എന്തോ അപ്പോൾ ആണ് അവനു ഒരു ആശ്വാസം ആയതു……
ആരോ അവനോടു പറയുന്ന പോലെ അവന്റെ മനസ്സിൽ തോന്നി അച്ഛനും അമ്മയും ഈ വീടിനെ സംരഷിക്കാൻ ആണ് നോക്കിയത്……
അതിനാൽ ഇവിടെ ഒന്നും വരാതെ നോക്കണം എന്ന്……
നാളിതു വരെ അവനു ഇങ്ങനെ ഒന്നും തോന്നിട്ടില്ല…..
എന്തോ പെട്ടെന്ന് അവന്റെ മനസിൽ അങ്ങനെ ഒക്കെ തോന്നി…….
അവൻ അവിടെ കിടന്നപാടെ ഉറങ്ങി പോയി……
പിന്നെ ഏണിക്കുന്നത് ആന്റിമാരുടെ ഒക്കെ വിളി കേട്ടിട്ട് ആണ്……
കണ്ണ് തുറന്നു നോക്കിപ്പോൾ ശവത്തിന് ചുറ്റിനും നിൽക്കുന്നപോലെ എല്ലാരും ചുറ്റിനും നിൽക്കുന്നുണ്ട്…..
അവർ കുറെ നേരം ആയി എന്നെ വിളിക്കു വായിരുന്നു എന്ന് അവരുടെ മുഖം കണ്ടപ്പോൾ എനിക്ക് മനസിലായി എന്തോ വല്ലാത്ത ഒരു ടെൻഷൻ അവരുടെ മുഖത്തു ഉണ്ടായിരുന്നു…..
ഒരുപക്ഷെ ഞാൻ തട്ടി പോയി എന്ന് വിചാരിച്ചു കാണും……
ഞാൻ എണിറ്റു ചോദിച്ചു നിങ്ങൾ എല്ലാരും എന്നാ രാവിലെ തന്നെ എങ്ങോട്ട്……
എന്റെ ചോദ്യം കേട്ടു അവർ മുഖത്തോട് മുഖം നോക്കി…..
എന്നിട്ട് എന്നോട് പറഞ്ഞു
അത് ഞങ്ങൾ നിന്നോട് അല്ലെ ചോദിക്കണ്ടെ……
അപ്പോൾ ആണ് എനിക്ക് സ്ഥലകാല ബോധം വന്നത് ഞാൻ ഇപ്പോൾ ശ്രീമംഗലം ആണെന്ന്…..
അവൻ അപ്പോൾ തന്നെ ചാടി എണിറ്റു…..
അപ്പോൾ ജെസ്സി ആന്റി ചോദിച്ചു
എന്ത് പറ്റി കണ്ണാ എന്ന്…..
ഞാൻ അപ്പോൾ എടുത്തടിച്ചപോലെ പറഞ്ഞു
അത് ആന്റി ഇന്നലെ ഇവിടെ കള്ളൻ വന്നിരുന്നു…..
പിന്നിലെ ഗേറ്റിന്റെ പൂട്ട് പൊളിച്ചു ഞാൻ സൗണ്ട് കേട്ടു ഇറങ്ങി ചെന്നപ്പോൾ അവർ ഓടി കളഞ്ഞു……
എന്റെ എടുത്തടിച്ചു വർത്താനം കേട്ടപ്പോൾ അവർ എല്ലാരും ഞെട്ടി…..
എന്നാൽ ജെസ്സി ആന്റി കുറച്ചു കൂടുതൽ ഞെട്ടിയോ എന്ന് എനിക്ക് തോന്നി…..
രേവതി ആന്റി ചോദിച്ചു
എന്നിട്ട് നീ എന്നാ ഞങ്ങളെ വിളിക്കാതെ ഇരുന്നേ….
നിങ്ങൾ ഉറങ്ങുവാല്ലാഞ്ഞോ അതാ…..
ഞാൻ അങ്ങനെ പറഞ്ഞപ്പോൾ അവരെല്ലാം എന്നെ കലിപ്പിച്ചു നോക്കി….
അപ്പോൾ ആണ് ഇതെല്ലാം കേട്ടുകൊണ്ട് നിന്ന പ്രിയ ഓടി വന്നു എന്റെ കാഴ്ത്തു മുറിവ് തോട്ടു നോക്കി ചോദിച്ചു….
ഇത് എന്ത് പറ്റിയത് ആണ് എന്ന്…..
ഞാൻ എന്ത് എന്നാ രീതിയിൽ കഴുത്തിൽ തോട്ടു നോക്കീ…..
കഴുത്തിന്റെ ഇടതു ഭാഗത്തു എന്തോ പോറി ബ്ലഡ് കട്ട പിടിച്ചു കിടക്കുന്നു…..
അത് കണ്ടതോടെ ജെസ്സി ആന്റിയൂടെ
കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു…..
അവൾ വീണ്ടും ചോദിച്ചു….
ഇത് എങ്ങനെ പറ്റി എന്ന്…..
അപ്പോൾ ഞാൻ പറഞ്ഞു…….
അത് പിന്നെ ഞാൻ അവരോടു ആരാന്നു കുറച്ചു ദൂരെ നിന്നും വിളിച്ചു ചോദിച്ചു അപ്പോൾ അവർ എന്തോ വച്ചു എറിഞ്ഞു…..
ഞാൻ ഒഴിഞ്ഞു മാറിയാരുന്നു അപ്പോൾ കൊണ്ടതായിരിക്കും……
ഞാൻ നിസാരം ആയി പറഞ്ഞു നിറുത്തിപ്പോൾ അവർ എല്ലാരും മിഴിച്ചു നിൽക്കുന്നു…….
ജെസ്സി ആന്റി അപ്പോളേക്കും ഉള്ളിലേക്ക് പോയി ഫസ്റ്റെയിഡ് കിറ്റ് എടുത്തു കൊണ്ട് വന്നു എന്നെ പിടിച്ചു അവിടെ ഇരുത്തി മുറിവൊക്കെ ക്ലീൻ ആക്കികൊണ്ടിരുന്നു……
ഞാൻ വേണ്ടാന്ന് പറഞ്ഞിട്ടും കലങ്ങിയ കണ്ണുകൾ ഉരുട്ടി പേടിപ്പിച്ചു…….
മുറിവൊക്കെ മരുന്ന് വച്ചു കഴിഞ്ഞപ്പോൾ മുത്തശ്ശി ചോദിച്ചു
മോൻ എന്തിനാ ഈ തണുപ്പത്തു ഈ തിണ്ണയിൽ വന്നു കിടന്നത്…..
അപ്പോൾ ആണ് അങ്ങനെ ഒരു സാനം അവിടെ ഉള്ളത് ഞാൻ ശ്രെദ്ധിക്കുന്നത്
അത് മുത്തശ്ശി ഞാൻ വീട്ടിൽ പോയി കിടന്നതാ എന്തോ ഉറക്കം വന്നില്ല…..
അപ്പോൾ ഞാൻ ഇറങ്ങി തറവാട് ചുറ്റും ഒന്നു നോക്കി എന്നിട്ട് ഇവിടെ വന്നു കിടന്നു. ആരോ ഇവിടെ നിൽക്കാൻ മനസ്സിൽ പറയുന്നപോലെ തോന്നി…..
അതാ എവിടെ വന്നു കിടന്നേ……
ഒരു പുഞ്ചിരിയോടെ അവൻ പറഞ്ഞു……
അവന്റെ ആ വാക്കുകൾ കേട്ടപ്പോൾ അവിടെ ഉള്ള സ്ത്രീ ജങ്ങൾക്ക് എല്ലാർക്കും ഒരു സംരക്ഷണം അനുഭവപ്പെട്ടു……
അവർ അവനെ ബഹുമാനത്തോടെ നോക്കി……
