കടുവാക്കുന്നിൽ അബ്ബാസ് [ Full ]അടിപൊളി  

എല്ലാരും പെട്ടെന്ന് തന്നെ എഴുന്നേറ്റു എല്ലാം വാരിക്കേട്ടാൻ തുടങ്ങി..

 

ഞാൻ : ഈ അരുവി ഉൾക്കാട്ടിൽ നിന്നാണ് വരുന്നത്.. നമുക്ക് ഇനി ഈ അരുവിയെ ടച്ച് ചെയ്യാതെ നടന്നു ഈ അരുവിയുടെ അടുത്ത് തന്നെ ക്യാംപ് ചെയ്യാനുള്ള ഒരു സ്ഥലം കണ്ടെത്തണം.. ഇന്ന് നൈറ്റ് നമുക്ക് അവിടെ ക്യാമ്പ് ചെയ്യാം..

 

രശ്മി : എങ്കിൽ പിന്നെ അരുവിയുടെ സൈഡ് പിടിച്ചങ്ങു പോയാൽ പോരെ മണ്ടാ… നേരേ അങ്ങ് എത്തില്ലെ.. ചുമ്മാ എന്തിനാ കിടന്നു വട്ടം കറങ്ങുന്നത്…

 

ഞാൻ : എൻ്റെ പോന്നു രശ്മി…. ഇത് തൻ്റെ വീടിൻ്റെ പിന്നാമ്പുറത്ത് കൂടി ഒഴുകുന്ന ഓട അല്ല… ഇത് കാടിൻ്റെ ഉള്ളിലെ അരുവി ആണ്.. സദാ സമയവും ഒട്ടുമിക്ക ജീവജാലങ്ങളും വെള്ളം കിട്ടുന്ന സ്ഥലം ചുറ്റിപ്പറ്റി നിക്കും, അവിടെ അങ്ങോട്ട് ചെന്ന് കയറി കൊടുത്താൽ പിന്നെ നമ്മള് അവർക്കുള്ള ഡിന്നർ ആവും….

 

രശ്മി : ഓ അങ്ങനെ ഓക്കേ ഉണ്ട് അല്ലേ…

 

ഇത്ത ; അത് എന്തെലുമോക്കെ ആവട്ടെ ഇരുട്ടുന്നതിന് മുന്നേ നമുക്ക് എല്ലാം സെറ്റ് ആക്കണം….

 

അരുവിക്ക് കുറുകെ കിടക്കുന്ന ഒരു വലിയ മരത്തിൻ്റെ മുകളിൽ കൂടി ഞങൾ അപ്പുറത്ത് ഇറങ്ങി മുന്നോട്ട് നടന്നു തുടങ്ങി…

കുറച്ചു ദൂരെ മരങ്ങൾക്കിടയിൽ കൂടി കാണാം ഒരു വലിയ മലയുടെ മല മടക്കുകളിൽ നിന്നും ആണ് ആ അരുവി ഒഴുകി വരുന്നത്… നിരന്ന നിലമായി കിടക്കുന്ന കുറച്ചു ഭാഗത്ത് പുൽമേടുകൾ പച്ചപ്പരവതാനി വിരിച്ചു കിടക്കുന്നു.. ഇന്ന് നടന്നു അവിടെ എത്തണം… ഞങ്ങൾ ഉത്സാഹിച്ചു നടക്കുകയാണ്… ഈ വനത്തിൻ്റെ ഉള്ളിൽ കൂടിയുള്ള നെട്ടോട്ടത്തിൻ്റേ ഇടക്ക് വേറൊന്നും മനസ്സിൽ കയറി വരില്ല… ഒരു ചെറിയ മല കയറി നിവർന്നാൽ ഞങൾ ദൂരെ നിന്ന് കണ്ട മലമടക്കിൽ എത്തും… ഇപ്പൊൾ സമയം 5 മണി അടുപ്പിച്ചായി.. ഇളം കാറ്റിൻ്റെ കൂടെ കോടമഞ്ഞും പറന്നു ഇറങ്ങുന്നുണ്ടായിരുന്ന്… നല്ല തണുപ്പ് അനുഭവപ്പെട്ടു തുടങ്ങി.. ഈ വനത്തിൻ്റെ ഉള്ളിൽ ഇങ്ങനെയാണ് അല്ലെങ്കിലും രാത്രി സമയത്ത് നല്ല കോട മഞ്ഞ് ഇറങ്ങും…

 

ഞാൻ : കുറച്ചു കൂടി വേഗത്തിൽ നടന്നോ.. കോട നന്നായിട്ട് ഇറങ്ങുന്നതിനു മുൻപ് നമ്മക്ക് ടെൻ്റ് എല്ലാം അടിച്ചു സെറ്റ് ആക്കണം….

ഇതൊക്കെ പറയുമ്പോഴും ഇത്ത എൻ്റെ കണ്ണുകളിലേക്ക് തിളങ്ങുന്ന അവളുടെ കണ്ണുകളോടെ നോക്കി നില്ക്കുന്നത് കണ്ടപ്പോൾ എനിക്ക് എവിടെയോ ഒന്ന് ഒരു കൊളുത്തി വലിച്ചത് പോലെ തോന്നി… ഞാൻ പെട്ടെന്ന് മിഴികൾ മാറ്റി നടന്നു തുടങ്ങി.. കുറച്ചു നേരം കൊണ്ട് അവളുടെ പെരുമാറ്റം ഇങ്ങനെയാണ്.

എന്തോ ആവട്ടെ ഞാൻ മുന്നിൽ നടന്നു തുടങ്ങി..

പെട്ടെന്ന് ദൂരെ നിന്നും ഒരു പന്നി കൂട്ടം ഓടി വരുന്നു… ചെറുതും വലുതുമായി കൊറേ ഉണ്ടല്ലോ…

അത് ഓടി വരുന്നത് കൃത്യം ഞങ്ങളുടെ മുൻ ഭാഗത്ത് കൂടി പാസ് ചെയ്തേ പോകാൻ കഴിയൂ… പറയുന്നതിന് അകം തന്നെ പന്നി കൂട്ടം ഞങ്ങളുടെ മുന്നിൽ എത്തി കഴിഞ്ഞു..

ഞാൻ രണ്ടാമത് ഒന്ന് ആലോചിക്കാതെ ഡബിൾ ബാരലിൻ്റെ കാഞ്ചി വലിച്ചു…

വെടിയൊച്ചയുടെ പ്രതിധ്വനി അങ്ങകലെ യൊക്കെ മുഴങ്ങി കേൾക്കുന്നു..

പന്നി കൂട്ടം ചിതറി പാഞ്ഞു,, ആ കൂട്ടത്തിൽ മുഴുപ്പ് മുറ്റിയ ഒരു മുട്ടൻ കാട്ട് പന്നി തലയിൽ തുളച്ചു കയറിയ വെടിയുണ്ടക്ക് ജീവൻ നൽകി അവിടെ പിടഞ്ഞു വീണു..

അപ്രതീക്ഷിതമായ വെടിയിച്ചയിൽ ഭയന്ന മൂന്ന് പെണ്ണുങ്ങൾ തമ്മിൽ കെട്ടിപ്പിടിച്ചു നിൽക്കുന്നുണ്ട്, കാട്ടുപക്ഷികൾ ചിറകടിച്ചു ചിതറി പാഞ്ഞു…

നിമിഷനേരം കൊണ്ട് എന്തൊക്കെയോ സംഭവിച്ചിരിക്കുന്നു…

 

ഇത്ത : എന്ത് പണിയാട നീ കാണിച്ചത്,, മിണ്ടാതെ പോയ അതിനെ എന്താടാ നീ കൊന്നത്…

 

ഞാൻ : ഹലോ മാഡം, ഇത് നമ്മടെ ഇന്നത്തെ ഡിന്നറാ…

 

ഇത്ത : എന്ത് പന്നിയോ… ഡാ നമ്മക്ക് പന്നി ഹറാമാണ്…

 

മരിയ ; അതെ നിങ്ങള് രണ്ടാളും തിന്നണ്ട ഞങ്ങള് തിന്നോളാം…

 

ഞാൻ ; ഓ പിന്നെ ഹറാം,, ഈ കാട്ടിൽ കയറിയ പിന്നെ കടിച്ചാൽ തിരിച്ചു കടിക്കത്ത എന്തിനെയും തിന്നാൻ പഠിക്കണം എന്നാലെ ശരിയാവൂ… നിനക്ക് ഹറാം ആണെങ്കിൽ വേണ്ട ഞാൻ തിന്നും..

 

ഞാൻ ഇതും പറഞ്ഞു അരയിൽ തിരുകിയ കത്തിയും ഊരി ചെന്ന് പന്നിയുടെ രണ്ടു തുടകളും അറുത്ത് മാറ്റാൻ തുടങ്ങി.. ഒരു കാലു എങ്ങെനെ എങ്കിലുമോക്കെ ഒറ്റക്ക് കട്ട് ചെയ്തു ഇട്ടപ്പോൾ അറച്ച മുഖവുമായി നിന്ന രശ്മി കുറച്ചു മുന്നിലേക്ക് വന്നു ചോദിച്ചു

 

രശ്മി : ഡാ എന്തേലും ഹെൽപ്പ് വേണോ..

 

ഞാൻ : ഒരു ഹെൽപ്പും വേണമെന്ന് പറയല്ലേ എന്ന് പ്രാർത്ഥിച്ചു കൊണ്ടല്ലേ നീ ചോദിച്ചത്… നിങൾ എൻ്റെ ബാഗും എടുത്തു നടന്നു തുടങ്ങിക്കോ… ഞാൻ ഈ ഇറച്ചി കൊണ്ട് വരാം..

 

ഞാൻ രണ്ടു തുട ഇറച്ചികളും തമ്മിൽ കൊരുത്ത് കെട്ടി, ടീഷർട്ട് ഊരി ബാഗിന് അടുത്തേക്ക് എറിഞ്ഞു കൊടുത്ത്… രോമം കളയാതെ അറുത്ത് എടുത്ത തുട ഇറച്ചിയിൽ നിന്നും ചോര എൻ്റെ നഗ്നമായ ഉറച്ച ചെസ്റ്റ് മസിലിലൂടെ ഒഴുകി ഇറങ്ങി വന്നു.. തുട രണ്ടിനും കൂടി ഒരു 40 kg അടുത്ത് ഭാരം ഉണ്ടാവും..

ഇത്ത എന്നെയും എന്തോ പറഞ്ഞു മുന്നേ നടന്നു പോകുന്നുണ്ട്.. അവൾക്ക് പിന്നിലായി മരിയ, അതിനു പിന്നിൽ ഞാൻ എനിക്ക് പിന്നിൽ രശ്മി,

ദൂരെ നിന്നും നമ്മൾ കണ്ട മലഞ്ചെരുവു ഇതാ നമ്മുടെ കൺമുന്നിൽ… ഹൊ ദൂരെ നിന്നും കണ്ടത്തിലും ഭംഗിയാണ് ഇവിടെ നിന്നും നോക്കുമ്പോൾ… ഒരു വ്യൂ പോയിൻ്റിൽ ആണ് നമ്മളിപ്പോൾ നിൽക്കുന്നത്… എല്ലാം കൊണ്ടും സുരക്ഷിതമായ ഒരു പ്രദേശം… ഒരു കാരണവശാലും ആനയ്ക്കും കാട്ട് പോത്തിനും ഒന്നും ഇവിടെ ഇറങ്ങാൻ കഴിയില്ല എന്നു ഉറപ്പാണ്.. കുറച്ചു മുകളിലായി മലയുടെ മുകളിൽ നിന്നും ഒഴുകി വന്നു അരുവി വെള്ള ചട്ടമായി ഇവിടെ നിന്നും ഒഴുകി താഴേക്ക് പോകുന്നു, ഇവിടെ എന്ത് കൊണ്ടും സെയിഫ് ആണ്…

 

അവർ മൂവരും കൂടി ടെൻ്റുകൾ അടിക്കാൻ തുടങ്ങി.. ഞാൻ ഒടിഞ്ഞു കിടന്ന ഉണങ്ങിയ മരങ്ങൾ കൂട്ടിയിട്ട് തീ കത്തിച്ചു… പന്നിയുടെ രോമങ്ങൾ കരിക്കനായി ആ തീയിലേക്ക് നീട്ടി പിടിച്ചു…

രോമം എല്ലാം കരിച്ച് കളഞ്ഞു ക്ലീൻ ആക്കിയപ്പോഴേക്കും മൂവരും കറങ്ങിയും തിരിഞ്ഞും അടുത്ത് എത്തി…

 

ഞാൻ ഇറച്ചി അരുവിയിൽ ഇറക്കി കഴുകാൻ തുടങ്ങി..

 

ഞാൻ : എല്ലാവരും കൂടി ഒന്ന് സഹായിച്ചാൽ കൊള്ളാമായിരുന്നു കേട്ടോ…

 

ഇത്ത : ഞാനില്ല നിങൾ എന്താണെന്ന് വെച്ചാൽ കാണിക്ക് എന്നും പറഞ്ഞു കയറി പോയി…

 

മരിയ : ഞാൻ സഹായിക്കട മുത്തെ നിന്നെ..

അവള് ചാടി വെള്ളത്തിൽ ഇറങ്ങി.. എന്നാല് ഞാനും എന്നും പറഞ്ഞു രശ്മിയും വെള്ളത്തിലേക്ക് ചാടി… മൂവരും കൂടി ഉത്സാഹിച്ചു ഇറച്ചിയിക്കെ കഴുകി റെഡി ആക്കിയപ്പോൾ ആണ് ഞാൻ ശ്രദ്ധിക്കുന്നത് മരിയ എൻ്റെ നേരെ മുന്നിൽ ആണ് നിൽക്കുന്നത്. കുനിഞ്ഞു നിൽക്കുന്ന അവളുടെ മുലകൾ എനിക്ക് നന്നായി കാണാൻ കിട്ടുന്നു.. അവള് എൻ്റെ കണ്ണിലേക്ക് ഒന്ന് വശ്യമായി നോക്കി.. എനിക്ക് അ നോട്ടം താങ്ങാൻ കഴിഞ്ഞില്ല..

Leave a Reply

Your email address will not be published. Required fields are marked *