കണക്കുപുസ്തകം – 5

: ഇതേതാ സ്ഥലം…

: ഇത് നമ്മുടെ സ്വന്തം വില്ലയാണ്…. അന്നാമ്മയ്ക്ക് മാത്രമല്ലെടോ നമുക്കുമുണ്ട് മൂന്നാറിൽ തോട്ടവും വീടുമൊക്കെ..

: ഇവിടെ ആരാ താമസം… എല്ലാം നല്ല വൃത്തിയാക്കി വച്ചിട്ടുണ്ടല്ലോ

: ആരും താമസമൊന്നുമില്ല… അടിവാരത്തുള്ള ഒരു ഫാമിലിയാണ് നോക്കിനടത്തുന്നത്. നമ്മൾ ചിലപ്പോ വരുമെന്ന് ഞാൻ പുള്ളിയോട് പറഞ്ഞിരുന്നു. എങ്ങനുണ്ട്

: സംഭവം അടിപൊളിയായിട്ടുണ്ട്.. ഹരിയേട്ടാ..

: മ്.. എന്തേ.. പിണക്കമൊക്കെ മാറിയോ

: അതൊക്കെ മാറി… അല്ല ഒരു മുറിയേ ഉള്ളോ ഇവിടെ

: എന്റെ മുത്തേ.. അപ്പൊ പേടിയുണ്ട് അല്ലെ.. മുറിയൊക്കെ വേറെയും ഉണ്ട്. പക്ഷെ ഇന്ന് എന്റെ കൂടെ കിടന്നാൽ മതി
: ഉം…

സ്വപ്നയെ എടുത്തുപൊക്കി ഹരി മുറിയിലേക്ക് നടന്നു. വിരിച്ചുവച്ചിരിക്കുന്ന വിശാലമായ കിടക്കയിലേക്ക് സ്വപ്നയെ കിടത്തിയ ശേഷം ഹരി അവളുടെ അരികിലായി തലയ്ക്ക് കൈകൊടുത്തുകൊണ്ട് ചരിഞ്ഞു കിടന്നു.. അവളുടെ മുഖത്തെ നാണവും അല്പം പേടിയോടുകൂടിയ നോട്ടവും ഹരിയുടെ മുഖത്ത് പുഞ്ചിരിപൊഴിച്ചു..

: എന്താടി കട്ടുറുമ്പേ.. പേടിച്ചുപോയോ

: ഇല്ലാ… എന്നാലും ചെറിയൊരു ഭയം

: ഒരു പേടിയും വേണ്ട…മോള് ഡ്രെസ്സൊക്കെ മാറി കിടക്കാൻ നോക്ക്.. ഞാൻ പോയി ലൈറ്റൊക്കെ അണച്ചിട്ട് വരാം..

രണ്ടുപേരും ഡ്രസ്സ് മാറി കിടക്കയിലേക്ക് മറിഞ്ഞു. കട്ടിലിന്റെ ഒരറ്റത്ത് ഹരിയും മറ്റേയറ്റത്ത് സ്വപ്നയും. മുറിയിലെ അരണ്ട വെളിച്ചത്തിൽ ഇരുവരും മുഖത്തോട് മുഖംനോക്കി കിടന്നു.

: ഹരിയേട്ടാ….

: ഉം….

: എന്നോട് ദേഷ്യമുണ്ടോ..

: എന്തിന്… ഞാൻ അങ്ങനെ ആരോടും ദേഷ്യപ്പെടാറില്ലല്ലോ

: പിന്നെ എന്തിനാ ഇത്ര ദൂരെ പോയി കിടക്കുന്നത്

: ഞാൻ ചിലപ്പോ അടുത്തുകിടക്കുന്ന ആളുടെ ദേഹത്ത് കാലൊക്കെ എടുത്തുവയ്ക്കും… അതുകൊണ്ട് കുറച്ച് ദൂരെ കിടക്കുന്നതല്ലേ നല്ലത്

: സെയിം പിച്ച്… കിടന്നോ

: നല്ല തണുപ്പുണ്ട് അല്ലെ… സ്വപ്നയ്ക്ക് വേറെ ബ്ലാങ്കറ്റ് വേണോ… അടുത്ത മുറിയിൽ ഉണ്ട്

: ഇത് നല്ല വലിപ്പമില്ലേ… ഇനി ഹരിയേട്ടൻ എവിടേം പോകണ്ട, ഉറങ്ങാൻ നോക്ക്

: ആഹ് പിന്നേ… നീ അന്നാമ്മയോട് ഇടപെടുമ്പോ സൂക്ഷിക്കണം കേട്ടോ. പഠിച്ച കള്ളിയാണവൾ. ഞാനും മേരിയും ഒരുമിച്ചുള്ള ഫോട്ടോസൊക്കെ അവൾ നൈസായിട്ട് എടുത്തിട്ടുണ്ട്. ആ മുറിയിൽ കാമറ ഉണ്ടോ എന്നൊരു ഡൗട്ട്… അതാ ഞാൻ ഒരു നമ്പറിട്ടത്. അല്ലാതെ എനിക്ക് നാളെ കൊച്ചിയിൽ എത്തിയിട്ട് ഒരു തേങ്ങയും ഉണ്ടാക്കാനില്ല. അവിടെ കിടന്നുറങ്ങിയാൽ ചിലപ്പോ നാളെ എന്നെയും നിന്നെയുമൊക്കെ ഗൂഗിളിൽ നിന്നും ഡൌൺലോഡ് ചെയ്യാൻ പറ്റിയെന്ന് വരും

: ഞാനും ശ്രദ്ദിച്ചിരുന്നു… ഇനി വല്ല ഭീഷണിക്കും ആയിരിക്കുമോ

: അവള് കളിക്കട്ടെ… എവിടെവരെ പോകുമെന്ന് നോക്കാലോ.. പിന്നെ നീയൊരു കാര്യം ശ്രദ്ദിച്ചോ…

: എന്താ ഹരിയേട്ടാ…

: അന്നാമ്മ ഒരുതുള്ളി മദ്യംപോലും കഴിച്ചിട്ടില്ല… മേരി എനിക്ക് ഒഴിച്ചത് മദ്യവും, അന്നാമ്മയ്ക്ക് കൊടുത്തത് നല്ല അസ്സൽ കട്ടൻ ചായയും ആണ്
: ഹരിയേട്ടനെങ്ങനെ മനസിലായി…

: അവൾ വണ്ടിയോടിച്ച് പോയത് കണ്ടില്ലേ… ഇനി അഥവാ നല്ല കപ്പാസിറ്റി ഉള്ള ആളാണെങ്കിൽ തന്നെ മുഖത്ത് ചേർന്നുനിന്ന് സംസാരിച്ചാൽ മണമെങ്കിലും കിട്ടണ്ടേ…അവർ എന്നെ ഉമ്മവയ്ക്കാൻ വന്നപ്പോ പോലും എനിക്ക് മണം കിട്ടിയിട്ടില്ല, സംശയം തോന്നിയതുകൊണ്ട് ഞാൻ മേരിയറിയാതെ ആ കുപ്പി എടുത്ത് നോക്കിയായിരുന്നു

: ഓഹോ… അപ്പൊ ആ പരട്ട കിളവിയെ ഉമ്മവച്ചിട്ടാണോ എന്റെ അടുത്ത് വന്ന് നല്ലപുള്ള ചമയുന്നേ… മതി, ഞാൻ അടുത്ത മുറിയിൽ ഉണ്ടാവും

: എടി പൊട്ടി അവർ എന്റെ മുഖത്തേക്ക് അടുത്തതും ഞാൻ അവരെ തള്ളിമാറ്റി… പിന്നേ അവളുടെ ഉമ്മ കിട്ടിയിട്ട് വേണ്ടേ ഹരിക്ക് കു…. അല്ലേൽ വേണ്ട ഞാൻ ഒന്നും പറയുന്നില്ല

: അയ്യോ…ചൂടാവല്ലേ മാഷേ. ഞാനൊരു തമാശ പറഞ്ഞതല്ലേ.. എന്താ നമ്മുടെ അടുത്ത പ്ലാൻ..

: അടുത്ത ഒരു പാർട്ടിയോടുകൂടി കളിയൊന്ന് മാറ്റി ചവിട്ടണം.. ഇനി അവസരങ്ങൾ നമ്മൾ ഉണ്ടാക്കണം. ഇപ്പൊ അന്നാമ്മയുടെ ഏകദേശ ലൈൻ മനസിലായല്ലോ.. ഇനി വേണം ബ്ലെസ്സിയെ എങ്ങനെങ്കിലും നാട്ടിലെത്തിക്കാൻ.. അവളിലൂടെ വേണം എല്ലാവരും സത്യങ്ങളറിയാൻ

: ഹരിയേട്ടന് ബ്ലെസ്സിയെ വേണമെന്ന് പറഞ്ഞാൽ കൊണ്ടുവരില്ലേ അവളെ..

: അതൊക്കെ അന്നാമ്മയുടെ ഓരോ നമ്പറല്ലേ… അവളെ കാണിച്ച് കൊതിപ്പിക്കും, എന്നിട്ട് കാര്യങ്ങളൊക്കെ അന്നാമ്മയ്ക്ക് അനുകൂലമാണെന്ന് കണ്ടാൽ മാത്രമേ ബ്ലെസ്സിയെ ഇറക്കൂ…

: എന്റെ മനസ്സിൽ തോന്നിയൊരു ഐഡിയ ഞാൻ പറയട്ടെ… മുൻപ് ഹരിയേട്ടൻ പറഞ്ഞതുതന്നെയാ പക്ഷെ അത് ഇപ്പോഴത്തെ സാഹചര്യത്തിലേക്ക് ഒന്ന് മാറ്റിനോക്കാം

ഹരി സ്വപ്നയുടെ അരികിലേക്കായി അൽപ്പം നീങ്ങി കിടന്നു. സ്വപ്നയുടെ മനസിലുള്ള കാര്യങ്ങളെല്ലാം കേട്ടശേഷം അവൻ അവളുടെ കവിളിൽ ചെറുതായൊന്ന് തട്ടി.

: ഉം… അപ്പൊ ബുദ്ദിയുണ്ട്…എന്റെ സുന്ദരികുട്ടിക്ക് ഇന്ന് ഉറങ്ങണ്ടേ… സമയം കുറേയായി

: എന്ന വാ… ഉറങ്ങാം..

: എന്നാപ്പിന്നെ ഞാൻ ഇച്ചിരി മാറി കിടക്കാം, മോളിവിടെ സമാധാനത്തിൽ ഉറങ്ങിക്കോ

: മതി ആക്കിയത്… ഹരിയേട്ടൻ എവിടേം പോണ്ട ഇവിടെത്തന്നെ കിടന്നാ മതി… ഉമ്മ..

: നേരിട്ട് താടി മുത്തേ

: ഉമ്മകിട്ടിക്കഴിയുമ്പോൾ കെട്ടിപ്പിടിക്കാൻ തോന്നും അതും കഴിഞ്ഞ് വേറെ എന്തെങ്കിലും തോന്നും.. അതുകൊണ്ട് മോനിപ്പോ ഇതുമതി
: ഞാൻ ഉറങ്ങി…

ഉറക്കത്തിൽ രണ്ടുപേരും പരസ്പരം മുട്ടിയുരുമ്മി ദേഹത്ത് കാലൊക്കെ കയറ്റിവച്ച് കിടപ്പാണ്. കോടമഞ്ഞിൽ പുതഞ്ഞ കുന്നിൽ മുകളിലേക്ക് സൂര്യരശ്മികൾ എത്തിനോക്കാൻ മടിക്കുന്നുണ്ട്. കിളികളുടെ കളനാദം ശ്രവിച്ചുകൊണ്ട് ഹരി ഉറക്കമുണരുമ്പോൾ സ്വപ്ന ഹരിയുടെ മാറിൽ മുഖംചേർത്തുവച്ച് തുടയെടുത്ത് ഹരിയുടെ ദേഹത്ത് വച്ച് അവനെ ഇറുകെ കെട്ടിപിടിച്ചുകൊണ്ട് കിടക്കുകയാണ്. ഉറങ്ങുന്ന അവളെകാണാൻ എന്തൊരു ചേലാണ്. നിഷ്കളങ്കമായ ആ മുഖത്തേക്ക് നോക്കിയപ്പോൾ ഹരിക്ക് എന്തെന്നില്ലാത്ത സന്തോഷമാണ് തോന്നിയത്. അവളെ ശല്യപ്പെടുത്താതെ ഹരി തന്റെ നല്ല പാതിയെ കെട്ടിപിടിച്ച് വീണ്ടും അൽപനേരം കിടന്നു.

ഉറക്കം ഞെട്ടിയ സ്വപ്ന കണ്ണുകൾ തുറന്നു നോക്കുമ്പോൾ അവൾക്ക് ചമ്മലും നാണവുമാണ് ഒരുമിച്ചെത്തിയത്. ഉടനെ അവൾ ഹരിയുടെ ദേഹത്തുനിന്നും തുടയെടുത്ത് തന്റെ കൈകൾ അയച്ചുകൊണ്ട് ഹരിയെ പതുക്കെ അവളിൽ നിന്നും അടർത്തിമാറ്റി.

: മാറ്റണ്ട മോളേ… കുറേനേരമായി നമ്മളിങ്ങനെ കിടക്കാൻ തുടങ്ങിയിട്ട്

: ദുഷ്ടൻ.. അപ്പൊ നേരത്തേ എഴുന്നേറ്റിരുന്നു അല്ലെ

: ആഹാ… എന്നെ കെട്ടിപിടിച്ച് ഉറങ്ങിയതും പോരാഞ്ഞിട്ട് കുറ്റം മുഴുവൻ എനിക്കോ…

: അയ്യോ…

സ്വപ്നയുടെ ചമ്മിയ മുഖത്തേക്ക് നോക്കി ഹരി അവളെ കെട്ടിപിടിച്ച് മലക്കം മറിഞ്ഞു. ഹരിയുടെ നെഞ്ചിൽ കമഴ്ന്നു കിടക്കുന്ന സ്വപ്ന അവന്റെ കഴുത്തിനും ചുമലിനുമിടയിൽ മുഖംചേർത്ത് കിടന്നു. അവൾ തന്റെ ഇരുകൈകൾകൊണ്ടും ഹരിയുടെ മുടിയിൽ തലോടിക്കൊണ്ട് കിടന്നു.

Leave a Reply

Your email address will not be published. Required fields are marked *