കണ്ണന്റെ അനുപമ – 4 1

ഉച്ച ഭക്ഷണത്തിന്റെ ഇടവേളയിൽ നൈസ് ആയിട്ട് എക്സിറ്റ് രജിസ്റ്ററിൽ സൈൻ ചെയ്ത് മുങ്ങാനായി ഓഫീസ് റൂമിലെത്തിയപ്പൊഴാണ് പോയി പിടി വീണത്. വൈശാഖേട്ടൻ കസേരയിൽ എന്നെ നോക്കി ചിരിച്ചു കൊണ്ടിരിക്കുന്നു മൂപ്പർക്കാണ് സെന്ററിന്റെ ചുമതല. കോളേജിൽ എന്റെ സീനിയർ ആയിരുന്നു. എന്റെ ഗുരു തുല്യനുമാണ്! എൽ. ഡി. സി ടൈമിൽ എന്നെ കുറെ ഹെല്പ് ചെയ്തതാണ്. ഞാൻ ക്ലാസ്സ്‌ കട്ട് ചെയ്യുമ്പോൾ പിടിക്കപ്പെട്ട വിദ്യാർത്ഥിയുടെ മനോഭാവത്തിൽ പുള്ളിയെ നോക്കി വളിച്ച ചിരി ചിരിച്ചു അടുത്തുള്ള രജിസ്റ്റർ എടുക്കാൻ കൈ നീട്ടി .

എവിടെ പോണ് അഭീ?..

പുള്ളി കസേരയിൽ ഇരുന്നാടിക്കൊണ്ട് എന്നെ ഒന്നാക്കി ക്കൊണ്ട് ചോദിച്ചു

“അത് വീട്ടില് ചെറിയ പ്രോഗ്രാം ഉണ്ട് വൈശാഖേട്ടാ ”
ഞാൻ ചെറിയ വിക്കലോടെ പറഞ്ഞു.

“ആഹാ എന്താണാവോ നിന്റെ കല്യാണം ആണോ? “

“അല്ല.. പിറന്നാളാ അമ്മേടെ….. ”
ഞാൻ നാവിൽ വന്ന കള്ളം തട്ടി വിട്ടു.

“ആണോ നിന്റെ അമ്മ അങ്കണവാടിയിൽ അല്ലെ?

ആ…

“അമ്മേടെ നമ്പർ അടിച്ചു എനിക്ക് തന്നെ ഞാൻ ചോദിക്കട്ടെ….

എന്റെ സകല വഴിയും അടഞ്ഞെന്നെനിക്ക് മനസ്സിലായി.
ആ സമയത്താണ് രണ്ട് പെണ്ണുങ്ങൾ എന്തോ ചോദ്യപേപ്പറിലെ ഡൌട്ട് ചോദിക്കാൻ അങ്ങോട്ട്‌ വന്നത്. മൂപ്പര് എന്തോ പറയാൻ വന്നെങ്കിലും അവരുടെ മുന്നിൽ വെച്ച് വേണ്ടെന്ന് ഞാൻ
കണ്ണുകൊണ്ടു വിലക്കി.

അവർ പോയി കഴിഞ്ഞ് പ്രസംഗം തുടർന്നു.

“നിനക്ക് പോയിട്ട് ഒരു പരിപാടിയും ഇല്ലാന്ന് എനിക്കറിയാം. മോൻ മര്യാദക്ക് പോയി ക്ലാസ്സിലിരുന്നെ. ഇന്ന് മന്ത്ലി എക്സാം ആണ്. അതെഴുതീട്ട് പോയ മതി !

അത് കേട്ടപ്പോൾ എനിക്കാകെ നിരാശയായി.അമ്മുവിനെ ആലോചിക്കുമ്പോൾ ഒരു നിമിഷം പോലും ഇരിപ്പുറക്കുന്നില്ല. കോപ്പ്

“ഇയാളിതെന്തോന്ന്…” ഞാൻ പിറു പിറുത്തു..

അത് കേട്ട് പുള്ളി ചിരിക്കുകയാണ് ചെയ്തത്.
“നീ എന്ത് പറഞ്ഞാലും നിന്നെ ഇന്ന് വിടൂല്ല മോനെ, നീ ഇപ്പൊ ഭയങ്കര ഒഴപ്പാ, രണ്ട് മാസം കഴിഞ്ഞാൽ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് നോട്ടിഫിക്കേഷൻ വരും. “

എനിക്കാ ചിരി അത്ര പിടിച്ചില്ല. അല്ലെങ്കിലേ ആകെ പണ്ടാരമടങ്ങി നിക്കുവാണ്.

“നിങ്ങക്ക് പെണ്ണ് കിട്ടിയോ….?

ചുറ്റും നോക്കി ആരുമില്ലെന്ന് ഉറപ്പാക്കി ഞാൻ പുള്ളിയോട് ചോദിച്ചു.

“ഇല്ല… ”
പുള്ളി അതിനും ചിരിക്കുവാണ്…

“നിങ്ങള് പെണ്ണ് കിട്ടാതെ മുടിഞ്ഞു പോവും തന്തേ…. “

ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് ഞാൻ തിരികെ ക്ലാസ്സിലേക്ക് നടന്നു.

“എന്തെ വീട്ടിലേക്കുള്ള വഴി മറന്നോ?

വാല് മുറിഞ്ഞു വരുന്ന എന്നെ കണ്ട് ആതിര പരിഹാസത്തോടെ ചോദിച്ചു വായ പൊത്തി ചിരിച്ചു.

“അല്ല റോഡിൽ നിന്റമ്മായി പെറ്റുകിടക്കുന്നു. ബ്ലോക്കാ… “

ഞാൻ കുനിഞ്ഞ് അവളുടെ കാതിൽ പറഞ്ഞു. അതിന് മറുപടിയായി അവൾ എന്നെ നോക്കി കൊഞ്ഞനം കുത്തി.

അവളോട് സംസാരിച്ചും മുടിയിൽ പിടിച്ചു വലിച്ചും നുള്ളിയും പിച്ചിയും എന്തൊക്കെയോ കാട്ടി കൂട്ടി വൈകുന്നേരമാക്കി അതിനിടയിൽ ഒരെക്‌സാമും കഴിഞ്ഞു. പഠിത്തം കുറഞ്ഞിട്ടും എനിക്ക് തന്നെ ആയിരുന്നു കൂടുതൽ മാർക്ക്. അത് കണ്ട് ആതിരയടക്കം തുടക്കക്കാര് പിള്ളേര് എന്നെ ആരാധനയോടെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു.അതിനേക്കാൾ വല്യ തമാശ ഒന്ന് രണ്ട് പെൺകുട്ടികൾ വന്ന് എന്നോട് ഏത് ബുക്ക് വെച്ചാ പടിക്കുന്നെ എത്ര നേരം പഠിക്കും എന്നൊക്കെ ചോദിച്ചു. ഞാൻ ചിരിയടക്കിക്കൊണ്ട് അവരോട് സംസാരിക്കാൻ പെട്ട പാട് ! എങ്കിലും ഞാൻ താൽക്കാലികമായ ആ സൂപ്പർ താര പരിവേഷം നന്നായി ആസ്വദിച്ചു.

“നീ ആളൊരു സംഭവം തന്നെ അല്ലെ “

ആതിര എന്നോട് പുരികം ഉയർത്തിക്കൊണ്ട് ചോദിച്ചു.

“നീ ചുമ്മാ എനിക്കിട്ട് താങ്ങാതെ വരുന്നുണ്ടേൽ വാ “

ഞാൻ അവളുടെ തലക്ക് കിഴുക്കിക്കൊണ്ട് പറഞ്ഞതും അവൾ അനുസരണയോടെ വന്ന് ബൈക്കിൽ കയറി. സ്റ്റാൻഡിലെത്തുന്ന വരെ അവൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നെങ്കിലും ഞാൻ മനസ്സ് കൊണ്ട് അമ്മുവിന്റെ മടിയിൽ തല വെച്ച് കിടക്കുകയായിരുന്നോണ്ട് എനിക്ക് കൃത്യമായി ശ്രദ്ധിക്കാൻ പറ്റീല. എന്തായാലും ഇവളോട് എല്ലാം പറയണം. അഥവാ അവൾക്കെന്നോട് വല്ലതും ഉണ്ടെങ്കിൽ അത് വളം വെച്ച് കൊടുത്ത്‌ അവസാനം അതും മറ്റൊരു പാപമായി തീരും
അവളെ സ്റ്റാൻഡിൽ വിട്ട് പോരുമ്പോൾ ഞാൻ മനസ്സിലോർത്തു. എത്രയും പെട്ടന്ന് തറവട്ടിലെത്തണം എന്നിട്ട് മതി വീട്ടിലേക്ക് പോവുന്നത്. എന്റെ പെണ്ണിനെ ഒന്ന് കെട്ടിപിടിച്ചുമ്മ വെക്കാഞ്ഞിട്ട് ആകെ ഒരു വീർപ്പുമുട്ടൽ, അവൾക്കും അങ്ങനെ തന്നെ ആവും പക്ഷെ പെണ്ണുങ്ങൾക്ക് വികാരങ്ങൾ കൂടുതലെന്ന പോലെ അത് അടക്കി വെക്കാനുള്ള കഴിവും കൂടുതലാണല്ലോ !

പണ്ടാരമടങ്ങാൻ ഇനി ഉച്ചക്ക് ചെല്ലാത്തതിന് തൊട്ടാവാടി പിണങ്ങി ഇരിക്കാണോ എന്തോ?.
എങ്കിൽ ഇന്നും വിരഹവേദന തന്നെ. അങ്ങനെ വല്ലതും ആണേൽ ഇന്ന് ഞാൻ അവളെ കൊല്ലും എന്നിട്ട് ഞാനും ചാവും!
അല്ല പിന്നെ…

അമ്പലത്തിനപ്പുറത്തൂടെയുള്ള മൺപാതയിൽ പൊടി പാറിപ്പിച്ചുകൊണ്ട് എന്റെ ബൈക്ക് പാഞ്ഞു. തൊഴിലുറപ്പ് കഴിഞ്ഞിട്ടാവണം കുറെ പെണ്ണുങ്ങൾ കളിച്ചും ചിരിച്ചും റോഡിനിരുവശത്തു കൂടെ നടന്നു പോവുന്നുണ്ട്. അതിൽ ചിലർ എന്നെ നോക്കി ചിരിക്കുന്നുണ്ട്.ഞാനും അവരെ നോക്കി ഒന്ന് ചിരിച്ചെന്നു വരുത്തി. ഒക്കെ ലച്ചൂന്റെ ചങ്കുകൾ ആണ്. അഥവാ ചിരിച്ചില്ലെങ്കിൽ ഇനി അത് മതി അമ്മകുട്ടിക്ക് ചൊറിയാൻ.

തറവാട്ടിലെത്തി ബൈക്ക് മുറ്റത്തു നിർത്തി ബാഗും എടുത്ത് ഉമ്മറത്തേക്ക് പാഞ്ഞു കയറി.

“ഇന്ന് നേരെ ഇങ്ങട്ടാണോ പോന്നത് കണ്ണാ…

ഉമ്മറത്തു കാലുനീട്ടിയിരിക്കുന്ന അച്ഛമ്മ എന്നെ കണ്ട് ചിരിയോടെ ചോദിച്ചു.

“ഒരു സാധനം എടക്കാനുണ്ട് അച്ഛമ്മേ..

അതും പറഞ്ഞു ഉള്ളിലേക്ക് കയറി ഹാളിൽ എത്തി.ഞങ്ങളുടെ റൂമിലേക്ക് നോക്കി. അവൾ അവിടെയില്ല. അപ്പോഴാണ് അടുക്കളയിൽ കൊലുസിന്റെ ശബ്ദവും സംസാരവും കേട്ടത്. ഇതിപ്പോ ആരാ പണ്ടാരമടങ്ങാൻ?.
ഞാൻ മനസ്സിൽ പറഞ്ഞു അടുക്കളയിലേക്ക് നടന്നു.എന്റെ ആവേശം കെട്ടടങ്ങിയ കാഴ്ചയാണ് കണ്ടത്. അടുക്കളയിൽ ഭക്ഷണം കഴിക്കാനിട്ടിരിക്കുന്ന ടേബിളിൽ തല വെച്ച് അമ്മു എന്നെ നോക്കി കള്ള ചിരി ചിരിക്കുന്നു. അവളുടെ നേരെ എതിരെ ഏകദേശം അറുപതു വയസായ വളരെയധികം പരിചയം തോന്നിക്കുന്ന ഒരു സ്ത്രീ സംസാരിച്ചോണ്ടിരിക്കുന്നു. എനിക്കെതിരെ ഇരിക്കുന്നത് കൊണ്ടവരുടെ മുഖം കാണാൻ പറ്റീല. എന്നിട്ടും അവരെ എനിക്ക് ഞൊടിയിടയിൽ മനസ്സിലായി.

വല്യമ്മ !, ഞാൻ മനസ്സിൽ ഉരുവിട്ടു.. മൈര് എല്ലാം തൊലഞ്ഞു ഇവരെ എന്തിനാ ഇന്ന് കെട്ടിയെടുത്തത്? ഞാൻ മനസ്സിലോർത്തു . അത് പോട്ടെ ആളെ പരിചയപ്പെടുത്താം ഇതാണ് വത്സല വല്യമ്മ എന്റെ അച്ഛന്റെ മൂത്ത സഹോദരി.അച്ഛമ്മയുടെ സീമന്ത പുത്രി.പക്ഷെ വേറെ ട്വിസ്റ്റ്‌ ഉണ്ട്. അച്ഛമ്മയുടെ ആദ്യ കല്യാണത്തിൽ ഉണ്ടായതാണ് വല്യമ്മ. അച്ഛാച്ചന്റെ മകളല്ല എന്ന് സാരം. അപ്പോഴേക്കും എന്റെ കാൽ പെരുമാറ്റം കേട്ട് വല്യമ്മ തിരിഞ്ഞു നോക്കി മുൻവശത്തെ പല്ലു കൊഴിഞ്ഞ മോണ കാട്ടി എന്നെ നോക്കി ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *