ഞാൻ വിനയം വാരിത്തേച്ച് മറുപടി നൽകി.
“എന്തെ വല്യമ്മെ പെട്ടന്ന്?
ഞാൻ ആകാംഷ അടക്കാനാവാതെ ചോദിച്ചു.
“ഇജ്ജ് നല്ല ആളാ.. നാളെ അല്ലെ പൊട്ടാ വാടകരേത്തേ കല്യാണം !
അത് ശരി അപ്പൊ അതാണ് കാരണം.വടകര അച്ഛമ്മയുടെ ചേച്ചിയുടെ വീടാണ്. അവിടുത്തെ പേരക്കുട്ടി അനുഷയുടെ കല്യാണമാണ്. എന്റെ അതെ പ്രായം ആണ്. കോളേജിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു. അവൾ ഫിസിക്സും ഞാൻ ഇംഗ്ലീഷും. പ്രായം 21 ആയിക്കാണും അമ്മുവിനെക്കാൾ രണ്ട് വയസ്സ് കുറവ് !.അവൾ എന്നെ വിളിച്ചു പ്രത്യേകം പറഞ്ഞതാണ് എന്നിട്ടും ഞാൻ മറന്നു. അല്ലെങ്കി തന്നെ എനിക്കിപ്പോ ഒരു ബോധവും ഇല്ല !
“ആ അത് നാളെ ആണോ?
ഞാൻ ചമ്മല് പുറത്തു കാണിക്കാതെ ചോദിച്ചു.
“പിന്നെ അല്ലെ?
വല്യമ്മ എന്നെ കളിയാക്കി കൊണ്ട് പറഞ്ഞു അമ്മുവിനെ നോക്കി ചിരിച്ചു. അമ്മു ഗതികേടുകൊണ്ട് ആ ചിരിയിൽ പങ്കെടുത്തു.
“ഇരിക്ക് ചായ എടുക്കാ…. “
അമ്മു ചിരിയടക്കി കൊണ്ട് എണീറ്റു.
“വേണ്ട ഞാൻ വീട്ടിൽ പോയിട്ട് വരാ.. “
അത് കേട്ടപ്പോൾ അമ്മു എന്നെ രൂക്ഷമായി ഒന്ന് നോക്കി.ഞാൻ ആ നോട്ടം നേരിടാൻ ആവാതെ ഞാൻ തലകുനിച്ചു.
“ആ അല്ലെങ്കിൽ ചായ താ മേമെ…
അവളെ പിണക്കണ്ടാന്ന് കരുതി ഞാൻ ടേബിളിനടിയിൽ നിന്ന് സ്റ്റൂൾ വലിച്ചിട്ട് വല്യമ്മയുടെ അടുത്ത് പോയിരുന്നു.
“പിന്നെ എന്തൊക്കെ വല്യമ്മെ വിശേഷം?
“ഓ അങ്ങനെ പോണ് ചെക്കാ, വഴി തെറ്റീട്ടും കൂടെ അതിലെ ഒന്നും വരരുത് ട്ടോ… !
വല്യമ്മ പരിഭവം പറഞ്ഞു.
“നേരം വേണ്ടേ വല്യമ്മോ.. ആകെ തെരക്കല്ലേ…
ഞാൻ വല്യമ്മയെ ഒന്ന് മയപ്പെടുത്തി.
അപ്പോഴേക്കും അമ്മു ചായ കൊണ്ട് വെച്ചിരുന്നു.എന്നിട്ടവൾ എന്റെ ഓപ്പോസിറ്റ് വന്നിരുന്നു. ഞങ്ങൾ അപ്പോഴേക്കും കണ്ണുകൾ കൊരുത്തിരുന്നു.
“അല്ല മേമ പോര്നില്ലേ കല്യാണത്തിന്…?
ഞാൻ ഔപചാരികതയോടെ തന്നെ അവളോട് ചോദിച്ചു.
“ഇല്ലാ… “
അവൾ എന്നെ നോക്കാതെ പറഞ്ഞു.
“എന്ത് പറ്റി ?. “
നിരാശയോടെ ഞാൻ ചോദിച്ചു
“ഒന്നും ഇല്ല, ഞാൻ പൈസ തന്നെയക്കാം.നിങ്ങള് കൊടുത്താ മതി …
അവൾ അതും പറഞ്ഞു എണീറ്റ് ഉമ്മറത്തേക്ക് പോയി.
വല്യമ്മ ഉണ്ടായൊണ്ട് വിസ്താരത്തിന് ഞാൻ അപ്പോൾ മെനക്കെട്ടില്ല. പക്ഷെ ഞാൻ പോവുന്നുണ്ടേൽ അവളെയും കൊണ്ട് പോവും എന്ന് ഞാൻ തീരുമാനിച്ചിരുന്നു.
“ഞാൻ കൊറേ പറഞ്ഞതാ പെണ്ണ് പൊരൂലാന്നെഞ്ഞേ….”
വല്യമ്മ എന്നെ നോക്കി പതിയെ പറഞ്ഞു .
“നാളെ എങ്ങനെ പോവും?
ഞാൻ സംശയം പ്രകടിപ്പിച്ചു.
“ബസ്സിന് പോണ്ടി വരും.. അല്ലാതെങ്ങന്യാ…
ആ ഇജ്ജും അമ്മേം ബൈക്കിൽ ആവും ലേ?..
വല്യമ്മ നിരാശയോടെ പറഞ്ഞു കൊണ്ട് എന്റെ ഗ്ലാസ്സിലേക്ക് ചായ വീണ്ടും ഒഴിച്ചു തന്നു.
അത് ശരിയാണല്ലോ?. പക്ഷെ ലച്ചു ഇതിനെ കുറിച്ചൊന്നും പറഞ്ഞില്ലല്ലോ? …. ഞാൻ മനോഗതം പറഞ്ഞു.
അമ്മു ഞങ്ങളുടെ സംസാരം ശ്രദ്ധിച്ചു ഫോണും കയ്യിൽ പിടിച്ചു ഹാളിൽ ഇരിക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു.
“എന്തായാലും ഞാൻ വീട്ടിൽ പോയിട്ട് വരാ…. “
ഞാൻ എഴുന്നേറ്റു ഉമ്മറത്തേക്ക് നടന്നു.
“അല്ല ഇന്ന് ഇയ്യ് വരണന്നില്ല ഞാൻ ഇല്ലേ ഇവടെ. ഇന്നെങ്കിലും അമ്മേന്റെടുത്ത് നിക്കാലോ !
വല്യമ്മ പിറകിൽ നിന്നത് പറയുന്നത് കേട്ട് ഞാൻ ആകെ തളർന്നുകൊണ്ട് അമ്മുവിനെ നോക്കി. അവളുടെ മുഖത്തും കൊടിയ നിരാശ ഉണ്ടെങ്കിലും അവൾ ഒന്നും പറഞ്ഞില്ല. സംശയം വരാൻ പാടില്ലല്ലോ !
“ഓൻ വന്നോട്ടെ ഒരാൺകുട്ടി ഇള്ളത് നല്ലതാ.. “
ദൈവ വചനം പോലെ അച്ഛമ്മയുടെ വാക്കുകൾ ഉമ്മറത്ത് നിന്ന് കേട്ടു .അത് കേട്ടപ്പോൾ അമ്മുവും ആശ്വാസത്തോടെ എന്നെ നോക്കി.
“അല്ല ഞാൻ ഒന്നും ണ്ടായിട്ട് പറഞ്ഞതല്ലട്ടോ കണ്ണാ….”
വല്യമ്മ പറഞ്ഞത് ശരിയായില്ല എന്ന മട്ടിൽ എന്നെ വന്ന് ചുറ്റി പിടിച്ചു സോപ്പിട്ടു.
“അല്ല അച്ഛമ്മാ നാളെ ഇങ്ങള് പോരണില്ലേ ..?
ഞാൻ അച്ഛമ്മയോടുള്ള നന്ദി സൂചകമായിട്ട് ചോദിച്ചു.
“പോരണന്നൊക്കെ ണ്ട് കുട്ട്യേ.. ബസിലൊന്നും തൂങ്ങിപിടിച്ചു ഇന്നെകൊണ്ടാവൂല….. “
അച്ഛമ്മ നിരാശയോടെ പറഞ്ഞു കൊണ്ട് എന്നെ നോക്കി
“അച്ഛമ്മ പോരാണെങ്കിൽ കാറെടുത്ത് കൊണ്ടോവും ഞാൻ”
