കണ്ണന്റെ അനുപമ – 4 6

“അച്ഛമ്മ പോരണം ന്ന് പറയ്‌ണ്ട്..

“അമ്മക്കതിന് ബസിലൊന്നും പോരാൻ കഴിയൂലല്ലോ “

ലച്ചൂസെ…

എന്താഡാ..
അമ്മ കൃത്രിമ ദേഷ്യത്തോടെ വിളി കെട്ടു. ആ വിളിയാണ് അമ്മക്ക് ഏറെ ഇഷ്ടം എന്നെനിക്ക് അറിയാം.

“നമ്മക്കെല്ലാർക്കും ഒരുമിച്ച് പോയാലോ…

നിന്റച്ഛന് ബസൊന്നും ഇല്ല…
അമ്മ എന്നെ കളിയാക്കിക്കൊണ്ട് പറഞ്ഞു.

അമ്മ വിചാരിച്ചാൽ നടക്കും…?

ഞാൻ നല്ലോണം പതപ്പിച്ചു കൊണ്ട് പറഞ്ഞു

എങ്ങനെ?.

“ജിഷ്ണൂന്റെ കാറെടുക്കാം. അമ്മ എണ്ണ അടിക്കാൻ പൈസ തന്നാ മതി. “

“ആ എന്നാ വണ്ടി ചോദിച്ചു നോക്ക്..കിട്ടിയാ പോവാം.. “

അമ്മ ഒന്നാലോചിച്ച ശേഷം പറഞ്ഞു.

“വണ്ടി ഒക്കെ റെഡി… ആണെന്ന് തന്നെ കൂട്ടിക്കോ ഞാൻ സന്തോഷത്തോടെ പറഞ്ഞു കൊണ്ട് വേഗത്തിൽ കഴിക്കാൻ തുടങ്ങി.

അപ്പഴാണ് പോക്കെറ്റിൽ ഫോൺ റിങ് ചെയ്യുന്നത്. നോക്കുമ്പോൾ അമ്മു. ആണ്. ചെറിയ കലിപ്പുണ്ടെങ്കിലും ഫോൺ എടുക്കാതിരിക്കണ്ട ഞാൻ മനസ്സിൽ ഓർത്തു. പെട്ടന്ന് വാരി കഴിച്‌ ഞാൻ ഫോണും എടുത്ത് ബാത്‌റൂമിലേക്ക് കയറി പൈപ്പ് ഓണാക്കി.

എന്റെ തിടുക്കം കണ്ട് അമ്മ ഒന്ന് പാളിനോക്കിയെങ്കിലും പിന്നെ എണീറ്റ് ഉമ്മറത്തേക്ക് പോയത് എനിക്കാശ്വാസം നൽകി

“എന്താടി… നിന്റെ ഇറങ്ങിപ്പോയ നാക്ക് തിരിച്ചു കിട്ടിയോ “

ഞാൻ ചെറുതായി കലിപ്പിട്ട് ചോദിച്ചു.

“കിട്ടീട്ടില്ല നിന്റെ തലേൽ ഉണ്ടോന്ന് ചോദിക്കാൻ വിളിച്ചതാ ”
അവൾ അതുക്കും മേലെ റഫ്.

“നീ ചുമ്മാ തെളിയണ്ട അവൾക്ക് ഒരു കാര്യം പറയുമ്പോ എന്താ ജാഡ.”

“ആ എനിക്കിത്തിരി ജാഡ ഒക്കെ ണ്ട്..!അതിന് നിനക്കെന്താ? “

അവൾക്ക് വിട്ടു തരാനുള്ള പരിപാടിയില്ല…

“ഇപ്പൊ തല്ല് കൂടാനാണോ വിളിച്ചേ..”

ഞാൻ ശബ്ദം മയപ്പെടുത്തിക്കൊണ്ട് ചോദിച്ചു.

“ഞാനാണോ ആദ്യം തുടങ്ങിയെ..”

അത് പറഞ്ഞപ്പോൾ അവളുടെ
ശബ്ദം ചെറുതായൊന്നിടറി .

“ആ എന്നാ സോറി നീ കാര്യം പറ…..
ഞാൻ ഒന്നയഞ്ഞപ്പോ അവൾ സംസാരിച്ചു തുടങ്ങി.

“എനിക്ക് കല്യാണത്തിന് പോരണം എന്ന് നല്ല ആഗ്രഹണ്ട്.. പക്ഷെ…

“പിന്നെ എന്താ പ്രശ്നം….
ഞാൻ ശബ്ദം ഒന്ന് മയപ്പെടുത്തി !

“എനിക്കുടുക്കാൻ നല്ല സാരി പോലും ഇല്ല… ഒക്കെ പഴേതാ…
ആള്ക്കാര് കണ്ടാൽ കൊറച്ചിലാ.. “

അവൾ മടിച്ചു മടിച്ചു പറഞ്ഞു നിർത്തി..

“അതാണോ പന്നീ ഇപ്പൊ ഇത്ര വല്യ ആനക്കാര്യം..

“അത് ഞങ്ങള് പെണ്ണുങ്ങക്ക് പ്രശ്നം തന്നെ ആണ്.ഒക്കെ കല്യാണത്തിനു വരുന്നത് തന്നെ കണക്കെടുക്കാനാ ….. !

പിന്നെ….

ഇനിയെന്താ…?
ഞാൻ അക്ഷമനായി ചോദിച്ചു.

“എനിക്ക് അവിടേക്കുള്ള വഴി ഒന്നും അറിയൂല. ബസിന് ഒറ്റക്ക് പോവാൻ പേടിയാ…

“ഇനി വല്ലതും ഉണ്ടോ…
ഞാൻ കുസൃതിയോടെ ചോദിച്ചു.

“ഇല്ല തല്ക്കാലം ഇത്രേ ഒള്ളൂ..”
പെണ്ണ് കെറുവിച്ചു കൊണ്ട് പറഞ്ഞു.

“ഇതിനാണോ കുരിപ്പേ നീ മോന്ത വീർപ്പിച്ചു നടന്നത്. സാരി ഇല്ലെങ്കി പോയി മേടിച്ചാ പോരെ..

അതിന് പൈസ വേണ്ടേ…

“അത് വേണം അല്ലാതെ നിന്റെ വീട്ടുകാരല്ലല്ലോ കച്ചോടം ചെയ്യ്ണത്.. !

ഞാൻ തമാശയായിട്ടു പറഞ്ഞു.

അതവൾക്ക് തീരെ ഇഷ്ടപ്പെട്ടില്ല..

ഞാൻ വെക്കാ….
അവൾ നിരാശയോടെ പറഞ്ഞു

“വെക്കല്ലേ പ്ലീസ്.. ഞാനൊര് തമാശ പറഞ്ഞതല്ലേ..
ഞാൻ കെഞ്ചുന്ന മട്ടിൽ പറഞ്ഞു.ഇനി സ്വൽപ്പം കൊഞ്ചൽ ആവാം അല്ലെങ്കിൽ സംഗതി കൈവിട്ടു പോവും !
ഞാൻ മനസ്സിൽ ഓർത്തു.

ഡീ..

ഉം..
എടിയേ…

“എന്താ ഇപ്പൊ ഡീ ക്ക് “

അവൾ കുറുമ്പൊടെ ചോദിച്ചു.

“സാരി ഞാൻ വാങ്ങി തരാം..

“വേണ്ടാ…”
ഒട്ടും സംശയമില്ലാതെ അവൾ പറഞ്ഞു.

“ഒരുപകാരം ചെയ്യോ?..
അവൾ പതിയെ ചോദിച്ചു.

“എന്താ… “

“ഞാൻ നിന്റെ അമ്മേനോട്‌ ഒരു സാരി ചോദിക്കാം നാളെ ഉടുക്കാൻ… അതൊന്ന് കൊണ്ട് വരാമോ?

“പറ്റൂല…. “

“ഓ.. ശരി. എനിക്ക് വഴി അറിയാലോ ഞാൻ വന്ന് വേടിച്ചോളാം… “

അവൾ ദയനീയമായി പറഞ്ഞു

“നീ അങ്ങനെ പഴന്തുണി ഉടുത്തോണ്ട് വരണ്ട. സാരി ഞാൻ തീരുമാനിച്ചു കഴിഞ്ഞു. നീ ഒപ്പം വരുന്നുണ്ടേൽ വാ അല്ലെങ്കിൽ ഞാൻ എനിക്കിഷ്ടം ഉള്ളതൊരെണ്ണം കൊണ്ട് തരും… !

ഞാൻ ഗൗരവത്തിൽ പറഞ്ഞതും മറുതലക്കൽ നിശബ്ദത പടർന്നു

“എന്റെ കയ്യിൽ പൈസ ഇല്ലാ..
ആകെ അഞ്ഞൂറ് രൂപണ്ട്. കല്യാണത്തിനും പൈസ കൊടുക്കണ്ടേ….?

Leave a Reply

Your email address will not be published. Required fields are marked *