കണ്ണന്റെ അനുപമ – 4 1

അമ്മ എന്നെ തോണ്ടിക്കൊണ്ട് പറഞ്ഞു..

ദേ ലച്ചൂ വണ്ടി ഓടിക്കുമ്പോ ശല്യപ്പെടുത്തല്ലേന്ന് ഞാൻ പലവട്ടം പറഞ്ഞിട്ട്ണ്ട്…
ഞാൻ സ്വല്പം ജാഡ പ്രയോഗിച്ചു.
“പിന്നേ വിമാനം അല്ലെ.ജാഡ കാണിക്കാതെ നേരെ നോക്കി ഓടിക്കടാ…

പതിവ് പോലെ എന്നെ തേച്ചോട്ടിച്ച് അമ്മ വീണ്ടും പിറകിലേക്ക് തിരിഞ്ഞിരുന്നു.

“അല്ലെങ്കി ഞാനാരോടാ ചോദിച്ചത്… പെണ്ണുങ്ങളെ ഡ്രെസ്സിനെപ്പറ്റി ഈ മരയോന്തിന് എന്തറിയാം… ഒരു മാക്സി എടുക്കാൻകൂടി അറിഞ്ഞൂടാ… ഇവന്..

അമ്മ വീണ്ടും എന്നെ വധിച്ചു.
അമ്മു ഇതൊക്കെ കേട്ട് ആസ്വദിച്ചു ചിരിക്കുന്നതു കണ്ട് ഞാൻ കണ്ണാടിയിലൂടെ അവളെ നോക്കി കണ്ണുരുട്ടി.

“അതൊക്കെ തോന്നലാ ലക്ഷ്മി ഈ ഡ്രസ്സ്‌ കണ്ണൻ എടുത്തതാ “

വല്യമ്മയുടെ വാക്കുകൾ കേട്ട് ഞാനും അനുവും ഒന്നിച്ചു ഞെട്ടി.
അമ്മ അന്തം വിട്ട് എന്നെ ഒന്ന് ഇരുത്തി നോക്കി.ഈ തള്ളക്കിത് ഇവടെ പറയണ്ട വല്ല കാര്യോം ണ്ടോ. ഞാൻ മനസ്സിൽ ഓർത്തു.

“ഇതിവൻ എടുത്തതാണോ ഡീ..

“അത് പിന്നേ ഇന്നലെ കല്യാണത്തിനു പോരാൻ തീരുമാനിച്ചപ്പൊ കണ്ണന്റെ കയ്യിൽ പൈസ കൊടുത്ത് മേടിപ്പിച്ചതാ…. ”
അനു വിക്കിക്കൊണ്ട് ഒരു വിധം പറഞൊപ്പിച്ചു..

“കണ്ണുംപൂട്ടി തൊട്ടതാവും ലെ കൊരങ്ങാ. അല്ലാതെ നിനക്കെവിടുന്ന ഡ്രസ്സ്‌ സെൻസ്..
അമ്മ എന്നെ നോക്കി പറഞ്ഞതും വണ്ടിയിൽ കൂട്ട ചിരി പടർന്നു.

“മേമക്ക് ഗുളിക വാങ്ങണ്ടെ?
ഞാൻ ചമ്മല് മാറ്റാൻ പുതിയ വിഷയം എടുത്തിട്ടു.

ആ…
അവൾ മൂളിയതേ ഒള്ളൂ…

ഞാൻ വണ്ടി സൈഡ് ആക്കി മെഡിക്കൽ ഷോപ്പിൽ ചെന്ന് ഗുളികയും മിനറൽ വാട്ടറിന്റെ ബോട്ടിലും വാങ്ങി തിരിച്ചു വന്നു രണ്ടും അവൾക്ക് കൊടുത്ത് വണ്ടി എടുത്തു. അപ്പൊഴെല്ലാം അമ്മ എന്നെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു. പടച്ചോനെ ഇന്റർവെല്ലിന്റെ മുന്നേ ക്ലൈമാക്സ്‌ ആവോ?
ഞാൻ മനസ്സിലോർത്തു. അവിടെ എത്തുന്ന വരെ വണ്ടിയിൽ ബഹളം തന്നെ ആയിരുന്നു. അത് അല്ലങ്കിലും ലച്ചു എവിടെ ഉണ്ടോ അവിടെ പിന്നേ വേറാരും വേണ്ടാ.

ഞങ്ങൾ എത്തിയപ്പോൾ പതിനൊന്നു മണി കഴിഞ്ഞു. അവിടെ എത്തിയതും അച്ഛമ്മയും വല്യമ്മയും ഉള്ളിലേക്ക് കയറിപ്പോയി. പിന്നെ ലച്ചൂന്റെ കയ്യിൽ തൂങ്ങിയായി അമ്മുവിന്റെ നടപ്പ്. അമ്മ അവളെ ഒരു മകളെപ്പോലെ എല്ലായിടത്തും കൊണ്ട് നടന്നു. ഇടക്ക് എന്തൊക്കെയോ ഉപദേശങ്ങളും കൊടുക്കുന്നുണ്ടായിരുന്നു.ഞാൻ ഇതെല്ലാം കണ്ട് ഒരു മൂലക്ക് പോയി ഫോണിൽ തോണ്ടി ഇരുന്നു. ഇതിനിടയിലും അമ്മുവും ഞാനും തമ്മിൽ തക്കം കിട്ടുമ്പോഴെല്ലാം കണ്ണുകൾ കൊണ്ട് സംസാരിക്കുന്നുണ്ടായിരുന്നു
അതിനിടെ ഏതോ അകന്ന ബന്ധു അമ്മയോട് അമ്മുവിനെ ചൂണ്ടി മകളാണോ എന്ന് ചോദിച്ചു.

“മകൾടെ പ്രായം തന്നെ ഒള്ളൂ..
പക്ഷെ ഇത് ഉണ്ണീന്റെ ഭാര്യ ആണ്

അമ്മ ചിരിച്ചുകൊണ്ട് അവളെ പരിജയപ്പെടുത്തി.
അതിനിടെ കൊറേ എണ്ണത്തിനേം കൊണ്ട് എന്റടുത്തു വന്ന് എന്നെ പരിജയപ്പെടുത്തി. ഞാൻ മുഖത്തു ചിരി പരത്തി അവരെ നേരിട്ടു.

“നിന്റെ ഫോൺ എങ്ങനാ പൊട്ടിയെ….

എല്ലാരും ഭക്ഷണം കഴിച്ചു കഴിഞ്ഞ് കസേരയിൽ വട്ടത്തിൽ ഇരുന്ന് വിശ്രമിക്കുന്ന സമയത്ത് അമ്മ എന്നോട് ചോദിച്ചു

അത് കേട്ടതും അമ്മു തലകുനിച്ചിരുന്നുകൊണ്ട് എന്നെ പാളി നോക്കി..

“അത് കൊറേ ആയല്ലോ…
ഞാൻ നുണ തട്ടി വിട്ടു.. “

“കുറെ ഒന്നും ആയില്ല.. ഇന്നലെ വീട്ടീന്ന് പോണ വരെ ഒരു കുഴപ്പൊമില്ല…”
ലച്ചു ആ കള്ളവും ബ്ലോക്ക്‌ ചെയ്തു.

“അതിന്നലെ അങ്ങാടിയിൽ പോയപ്പോ റോട്ടിൽ വീണതാ.”
ഞാൻ അമ്മയെ നോക്കി കണ്ണിറുക്കി കൊണ്ട് പറഞ്ഞു.

“പിന്നേ എന്തിനാ നാറീ കള്ളം പറഞ്ഞെ ”
അമ്മ എന്റെ തുടയിൽ അത്യാവശ്യം ഉറക്കെ അടിച്ചു.

“അത് ലച്ചൂനെ പേടിച്ചിട്ടാ..

ഞാൻ അമ്മേടെ കവിളുകൾ പിടിച്ചു വലിച്ചു കൊഞ്ചിക്കുന്ന മട്ടിൽ പറഞ്ഞു.

“അടങ്ങിയിരിക്ക് ചെക്കാ ആൾക്കാർ ശ്രദ്ധിക്കുന്നു ”
അമ്മ എന്റെ തുടയിൽ നുള്ളി…

“പിന്നേ ഞാൻ എന്റെ ലച്ചൂന്റെ അടുത്തല്ലേ കൊഞ്ചുന്നെ… അതിനാർക്ക് എന്ത് നഷ്ടം..
ഞാൻ അമ്മയുടെ കവിളിൽ ഉമ്മ വെച്ചു.

“എന്റമ്മോ ഈ ചെക്കൻ എന്നെ നാണം കെടുത്തും..

അമ്മ എന്നെ തള്ളി മാറ്റി തല കുമ്പിട്ടിരുന്നു.

“ഓവർ ആക്കി ചളമാക്കണ്ട..

അമ്മു പതിയെ പിറുപിറുത്തു

ഇതെല്ലാം അമ്മയുടെ മൈൻഡ് മാറ്റാൻ ഉള്ള എന്റെ കോപ്രായങ്ങൾ ആണെന്ന് അവൾക്ക് മനസ്സിലായിട്ടുണ്ട്.

കല്യാണ പെണ്ണിന്റേം ചെക്കന്റേം കൂടെ നിന്ന് ഫോട്ടോ എടുപ്പും കഴിഞ്ഞാണ് ഞങ്ങൾ ഇറങ്ങിയത്.അപ്പോൾ സമയം രണ്ടരയായി. പോരാൻ നേരത്ത് അതുവരെ പോവാൻ തിരക്ക് കൂട്ടിയ അച്ഛമ്മ പെട്ടന്ന് പ്ലേറ്റ് മാറ്റി.
“ഞാൻ രണ്ടീസം നിന്നിട്ട് വരാട്ടോ അമ്മുഒ..
ഇന്നെ പോരാൻ സമ്മതിക്ക്ണ്ല്ല.. കുട്ട്യോൾ….”

ആ…
അമ്മു തലയാട്ടി സമ്മതിച്ചു..

“നേരിട്ട് ബസ് ണ്ടെന്നു പറഞ്ഞു വല്യമ്മയും അങ്ങാടിയിൽ ഇറങ്ങി..

രാത്രീലേക്ക് വല്ലതും പാർസൽ വാങ്ങാ ഇനി ചെന്നിട്ട് ണ്ടാക്കാൻ വയ്യ..

വീടിനടുത്തുള്ള അങ്ങാടി എത്തിയപ്പൊ ലച്ചു പറഞ്ഞു.

“എന്നാപ്പിന്നെ നിങ്ങക്കും കൂടെ വാങ്ങിക്കോ അമ്മൂ. വീട്ടില് ചെന്നിട്ട് ണ്ടാക്കണ്ടല്ലോ ഇനി..”
അമ്മ അനുവിനോടായി പറഞ്ഞു.

“അത് കൊഴപ്പല്ല ഞാൻ ണ്ടാക്കിക്കോളാ..

അമ്മു പതിയെ പറഞ്ഞു.

“ഡാ ഇവളങ്ങനെ പറയൂ നീ മൂന്നെണ്ണം വാങ്ങിച്ചോ “

ഞാൻ പോയി അമ്മയ്ക്കും ഞങ്ങൾക്കും ഉള്ള ഫുഡ്‌ വാങ്ങി വന്നു. അമ്മയെ വീട്ടിൽ ഇറക്കി ജിഷ്ണുവിന് വണ്ടി കൊടുത്ത് ഞങ്ങള് തറവാട്ടിലേക്ക് വിട്ടു..

ഇന്ന് തറവാട്ടിൽ ഞാനും എന്റെ പെണ്ണും മാത്രമാണെന്ന് ഓർത്തപ്പോൾ എനിക്കാകെ കുളിരുകോരി

ബൈക്കിൽ പോവുമ്പോൾ ഞാൻ പതിയെ അവളെ വിളിച്ചു.

ഹെലോ അനുപമ മാഡം..

“എന്താ അഭിയേട്ടാ… “

“അവൾ എന്നെ കളിയാക്കുന്ന മട്ടിൽ തിരിച്ചടിച്ചു “

“ഇന്ന് നിന്നെ ഒറക്കൂലെടീ പെണ്ണെ…

ഞാനിന്ന് സുഖമായിട്ട് ഉറങ്ങും. അതിനാരെങ്കിലും തടസം നിന്നാൽ….

അവൾ മുഴുമിപ്പിക്കാതെ പറഞ്ഞു നിർത്തി..

“തടസ്സം നിന്നാൽ എന്ത് ചെയ്യും ?
ഞാൻ അഹങ്കാരത്തോടെ ചോദിച്ചു….

“ചെത്തി ഉപ്പിലിടും …..

അവൾ അതും പറഞ്ഞു എന്റെ തോളിലേക്ക് ചാരി കുടുകൂടാ ചിരിച്ചു…
അവളുടെ പച്ചക്കുള്ള മറുപടിയിൽ ഞാനൊന്ന് പകച്ചെങ്കിലും അത് അവൾ അറിയാതിരിക്കാൻ ഞാൻ വീണ്ടും ചോദിച്ചു.

“ഉപ്പിലിട്ടിട്ട്…?

“ഉപ്പിലിട്ടിട്ട് ചോറിന് അച്ചാറായിട്ട് കൂട്ടും അല്ല പിന്നെ..
അവൾ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.

“ഇന്ന് എന്നേം പൊക്കി പിടിച്ചോണ്ട് ചെല്ലല്ലേ മൊതലാളീ എനിക്കൊരുപാട് പ്രതീക്ഷയുള്ളതാ, ഇവൾക്ക് പ്രാന്താണ്….. “

എവിടുന്നോ ഒരശരീരി കേട്ടപോലെ തോന്നി ഞാൻ ചെവിയോർത്തു. അത് മറ്റെവിടുന്നും ആയിരുന്നില്ല എന്റെ പാന്റിനുള്ളിൽ നിന്ന് എന്റെ ചെറുക്കൻ കരഞ്ഞു പറഞ്ഞതാണ് !

Leave a Reply

Your email address will not be published. Required fields are marked *