അവളുടെ മുഖം കടുന്നൽ കുത്യപോലെ തന്നെ…അവളുടെ കൈയിൽ ഉള്ള ഷാൾ ചുരുട്ടി പിടിച്ചിട്ടുണ്ട്.. നല്ലത് പോലെ ടെൻഷൻ അടുക്കുന്നുണ്ട് എന്ന് എനിക്ക് മനസിലായി…
“ആമി.. “
ഞാൻ അവളെ മെല്ലെ വിളിച്ചു…
അവൾ കോപം നിറഞ്ഞ കണ്ണുകൾ കൊണ്ട് എന്നെ രുക്ഷമായി നോക്കി..
“ എന്താ നീ കാര്യം പറാ…നമ്മൾ വന്നിട്ട് കുറേ നേരം ആയില്ലേ…എന്തേലും പറ…”
അവൾ എന്റെ മുഖത്തേക്ക് നോക്കി..
“ നീ എന്നെ വിട്ടിട്ട് പോകുവോ…”
ഞാൻ ദേഷ്യത്തോടെ അവളെ നോക്കി…
“ഞാൻ അങ്ങനെ ചെയ്യും എന്ന് നിനക്ക് തോന്നുന്നുണ്ടോ..നിനക്ക് എന്തോ പ്രശ്നം ഉണ്ട്.. നീ കാര്യം പറ ”
അവൾ വീണ്ടും തല കുനിച്ചിരുന്നു ഷാളിൽ വിരലിൽ ചുറ്റുവാണ്..
ഞാൻ അവളുടെ മുഖം പിടിച്ചു എന്റെ നേരെ തിരിച്ചു…
ഞാൻ : എന്താടോ.. എന്താണേലും പറ…
“ ഞാൻ പ്രെഗ്നന്റ് ആണു…”
ഞാൻ ഒരു ഞെട്ടലോടെ അത് കേട്ടു…അവൾ പറഞ്ഞിട്ട് തല കുനിച്ചു ഇരുന്നു
“കഴിഞ്ഞു രണ്ടു മാസം ആയി പീരിയഡ് ആവുന്നില്ല.. എനിക്ക് സംശയം തോന്നി ചെക്ക് ചെയ്തു.. “
ഇതൊക്കെ കേട്ടിട്ട്.. എനിക്ക് എന്ത് മറുപടി പറയണം എന്ന് അറിയില്ല.. ആകെ മൊത്തം മരവിച്ച ഒരു അവസ്ഥ…
“എനിക്ക് ഇത് ഒത്തിരി നാൾ മറച്ചു വെക്കാൻ പറ്റൂല.. നീ ഒരു തീരുമാനം ഉണ്ടാക്ക്.. ഞാനാ തെറ്റുകാരി…അന്ന് നിന്നെ ഞാൻ ഒന്നിനും സമ്മതിക്കാൻ പാടില്ലാരുന്നു…”
ഞാൻ അവളുടെ കൈയിൽ പിടിച്ചു..
“എടി..നീ തെറ്റുകാരി ആണ് എന്ന് ആരാ പറഞ്ഞെ…നമ്മൾ രണ്ടു പേരും ഒരുപോലെ ഉത്തരവാദിയാ..”
അവൾ : നീ വേഗം വീട്ടിൽ പറഞ്ഞു നമ്മുടെ കല്യാണം നടത്തു…എന്നിട്ട് മതി ഇനി പഠിത്തമൊക്കെ…
ഞാൻ : നീ പേടിക്കണ്ടാ.. നിന്റെ കൂടെ ഞാൻ ഉണ്ട്..
ഞാൻ അവളുടെ തോളിലൂടെ കൈ ഇട്ടു അവളെ എന്നോടു ചേർത്തു ഇരുത്തി..
ഞാൻ : നീ ഇത് ആരോടേലും പറഞ്ഞോ….
അവൾ : പിന്നെ പറയാൻ പറ്റിയ കാര്യം ആണല്ലോ…
ഞാൻ : നമ്മക്ക് ചേച്ചിയുടെ അടുത്തേക്ക് പോകാം..
അവൾ : എന്തിനാ…
ഞാൻ : ചേച്ചിയോട് കാര്യം പറയാം.. എന്നിട്ട് എന്താ വേണ്ടേ എന്ന് തീരുമാനിക്കാം…
ഞാൻ ചേച്ചിയെ ഫോൺ എടുത്ത് വിളിച്ചു…
“ചേച്ചി എവിടെയാ…”
ചേച്ചി : വീട്ടിൽ ഉണ്ട്.. എന്താടാ…
ഞാൻ : ഞാനും അവളും കൂടെ അങ്ങോട്ട് വരുവാ…
ചേച്ചി : എന്താടാ എന്താ കാര്യം….
ഞാൻ : വന്നിട്ട് പറയാം…
ഞാൻ കാൾ കട്ട് ചെയ്തു.. അമൃതയെ നോക്കി അവളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്..
ഞാൻ : എന്തിനാ കരയുന്നെ…ഞാൻ ഇല്ലേ…
അവൾ : അവർ എല്ലാരും എന്നെ ഒരു മോശക്കാരി ആയി കാണുലെ…ഞാൻ എങ്ങനെ അമ്മയുടേം ചേച്ചിയുടെ മുഖത്തു നോക്കും…
ഞാൻ : നീ സംഘടപെടാതെ…. നമ്മക്ക് വഴി ഉണ്ടാക്കാം…
ഞാൻ എന്റെ കൈ അവളുടെ വയറിനു മുകളിൽ വെച്ചു…
“നമ്മടെ കുഞ്ഞിന് എങ്ങനെ ഉണ്ട്…”
അവൾ എന്റെ കൈക്ക് മുകളിൽ കൈ വെച്ചു അവളുടെ വയറിൽ അമർത്തി…ഞാൻ അവളുടെ മുഖത്തേക്ക് നോക്കി…നിറഞ്ഞ ഒഴുകുന്ന കണ്ണുകൾ അണ്ണേലും ഒരു ഭാര്യയുടെ സ്നേഹവും അമ്മയുടെ വാത്സല്യവും ഉണ്ടാരുന്നു..
ഞാൻ അവളുടെ നെറ്റിയിൽ ഒരു ചുംബനം കൊടുത്തു.. അവൾ എന്റെ കവിളിലും ഒരു ഉമ്മ തന്നു..
ഞാൻ : പോകാം…
ഞാൻ എഴുന്നേറ്റു അവളുടെ കൈ പിടിച്ചു അവളെയും എണ്ണിപ്പിച്ചു.. ഞങ്ങൾ ബൈക്നു അടുത്തേക്ക് നടന്നു..ഞാൻ വണ്ടി എടുത്തു..
അവൾ എന്നെ മുറുക്കെ കെട്ടിപിടിച്ചു ഇരുന്നു…
“ എനിക്ക് പേടി ആവുന്നു…”
“പേടിക്കണ്ടടോ ഞാൻ ഇല്ലേ…”
അവൾ തടി എന്റെ തോളിൽ വെച്ചു കെട്ടിപിടിച്ചു ഇരുന്നു…
പെട്ടന്ന് ഒരു ലോറിയെ ഓവർറ്റേക്ക് ചെയ്തു വന്നാൽ കാർ ഞങ്ങളുടെ നേരെ വന്നു
“അമ്മേ…. “
ഒരു വലിയ ശബ്ദത്തോടെ കാർ ഞങ്ങളെ വന്നു ഇടിച്ചു…ഞാൻ തെറിച്ചു എവിടെയോ പോയി വീണു…
ഞാൻ മെല്ലെ കണ്ണുകൾ തുറന്നു…കാഴ്ച്ച വ്യക്തമല്ല…പയ്യെ കണ്ണ് തുറന്ന്.. അമൃതയെ എനിക്ക് കാണാം.. ഞാൻ അവളെ വിളിച്ചു…
“ആമി….”
എനിക്ക് ഒച്ചതിൽ വിളിക്കാൻ പറ്റുന്നില്ല.. എണിറ്റു അവളുടെ അടുത്തേക് നടക്കാൻ ഒരു ശ്രമം നടത്തി..പക്ഷെ എന്റെ വിരലുകൾ പോലും ചലിച്ചില്ലാ…
“ആമി…”
ഞാൻ വീണ്ടും വീണ്ടും വിളിച്ചു.. അവളുടെ തലയിൽ നിന്നും കണ്ണ് വഴി.. അവളുടെ ചുണ്ടിലേക്ക് ചോര ഒലിച്ചു എത്തി…ചൂണ്ടിൽ നിന്നും ഇറ്റ് ഇറ്റ് ആയി റോഡിലേക്ക് ചോര വീഴുന്നു…അവളുടെ കണ്ണുകൾ മിഴിഞ്ഞു ഇരിക്കുക ആണ്
