കണ്ണന്റെ അനുപമ – 4 1

Related Posts

സ്വപ്ന തുല്യമായ പിന്തുണയാണ് എനിക്കും എന്റെ കഥക്കും നിങ്ങൾ നൽകികൊണ്ടിരിക്കുന്നത്.അതുല്യമായ രചനാ ശൈലിയാൽ ജോയും നന്ദനും സാഗറും രാജ നുണയനും അൻസിയയുമെല്ലാം അടക്കി വാഴുന്ന ഈ സാമ്രാജ്യത്തിൽ എന്റെ ഭ്രാന്തൻ രചനക്ക് നിങ്ങൾ നൽകുന്ന പിന്തുണക്ക് ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു.
ഒരു കാര്യം കൂടെ പറഞ്ഞോട്ടെ ഇതുവരെ ആരും പറഞ്ഞില്ലെങ്കിലും കണ്ണന്റെയും അനുവിന്റെയും പ്രണയം പൈങ്കിളി ആയി തോന്നുന്നവരുണ്ടാവാം അങ്ങനെ ഉണ്ടെങ്കിൽ അവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ. പ്രണയം എല്ലയ്പോഴും പൈങ്കിളി മാത്രം ആണ്. സ്വന്തം മനസ്സിൽ തോന്നുന്ന വികാരങ്ങൾ പങ്കാളിയോട് പേടി കൊണ്ടോ മടി കൊണ്ടോ പ്രകടിപ്പിക്കാതെ മനസ്സിൽ കുഴിച്ചു മൂടുന്നത് കൊണ്ടാണ് പല പ്രണയങ്ങളും ദുരന്തപര്യവസായി ആയി മാറുന്നത് എന്നാണ് ഈയുള്ളവന്റെ അഭിപ്രായം. മനസ്സ് തുറന്ന് പ്രണയിക്കൂ ജീവിതം സിനിമയെക്കാൾ മനോഹരമാവും

തുടർന്ന് വായിക്കുക

പ്രണയാർദ്രമായ സല്ലാപങ്ങൾക്കൊടുവിൽ രണ്ട് പേരും അഗാധമായ ഉറക്കത്തിലേക്ക് ഊളിയിട്ടു. പതിവിനു വിപരീതമായി ആദ്യം ഉണർന്നത് ഞാൻ ആണ്. കണ്ണു തുറന്ന് നോക്കുമ്പോൾ അമ്മു എന്റെ മടക്കി വെച്ച കൈത്തണ്ടയിൽ തല വെച്ചു കിടക്കുന്നു. സ്ത്രീകൾ കിടന്നുറങ്ങുന്നത് നോക്കിയിരിക്കാൻ തന്നെ രസമാണ്, അത് സ്വന്തം പ്രണയിനി ആണെങ്കിലോ. ഞാൻ അവളെ നോക്കി അങ്ങനെ കിടന്നു പോയി. ഫാനിന്റെ കാറ്റേറ്റ് അവളുടെ നീളൻ മുടിയിഴകൾ പിന്നിലോട്ട് പാറി ക്കൊണ്ടിരിക്കുന്നു. എല്ലാം മറന്നുള്ള നിഷ്കളങ്കമായ ആ ഉറക്കത്തിലും അവൾ എന്റെ ഒരു കൈ അവളുടെ മാറോടു ചേർത്ത്പിടിച്ചിരിക്കുന്നു. ഞാൻ അവളിൽ നിന്ന് കണ്ണെടുത്ത്‌ ഫോൺ എടുത്ത് സമയം നോക്കുമ്പോൾ രാവിലെ 6 മണിയായിരിക്കുന്നു. സാധാരണ ആറു മണിക്ക് മുന്നേ എഴുന്നേൽക്കുന്ന പെണ്ണാണ് ഇന്നെന്തു പറ്റി?. അല്ല ഇന്നലെ അത്രമേൽ ഭാരം മനസ്സിൽനിന്നിറക്കി വെച്ചുള്ള ഉറക്കമല്ലേ അതുകൊണ്ടാവും.

ഞാൻ മുഞ്ഞോട്ടാഞ്ഞ് അവളുടെ നെറ്റിയിൽ ഉമ്മവെച്ചതും അവൾ ഒന്നനങ്ങി പക്ഷെ കണ്ണു തുറന്നില്ല. അപ്പോഴാണ് വശം ചെരിഞ്ഞു കിടക്കുന്നതിനാൽ ചുരിദാറിനു വെളിയിലേക്ക് ചാടിയ അവളുടെ മുഴുത്ത മാർക്കുടങ്ങളിലേക്ക് എന്റെ നോട്ടം വീണത്. നല്ല തൂവെള്ള നിറത്തിൽ ഉരുണ്ട് കൊഴുത്ത നല്ല വലിയ പാല്കുടങ്ങൾ യഥാർത്ഥത്തിൽ ഇന്നാണ് ഞാൻ ഇത്ര അടുത്ത് കാണുന്നത്. അവളുടെ മനോഹരമായ മുല ച്ചാൽ നൽകിയ നയന സുഖം എന്റെ കുട്ടനെ ഉണർത്തിയത് ഞാൻ ശ്രദ്ധിച്ചു.അപ്പോഴും എന്റെ ഒരു കൈ ആ മാറിടങ്ങൾക്ക് മേലെ അവൾ പിടിച്ചു വെച്ചിരിക്കുകയാണ്.
ഞാൻ പതിയെ ആ കൈ മോചിപ്പിച്ചു അവളുടെ ഇടത്തെ മുലക്ക് ഞെട്ട് വരുന്ന ഭാഗത്തിന് ചുറ്റും കൂടി ചുരിദാറിനു മുകളിലൂടെ വിരൽ കൊണ്ട് വട്ടം വരച്ചു. ഒന്ന് രണ്ട് തവണയായപ്പോൾ അവൾ ഒന്ന് ഞരങ്ങി മലർന്നു കിടന്നു. മലർന്നു കിടന്നപ്പോളാണ് ശരിക്കും എന്റെ കൺട്രോൾ പോയത്. മെലിഞ്ഞ ശരീരമുള്ള എന്റെ പെണ്ണിന്റെ മാർക്കുടങ്ങളുടെ വലിപ്പം അപ്പോഴാണ് ശരിക്കും എനിക്ക് മനസ്സിലായത്. പോർ വിളിയോടെ ഉയർന്നു നിൽക്കുന്ന ആ കുന്നുകളിലൊന്നിനെ പെട്ടന്നുണ്ടായ ആവേശത്തിൽ ഞാൻ ആഞ്ഞു ഞെക്കി. പഞ്ഞി കെട്ടിൽ കൈ പൂഴ്ത്തിയത് പോലെ ആ വെണ്ണക്കുടങ്ങൾ എന്റെ കയ്യിൽ കിടന്നു ഞെരിഞ്ഞു. അതിന്റെ പ്രതികരണം അവളിൽ വളരെ വേഗം ഉണ്ടായി. ഒരു ഞെട്ടലോടെ എന്റെ കൈ തട്ടി മാറ്റി അവൾ എണീറ്റിരുന്ന് ചുറ്റും നോക്കി. കണ്ണു തിരുമ്മിക്കൊണ്ട് ചുറ്റും നോക്കുമ്പോൾ ഞാൻ അവളെ നോക്കി ചിരിച്ചു കൊണ്ട് കിടക്കുന്നു.

കപട ദേഷ്യത്തോടെ മുടി വാരിക്കെട്ടി എന്റെ നേരെ കൈ വീശി കവിളാണ് അവൾ ഉന്നം വെച്ചതെങ്കിലും ഞാൻ ഒന്ന് ചുരുണ്ടത് കൊണ്ട് അടി തലക്കാണ് കിട്ടിയത്.

തോന്ന്യാസം കാണിക്കുന്നോ?

അവൾ എന്നെ നോക്കി കൊണ്ട് പല്ലുറുമ്മി.

ഞാൻ ഒന്നും പറയാതെ അവൾ ബെഡിൽ കുത്തിയ കൈ ഒറ്റ വലി. അവൾ നേരെ എന്റെ ദേഹത്തേക്ക് വീണു. വീഴ്ചയിൽ ആ മാർക്കുടങ്ങൾ ശക്തിയായി എന്റെ നെഞ്ചിൽ ഇടിച്ചു. ഞാൻ അവൾ കാണാനായി കണ്ണടച്ചു സുഖിച്ചത് പോലെ ആംഗ്യം കാണിച്ചു.

ചീ.. വഷളൻ !
അവൾ ഒരു കള്ള ചിരിയോടെ എന്റെ താടിക്കിട്ട് കുത്തി പിന്നെ അനുസരണയുള്ള പൂച്ചക്കുട്ടിയായി എന്റെ നെഞ്ചിൽ തലവെച്ചു കിടന്നു.

“അല്ല ഇതിലിപ്പോ എന്താ തോന്ന്യാസം?… ”
ഞാൻ അവളുടെ മുടിയിഴകളിൽ തഴുകി പറഞ്ഞു

“പിന്നെ തോന്ന്യാസം അല്ലെ…? “

പെണ്ണ് എന്നെ നോക്കി ചുണ്ട് കോട്ടി.

“എന്നായാലും ഇതൊക്കെ എനിക്ക്ള്ളതല്ലേ..

ഞാൻ കുസൃതിയോടെ പറഞ്ഞു.

“ആണല്ലോ പിന്നെ എന്തിനാ ഈ ആക്രാന്തം?

അവൾ എന്റെ കവിളിൽ പിച്ചി കൊണ്ട് കൊഞ്ചിക്കൊണ്ട് പറഞ്ഞു.

“അതിപ്പോ ഞാൻ ഒരാണല്ലെ, ചിലപ്പോ പിടിവിട്ടു പോവും..

ഞാൻ പരിഭവം നടിച്ചു കൊണ്ട് പറഞ്ഞു തല വെട്ടിച്ചു കിടന്നു

“പിന്നെ ഒരാണ് വന്നിരിക്കുന്നു !
ഇതെന്റെ വാവയാ… “
“എന്നാ വാവക്ക് കുടിക്കാൻ താ…”

ഞാൻ അവളെ ചുറ്റി വരിഞ്ഞു കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു

പോടാ പട്ടീ…

അവൾ കള്ളച്ചിരിയോടെ പറഞ്ഞു എന്റെ കവിളിൽ പതിയെ അടിച്ചു.

ഡീ…..

ഉം…

“നീ എന്നെ എത്ര തവണയായി ഇങ്ങനെ തല്ലുന്നെ എന്ന് അറിയോ?

“ഞാൻ എണ്ണീട്ടില്ല.. “

അവൾ ദേഷ്യത്തോടെ പറഞ്ഞു എന്റെ നെഞ്ചിൽ കൈകൊണ്ട് കുത്തി. അപ്പോഴേക്കും അവളുടെ മുഖം വാടിയത് ഞാൻ ശ്രദ്ധിച്ചു.

“ഒരു ദിവസം ഞാൻ ഇതിനെല്ലാം ചേർത്ത് തരും അപ്പൊ മോങ്ങാൻ നിക്കരുത് !

ഞാൻ ദേഷ്യം അഭിനയിച്ചു പറഞ്ഞു അവളോടായി പറഞ്ഞു.

അത് കേട്ടതും അവൾ എന്റെ ദേഹത്ത് നിന്നും എണീക്കാൻ തുടങ്ങിയതും ഞാൻ വീണ്ടും ബലമായി അവളെ പിടിച്ചു കിടത്തി.

“എനിക്ക് അടുക്കളയിൽ പണിയുണ്ട് നേരം വൈകി.. “

അവൾ എന്നെ നോക്കാതെ പറഞ്ഞു. അപ്പോഴേക്കും കാർമേഘം വന്നു ആ മുഖം ആകെ ഇരുണ്ടിരുന്നു. അത് കണ്ണീർ മഴയായ് പെയ്യുന്നതിനു മുന്നേ ഇതവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചു.

“എടി പൊട്ടീ..
നിനക്ക് എന്നെ തല്ലാൻ തോന്നുമ്പോ തല്ലാം കൊഞ്ചിക്കാൻ തോന്നുമ്പോ കൊഞ്ചിക്കണം, ആകെ ഈ ഭൂമിയിൽ രണ്ട് പേർക്കേ അതിന് ഞാൻ അനുവാദം കൊടുത്തിട്ടുള്ളു ഒന്നെന്റെ ലച്ചു പിന്നെ ദേ ഈ കുറുമ്പി. “

അതവൾക്ക് നല്ലോണം സുഖിച്ചു. മേലേക്ക് നീങ്ങി എന്റെ നെറ്റിയിൽ ഉമ്മ വെച്ച് പറഞ്ഞു.

“നേരം വൈകി.. ചായ ഉണ്ടാക്കണ്ടേ…

അവൾ അതും പറഞ്ഞു എണീറ്റു. ഞാൻ വീണ്ടും പിടിച്ചു കിടത്താൻ നോക്കിയപ്പോ അവൾ ഉണ്ടക്കണ്ണുരുട്ടി പേടിപ്പിച്ചതോടെ ഞാൻ പിൻവാങ്ങി. പിന്നെ പുതപ്പെടുത്ത്‌ തല വഴി മൂടി ഫോണെടുത്തു നെറ്റ് ഓണാക്കി.

ഇന്നലെ പതിനൊന്നരക്ക് ആതിരയുടെ രണ്ട് മിസ്സ്‌ഡ് കോളുകൾ. പിന്നെ വാട്സാപ്പിൽ കൊറേ കൈ ഉയർത്തി കാണിക്കുന്ന സ്മൈലിയും.

Leave a Reply

Your email address will not be published. Required fields are marked *