കടുവാക്കുന്നിൽ അബ്ബാസ് [ Full ]അടിപൊളി  

ആവോ എന്തോ കാണിച്ചു നടക്കട്ടെ…

ഞാൻ പ്ലവിലേക്കു വലിഞ്ഞു കയറി അത്യാവശ്യം പഴുത്ത് എന്ന് തോന്നിയ ഒരു ചക്ക വെട്ടി അവരുടെ അടുത്തേക്ക് നടന്നു,, മൂന്ന് പേരും കൂടി വട്ടം കൂടി ഇരുന്നു തകർത്തു ന്യായം വെക്കുന്നുണ്ട്..

 

ഞാൻ അടുത്തെത്തി നോക്കിയപ്പോൾ കാണുന്നത് രശ്മി അവളുടെ വക്കി ടോക്കി പാൻ്റിൻ്റെ ബാക് പായ്ക്കറ്റിൽ ഇട്ടിട്ടു ഇരിക്കുന്നു അതാണ് ബട്ടൺ പ്രസ് ആയി എനിക്ക് കണക്ഷൻ വന്നത് , അപ്പൊൾ രശ്മി എന്നെ കേൾപ്പിക്കാൻ വേണ്ടി ചെയ്തത് അല്ല… അപ്പോ ഞാൻ ഒന്നും അറിയാത്തത് പോലെ തന്നെ അവർക്കിടയിലേക്ക് ചക്ക കൊണ്ട് വെച്ച്…

 

ഞാൻ : ഇതെന്താണ്… ഞാൻ പോയി വരുന്നതിനു ഇടയിൽ ഇവിടെ ഇങ്ങനെ ഒരു അൽഭുതം… രണ്ടും കൂടി കെട്ടിപ്പിടിച്ചു ഇരുന്നു ന്യായം വേക്കുന്നുണ്ടല്ലോ…

 

ഇത്ത : ഓ.. ഞങ്ങളൊക്കെ ഇങ്ങനാ…

 

രശ്മി : അബുവെ… നീ ഇവരുടെ ചാട്ടവും കണ്ടു കൂടെ ചാടാൻ നോക്കരുത് കേട്ടോ.. രണ്ടുപേരും എങ്ങനെ ചാടിയാലും നാല് കാലിൽ വീഴും, അവസാനം കൂടെ നിക്കുന്നവൻ തലയും കുത്തി വീഴും, നീ വീണ പോലെ…

 

ഞാൻ : എൻ്റെ പൊന്നോ മനസ്സിലായി… ഞാനും വെറുതെ കലിപ്പ് അടിച്ചു…

 

മരിയ : അല്ല ഇതെന്തുവാടെ… ചക്കയോ..! വേറെ ഒന്നും കിട്ടിയില്ലേ…!

 

ഞാൻ : ഓ അവിടത്തെ റെസ്റ്റോറൻ്റ് ക്ലോസ് ആയിരുന്നു, വേണേൽ തിന്ന മതി..

 

അധിക ഡയലോഗുകൾ പറഞ്ഞു സമയം കളയാതെ പഴുത്ത ചക്കയും തിന്ന് ഞങൾ വീണ്ടും മുന്നോട്ട് തന്നെ..

ഇപ്പൊൾ ഇത്തയും മരിയയും തമ്മിൽ ഉള്ള സംസാരം കേട്ടാൽ തോന്നും നേരത്തെ അങ്ങനെ ഒരു പ്രശ്നം അവിടെ നടന്നിട്ട് കൂടിയില്ല എന്ന്…

ആകാശം മഴക്കാറിനാൽ ഇരുള് പുതച്ചു വരുന്നുണ്ട്.. ന്യൂനമർദ്ദം വല്ലതും ആവും, പണി പാളുന്ന മട്ടുണ്ട്…

 

രശ്മി : നല്ല മഴക്കൊളു ഉണ്ടല്ലോ….

 

ഞാൻ : പെട്ടെന്ന് സേഫ് ആയിട്ടുള്ള ഏതേലും ഒരു സ്പോട്ട് പിടിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു… വാ പെട്ടെന്ന് നടക്കു..

 

കൈവശം എല്ലാവർക്കും റെയിൻ കോട്ട് ഒക്കെ ഉണ്ടെങ്കിലും കാടിനു ഉള്ളിൽ പെയ്യുന്ന മഴ ആദ്യമായി കാണുന്നവൻ്റെ കിളി പറത്തും,, വൻ മരങ്ങൾ കാറ്റടിച്ചു ആടി ഉലയുന്നതും, കൂരിരുട്ട് പടരുന്ന അന്തരീക്ഷവും എല്ലാം കൂടി ആവുമ്പോൾ നിശ്ശ്കു മനസ്സ് ഉളളവർ ഒന്ന് ഭയക്കും, കൂടെ ഉള്ള മൂന്ന് പെണ്ണുങ്ങളും കാട് കയറുന്നത് തന്നെ ആദ്യമായിട്ടാണ്…

ഞങ്ങൾ വേഗം നടന്നു…

ആകാശം മഴമേഘതിൻെറ കരിമ്പടം പുതച്ച് ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിച്ചു,,,,

ഓടിയും നടന്നും നാൽവർ സംഘം എത്തി നിന്നത് ഒരു വലിയ പാറ കൂട്ടത്തിൻ്റെ മുന്നിലാണ്..

മൂന്ന് പാറകൾ ചേർന്ന് ഗുഹ പോലെ രൂപ പെട്ടിരിക്കുന്ന സ്ഥലത്തേക്കു അവർ ഓടി കയറി..

ചെവി പൊട്ടുമാറു ശബ്ദത്തോടെ ഒരു വെള്ളിടി വെട്ടി.. ഗുഹയുടെ ഉള്ളിലേക്ക്

ശബ്ദത്തിൻ്റെ കൂർത്ത മുഴക്കം കുത്തി കയറി..

അതോടൊപ്പം തന്നെ കൊരിച്ചൊഴിയുന്ന മഴ കാടിൻ്റെ മണ്ണിനെ നനച്ചു കൊണ്ട് പെയ്തിറങ്ങി..

കയ്യിലെ ഫ്ലാഷ് ലൈറ്റ് ഉപയോഗിച്ച് ഗുഹ യ്ക്കുള്ളിലേക്ക് പരതി നോക്കിയ രശ്മിയാണ് അത് കണ്ടത്….

 

രശ്മി : അബൂ……… അതാ അവിടെ നോക്കിയേ….

 

തുടരും……

Leave a Reply

Your email address will not be published. Required fields are marked *