കല്യാണം – 7 1

“ എടൊ… ഇനി എന്നാ നിന്നെ ഒറ്റക്ക് ഒന്ന് കിട്ടുന്നെ..”

അവൾ : നീ പോയിട്ട് വാ.. ഈ ആഴ്ച കഴിഞ്ഞാൽ എനിക്ക് കോളേജ് തുടങ്ങും.. പിന്നെ അവിടെ വെച്ചു കാണാലോ…

ഞാൻ : മ്മ്…പോയിട്ട് വരുമ്പോൾ നിനക്ക് എന്താ കൊണ്ടുവരണ്ടേ…?

അവൾ : എനിക്ക് ഒന്നും വേണ്ടാ…നീ പോയിട്ട് വേഗം വന്നാൽ മതി..

ശാരി : നമ്മൾക്ക് പോകാം…

അമൃത : ആടി.. പോകാം..

ഞാൻ : എന്നാൽ വന്നിട്ട് കാണാം.. ബൈ ..

ഞങ്ങൾ അവിടെ നിന്നു കുറച്ചു ഫോട്ടോ എടുത്തു.. അവിടെ നിന്നും മടങ്ങി…അവളെ കണ്ടതിന്റെ സന്തോഷത്തിൽ ആരുന്നു ഞാൻ…

ഫോണിൽ ഇപ്പോളും സംസാരം ഉണ്ടെങ്കിലും അവൾ അടുത്ത് ഇല്ലാത്തതിന്റെ വിഷമം എല്ലാം എന്റെ ഉള്ളിൽ ഉണ്ടാരുന്നു…

അങ്ങനെ പോകണ്ടാ ദിവസം വന്നു.. പാക്കിങ് ഒകെ കഴിഞ്ഞു അച്ഛൻ സ്റ്റേഷനിൽ കൊണ്ടുപോയി വിട്ടു..ട്രെയിനിൽ കയറി സീറ്റിൽ ഇരുന്നപ്പോളേക്കും അവളുടെ കാൾ വന്നു..

“ഡാ എവിടെയാ…”

ഞാൻ : ട്രെയ്നിൽ കയറി…

അവൾ : സൂക്ഷിച്ചു പോയിട്ട് വാ…

ഞാൻ : വേഗം തിരിച്ചു വരാം…

അങ്ങനെ മാസംങ്ങൾക്ക് ശേഷം ഞാൻ ഡൽഹിയിൽ തിരിച്ചു എത്തി.. സർട്ടിഫിക്കറ്റ് എല്ലാം ഒരു ദിവസംകൊണ്ടു കിട്ടി…അന്ന് വൈകുന്നേരം അമൃത എന്നെ വിളിച്ചു…

“ഡാ..”

ഞാൻ : എന്തോ…

അവൾ : നീ എവിടെയാ…

ഞാൻ : റൂമിൽ ഉണ്ട്…

അവൾ : നാളെ അവിടുന്നു വരൂലേ…

ഞാൻ : ആം.. രാവിലെയാ ട്രെയിൻ..

അവൾ : വന്നാൽ ഉടനെ എന്നെ കാണണം…

അവളുടെ സംസാരത്തിൽ ആകെ ദേഷ്യം ആരുന്നു.. അത് മനസിലാക്കിയ ഞാൻ.
“ എന്താടി…എന്തുപറ്റി.. “

അവൾ : നേരിട്ട് പറയാം…

ഞാൻ : എന്താ കാര്യം…?

അവൾ : നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ലേ.. നേരിട്ട് പറയാം…നീ വീട്ടിൽ വന്നാൽ ഉണ്ടെനെ എന്നെ വന്നു കാണണം…

അവളുടെ ദേഷ്യം കൂട്ടണ്ടാ എന്ന് വിചാരിച്ചു…അവളോട്‌ ഒന്നും മിണ്ടിയില്ല.. ഫോൺ കട്ട്‌ ചെയ്തു കിടന്നു…

ഇനി എന്താരിക്കും പ്രശ്നം…ഇനി ഇവൾ വീട്ടിൽ വെല്ലം പറഞ്ഞോ…ചേച്ചിയെ ഒന്ന് വിളിച്ചു നോക്കിയാലോ… അല്ലെ വേണ്ട..അവൾ സീൻ ആക്കും..

അങ്ങനെ മനസ്സിൽ ആലോചിച്ചു ഞാൻ കിടന്നു…പിറ്റേന്ന് രാവിലെ ട്രെയിനിൽ കയറി…സാധാരണ അവൾ എന്നും രാവിലെ വിളിക്കുന്നതാ അന്ന് രാവിലെയും വിളിച്ചില്ല.. ഇനി കലിപ്പ് മാറി കാണില്ല എന്ന് വിചാരിച്ചു തിരിച്ചു വിളിച്ചില്ല.. എന്ന് രാത്രിയിലും വിളിച്ചില്ല…

പിറ്റേന്ന് രാത്രി ആരുന്നു വീട്ടിൽ ചെന്നെ…. പോയി ഫ്രഷ് ആയി വന്നിട്ട് അവളെ വിളിച്ചു…

“എടൊ…തന്റെ ദേഷ്യമൊക്കെ മാറിയോ ? ”

അവൾ : നാളെ കോളേജിലേക്ക് വന്നേക്കണം…

അത്രേം പറഞ്ഞു അവൾ കാൾ കട്ട്‌ ചെയ്തു…തിരിച്ചു രണ്ടു മൂന്ന് പ്രാവിശ്യം വിളിച്ചിട്ടും അവൾ ഫോൺ എടുത്തില്ല.. എന്റെ മനസ്സിൽ ഓരോ ചിന്തകൾ കിടന്നു കൂടി…ഞാൻ മെല്ലെ മയക്കത്തിലേക്ക് വീണു.

യാത്ര ക്ഷീണം കാരണം.. എണീക്കാൻ വൈകി.. അമ്മയുടെ അടുത്തു പോയി ഫുഡ്‌ ഓക്ക് കഴിച്ചു…ഞാൻ വന്നു ടിവിയുടെ മുന്നിൽ ഇരുന്നു…

പെട്ടന്ന് ഫോൺ ബെൽ അടിച്ചു..

“ഹലോ ആമി…”

അവൾ : എവിടെ ആയി..

ഞാൻ : ഞാൻ വീട്ടിൽ..

അവൾ : നിന്നോട് ഞാൻ പറഞ്ഞത് അല്ലെ എന്നെ വന്നു കാണാൻ.. പെട്ടന്ന് റെഡി ആയി വാ

ഞാൻ : ഇപ്പോളോ..

അവൾ : ആം …ഇപ്പോൾ…നീ ഇങ്ങോട്ട് വരുന്നോ അതോ ഞാൻ അങ്ങോട്ട് വരണോ..

അവൾ ആകെ കലിപ്പിലാണ് എന്ന് എനിക്ക് മനസിലായി..

ഞാൻ : ഞാൻ ഇപ്പോൾ തന്നെ വരാം..
അവൾ : ഞാൻ കോളേജിൽ കാണും…

അവൾ കാൾ കട്ട്‌ ചെയ്തു…ഞാൻ വേഗം പോയി റെഡി ആയി..അമ്മയോട് പറഞ്ഞിട്ട് ബൈക്ക് എടുത്തു ഇറങ്ങി…

അവളുടെ കോളേജിന് മുന്നിൽ ചെന്ന് അവളെ വിളിച്ചു..ഒരു പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ അവൾ ഇറങ്ങി വന്നു…അവൾ എന്നെ കണ്ടപ്പോളേ അവളുടെ മുഖം മാറി,മുഖത്തു മുഴുവൻ ദേഷ്യം ആരുന്നു….

ഇവൾക്ക് ഇത് എന്തു പറ്റി…ഞാൻ അതിനു എന്തു ചെയ്തിട്ടാണോ വാ…

അവൾ വന്നു ബൈക്കിൽ കയറി..

“വണ്ടി എടുക്ക്…. “

ഞാൻ ഒന്നും മിണ്ടാതെ വണ്ടി എടുത്തു..കുറച്ചു ദൂരം ചെന്നപ്പോൾ..

“ എവിടെയാ പോകണ്ടേ…”

“ആരും ഇല്ലാത്ത എവിടേക്കേലും പോകു.. “

ഞാൻ വണ്ടി നേരെ ബീച്ച്ലേക്ക് വിട്ടു…അവിടെ ചെന്നു വണ്ടിയിൽ നിന്നും ഇറങ്ങി.. നല്ല വെയിൽ ആരുന്നു.. അവിടെ ഉണ്ടാരുന്നു പൈൻ മര ചുവട്ടിൽ തണലിൽ ഞങ്ങൾ ഇരുന്നു..

Leave a Reply

Your email address will not be published. Required fields are marked *