കണക്കുപുസ്തകം – 5

: ഹേയ്… എന്താ ഹരി ഇത്… നമ്മൾ തമ്മിൽ ഇതിന്റെയൊക്കെ ആവശ്യമുണ്ടോ.. ഇന്ന് ഹരിക്ക് മൂഡില്ല. അതിനിപ്പോ എന്താ

: അന്നാമ്മയ്ക്ക് പ്രശ്നമില്ലെങ്കിൽ എനിക്കാണോ… ഇനിയെന്താ നമ്മുടെ പരിപാടി സമയം ഒത്തിരി ആയില്ലേ നമുക്ക് മെല്ലെ മലയിറങ്ങിയാലോ

: ഹരിക്ക് നിർബന്ധമാണെങ്കിൽ പോകാം.. അല്ലെങ്കിൽ ഇവിടെ കൂടിയിട്ട് കാലത്ത് പോകാം

: കാലത്ത് എനിക്ക് കൊച്ചിയിൽ എത്തണം, എന്റെ ഒരു സുഹൃത്ത് വിളിച്ചിരുന്നു ഇപ്പൊ, അവന്റെകൂടെ ഒരു സ്ഥലംവരെ പോകാനുണ്ട്.. ഇപ്പൊ ഇറങ്ങിയാൽ റോഡ് കാലിയായിരിക്കും
: എങ്കിൽ ഞാനായിട്ട് ഇവിടെ നിക്കണോ… ഞങ്ങളും ഇറങ്ങാം

അന്നാമ്മയോട് ചെറിയൊരു കള്ളം പറഞ്ഞശേഷം ഹരി മെല്ലെ അവിടെനിന്നും ഇറങ്ങി. സ്വപ്നയ്ക്ക് വണ്ടിയുടെ ചാവി കൊടുത്തശേഷം ഹരി മുൻ സീറ്റിൽ ഇരുന്നു. ഹരിയും സ്വപ്നയും പോയിക്കഴിഞ്ഞ് അല്പനേരത്തിനുള്ളിൽ അന്നാമ്മയും ഇറങ്ങി. സ്വപ്ന വണ്ടിയോടിക്കുന്നതിനിടയിൽ ഇടയ്ക്കൊക്കെ ഹരിയെ നോക്കികൊണ്ടിരുന്നു. ഹരി ആകെ കുഴഞ്ഞിരിപ്പാണ്. അത് കാണുമ്പോൾ സ്വപ്നയ്ക്ക് ദേഷ്യമാണ് വരുന്നത്..

: ഇത്തിരി മാന്യൻ ആണെന്നാ ഞാൻ വിചാരിച്ചത്… കള്ളും പെണ്ണും ഒരുമിച്ച് കിട്ടിയപ്പോ തനി സ്വഭാവം പുറത്തുവന്നു….

: എന്തുവാടി… നീ മിണ്ടാതെ ഉറങ്ങാൻ നോക്ക്

: ഉറങ്ങാനോ… ഓഹ് അപ്പൊ ബോധവും ഇല്ലല്ലേ.. ഈശ്വരാ ഇതിനെയുംകൊണ്ട് ഇനി ഞാൻ കൊച്ചിവരെ എത്തണമല്ലോ.. മിക്കവാറും വൈഗയുടെ വായിലുള്ളത് മുഴുവൻ കേൾക്കേണ്ടി വരും. എനിക്ക് ആരുടേം കാമുകിയും ആവണ്ട ഭാര്യയുമാകണ്ട, ഇതുപോലൊരു ആഭാസനെ ആണല്ലോ എനിക്കാദ്യമായി സ്നേഹിക്കാൻ തോന്നിയത്

ഇതേസമയം ചീറിപ്പാഞ്ഞു വന്ന അന്നാമ്മയുടെ കാർ സ്വപ്നയെ പാസ് ചെയ്തുപോയി. മുൻസീറ്റിൽ നിന്നും മേരി സ്വപ്നയെനോക്കി ടാറ്റയും പറഞ്ഞുകൊണ്ടാണ് പോയത്.

: അന്നാമ്മയും കുടിച്ചതാണല്ലോ… എന്നിട്ട് ഇയാള് മാത്രമല്ലേ പൂസായി കാണുന്നുള്ളൂ… ഈ കാണുന്ന തടിയൊക്കെ ഉണ്ടെന്നേ ഉള്ളു അല്ലെ… കപ്പാസിറ്റി ഒട്ടുമില്ല..

: ആർക്ക് നിന്റെ കെട്ടിയോനോ… അടുത്ത ചായക്കട നോക്കി വണ്ടി ഒന്ന് നിർത്ത് നീ

: ങേ…ബോധം വന്നോ… ചായക്കടയിൽ മോര് ഉണ്ടാവുമോ ആവോ.. ഉണ്ടേൽ കുറച്ച് കുടിപ്പിക്കാമായിരുന്നു

: എടി എടി… മതിയെടി ചാര സുന്ദരീ.. ദേ ഒരു ചായക്കട.. നീയൊന്ന് നിർത്ത്

വഴിയാത്രക്കാരെ മാത്രം ലക്ഷ്യമിട്ട് നടത്തുന്ന ചെറിയൊരു തട്ടുകടയിൽ കയറി ഹരി നന്നായൊന്ന് മുഖം കഴുകിയശേഷം നല്ലൊരു കട്ടൻ ചായയും കുടിച്ച് സ്വപ്നയുടെ കയ്യിൽ നിന്നും ചാവി വാങ്ങി വണ്ടിയെടുത്തു.

: വേണ്ട… വണ്ടി ഞാൻ എടുക്കാം.. പണത്തിന് കുറവുണ്ടെന്നേ ഉള്ളു, ജീവിക്കാനുള്ള മോഹം കുന്നോളമുണ്ട്

: നാല് പെഗ്ഗ് ഹരിക്ക് ആനവായിൽ അമ്പഴങ്ങ ആണ്.. നീ ചുമ്മാ കണ്ണും തുറന്ന് ഇരുന്നോ… സ്വർഗം എന്താണെന്ന് നിനക്ക് ഞാൻ കാട്ടിത്തരാം…
: അയ്യോ… ഇതെന്തിനാ വണ്ടി തിരിക്കുന്നേ… ഹരിയേട്ടന് എന്താ പറ്റിയേ

: മിണ്ടാതിരിയെടി…

: സമയം രണ്ടുമണി ആവാറായി.. ഇപ്പൊ ഇനി എങ്ങോട്ടാ

സ്വപ്നയുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ ഹരി വീണ്ടും കാടും കുന്നും കയറി മൂന്നാറിന്റെ ഏതോ കോണിലേക്ക് വണ്ടി പായിച്ചു. തേയിലക്കാടുകൾക്കിടയിലൂടെ ചുറ്റിവളഞ്ഞ് അവരെത്തിയത് ഒരു കുന്നിൻ മുകളിലാണ്. തുറന്നു വച്ചിരിക്കുന്ന ഗേറ്റ് കടന്ന് വണ്ടി വലത്തേക്ക് തിരിഞ്ഞ് അല്പദൂരം ചെന്നതും സ്വപ്നയുടെ കണ്ണുകൾ തള്ളി. അതിമനോഹരമായ ഒരു വില്ലയും വലിയൊരു പൂന്തോട്ടവും അതിന് നടുവിലായി ചെറിയൊരു പൂളും. പാർക്കിങ്ങിൽ വണ്ടിയൊതുക്കി ഹരി സ്വപ്നയേയും കൂട്ടി അകത്തേക്ക് പ്രവേശിച്ചു.. അടുക്കും വൃത്തിയുമുള്ള നല്ല വീട്.

: മേരിയുടെ കൂടെ കുത്തിമറിഞ്ഞത് പോരായിരിക്കും… അങ്ങനെ വല്ല ഉദ്ദേശവുമുണ്ടെങ്കിൽ മനസ്സിൽ ഇരിക്കത്തെ ഉള്ളു… എന്റെ തടി നോക്കാൻ എനിക്കറിയാം

: മിണ്ടാതിരിയെടി, ഇന്ന് നമുക്ക് ഇവിടെ കൂടാം…. ദേ ആ മുറിയിൽ.

: അപ്പൊ ഞാനോ

: നീയും ഉണ്ടാവും ആ മുറിയിൽ എന്റെകൂടെ… നിന്റെ സംശയം തീരട്ടെ

: ഹരിയേട്ടൻ എന്താ പറയുന്നേ.. എനിക്കൊന്നും മനസിലാവുന്നില്ല

: ഞാൻ അന്നാമ്മയുടെ പാർട്ടിക്ക് പോയതുമുതൽ നിന്റെ മുഖം നല്ല കടന്നൽ കുത്തിയപോലെ ഉണ്ടല്ലോ.. ആ മേരിയെ ഞാൻ എന്തോ ചെയ്‌തെന്നല്ലേ നീ വിചാരിച്ചിരിക്കുന്നെ… അവൾ എന്റെ മുറിയിൽ നിന്നും ഇറങ്ങി വരുമ്പോ ഞാൻ കണ്ടായിരുന്നു നിന്റെ മുഖം…പിന്നെ ഈ മുനവച്ചുള്ള സംസാരവും..

: അത് പിന്നെ ആർക്കായാലും ദേഷ്യം തോന്നില്ലേ… വലിയ പണക്കാർക്ക് ഇതൊക്കെ ഒരു തമാശയായിരിക്കും, ഞാൻ ഒരു സാധാരണക്കാരിയാണ്, ഞാൻ ഇഷ്ടപെടുന്ന ആള് വേറൊരു പെണ്ണിനോട് കൊഞ്ചിക്കുഴയുന്നത് കാണുമ്പോ എനിക്ക് ദേഷ്യംവരും. പോരാത്തതിന് അവളുടെ ഒരു കുണ്ടിയും കുലുക്കിയുള്ള ഡാൻസും..

: എടി പൊട്ടി പെണ്ണേ.. അങ്ങനെ ഏതെങ്കിലും അവൾ കുണ്ടിയും മുലയും കാണിച്ച് വന്നാൽ അപ്പൊത്തന്നെ മുണ്ടുംപൊക്കി പോകുമെന്നാണോ നീ നിന്റെ ഹരിയേട്ടനെക്കുറിച്ച് മനസിലാക്കിയത്…

: മേരി മുറിയിൽ നിന്നും വരുമ്പോ അവൾക്ക് തുണിയില്ലായിരുന്നല്ലോ.. ആകെ ഒരു ബ്രായും ചരടുപോലൊരു പാന്റിയും ഉണ്ടായിരുന്നു…
: അവള് തുണിയഴിച്ചതിന് ഞാൻ എന്ത് ചെയ്യാനാടി പോത്തേ…അഴിക്കുക മാത്രമല്ല എന്റെ ദേഹത്ത് വലിഞ്ഞു കയറുകയും ചെയ്തു.. അപ്പോഴേക്കും ഞാനവളെ തട്ടിമാറ്റി.

: ഓഹോ.. അപ്പൊ അതൊക്കെ നടന്നു അല്ലെ, എന്നാപ്പിന്നെ ബാക്കികൂടെ ആയിക്കൂടായിരുന്നോ… കണ്ട വേശ്യകളുടെ കൂടെ.. ഛെ…

: എന്റെ മുത്തേ… ഞാൻ ഒന്നും ചെയ്യാത്തതാണോ ഇപ്പൊ തെറ്റായത്‌…എടി പെണ്ണേ, പെണ്ണുപിടിക്കണേൽ ഹരിക്ക് ലോകത്തിന്റെ ഏതുകോണിലും പോയി ഏത് തരക്കാരിയെയും നോക്കിക്കൂടെ.. ഞാൻ ഒരു പെണ്ണിനേ എന്റെ മനസ് കൊടുത്തിട്ടുള്ളു, എന്റെ ശരീരവും അവൾക്ക് മാത്രമാണ്…ആ കുറുമ്പി പെണ്ണാണ് എന്റെ മുന്നിൽ മുഖവും വീർപ്പിച്ച് നിൽക്കുന്നത്.. ദേഷ്യം വന്നാൽ കാണാൻ നല്ല ചേലാണ് ഈ കാന്താരിക്ക്

: ഒന്ന് പോ ഹരിയേട്ടാ…. ആ രണ്ടെണ്ണവും ശരിയല്ല, ആണുങ്ങളെ മയക്കാൻ സകല അടവും പഠിച്ചവളാ രണ്ടും, അവളുടെ മോളെക്കുറിച്ച് പറഞ്ഞില്ലേ

: ഫോട്ടോ കണ്ടു… ഒരു ഇടിവെട്ട് സാധനം..

: അവളെക്കൊണ്ട് ഹരിയേട്ടനെ കുളിപ്പിച്ച് കിടത്താനുള്ള പ്ലാനാണ്.. പിന്നെ ഞാൻ പറഞ്ഞില്ലേ ഒരു ചെക്കിന്റെ കാര്യം…ദാ ഇതാണ് സ്വപ്നയ്ക്കുള്ള ഓഫർ… അന്നാമ്മ ഒപ്പിട്ട ബ്ലാങ്ക് ചെക്ക്.. ഇതിനി ഹരിയേട്ടന്റെ കയ്യിൽ ഇരിക്കുന്നതാ നല്ലത്..

: ഇത് നീ കയ്യിൽ വച്ചോ… സമയമാകുമ്പോൾ എടുത്ത് ഉപയോഗിച്ചാൽ മതി..

: ഹരിയേട്ടാ… സോറി, എനിക്ക് എന്തോ സഹിക്കാൻ പറ്റിയില്ല അതാ ഞാൻ..

: അപ്പൊ എന്റെ പെണ്ണിന് എന്നോട് സ്നേഹമുണ്ട്… ഇവിടെ നിന്ന മതിയോ, വാ..മുറിയിലേക്ക് പോകാം

Leave a Reply

Your email address will not be published. Required fields are marked *