കണ്ണന്റെ അനുപമ – 8 2

“ഡ്രസ്സ്‌ കൂടെ വാങ്ങാം..
നീ സെലക്ട്‌ ചെയ്താ മതി.. ”

ചിന്നുവിനെ നോക്കി അത് പറഞ്ഞപ്പോൾ അവൾ ആവേശത്തോടെ കൂടെ വന്നു..

“ഇത് നോക്കിക്കെ ഏട്ടാ
സൂപ്പറല്ലേ..

കേറിയ പാടെ ചിന്നു നേരെ ഒരു ചുരിദാറിൽ തൊട്ടുഴിഞ്ഞുകൊണ്ട് ചോദിച്ചു.നീല നിറത്തിൽ മനോഹരമായ വർക്കുകൾ ഉള്ള അതെനിക്കും ഇഷ്ടപ്പെട്ടു.

ഇതെടുത്തോളു..

ഞാൻ സെയിൽസ് ഗേളിനോടായി പറഞ്ഞു.
അതിനും മൂവായിരത്തിലേറെ ആയി.പാക്ക് ചെയ്ത് വാങ്ങി ബില്ലടച്ചു ഞങ്ങൾ ഇറങ്ങി.റോഡ് സൈഡിൽ നിന്ന് പൈനാപ്പിൾ വാങ്ങാനും മറന്നില്ല.രണ്ട് മണിയായപ്പോഴേക്കും ഞങ്ങൾ അവളുടെ വീട്ടിൽ എത്തി.ബൈക്കിൽ നിന്നിറങ്ങി അവൾ ചുരിദാറിന്റെ കവർ എന്റെ നേരെ നീട്ടി.

“അത് നിനക്ക് വാങ്ങിച്ചതാ..
നീ സമ്മതിച്ചില്ലെങ്കിലോ ന്ന് വെച്ചിട്ടാ അമ്മുവിനാണെന്ന് പറഞ്ഞത്.”

ഞാൻ ചിരിയോടെ പറഞ്ഞു കവർ അവളെ തന്നെ തിരിച്ചേൽപ്പിച്ചു. അതൊട്ടും പ്രതീക്ഷിക്കാത്തതിന്റെ ഒരു അമ്പരപ്പോടെ അവൾ കവർ വാങ്ങി.

“എന്തിനാ കണ്ണാ ഇവൾക്കിപ്പോ
ഡ്രെസ്സൊക്കെ വെറുതെ കാശ് കളയാൻ !

അവളുടെ അമ്മ പരിഭവം നടിച്ചു
കൊണ്ട് പറഞ്ഞു.

“ഇവൾക്കല്ലാതെ ആർക്കാ ഞാൻ ഇതൊക്കെ വേടിച്ചു കൊടുക്കുന്നെ അമ്മേ. എന്റെ കാന്താരി പെങ്ങളല്ലേ ഇവള്… !

ഞാൻ ചിരിയോടെ പറഞ്ഞു കൊണ്ട് ഞാൻ ബൈക്ക് തിരിച്ചു.

“ഒരേട്ടനു വേണ്ടി ഇവളും ഒരാൺകുട്ടിയെ ഞാനും വല്ലാണ്ട് ആഗ്രഹിച്ചിരുന്നു.ഇപ്പൊ കിട്ടിയല്ലോ എന്തായാലും…. ”

അവർ സെന്റി അടിക്കാൻ തുടങ്ങിയപ്പോ ഞാൻ നൈസ് ആയിട്ട് വലിഞ്ഞു.നേരെ തറവാട്ടിലേക്ക് തന്നെയാണ് പോയത്.വണ്ടിയുടെ ശബ്ദം കേട്ട് അമ്മു ആദ്യം തന്നെ ഉമ്മറത്തു ഹാജരായിരുന്നു.

“പൈനാപ്പിൾ വാങ്ങീലെ…?
ഉമ്മറത്തേക്ക് കയറിയതും അവൾ തിരക്കി..

“പൈനാപ്പിളൊക്കെ വാങ്ങി ഒരുമ്മ തന്നാലേ തരൂ… “.

“സ്സ് അമ്മ കേക്കും ചെക്കാ… “

അവളെന്റെ വായപൊത്തി പരിഭ്രമത്തോടെ ഉണ്ടക്കണ്ണുരുട്ടി.
അതോടൊപ്പം ആ നനുത്ത ചുണ്ടുകളുടെ സ്പർശം എന്റെ കവിളിൽ പതിഞ്ഞു.പിന്നെ പിറകിൽ പിടിച്ചിരുന്ന പൈനാപ്പിളിന്റെ കവർ തട്ടിപറിച്ചതും അത് കെട്ടഴിച്ച് ഒരെണ്ണം വായിലേക്കിട്ടതും ഞൊടിയിടയിൽ കഴിഞ്ഞു. ഒരെണ്ണം അച്ഛമ്മക്ക് കൊടുത്തിട്ട് ഒന്നെടുത്തു എന്റെ നേരെ നീട്ടി.
“വേണ്ടാ നീ തിന്നാ മതി..
അവളുടെ ആക്രാന്തം കണ്ട് ഞാൻ ചിരിയോടെ പറഞ്ഞു.

ചൂളിപ്പോയ അവളെ ഞാൻ കസേരയിലേക്കിരുന്ന് മടിയിൽ പിടിച്ചിരുത്തി പിൻ കഴുത്തിൽ സ്നേഹ ചുംബനം നൽകി. അവൾ അപ്പോഴും പൈനാപ്പിളിനെ ആക്രമിക്കുകയാണ്.

“ആരും ഇല്ലേ ഇവിടെ…?

വടക്കേ മുറ്റത്തു നിന്ന് പരിചിതമായ ശബ്ദം കേട്ട് ഞങ്ങൾ ഒരുമിച്ചു ഞെട്ടി.അമ്മു എന്റെ മടിയിൽ നിന്നെണീറ്റ് വിട്ട് മാറി നിന്നു.ബീന ചെറിയമ്മ !
കുട്ടന്മാമയുടെ ഭാര്യ.ഞങ്ങളെ സൂക്ഷിച്ചു നോക്കി കൊണ്ട് അവർ ഉമ്മറത്തേക്ക് കയറി.മുഖത്ത് കള്ളലക്ഷണം വരാതിരിക്കാൻ ഞാനും പെണ്ണും പരമാവധി ശ്രമിച്ചു.

“ഓ നിങ്ങളിവിടെ ഉണ്ടായിരുന്നോ?
നീ എപ്പഴും ഇവിടെത്തന്നെ ആണോ കണ്ണാ…. ?

എന്നെ വല്ലാത്തൊരു നോട്ടം നോക്കിക്കൊണ്ട് അവർ ചോദിച്ചു.

അതിന് ചെറിയമ്മക്ക് നഷ്ടമൊന്നും ഇല്ലല്ലോ..?

ആ ചോദ്യം കേട്ട് അരിച്ചു കയറിയ ഞാൻ മറുപടി നൽകി.
പണ്ടേ എനിക്കീ കുരുപ്പിനെ കണ്ടൂടാ.ഒരുമാതിരി മറ്റേ സ്വഭാവം ആണ്. പച്ചക്ക് പറഞ്ഞാൽ കടിയിളകി വായിൽ തോന്നിയത് പറഞ്ഞു നടക്കുന്ന ഒരു ഡാഷ് മോള്.പണ്ട് വീട്ടിൽ വിറക് കീറാൻ വന്ന കോളനിയിലെ മാണിക്യനുമായി ഇവളെ റൂമിൽ നിന്ന് പിടിച്ചതാണ്.പിന്നെ ഡിവോഴ്സിന്റെ വക്കിൽ നിന്ന് വീണ്ടും ജോയിന്റ് ആയതാണ്. ഇവിടെക്കൊന്നും വരാറേ ഇല്ലാ. ഇന്ന് എവിടുന്ന് പൊട്ടിചാടിയതാണോ എന്തോ. അതല്ലെങ്കിലും അങ്ങനെ ആണല്ലോ..

“എന്താടി അമ്മൂ നീ ഒന്ന് മിനുങ്ങിയല്ലോ ഇപ്പൊ..
കാലാവസ്ഥയുടെ ആയിരിക്കും ല്ലേ..?

അമ്മുവിനെ അടിമുടി ഉഴിഞ്ഞുകൊണ്ട് അവൾ പറഞ്ഞു.

“ഏടത്തി ഇരിക്കു.. “

അമ്മു വിളറിയ ഒരു ചിരി പാസാക്കിക്കൊണ്ട് കസേര നീക്കി കൊടുത്തു. എന്നെ നോക്കി ഒന്നും മിണ്ടണ്ട എന്ന് ആംഗ്യം കാട്ടാനും അവൾ മറന്നില്ല..

Leave a Reply

Your email address will not be published. Required fields are marked *