കണ്ണന്റെ അനുപമ – 4 6

മൈര് പെട്ടു. എന്ത് മായാജാലം കൊണ്ടാണെന്നറിയില്ല ഞാൻ അവളുടെ പിന്നിലേക്ക് നോക്കി നിക്കുന്നത് അവൾക്ക് മനസ്സിലായി. അവൾ നടത്തം നിർത്തി എന്നെ ദേഷ്യത്തോടെ തിരിഞ്ഞു നോക്കി ചുരിദാർ വലിച്ചു നേരെയാക്കി ചുറ്റും നോക്കി ദോശ മറിച്ചിടുന്ന തവി എടുത്ത് എന്റെ നേരെ പാഞ്ഞു വന്നു.

എത്ര പെട്ടന്നാണ് ഞാൻ ഓടി ഉമ്മറത്തേക്ക് എത്തിയതെന്ന് എനിക്കുപോലും അറിയില്ല. അതെ ഓട്ടം നേരെ പുറത്തേക്കോടി പല്ലു തേപ്പും കുളിയും കക്കൂസിൽ പോക്കും എല്ലാം കഴിഞ്ഞ് ഡ്രെസ്സും മാറി ചായ കുടിക്കാനിരുന്നു.

അപ്പോഴേക്കും കുളിയും അമ്പലത്തിൽ പോക്കും കഴിഞ്ഞ് അച്ഛമ്മയും എത്തി. ചായ കുടിച്ച ശേഷം പോകാനായി ഇറങ്ങുമ്പോൾ അമ്മു എന്റെ അടുത്ത്

വന്നു ചിണുങ്ങി.

നേരത്തെ വരോ….

വന്നാൽ….
ഞാൻ കുസൃതിയോടെ ചോദിച്ചു.

വന്നാൽ… രാവിലെ എന്തോ കുടിക്കാൻ വേണോന്ന് പറഞ്ഞില്ലേ…..

നാണത്തോടെ പറഞ്ഞുകൊണ്ട് അവൾ ഉള്ളിലേക്കോടി… മനസ്സിൽ ഒരായിരം ലഡ്ഡു ഒന്നിച്ചു പൊട്ടിയ സന്തോഷത്തോടെ ഞാൻ ക്ലാസ്സിനും.

സെന്ററിലെത്തിയപ്പൊ ആതിര നേരത്തെ എത്തിയിട്ടുണ്ട്. മുഖം വീർത്തു ഒരു കൊട്ട ആയിട്ടുണ്ട്.എന്നെ കണ്ടതും പെണ്ണുങ്ങളുടെ സ്വത സിദ്ധമായ പിണക്ക ശൈലിയിൽ അവൾ ബുക്കും എടുത്ത് എണീറ്റ് പോയി.

അതെനിക്ക് പിടിച്ചില്ലെങ്കിലും ഏതായാലും പിണക്കണ്ട എന്ന് വിചാരിച്ചു ഞാൻ അവളെ നോക്കി ഒന്നു ചിരിച്ചു.

“ഇളിക്കണ്ട ഞാൻ വിളിച്ചിട്ടെന്തേ ഫോൺ എടുക്കാഞ്ഞേ….

എടീ ഇന്നലെ വീട്ടിൽ മൊത്തം പ്രശ്നം ആയിരുന്നു. അതാ അല്ലാതെ മനഃപൂർവം അല്ല…
ഞാൻ വായിൽ വന്നത് പറഞ്ഞുകൊണ്ട് ബെഞ്ചിൽ അവളുടെ അടുത്തായി പോയി ഇരുന്നു.
“അല്ല ഞാൻ വിളിക്കുന്നതിഷ്ടം അല്ലേൽ വിളിക്കുന്നില്ല..
അവൾ കെറുവിച്ചു കൊണ്ട് പറഞ്ഞു.

“നീ എന്തിനാ അങ്ങനെ ഒക്കെ ചിന്തിക്കുന്നേ. അങ്ങനെ ഞാൻ പറഞ്ഞോ.?

അല്ല വീട്ടിൽ എന്താ പ്രശ്നം?.

അവൾ എന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു.

“സത്യം പറയാലോ.. ഞാൻ ഇന്നലെ രണ്ടെണ്ണം അടിച്ചു ഓഫായി അതാ പറ്റിയെ…

“എടാ നീ കുടിക്കോ?

അവൾ അവിശ്വസനീയമായി എന്നെ നോക്കിക്കൊണ്ട് ചോദിച്ചു.

” അതെന്താ എന്റെ തൊണ്ടേൽക്കൂടി ഇതൊന്നും ഇറങ്ങൂലെ?.

അവളുടെ ചോദ്യം ഇഷ്ടമാവാത്ത മട്ടിൽ ഞാൻ അവളുടെ തലക്കിട്ട് കിഴുക്കി.

“എടാ മിണ്ടാപ്പൂച്ചേ, നീ ആൾ കൊള്ളാല്ലോ…

അവൾ എന്നെ അഭിനന്ദിക്കുന്ന മട്ടിൽ പുറത്ത് തട്ടിക്കൊണ്ട് പറഞതും എനിക്ക് ചിരിച്ചു വന്നു.

“അതേയ് റീഡിങ് റൂമിൽ വായനേം ആവാം കെട്ടോ !

അത് പറഞ്ഞത് ആഷിക്കാണ് എന്റെ പിറകിലെ ബെഞ്ചിൽ ആണ് അവൻ ഇരിക്കുന്നത്.

അത് കേട്ടതും ആതിര ജാള്യതയോടെ അല്പം മാറി ഇരുന്നു അപ്പൊഴാണ് ഞാൻ ശരിക്കും എല്ലാരേയും ശ്രദ്ധിക്കുന്നത്.

എല്ലാ നാറികളും ഞങ്ങളെ തന്നെ ആണ് ശ്രദ്ധിക്കുന്നത്. പെണ്കുട്ടികളൊക്കെ എന്തോ വൃത്തികേട് കണ്ടത് പോലെ ഒരു മുഖഭാവം. അല്ല അവരെ തെറ്റു പറയാനും പറ്റില്ല. കാരണം psc കോച്ചിങ്ങിന്റെ ഒരു പൊതു സ്വഭാവം ആണത്. ആരും തമ്മിൽ വലുതായി അറ്റാച്ഡ് ആവില്ല. സ്വന്തം ജീവിതം കരുപ്പിടിപ്പിക്കാൻ ഉള്ള ഓട്ടത്തിനിടെ ആരും അതിന് സമയം കണ്ടെത്തില്ല എന്നതാണ് സത്യം.

ഞാൻ മറ്റുവഴി ഇല്ലാതെ ഗൈഡ് തുറന്ന് വായിക്കുന്ന പോലെ വെച്ചു. അല്ലേലും ഈയിടെയായി പഠിത്തത്തിൽ ഞാൻ ഉഴപ്പുന്നുണ്ട് എന്നാണ് എല്ലാരും പറയുന്നേ. അതിന് മറ്റൊരു കാരണം കൂടി ഉണ്ട്. ഈ വർഷം ആദ്യം അതായത് 2017 ൽ നടന്ന എൽ. ഡി. സി പരീക്ഷയിൽ എനിക്ക് ആൻസർ കീ നോക്കിയപ്പോ 87 മാർക്കുണ്ട്. റാങ്ക് ലിസ്റ്റിൽ വരുമെന്ന പ്രതീക്ഷയും ഉണ്ട്. അതിന്റെ കൂടെ അമ്മുവിനെ കാണുമ്പോൾ ഞാൻ സർവവും മറക്കുന്നു എന്നുള്ളത് വേറെ കാര്യം അവൾ എന്റെ ചെറിയച്ഛന്റെ ഭാര്യ ആണെന്ന് പോലും !

എൽ. ഡി. സി ആയി ജോലി കിട്ടിയാൽ അമ്മുവിനെ സ്വന്തമാക്കി വിളിച്ചു കൊണ്ടു വരണമെന്നാണ് എന്റെ ആഗ്രഹം. പക്ഷെ അത് എങ്ങനെ എന്നൊന്നും എനിക്കൊരു പിടിയും ഇല്ല. പോരാടേണ്ടവരുടെ ഒരു നീണ്ട ലിസ്റ്റ് തന്നെ ഉണ്ട്. ലച്ചു മുതൽ അവളുടെ അമ്മ വരെ അത് നീളും. പിന്നെ അതിന് പുറമെ വകയിലും വള്ളിയിലും ഉള്ള ഓരോ അമ്മാവൻമാര് വേറെ. അവൾ എന്റെ കൂടെ വരും എന്നു പോലും എനിക്ക് ഉറപ്പില്ല. അവൾ എന്നെ അവളെക്കാൾ കൂടുതൽ സ്നേഹിക്കുന്നുണ്ട് പക്ഷെ സ്വന്തം കുടുംബത്തിനെയും സമൂഹത്തിനെയും എതിർക്കേണ്ടി വന്നാൽ എന്റെ പെണ്ണ് ചിലപ്പോൾ ചത്ത്‌ കളയും. അത്രയൊക്കെയേ അതിന്റെ ചിന്ത പോവൂ….
സ്നേഹിക്കാൻ മാത്രം അറിയുന്ന പൊട്ടി ആണവൾ. അവൾ ഉണ്ണിമാമയോട് കാണിച്ച സ്നേഹത്തിന്റെ അഞ്ച് ശതമാനമെങ്കിലും അയാൾ തിരിച്ചു കൊടുത്തിരുന്നെങ്കിൽ എനിക്ക് അവളുടെ ജീവിതത്തിൽ യാതൊരു സ്ഥാനവും ഉണ്ടാവുമായിരുന്നില്ലെന്നാണ് ഞാനിപ്പോഴും വിശ്വസിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *