കണ്ണന്റെ അനുപമ – 8 2

ഉമ്മറത്തെ സംസാരം കേട്ട് റൂമിലായിരുന്ന അച്ഛമ്മ കണ്ണും തിരുമ്മി പുറത്തേക്ക് വന്നു.അച്ഛമ്മയോട് കുശലം പറഞ്ഞ ശേഷം ബീന മേമ ഞാനിരിക്കുന്ന കസേരയുടെ അടുത്ത് തിണ്ണമേൽ ഇരുന്നു.കയ്യെടുത്ത്‌ എന്റെ ഷോള്ഡറിൽ വെച്ചു.

“എന്താടാ ചെക്കാ നിന്നെ അതിലെ ഒന്നും കാണാത്തെ..?

എന്റെ തോളിൽ മസാജ് ചെയ്തുകൊണ്ടാണവർ അത് ചോദിച്ചത്.ഞാൻ നിസ്സഹായനായി നോക്കുമ്പോൾ അമ്മുവിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടുത്തിരിക്കുന്നു.
“സമയം കിട്ടണ്ടേ ചെറിയമ്മെ..
ക്ലാസ്സിനും പോണ്ടേ…

ഞാൻ ചെറിയ അസ്വസ്ഥതയോടെ പറഞ്ഞു.

“അതിലെ ഒക്കെ ഇറങ്ങിക്കൂടെ നെനക്ക്. കുട്ടേട്ടൻ പോയ ഞാനൊറ്റക്കാ… എനിക്കൊരു കൂട്ടാവും…. “
വല്ലാത്തൊരു വശ്യ ഭാവത്തോടെയാണ് അവളത് പറഞ്ഞത്.ആ നോട്ടം നേരിടാനാവാതെ ഞാൻ മുഖം വെട്ടിച്ചു.അമ്മുവിന്റെ അവസ്ഥ എനിക്കൂഹിക്കാവുന്നതേ ഒള്ളൂ. അവൾ പുറത്തേക്ക് നോക്കിയാണ് നിൽക്കുന്നതെങ്കിലും എല്ലാം കാണുന്നുംകേൾക്കുന്നും ഉണ്ട്.

“ആഹ് സമയം കിട്ടുമ്പോൾ ഇറങ്ങാം ചെറിയമ്മേ ”

ഞാൻ വിഷയം അവസാനിപ്പിക്കാനായി തിടുക്കത്തിൽ പറഞ്ഞു.
പക്ഷെ അവളുടെ കൈ വെറുതെ ഇരുന്നില്ല തോളിൽ നിന്ന് ഇറങ്ങി എന്റെ ബൈസെപ്സിൽ എത്തി അവിടെ ഞെക്കാൻ തുടങ്ങി..

“നല്ല മസിലു വെച്ചല്ലോടാ നിനക്ക്
ഇവളെന്താ നിനക്ക് തരുന്നേ…?

അമ്മുവിനെ നോക്കി വഷളൻ ചിരിയോടെ അവൾ പറഞ്ഞു. അത് കേട്ടതോടെ കയ്യിലുരുന്ന പൈനാപ്പിൾ കവർ പുറത്തേക്ക് ശക്തിയിൽ എറിഞ്ഞു കൊണ്ട് അമ്മു ചവിട്ടി തുള്ളി അകത്തേക്ക് പോയി

“ഓ തമ്പുരാട്ടിക്ക് ഇഷ്ടപ്പെട്ടില്ല..”
ബീന അവജ്ഞയോടെ പറഞ്ഞു.

“ഞാൻ വീട്ടില് പോയിട്ട് വരാം..!

ഞാനവളുടെ കൈ തട്ടി മാറ്റിക്കൊണ്ട് എണീറ്റ് മുറ്റത്തേക്ക് ചാടിയിറങ്ങി. എങ്ങനേലും രക്ഷപ്പെട്ടാൽ മതി എന്നായിരുന്നു എനിക്ക്. ബൈക്ക് തിരിക്കുമ്പോൾ അമ്മു വടക്കേപുറത്ത് നിന്ന് എന്നെ കലങ്ങിയ കണ്ണുകളോടെ നോക്കി ദഹിപ്പിക്കുന്നുണ്ടായിരുന്നു.ആ നോട്ടം നേരിടാനാവാതെ ഞാൻ തല വെട്ടിച്ചു. മൈര് എല്ലാം കുളമായി. ഗിഫ്റ്റും കൊടുക്കാൻ പറ്റീല്ല.ആ വെടി കയറി വന്ന് എല്ലാം നശിപ്പിച്ചു.സെൽഫ് എടുക്കുമായിരുന്നിട്ടും ഞാൻ കിക്കറടിച്ചു ദേഷ്യം തീർത്തു കൊണ്ട് വീട്ടിലേക്ക് വിട്ടു.

വീട്ടിൽ എത്തിയപ്പോൾ അതിലും വല്യ പുകില്. മുറ്റത്തു തന്നെ ഒരു ബ്ലാക്ക് ഫോർച്യുണർ കിടക്കുന്നു.സിറ്റ് ഔട്ടിൽ എന്റെ വരവും നോക്കി പുഞ്ചിരിയോടെ ഇരിക്കുന്നു ഒരാൾ

“സുന്ദരൻ മാമ… !
ഞാൻ മനസ്സിൽ പറഞ്ഞു.

അമ്മേടെ ചെറിയ എട്ടൻ അതായത് എന്റെ അമ്മാവൻ.അമ്മക്ക് ഒരനിയത്തിയും രണ്ട് ഏട്ടന്മാരും ആണ്. പുള്ളി കുറെ കാലം ഗൾഫിൽ ആയിരുന്നു. ഇഷ്ടം പോലെ സമ്പാദിച്ചിട്ടുണ്ട്. അതിന്റെ പൊങ്ങച്ചവും ഉണ്ട്.നാട്ടിൽ ചായ പീടിക നടത്തി
കടം കയറി ഗൾഫിൽ ഡ്രൈവർ വിസ ഒപ്പിച്ചു രായ്‌ക്കുരാമാനം നാടു വിട്ടതാണ്. അവിടെ ചെന്ന് കള്ളവാറ്റ് നടത്തി കാശുകാരനായി.ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന സന്തുഷ്ട കുടുംബം.എന്റെ വരവ് ചിരിയോടെ നോക്കി ഇരിക്കുവാനണ് പുള്ളി.

“എപ്പോ വന്നു മാമേ ?

ഞാൻ ഔപചാരികത വെടിയാതെ ചോദിച്ചു..

“ഞങ്ങള് ഉച്ചക്കെത്തി. നീ എവിടായിരുന്നു.?
മൂപ്പര് ഗൗരവം നടിച്ചു.

“എനിക്ക് ചെറിയൊരു പരിപാടി ഉണ്ടായിരുന്നു.. ”

ഞാൻ മാമയെ നോക്കാതെ പറഞ്ഞുകൊണ്ട് ഉമ്മറത്തേക്ക് കയറി.

“ശ്രീക്കുട്ടീ ഇതാ നീ ചോദിച്ച ആള്..

പുള്ളി അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞതും ഒരു കൊലുസിന്റെ ശബ്ദം ഉമ്മറത്തേക്ക് വരുന്നത് ഞാൻ ശ്രദ്ധിച്ചു.പുറത്തേക്ക് വന്ന ആ പെൺകുട്ടിയെ കണ്ട് ഞാൻ അന്തം വിട്ടു നോക്കിനിന്ന് പോയി.

ശ്രീ പ്രിയ എന്ന ശ്രീക്കുട്ടി ! സുന്ദരൻ മാമയുടെ ഇളയ സന്താനം.മൂത്ത പുത്രി ദിവ്യ ചേച്ചി കല്യാണം കഴിഞ്ഞു പോയി. ഇവൾ കോട്ടയത്ത്‌ എഞ്ചിനീയറിങ് രണ്ടാം വർഷ വിദ്യാർത്ഥി.എന്റമ്മോ എങ്ങനെ ഇരുന്ന പെണ്ണാ. ഇപ്പോ അതി സുന്ദരി ആയിരിക്കുന്നു.ടിക് ടോക്കിലുള്ള കല്യാണി അനിലിനെയാണ് അവളെ കണ്ടപ്പോൾ എനിക്കോർമ്മ വന്നത്. തനിപ്പകർപ്പ്.

Leave a Reply

Your email address will not be published. Required fields are marked *