കന്യകൻ – 2 Like

ഉടനെ തന്നെ എന്റെ തല ഒരു മൃതുവായ പ്രതിലേക്ക് മാറ്റപെട്ടു. അപ്പൊ തന്നെ എനിക്ക് മനസിലായി അതവളുടെ മാർ ആണെന്ന്. അവളുടെ സ്മെൽ എനിക്ക് പരിചിതമായികൊണ്ടിരിക്കുവാണ്. അവളുടെ കയ്യിന്റെ ആവരണത്തിൽ പതുപതുത്ത മാറിൽ അങ്ങനെ കിടക്കാൻ തന്നെ എന്തോ ഒരു സുഖം.

കാമത്തിനും അധീതമായൊരു സുഖം. അവളുടെ സ്നേഹത്തിൽ അങ്ങനെ കെടന്നു ഉറങ്ങാനൊരു വ്യാക്രതാ. അവളെന്തൊക്കെയോ പറയുന്നുണ്ട് എന്നെ ചീത്ത വിളിക്കുയാണെന്നാണ് പ്രധാമിക നിഗമനത്തിൽ നിന്ന് വ്യക്തമാകുന്നത്. കൂടാതെ തല ചുറ്റും തൊട്ടും തലോടിയും നോക്കുന്നുമുണ്ട്. തലചുറ്റൽ നിന്നപ്പോൾ പതിയെ ഞാൻ കണ്ണ് തുറന്നു… ആദ്യമേ കണ്ടത് വ്യാകുലതയോട് കൂടിയ അവളുടെ മനോഹരമായ കടും കാപ്പി കണ്ണുകളാണ്.

“എന്താടാ നീ ചെയ്യുന്നേ… എതുക്ക് അപ്പിടി ഏന്തിട്ടെ.. ”

സ്നേഹത്തോടെ മാറത്ത് പിടിച്ചു തലോടുമ്പോളും അവളുടെ ശബ്ദത്തിൽ ദേഷ്യം ഉണ്ടായിരുന്നു എന്തോ അവളുടെ ആ വോയിസ്‌ ടോൺ എന്നെ യാന്ദ്രികമായി സത്യം പറയിപ്പിച്ചു.

“നീയെന്തോ സങ്കടപെട്ടിരിക്കുന്ന പോലെ തോന്നി ആശ്വസിപ്പിക്കാൻ എണീറ്റത”

“ആശ്വസിപ്പിക്കാൻ…. മണ്ണാങ്കട്ട..”

എന്നും പറഞ്ഞു അവൾ ഒന്നൂടെ എന്നെ മുറുക്കെ പിടിച്ചു…. ആ സുഖത്തിൽ അവളുടെ സ്മെല്ലിന്റെ ആവരണത്തിൽ ഞാൻ അങ്ങനെയെ കിടന്നു… അമ്മയുടെ അടുത്ത കിടക്കുന്ന അതെ ഫീലും ഏതാണ്ട് അതെ സ്മെല്ലും. എത്ര നേരം അങ്ങനെ കിടന്നു എന്നറിയില്ല കുറച്ചു കഴിഞ്ഞപ്പോൾ അവൾ സംസാരിക്കുന്നത് കേട്ടാണ് കണ്ണ് തുറന്നത്.

“നീ കേട്ടെല്ലെ ഏതുക്ക് ഉന്മേലെ ഇവളോ പാസം ന്നു…”

എനിക്ക് എന്തോ പെട്ടെന്ന് അങ്ങ് മനസിലായില്ല തല മരത്തിൽ ഇടിച്ചതോണ്ടോ അതോ ഒരു ചെവി അവളുടെ മാറത്തും മറ്റേ ചെവി അവളുടെ കൈകളുടെ ആവരണം കൊണ്ട് മടങ്ങിയും ഇരിക്കുനത് കൊണ്ടാണോ എന്നറിയില്ല. ഇനി കൈ മാറ്റാൻ പറയാൻ എനിക്ക് മനസും വന്നില്ല “മലയാളത്തിൽ പറയോ….”

അതാവുമ്പോ ചുണ്ടുകളുടെ നീക്കം വച്ചും പകുതി കേട്ടും ഗ്രഹിച്ചെടുക്കാം. “ആ ഓക്കേ ഡാ സോറി ”

അവൾ ചെറിയൊരു ചിരിയിൽ സോറി പറഞ്ഞു അപ്പോഴും അവളുടെ കണ്ണിൽ എന്തോ വലിയ ദുഃഖം ഉണ്ടായിരുന്നു.

അവൾ പയ്യെ വാക്കുകൾ ആലോചിച്ചെടുത്തു പറയാൻ തുടങ്ങി.

“നീ ചോദിച്ചതല്ലേ എന്തിനാ നിന്നോട് എനിക്ക് ഇത്ര ഇഷ്ടം എന്ന് എന്തെന്നറിയില്ല നിന്നെ കണ്ടപ്പോൾ തന്നെ എനിക്ക് എന്റെ അനിയനെ ഓർമ വന്നെ… എന്നുടെ കണ്ണൻ…നിന്നെ പോലെ തന്നെ റൊമ്പ അഴകാണവനേ കാണാൻ. നിന്നെ പോലെ തന്നെ വല്ലാണ്ട് കുറുമ്പും എടുത്തു ചാട്ടവും എല്ലാം ഉണ്ടായിരുന്നു.”

ഇതെല്ലാം പറയുമ്പോൾ അവളുടെ കണ്ണ് വിദൂരതയിലേക്ക് സഞ്ചരിക്കുന്നത് ഞാൻ കണ്ടു, ഏതോ ഓർമ്മകൾ കണ്ണിന്റെ മുമ്പിലൂടെ കാണുന്നത് പോലെ..

“വളരെ കുറുമ്പൻ ആയിരുന്നു… എന്നാൽ കുറുമ്പിനനുസരിച്ചുള്ള മനോബലം അവനില്ലായിരുന്നു… ഇവിടെ ഞങ്ങളുടെ നാട്ടിൽ ആൺകുട്ടികൾ ഒരു പ്രായം എത്തുമ്പോൾ കാട് കയറണം അവിടെ ഒരു രാത്രി തങ്ങി പിറ്റേന്ന് തിരിച്ചു വരണം..

അവനും അങ്ങനെ എന്നോട് യാത്ര പറഞ്ഞു പോയതാണ് തിരിച്ചു വരുമ്പോൾ എനിക്ക് വേണ്ടി ഒരു മാനിനെ കൊണ്ട് വരും എന്നും പറഞ്ഞു. ഞാൻ പറഞ്ഞതൊന്നും വക വെക്കാണ്ട് ഇറങ്ങി തിരിച്ചത… അവനത്ര പ്രായം ആയിട്ടില്ലായിരുന്നു…

എന്റെ കണ്ണൻ നല്ല ശക്തിവാനായിരുന്നു കുറച്ചുകൂടെ കാലം അവന്റെ മനസും ശരീരവും മെച്ചപ്പെടാൻ കൊടുത്തിരുന്നേൽ ഇന്ന് എനിക്കെന്റെ കണ്ണൻ ഉണ്ടാകുമായിരുന്നു അവൻ എനിക്കുള്ള മാനും ആയിട്ട് ആ കാട് ഇറങ്ങുമായിരുന്നു…”

ഇത്രയും എങ്ങനെയോ പറഞ്ഞൊപ്പിച്ചു അവൾ തേങ്ങാൻ തുടങ്ങി എനിക്കും എന്തോ പോലെ തോന്നി പക്ഷെ അവളുടെ കൈകൾ എന്നെ വിരിഞ്ഞു മുറുക്കിയാണ് ഇപ്പൊ പിടിക്കുന്നത് എങ്ങനെയെങ്കിലും അവളുടെ അനിയനെ അങ്ങനെ പിടിക്കാൻ കിട്ടിയെങ്കിൽ എന്നാലോചിച്ചു.എനിക്കും വല്ലാണ്ട് സങ്കടം വന്നു. എനിക്കെന്തേലും പറ്റിയ എന്റെ ചേച്ചിയും ഇത് പോലെ ഇരുന്നു കരയും എനിക്കും ഉറപ്പാണ്. “അവൻ വന്നില്ലേ…?”

Leave a Reply

Your email address will not be published. Required fields are marked *