കണ്ണന്റെ അനുപമ – 4 6

മനസ്സിലെ ഭ്രാന്തൻ ചിന്തകളുടെ കെട്ടു പൊട്ടിപ്പോയെന്ന് മനസ്സിലാക്കിയ ഞാൻ വീണ്ടും അതിരയോട് ഓരോന്ന് പറഞ്ഞ് നേരം കഴിച്ചുകൂട്ടി.പറയുന്നവർ എന്തേലും പറയട്ടെ പുല്ല് !

മുള്ളിൻമേൽ നിക്കുന്ന പോലെയാണ് ഞാൻ അവിടെ ഇരുന്നത്. അതിന്റെ പ്രധാന കാരണം അമ്മു നേരത്തെ ചെല്ലാൻ പറഞ്ഞു എന്നതാണ്. അവൾ അവളുടെ ശരീരം എനിക്കായി വെച്ചു നീട്ടുമോ ഇല്ലയോ എന്നല്ല അവളോടൊപ്പം കഴിയുന്ന ഓരോ നിമിഷവും സ്വപ്നതുല്യം ആണെനിക്ക്. ആ മടിയിൽ ഒന്ന് തലവെച്ചു കിടന്നാൽ മതി അതാണെന്റെ സ്വർഗം !.

ഉച്ച ഭക്ഷണത്തിന്റെ ഇടവേളയിൽ നൈസ് ആയിട്ട് എക്സിറ്റ് രജിസ്റ്ററിൽ സൈൻ ചെയ്ത് മുങ്ങാനായി ഓഫീസ് റൂമിലെത്തിയപ്പൊഴാണ് പോയി പിടി വീണത്. വൈശാഖേട്ടൻ കസേരയിൽ എന്നെ നോക്കി ചിരിച്ചു കൊണ്ടിരിക്കുന്നു മൂപ്പർക്കാണ് സെന്ററിന്റെ ചുമതല. കോളേജിൽ എന്റെ സീനിയർ ആയിരുന്നു. എന്റെ ഗുരു തുല്യനുമാണ്! എൽ. ഡി. സി ടൈമിൽ എന്നെ കുറെ ഹെല്പ് ചെയ്തതാണ്. ഞാൻ ക്ലാസ്സ്‌ കട്ട് ചെയ്യുമ്പോൾ പിടിക്കപ്പെട്ട വിദ്യാർത്ഥിയുടെ മനോഭാവത്തിൽ പുള്ളിയെ നോക്കി വളിച്ച ചിരി ചിരിച്ചു അടുത്തുള്ള രജിസ്റ്റർ എടുക്കാൻ കൈ നീട്ടി .

എവിടെ പോണ് അഭീ?..

പുള്ളി കസേരയിൽ ഇരുന്നാടിക്കൊണ്ട് എന്നെ ഒന്നാക്കി ക്കൊണ്ട് ചോദിച്ചു

“അത് വീട്ടില് ചെറിയ പ്രോഗ്രാം ഉണ്ട് വൈശാഖേട്ടാ ”
ഞാൻ ചെറിയ വിക്കലോടെ പറഞ്ഞു.

“ആഹാ എന്താണാവോ നിന്റെ കല്യാണം ആണോ? “

“അല്ല.. പിറന്നാളാ അമ്മേടെ….. ”
ഞാൻ നാവിൽ വന്ന കള്ളം തട്ടി വിട്ടു.

“ആണോ നിന്റെ അമ്മ അങ്കണവാടിയിൽ അല്ലെ?

ആ…

“അമ്മേടെ നമ്പർ അടിച്ചു എനിക്ക് തന്നെ ഞാൻ ചോദിക്കട്ടെ….

എന്റെ സകല വഴിയും അടഞ്ഞെന്നെനിക്ക് മനസ്സിലായി.
ആ സമയത്താണ് രണ്ട് പെണ്ണുങ്ങൾ എന്തോ ചോദ്യപേപ്പറിലെ ഡൌട്ട് ചോദിക്കാൻ അങ്ങോട്ട്‌ വന്നത്. മൂപ്പര് എന്തോ പറയാൻ വന്നെങ്കിലും അവരുടെ മുന്നിൽ വെച്ച് വേണ്ടെന്ന് ഞാൻ
കണ്ണുകൊണ്ടു വിലക്കി.

അവർ പോയി കഴിഞ്ഞ് പ്രസംഗം തുടർന്നു.

“നിനക്ക് പോയിട്ട് ഒരു പരിപാടിയും ഇല്ലാന്ന് എനിക്കറിയാം. മോൻ മര്യാദക്ക് പോയി ക്ലാസ്സിലിരുന്നെ. ഇന്ന് മന്ത്ലി എക്സാം ആണ്. അതെഴുതീട്ട് പോയ മതി !

അത് കേട്ടപ്പോൾ എനിക്കാകെ നിരാശയായി.അമ്മുവിനെ ആലോചിക്കുമ്പോൾ ഒരു നിമിഷം പോലും ഇരിപ്പുറക്കുന്നില്ല. കോപ്പ്

“ഇയാളിതെന്തോന്ന്…” ഞാൻ പിറു പിറുത്തു..

അത് കേട്ട് പുള്ളി ചിരിക്കുകയാണ് ചെയ്തത്.
“നീ എന്ത് പറഞ്ഞാലും നിന്നെ ഇന്ന് വിടൂല്ല മോനെ, നീ ഇപ്പൊ ഭയങ്കര ഒഴപ്പാ, രണ്ട് മാസം കഴിഞ്ഞാൽ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് നോട്ടിഫിക്കേഷൻ വരും. “

എനിക്കാ ചിരി അത്ര പിടിച്ചില്ല. അല്ലെങ്കിലേ ആകെ പണ്ടാരമടങ്ങി നിക്കുവാണ്.

“നിങ്ങക്ക് പെണ്ണ് കിട്ടിയോ….?

ചുറ്റും നോക്കി ആരുമില്ലെന്ന് ഉറപ്പാക്കി ഞാൻ പുള്ളിയോട് ചോദിച്ചു.

“ഇല്ല… ”
പുള്ളി അതിനും ചിരിക്കുവാണ്…

“നിങ്ങള് പെണ്ണ് കിട്ടാതെ മുടിഞ്ഞു പോവും തന്തേ…. “

ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് ഞാൻ തിരികെ ക്ലാസ്സിലേക്ക് നടന്നു.

“എന്തെ വീട്ടിലേക്കുള്ള വഴി മറന്നോ?

വാല് മുറിഞ്ഞു വരുന്ന എന്നെ കണ്ട് ആതിര പരിഹാസത്തോടെ ചോദിച്ചു വായ പൊത്തി ചിരിച്ചു.

“അല്ല റോഡിൽ നിന്റമ്മായി പെറ്റുകിടക്കുന്നു. ബ്ലോക്കാ… “

ഞാൻ കുനിഞ്ഞ് അവളുടെ കാതിൽ പറഞ്ഞു. അതിന് മറുപടിയായി അവൾ എന്നെ നോക്കി കൊഞ്ഞനം കുത്തി.

അവളോട് സംസാരിച്ചും മുടിയിൽ പിടിച്ചു വലിച്ചും നുള്ളിയും പിച്ചിയും എന്തൊക്കെയോ കാട്ടി കൂട്ടി വൈകുന്നേരമാക്കി അതിനിടയിൽ ഒരെക്‌സാമും കഴിഞ്ഞു. പഠിത്തം കുറഞ്ഞിട്ടും എനിക്ക് തന്നെ ആയിരുന്നു കൂടുതൽ മാർക്ക്. അത് കണ്ട് ആതിരയടക്കം തുടക്കക്കാര് പിള്ളേര് എന്നെ ആരാധനയോടെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു.അതിനേക്കാൾ വല്യ തമാശ ഒന്ന് രണ്ട് പെൺകുട്ടികൾ വന്ന് എന്നോട് ഏത് ബുക്ക് വെച്ചാ പടിക്കുന്നെ എത്ര നേരം പഠിക്കും എന്നൊക്കെ ചോദിച്ചു. ഞാൻ ചിരിയടക്കിക്കൊണ്ട് അവരോട് സംസാരിക്കാൻ പെട്ട പാട് ! എങ്കിലും ഞാൻ താൽക്കാലികമായ ആ സൂപ്പർ താര പരിവേഷം നന്നായി ആസ്വദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *