മാലിനി -ആവിശ്യക്കാർ നമ്മൾ അല്ലേ അപ്പോൾ നമ്മൾ അല്ലേ അദ്ദേഹത്തെ തേടി പിടിച്ച് കണ്ട് പിടിക്കേണ്ടത്
അരുൺ -അതും ശെരിയാ
മാലിനി -പിന്നെ ഇങ്ങനെ ഉള്ള നല്ല സ്വാമിമാർ കാരണമാ നമ്മൾ ഇന്നും ഇതിലൊക്കെ വിശ്വാസിക്കുന്നത്
അരുൺ -മ്മ്
അങ്ങനെ അരുൺ അവിടെ ഇരിക്കാൻ ഉള്ള ഒരു ഇരിപ്പിടം കണ്ടു അവൻ അത് ചൂണ്ടി കാട്ടി കൊണ്ട് പറഞ്ഞു
അരുൺ -അമ്മേ നമ്മുക്ക് അവിടെ ഇരുന്നല്ലോ
മാലിനി -മ്മ്
അങ്ങനെ അവർ ആ ഇരിപ്പിടത്തിൽ പോയി ഇരുന്നു. കാട്ടിലെ ആ തണലിൽ അവർക്ക് നല്ല തണുപ്പ് തോന്നി
മാലിനി -നല്ല തണുപ്പ് ഉണ്ടല്ലേ
അരുൺ -ചുറ്റും വലിയ മരങ്ങൾ അല്ലേ
മാലിനി -ഇവിടെ വല്ല റിസോർട്ടും ഉണ്ടായെങ്കിൽ വന്ന് താമസിക്കാർന്നു ബാംഗ്ലൂരിൽ ഉള്ള സ്ട്രെസ് ഫുൾ ലൈഫ് മടുത്തു
അരുൺ -സത്യം
മാലിനി -പിന്നെ ഇല്ലത്തും ഇത് പോലെ ഉള്ള അന്തരീക്ഷം ആയത് കൊണ്ട് കുഴപ്പം ഇല്ല
അരുൺ -അതെ
അങ്ങനെ അവർ സംസാരിച്ച് ഇരുന്നു അതിന്റെ ഇടക്ക് അരുൺ ഒന്ന് കൂവി
അരുൺ -കൂ……
അവന്റെ ശബ്ദം ആ കാട്ടിൽ പ്രതിധ്വനിച്ചു
മാലിനി -നിനക്ക് എന്തടാ ചെറുക്കാ വട്ട് അയ്യോ
അരുൺ -നല്ല രസം ഇല്ലേ അമ്മേ
അതും പറഞ്ഞ് അരുൺ പിന്നെയും കൂവാൻ തുടങ്ങി ഈ തവണ മുൻപത്തെക്കാളും ശബ്ദത്തിലും നേരത്തിലും അവൻ കൂവി
അരുൺ -അമ്മ ഒന്ന് കൂവി നോക്കിയേ നല്ല രസാ
മാലിനി -ഈ ചെറുക്കനെ കൊണ്ട് തോറ്റല്ലോ
അരുൺ -അമ്മ ഒന്ന് കൂവ്
അങ്ങനെ മകന്റെ നിർബന്ധത്തിന് വഴങ്ങി മാലിനി കൂവി
മാലിനി -കൂ…..
അവളുടെ ശബ്ദവും അവിടെ പ്രതിധ്വനിച്ചു
അരുൺ -നല്ല രസം ഇല്ലേ
മാലിനി -മ്മ്
അങ്ങനെ മാലിനി പിന്നെയും കൂവാൻ തുടങ്ങി അവളുടെ ശബ്ദം നന്നായി തന്നെ പ്രതിധ്വനിച്ചു. മാലിനി കൂവുന്നതിന്റെ കൂടെ അരുണും കൂവി അവരുടെ ശബ്ദം ആ കാട് മുഴുവൻ അലയടിച്ചു കൊണ്ടിരുന്നു
അരുൺ -ഒരു മത്സരം വെക്കാം ഏറ്റവും ശബ്ദത്തിലും നേരത്തിലും കൂവുന്നവർ ജയിക്കും
മാലിനി -അങ്ങനെ വെറുതെ ജയിച്ചാൽ പോരല്ലോ എന്തെങ്കിലും ബെറ്റ് വേണ്ടേ
അരുൺ -ശരി. ജയിക്കുന്ന ആൾ തോൽക്കുന്ന ആൾ പറയുന്നത് കേൾക്കണം
മാലിനി -സമ്മതിച്ചു
അരുൺ -ആദ്യം ഞാൻ കൂവും
മാലിനി -ശരി
അരുൺ -മ്മ്
അങ്ങനെ അരുൺ സർവ്വശക്തിയും എടുത്ത് കൂവി ഇത് വരെ അവർ കൂവിയതിൽ കൂടുതൽ ശബ്ദവും ദൈർഘ്യവും ഈ കൂവലിന് ആയിരുന്നു. കൂവി കഴിഞ്ഞ് ജയിച്ചു എന്നാ മട്ടിൽ അരുൺ അമ്മയെ നോക്കി പറഞ്ഞു
അരുൺ -ഇനി അമ്മ കൂവ്
മാലിനി -ശരി
അങ്ങനെ മാലിനിയും സർവ്വശക്തിയും എടുത്ത് കൂവി അവളുടെ കൂവലിന് അരുണിന്റെ കൂവലിനെക്കാളും പതിൻ മടങ്ങ് ശബ്ദവും ദൈർഘ്യവും ഉണ്ടായിരുന്നു. ആ കൂവൽ കേട്ട് അരുൺ ആകെ ഞെട്ടി അങ്ങനെ കൂവി കഴിഞ്ഞ് വിജയ ശ്രീലളിതയായ് മാലിനി മകനെ നോക്കി
മാലിനി -മതിയോ അതോ ഇനിയും കൂവണോ
അരുൺ ഞെട്ടൽ മാറാതെ അമ്മയോട് ചോദിച്ചു
അരുൺ -ഇതൊക്കെ എങ്ങനെ സാധിക്കുന്നു
മാലിനി -എന്റെ ആയാ കാലത്ത് മമ്മുട്ടിക്കും മോഹൻലാലിനും എന്ത്ര അർപ്പ് വിളിച്ചതാ
അരുൺ -മ്മ്
മാലിനി -നീ ഒക്കെ ഇംഗ്ലീഷ് പടമല്ലേ കാണു അതിൽ എവിടെയടാ ഇങ്ങനെ ചെയ്യാൻ പറ്റാ
അരുൺ തല താഴ്ത്തി ഇരുന്നു എന്നാലും അവൻ തോൽക്കാൻ തയ്യാർ ആയില്ല അവൻ വീണ്ടും വീണ്ടും കൂവി കൊണ്ടിരുന്നു പക്ഷേ അവന് മാലിനിയെ തോൽപ്പിക്കാൻ സാധിച്ചില്ല. അങ്ങനെ അവസാനം അരുൺ ചുമയ്ക്കാൻ തുടങ്ങി മാലിനി അവന്റെ നെറുകയിൽ തടവി കൊണ്ട് പറഞ്ഞു
മാലിനി -എന്റെ മക്കള് കൂവി കൂവി വെറുതെ തൊണ്ട കളയണ്ടാ
അരുൺ തോൽവി സമ്മതിച്ചു കൊണ്ട് മാലിനിയോട് പറഞ്ഞു
അരുൺ -അമ്മ പറ ഞാൻ എന്ത് ചെയ്യണം എന്ന്
മാലിനി -ഇപ്പോൾ ഒന്നും ചെയ്യണ്ടാ. ഇങ്ങനെ ഒരു ബെറ്റ് ഉള്ളത് ഓർത്താൽ മതി എന്നെങ്കിലും ഞാൻ ഒരു കാര്യം പറഞ്ഞാൽ അന്ന് ചെയ്യണം
അരുൺ -ഒക്കെ അങ്ങനെ എങ്കിൽ അങ്ങനെ പക്ഷേ ഇതും പറഞ്ഞ് എന്നെ ടോർച്ചർ ചെയ്യരുത്
അരുണിന്റെ കാവിൽ പിടിച്ച് രണ്ട് അട്ട് ആറ്റിയ ശേഷം മാലിനി പറഞ്ഞു
മാലിനി -ഞാൻ അങ്ങനെ ചെയ്യോ
അരുൺ -അമ്മ ആയതു കൊണ്ട് ഞാൻ പിന്നെയും പറഞ്ഞത്
മാലിനി -മ്മ്
അങ്ങനെ അവർ കുറച്ചു നേരം കൂടി അവിടെ ഇരുന്നു അപ്പോൾ ദൂരെ നിന്നും ഒരു ജീപ്പ് വരുന്നത് അവർ കണ്ടു
