: ഒന്ന് പോ ഹരിയേട്ടാ…. ആ രണ്ടെണ്ണവും ശരിയല്ല, ആണുങ്ങളെ മയക്കാൻ സകല അടവും പഠിച്ചവളാ രണ്ടും, അവളുടെ മോളെക്കുറിച്ച് പറഞ്ഞില്ലേ
: ഫോട്ടോ കണ്ടു… ഒരു ഇടിവെട്ട് സാധനം..
: അവളെക്കൊണ്ട് ഹരിയേട്ടനെ കുളിപ്പിച്ച് കിടത്താനുള്ള പ്ലാനാണ്.. പിന്നെ ഞാൻ പറഞ്ഞില്ലേ ഒരു ചെക്കിന്റെ കാര്യം…ദാ ഇതാണ് സ്വപ്നയ്ക്കുള്ള ഓഫർ… അന്നാമ്മ ഒപ്പിട്ട ബ്ലാങ്ക് ചെക്ക്.. ഇതിനി ഹരിയേട്ടന്റെ കയ്യിൽ ഇരിക്കുന്നതാ നല്ലത്..
: ഇത് നീ കയ്യിൽ വച്ചോ… സമയമാകുമ്പോൾ എടുത്ത് ഉപയോഗിച്ചാൽ മതി..
: ഹരിയേട്ടാ… സോറി, എനിക്ക് എന്തോ സഹിക്കാൻ പറ്റിയില്ല അതാ ഞാൻ..
: അപ്പൊ എന്റെ പെണ്ണിന് എന്നോട് സ്നേഹമുണ്ട്… ഇവിടെ നിന്ന മതിയോ, വാ..മുറിയിലേക്ക് പോകാം
: ഇതേതാ സ്ഥലം…
: ഇത് നമ്മുടെ സ്വന്തം വില്ലയാണ്…. അന്നാമ്മയ്ക്ക് മാത്രമല്ലെടോ നമുക്കുമുണ്ട് മൂന്നാറിൽ തോട്ടവും വീടുമൊക്കെ..
: ഇവിടെ ആരാ താമസം… എല്ലാം നല്ല വൃത്തിയാക്കി വച്ചിട്ടുണ്ടല്ലോ
: ആരും താമസമൊന്നുമില്ല… അടിവാരത്തുള്ള ഒരു ഫാമിലിയാണ് നോക്കിനടത്തുന്നത്. നമ്മൾ ചിലപ്പോ വരുമെന്ന് ഞാൻ പുള്ളിയോട് പറഞ്ഞിരുന്നു. എങ്ങനുണ്ട്
: സംഭവം അടിപൊളിയായിട്ടുണ്ട്.. ഹരിയേട്ടാ..
: മ്.. എന്തേ.. പിണക്കമൊക്കെ മാറിയോ
: അതൊക്കെ മാറി… അല്ല ഒരു മുറിയേ ഉള്ളോ ഇവിടെ
: എന്റെ മുത്തേ.. അപ്പൊ പേടിയുണ്ട് അല്ലെ.. മുറിയൊക്കെ വേറെയും ഉണ്ട്. പക്ഷെ ഇന്ന് എന്റെ കൂടെ കിടന്നാൽ മതി
: ഉം…
സ്വപ്നയെ എടുത്തുപൊക്കി ഹരി മുറിയിലേക്ക് നടന്നു. വിരിച്ചുവച്ചിരിക്കുന്ന വിശാലമായ കിടക്കയിലേക്ക് സ്വപ്നയെ കിടത്തിയ ശേഷം ഹരി അവളുടെ അരികിലായി തലയ്ക്ക് കൈകൊടുത്തുകൊണ്ട് ചരിഞ്ഞു കിടന്നു.. അവളുടെ മുഖത്തെ നാണവും അല്പം പേടിയോടുകൂടിയ നോട്ടവും ഹരിയുടെ മുഖത്ത് പുഞ്ചിരിപൊഴിച്ചു..
: എന്താടി കട്ടുറുമ്പേ.. പേടിച്ചുപോയോ
: ഇല്ലാ… എന്നാലും ചെറിയൊരു ഭയം
: ഒരു പേടിയും വേണ്ട…മോള് ഡ്രെസ്സൊക്കെ മാറി കിടക്കാൻ നോക്ക്.. ഞാൻ പോയി ലൈറ്റൊക്കെ അണച്ചിട്ട് വരാം..
രണ്ടുപേരും ഡ്രസ്സ് മാറി കിടക്കയിലേക്ക് മറിഞ്ഞു. കട്ടിലിന്റെ ഒരറ്റത്ത് ഹരിയും മറ്റേയറ്റത്ത് സ്വപ്നയും. മുറിയിലെ അരണ്ട വെളിച്ചത്തിൽ ഇരുവരും മുഖത്തോട് മുഖംനോക്കി കിടന്നു.
: ഹരിയേട്ടാ….
: ഉം….
: എന്നോട് ദേഷ്യമുണ്ടോ..
: എന്തിന്… ഞാൻ അങ്ങനെ ആരോടും ദേഷ്യപ്പെടാറില്ലല്ലോ
: പിന്നെ എന്തിനാ ഇത്ര ദൂരെ പോയി കിടക്കുന്നത്
: ഞാൻ ചിലപ്പോ അടുത്തുകിടക്കുന്ന ആളുടെ ദേഹത്ത് കാലൊക്കെ എടുത്തുവയ്ക്കും… അതുകൊണ്ട് കുറച്ച് ദൂരെ കിടക്കുന്നതല്ലേ നല്ലത്
: സെയിം പിച്ച്… കിടന്നോ
: നല്ല തണുപ്പുണ്ട് അല്ലെ… സ്വപ്നയ്ക്ക് വേറെ ബ്ലാങ്കറ്റ് വേണോ… അടുത്ത മുറിയിൽ ഉണ്ട്
: ഇത് നല്ല വലിപ്പമില്ലേ… ഇനി ഹരിയേട്ടൻ എവിടേം പോകണ്ട, ഉറങ്ങാൻ നോക്ക്
: ആഹ് പിന്നേ… നീ അന്നാമ്മയോട് ഇടപെടുമ്പോ സൂക്ഷിക്കണം കേട്ടോ. പഠിച്ച കള്ളിയാണവൾ. ഞാനും മേരിയും ഒരുമിച്ചുള്ള ഫോട്ടോസൊക്കെ അവൾ നൈസായിട്ട് എടുത്തിട്ടുണ്ട്. ആ മുറിയിൽ കാമറ ഉണ്ടോ എന്നൊരു ഡൗട്ട്… അതാ ഞാൻ ഒരു നമ്പറിട്ടത്. അല്ലാതെ എനിക്ക് നാളെ കൊച്ചിയിൽ എത്തിയിട്ട് ഒരു തേങ്ങയും ഉണ്ടാക്കാനില്ല. അവിടെ കിടന്നുറങ്ങിയാൽ ചിലപ്പോ നാളെ എന്നെയും നിന്നെയുമൊക്കെ ഗൂഗിളിൽ നിന്നും ഡൌൺലോഡ് ചെയ്യാൻ പറ്റിയെന്ന് വരും
: ഞാനും ശ്രദ്ദിച്ചിരുന്നു… ഇനി വല്ല ഭീഷണിക്കും ആയിരിക്കുമോ
: അവള് കളിക്കട്ടെ… എവിടെവരെ പോകുമെന്ന് നോക്കാലോ.. പിന്നെ നീയൊരു കാര്യം ശ്രദ്ദിച്ചോ…
: എന്താ ഹരിയേട്ടാ…
: അന്നാമ്മ ഒരുതുള്ളി മദ്യംപോലും കഴിച്ചിട്ടില്ല… മേരി എനിക്ക് ഒഴിച്ചത് മദ്യവും, അന്നാമ്മയ്ക്ക് കൊടുത്തത് നല്ല അസ്സൽ കട്ടൻ ചായയും ആണ്
: ഹരിയേട്ടനെങ്ങനെ മനസിലായി…
: അവൾ വണ്ടിയോടിച്ച് പോയത് കണ്ടില്ലേ… ഇനി അഥവാ നല്ല കപ്പാസിറ്റി ഉള്ള ആളാണെങ്കിൽ തന്നെ മുഖത്ത് ചേർന്നുനിന്ന് സംസാരിച്ചാൽ മണമെങ്കിലും കിട്ടണ്ടേ…അവർ എന്നെ ഉമ്മവയ്ക്കാൻ വന്നപ്പോ പോലും എനിക്ക് മണം കിട്ടിയിട്ടില്ല, സംശയം തോന്നിയതുകൊണ്ട് ഞാൻ മേരിയറിയാതെ ആ കുപ്പി എടുത്ത് നോക്കിയായിരുന്നു
