കണ്ണന്റെ അനുപമ – 4 1

അമ്മുവിന്റെ വിളി കെട്ടാണ് രാവിലെ ഉണർന്നത്..

“ഇത്ര പെട്ടന്ന് നേരം വെളുത്തോ?
കണ്ണ് തിരുമ്മി അവളെ ചുറ്റിപിടിച്ചുകൊണ്ട് ഞാൻ ചോദിച്ചു

“ഇല്ല നീ പോയി താഴെ കിടക്ക് അല്ലെങ്കിൽ പ്രശ്നം ആവും “
അത് ശരിയാണ്. വല്യമ്മ എങ്ങാനും ഞാൻ കട്ടിലിൽ കിടക്കുന്നത് കണ്ടാൽ പിന്നേ ഒന്നും വേണ്ടാ ! ഞാൻ കട്ടിലിൽ നിന്നെണീറ്റ് താഴെ വന്നു കിടന്നു വീണ്ടും ഉറക്കത്തിലേക്ക് വീണു.

പിന്നേ ഞാനെണീറ്റത് ഏഴുമണിക്കാണ് ലച്ചുവിന്റെ കോൾ ആണ് എന്നെ ഉണർത്തിയത്.

“എണീറ്റില്ലേ അമ്മേടെ ചക്കര…

ഇല്ലാ…

“പ്ഫാ… വേഗം എണീറ്റ് വാടാ കൊരങ്ങാ..നിന്റെ സൗകര്യത്തിന് നിക്കല്ല ഞാൻ..

ബെസ്റ്റ് ! രാവിലെ നല്ല തുടക്കം ആണല്ലോ ഞാൻ എണീറ്റ് ഉമ്മറത്തെത്തിയപ്പോൾ അമ്മു അച്ഛമ്മയുടെ സെറ്റും മുണ്ടും തേച്ചു കൊടുക്കുകയാണ്. അവളുടെ കുളി കഴിഞ്ഞിട്ടുണ്ട്.എന്റെ മുഖത്തു നോക്കാൻ അവൾക്കെന്തോ ബുദ്ധിമുട്ടുള്ള പോലെ തോന്നി. ഒന്ന് വട്ടാക്കാം ഞാൻ മനസ്സിൽ പ്ലാനിട്ടു. വല്യമ്മ എപ്പഴേ റെഡി ആയി സാരി ഉടുത്തു നിക്കുന്നു. ഇതിനി ഇന്നലെ ഒരുങ്ങി കിടന്നുറങ്ങിയതാണോ പടച്ചോനെ വല്ലാത്ത ജാതി !

“മേമെ അമ്മക്ക്ള്ള മുല്ലപ്പൂ എടുത്ത് തരൂ “

ആ, ഇപ്പൊ തരാം അമ്മു അയൺ ബോക്സ്‌ കുത്തനെ വെച്ച് റൂമിലേക്കു നടന്നു. ആൾക്കാരുടെ ഇടയിൽ ഞങ്ങളുടെ പെരുമാറ്റം പഴുതടച്ചതാണ്. പക്ഷെ ഇന്ന് വളരെ സൂക്ഷിക്കണം. എന്റെ മൗനം പോലും വായിചെടുക്കാൻ കഴിവുള്ള മുതലാണ് ഇന്ന് കൂടെ. എന്റെ അമ്മ !

അമ്മു റൂമിലേക്ക് കയറിയതും ഞാൻ പിന്നാലെ കയറി. അവൾ മുല്ലപ്പൂ എടുത്ത് പൊതിഞ്ഞു എന്റെ കയ്യിൽ തന്നു.

മെറൂൺ ഷർട്ട്‌ ഉണ്ടോ?

ആ..

എന്നാ ഇന്ന് അതിട്ടാ മതി…
അവൾ പതിയെ എന്റെ കാതിൽ പറഞ്ഞു..

“അമ്മ ഏതോ ഒന്ന് അയൺ ചെയ്ത് വെച്ചിട്ടുണ്ട്. അതെ ഇന്ന് ഇടാൻ പറ്റൂ. നോക്കട്ടെ.. “

ഉം.. അവൾ നിരാശയിൽ മൂളി.

“പിന്നേ എനിക്കൊരു കാര്യം പറയാണ്ട്…

എന്താ…
അവൾ ചെവി കൂർപ്പിച്ചു..

“ഹാ.. വേദനിപ്പിക്കല്ലെ കണ്ണാ..
ഞാൻ അവളുടെ രാത്രിയിലെ പ്രകടനം അനുകരിച്ചു കുഞ്ഞിന് പാല് കൊടുക്കുന്ന പോലെ നെഞ്ചിൽ കൈ വെച്ച് പറഞ്ഞു…

ചീ… പോടാ പട്ടീ…

അവൾ നാണത്തോടെ എന്നെ തല്ലാനായി കൈ ഓങ്ങിയതും ഞാൻ ഓടി പുറത്തെത്തി..
“ഞാൻ പോയിട്ട് വണ്ടി എടുത്ത് വരാ.ഒരുങ്ങി നിന്നോളൂ…
ഞാൻ അച്ഛമ്മയോടും വല്യമ്മയോടുമായി പറഞ്ഞു ബൈക്ക് എടുത്ത് വീട്ടിലേക്ക് തിരിച്ചു

ഞാൻ നേരെ പോയത് ജിഷ്ണുവിന്റെ വീട്ടിലേക്കാണ് ചെന്നപ്പോ അവൻ എണീറ്റിട്ടില്ല.അവന്റെ അമ്മ ചാവിഎടുത്ത് തന്നു. ബൈക്ക് അവിടെ വെച്ച് അവന്റെ റെഡ് കളർ ഐ ട്വന്റിയും എടുത്ത് ഞാൻ വീട്ടിലേക്ക് തിരിച്ചു. രണ്ട് മൂന്ന് കൊല്ലമായി ഡ്രൈവിംഗ് പഠിച്ചിട്ട്.ഈ വണ്ടി പിന്നേ ഇടക്ക് ഓടിക്കുന്നത് കൊണ്ട് തപ്പലും ഇല്ലാ. വീട്ടിലെത്തി അമ്മ തമ്പുരാട്ടിയുടെ കൈയിൽ മുല്ലപ്പൂ കൊടുത്തതും ആൾക്ക് സന്തോഷമായി മേമക്ക് വാങ്ങാൻ പറഞ്ഞപ്പോ വാങ്ങിയതാണെന്ന് പറഞ്ഞാണ് കൊടുത്തത്. സംശയം തോന്നാതിരിക്കാൻ.
വേഗം പോയി കുളിച്ചിട്ടു വന്ന് ഡ്രസ്സ്‌ തിരക്കിയപ്പോ ആണ് അമ്മു പറഞ്ഞത് ഓർമ വന്നത്.

“അമ്മേ എന്റെ ഏതു ഷർട്ടാ തേച്ചത്?

“ആ മെറൂൺ ഇല്ലേ.സിംഗിൾ കളർ…

“ഓ അതെ കിട്ടിയൊള്ളോ….
ഞാൻ ഉള്ളിലെ സന്തോഷം മറച്ചു വെച്ച് ചുമ്മാ ചൊറിഞ്ഞു.

“വേണേൽ ഇട്ടാ മതി നിന്റെ കല്യാണം ഒന്നും അല്ലല്ലോ ”
സ്പോട്ടിൽ തന്നെ മറുപടിയും കിട്ടി.

കുളി കഴിഞ്ഞ് വേഗം ഡ്രസ്സ്‌ മാറി.മെറൂൺ കളർ ഫുൾ സ്ലീവ് ഷർട്ടും വൈറ്റ് കോട്ടൺ പാന്റും ഇട്ട് ഇൻ ചെയ്ത് ഫോഗെടുത്ത് വീശി അലമാരയിൽ അഴിച്ചു വെച്ചിരുന്ന കൈചെയിനും മാലയും എടുത്തിട്ട് ഷൂ ധരിച്ചു മുറ്റത്തെക്കിറങ്ങി..

“ലച്ചൂ ഞാൻ അവരെ കൊണ്ട് വരാം റെഡി ആയി നിക്ക്ട്ടോ “

എന്റെ ആഞ്ജ കേട്ട് ഉമ്മറത്തേക്ക് വന്ന അമ്മ എന്റെ ഗെറ്റ് അപ്പ്‌ കണ്ട് വാ പൊളിച്ചു.

“എന്താടാ വല്ല ഏപ്പരാച്ചിയും സെറ്റ് ആയോ ”
ലച്ചു എന്നെ നോക്കി കളിയാക്കി പറഞ്ഞു കൊണ്ട് ഉള്ളിലേക്ക് പോയി.

അമ്മയും കാര്യമായിട്ട് ഒരുങ്ങീട്ടുണ്ട്. എന്റെ അമ്മ കാണാൻ എങ്ങനെ ആണെന്നറിയുമോ?KGF പടത്തിൽ ഉള്ള ആ കഥ പറയിക്കുന്ന ആ പെണ്ണില്ലേ. അതിന്റെ കാർബൻ കോപ്പിയാണ് ലച്ചു. ചില സമയത്ത് ആ സ്വഭാവവും ഉണ്ട്..

തറവാട്ടിൽ എത്തുമ്പോൾ അച്ഛമ്മയും വല്യമ്മയും ഉമ്മറത്തു അക്ഷമരായി ഇരിക്കുന്നുണ്ട്.

മേമ എവിടെ..?

ഞാൻ വണ്ടി തിരിച്ചിട്ട് പുറത്തിറങ്ങി ചോദിച്ചു.

ഓള് മൂത്രമൊഴിക്കാൻ പോയതാ…
വല്യമ്മ അക്ഷമയായി പറഞ്ഞു.

“ഞാനും ഒന്ന് മൂത്രമൊഴിച്ചിട്ട് വരാം… “

ഞാൻ ബാത്‌റൂമിനടുതേക്ക് നടന്നു. ബാത്‌റൂമിന്റെ വാതിലും തുറന്നു വരുന്ന അമ്മുവിനെ കണ്ട് ഞാൻ വാ പൊളിച്ചു. ആ ലെഹങ്ക അവൾക്കിത്ര ചേരുമെന്ന് ഞാൻ പോലും കരുതിയില്ലാ.
ആ ഡ്രെസ്സിൽ അവൾ ഒരു രാജകുമാരിയെപ്പോലെ തോന്നിച്ചു.. ഇപ്പോൾ കണ്ടാൽ കല്യാണം കഴിഞ്ഞതാണെന്ന് പോലും തോന്നില്ല. അത്രക്ക് മൊഞ്ച്. എന്റെ നോട്ടം കണ്ട് അവൾ ചെറിയ നാണത്തോടെ എന്നേ പിടിച്ചു വീടിന്റെ പിറകിലേക്ക് മാറ്റി നിർത്തി.

“ചെറിയ പ്രശ്നണ്ട്.. ”
അവൾ ചുറ്റും നോക്കി പതിയെ പറഞ്ഞു.

“എന്തെ വയറിളകിയോ… “

അതല്ല പൊട്ടാ. കാറിൽ പോയാൽ ഞാൻ ഛർദിക്കും..
അവൾ ടെൻഷനടിച്ചു കൊണ്ട് പറഞ്ഞു..

“അത് പോണ വഴിക്ക് വാങ്ങാ പെണ്ണെ.. “

“മറക്കരുത് അല്ലേൽ ഞാൻ വാള് വെക്കും..
അവൾ ചെറിയ ചിരിയോടെ പറഞ്ഞു

“ഇല്ലാ.. നീ വന്നേ… “

“ഡ്രസ്സ്‌ നന്നായിട്ട്ണ്ട്… ”
അവൾ എന്നെ അടിമുടി നോക്കിക്കൊണ്ട് പറഞ്ഞു.

“പക്ഷെ നീ തീരെ പോരാ..
ഞാൻ കളിയായി പറഞ്ഞു അവളുടെ കവിളിൽ നുള്ളി.

ഓ.. ഞാൻ സഹിച്ചു..
അവൾ പിണക്കം നടിച്ചു

“ഡീ ഇനി പോയിവരുന്ന വരെ ഒന്നും നടക്കൂല അമ്മ ണ്ട്. അതോണ്ട് പൊന്നുമോള് വേഗം ഒരുമ്മ തന്നെ..

ഞാൻ അത് പറഞ്ഞു തീരുന്നതിന് മുന്നേ അവളുടെ ചുണ്ടുകൾ എന്റെ കവിളിൽ പതിഞ്ഞിരുന്നു.

I love u. അവൾ എന്റെ കാതിൽ പറഞ്ഞു.

“നീ എൻ ഉയിർ…. “

ഞാൻ മറുപടിയായി അവളുടെ കവിളിലും ചുംബിച്ചു കൊണ്ട് പറഞ്ഞു.

കൊഞ്ചൽ അവസാനിപ്പിച്ചു ഞങ്ങൾ ഉമ്മറത്തേക്ക് പോയി. അച്ഛമ്മയെ ആദ്യം പിടിച്ചു കയറ്റി. അതിനു പിന്നാലെ വല്യമ്മയും അമ്മുവും കയറി

വീട്ടിലെത്തി അമ്മേനേം പിക് ചെയ്തു. ലച്ചു മുന്നിൽ ആണ് ഇരുന്നത്.കയറിയ പാടെ പിറകിലേക്ക് വർത്തമാനം പറയാൻ തിരിഞ്ഞിരുന്നപ്പോഴാണ് പുള്ളിക്കാരി അമ്മുവിനെ കാണുന്നത്.

“അല്ല ആരാപ്പോ ഇത്..

അമ്മ മൂക്കത്തു വിരൽ വെച്ച് അമ്മുവിനെ നോക്കി പറഞ്ഞു.

“പോ ഏടത്തീ കളിയാക്കാതെ..

അമ്മു ആ റാഗിങ്ങിൽ നാണം കൊണ്ട് തല താഴ്ത്തിക്കൊണ്ട് പറഞ്ഞു

“എന്റെ പെണ്ണെ നിന്നെ ഇന്നെങ്കിലും ഒന്ന് മര്യാദക്ക് കണ്ടല്ലോ.. അല്ലെങ്കിൽ എന്നും അവൾടെ ഒരു നരച്ചതും പഴയതും… ഇതേതായാലും കലക്കി. ഇപ്പൊ വേണേൽ ഒന്നൂടെ കെട്ടിക്കാം ലെ കണ്ണാ… “

Leave a Reply

Your email address will not be published. Required fields are marked *