് ഇല്ലാതെ ബൈക്ക് എടുക്കണ്ട ന്നാ അച്ചാച്ചന്റെ ഓർഡർ, എന്തായാലും അടുത്ത മാസം ആവുമ്പോ ലൈസൻസ് ശരിയാകും ബൈക്ക് എടുത്തു തരാന്ന് അച്ഛൻ സമ്മതിച്ചിട്ടുണ്ട്. അപ്പൊ നിനക്ക് ഞാൻ ലിഫ്റ്റ് തരാം ബസിന് കൊടുക്കുന്ന കാശ് എനിക്ക് പെട്രോൾ അടിക്കാൻ തന്നാ മതി ” വിജയ് വളഞ്ഞു മൂക്ക് പിടിക്കാൻ ഉള്ള ശ്രമത്തിൽ ആണ്.
” അത് നല്ലൊരു ഐഡിയ ആണ്, ഒന്നുമില്ലേലും രാവിലത്തെ തിക്കും തിരക്കും സഹിക്കേണ്ടല്ലോ, പക്ഷെ അപ്പൊ ഐഷു ഒറ്റക്ക് ആവില്ലേ, ഞാൻ ബസിന് തന്നെ പോയിക്കോളാം ”
ഞാൻ അത് പറഞ്ഞപ്പോൾ വിജയ് യുടെ മുഖം ചെറുതായി ഒന്ന് വാടി.
ഐഷു, ഐശ്വര്യ ഞങ്ങളുടെ കോമൺ ഫ്രണ്ട് ആണ്, എന്റെ bff എന്ന് പറയാവുന്ന മുതൽ. +1 ൽ വെച്ചാണ് പരിചയപ്പെടുന്നത് എങ്കിലും ഒന്നുമുതൽ എന്റെ കൂടെ പഠിച്ച വരെകാളും ഇന്റിമേറ്റ് ആണ് അവൾ എനിക്ക്, അവൾക്കും അങ്ങനെ തന്നെ. ആൾ ഒരു പ്രത്തേക ടൈപ്പ് ആണ്. മൂഡ് അനുസരിച്ച് ആണ് അവളുടെ ആക്‌റ്റിറ്റൂട്, ആൾ ഹാപ്പി ആണേൽ എല്ലാരോടും നല്ല കമ്പനി ആണ് ആൾക്കാരോട് അങ്ങോട്ട് ചാടി കേറി മിണ്ടും, ഇനി മൂഡ് ഓഫ് ആണേൽ ആരോടു വേണേലും ചെന്ന് കലിപ്പിടും, ഇന്നലെ തന്നെ ക്യാന്റീനിൽ വെച്ച് ആരുടെയോ നെഞ്ചത്ത് കയറി അടി ഉണ്ടാക്കിട്ട് നിൽക്കുവാ പെണ്ണ്. പക്ഷെ
ഇന്നലെ ആ പ്രശ്നം കഴിഞ്ഞു ഞാൻ അവളിൽ ഇതേവരെ ഇല്ലാത്ത ഒരു ഭാവം കണ്ടു, പെണ്ണിന് നാണം. ആ കൂട്ടത്തിൽ ആരെയോ അവൾക്ക് ഇഷ്ടം ആയി എന്ന്. ഇന്ന് എന്തായാലും എന്റെയും അവളുടെയും ആളുടെ ഫുൾ ഡീറ്റയിൽസും തപ്പി എടുത്തിട്ടേ വിശ്രമം ഉള്ളു എന്ന് പറഞ്ഞിട്ടാണ് ഇന്നലെ ഞങ്ങളൾ പിരിഞ്ഞത്.
” ആരതി ദേ ബസ് വന്നു ” വിജയ്
ഞങ്ങൾ ബസിൽ കയറി, ഏകദേശം സെന്ററിൽ ആയി ഒരു സീറ്റ് ഒഴിവ് ഉണ്ടായിരുന്നു ഞാനും അവിടെന്ന് കയറിയ ചേച്ചിയും അവിടെ ഇരുന്നു, ഒന്ന് രണ്ടു സ്റ്റോപ്പ് അപ്പുറത്ത് ആണ് ഐഷു ന്റെ സ്റ്റോപ്പ്. സ്റ്റോപ്പ് അടുത്തപ്പോഴെ കണ്ടു സ്റ്റോപ്പിൽ സാദാരണയിൽ കൂടുതൽ തിരക്ക്, ആ കൂട്ടത്തിൽ ഇന്നലെ കണ്ട ആ താടിക്കാരൻ, അയാൾ ഐഷുന് എന്തോ കൊടുക്കുവാണ്. അയാളെ കണ്ടപ്പോ എന്റെ നെഞ്ച് വല്ലാതെ മിടിച്ചു. ഇയാൾ എന്താ ഇവിടെ എന്ന ചോദ്യം എന്നിൽ ഉണർന്നു, ഇനി ഇതാവുമോ ഐഷു ഇന്നലെ പറഞ്ഞ ആൾ, അവളെ കാണാൻ വന്നതാവുമോ ഈ ചോദ്യങ്ങൾ എന്റെ സമനില തെറ്റിച്ചു. ഞാനും അവരിലേക്ക് കണ്ണ് കൂർപ്പിച്ചു.
