കല്യാണത്തിലൂടെ ശാപമോക്ഷം – 3

സ്വാമി -നിങ്ങളുടെ പേരും സ്ഥലവും പറയൂ

മാലിനി -ഞാൻ മാലിനി ഇത് എന്റെ മകൻ അരുൺ ഞങ്ങൾ പുതുശ്ശേരി എന്നാ സ്ഥലത്ത് നിന്നാ വരുന്നത്

സ്വാമി -ശരി

സ്വാമി മാലിനി പറഞ്ഞത് അവിടെ ഉണ്ടായ വലിയ ബുക്കിൽ എഴുതി വെച്ചു

മാലിനി -മേപ്പാടാൻ സ്വാമിയെ എപ്പോൾ കാണാൻ പറ്റും

സ്വാമി -അദ്ദേഹം ഇപ്പോൾ ഒരു ധ്യാനത്തിൽ കുറച്ചു കഴിയൂമ്പോഴെ കാണാൻ സാധിക്കൂ

മാലിനി -അണ്ണോ

സ്വാമി -അതെ അത് വരെ നിങ്ങൾ ഇവിടെ ഒക്കെ ഒന്ന് ചുറ്റി കാണ്

മാലിനി -ശരി സ്വാമി

അങ്ങനെ മാലിനിയും അരുണും ഓഫീസിൽ നിന്ന് ഇറങ്ങി എന്നിട്ട് അവിടെ ചുറ്റി നടന്നു നിറച്ചും വൃക്ഷങ്ങൾ ആയിരുന്നു ആ ആശ്രമം മുഴുവൻ. പിന്നെ അവിടെ കുറെ ആളുകളെ അവർക്ക് കാണാൻ സാധിച്ചു അതിൽ ആണുങ്ങൾ മുഴുവനും കാവി ജുബ്ബയും മുണ്ടും പെണ്ണുങ്ങൾ മുഴുവൻ കാവി സാരീ ഇട്ടാണ് നടക്കുന്നത്. അവർ കുറച്ചു കൂടി മുന്നോട്ട് പോയപ്പോൾ കുറച്ചു വളർത്തു മൃഗങ്ങളെ അവർക്ക് കാണാൻ സാധിച്ചു അതിനെ പരിപാലിക്കുന്നത് എല്ലാം ചെറിയ കുട്ടിക്കൾ ആയിരുന്നു മാലിനിക്ക് അതെല്ലാം ഒരു അത്ഭുതം ആയി തോന്നി. ഈ സമയം അവരുടെ അടുത്തേക്ക് ആ സ്വാമി വന്നു
സ്വാമി -കാത്തിരുന്ന് മടുത്തോ സ്വാമി കുറച്ചു നേരം കൂടി എടുക്കും ധ്യാനത്തിന്

മാലിനി -അത് കുഴപ്പം ഇല്ല ഇവിടെ നിന്നാൽ സമയം പോവുന്നത് അറിയില്ല

സ്വാമി -ആ പറഞ്ഞത് നേരാ

മാലിനി -ഇവിടെ എന്താ എല്ലാവരും കാവി ധരിച്ച് ഇരിക്കുന്നത്

സ്വാമി -അത് മേപ്പാടാൻ സ്വാമിയുടെ നിർബന്ധം ആണ് എല്ലാവരും ഇവിടെ ഒരുപോലെ ആണ് എന്നാ സ്വാമി പറയുന്നത്

മാലിനി -മ്മ്. ഇവിടെ ഒരുപാട് പേര് ഉണ്ടല്ലോ ഈ നാട്ടുകാർ തന്നെ അണ്ണോ അത്

സ്വാമി -പലനാട്ടിൽ നിന്ന് വന്നവർ ആണ്. മിക്കവരെയും ആരെങ്കിലും ഉപേക്ഷിച്ചത് ആണ്

മാലിനി -മ്മ്

സ്വാമി -ആർക്ക് വേണമെങ്കിലും ഇവിടെ താമസിക്കാം എത്ര നാൾ വേണമെങ്കിലും പിന്നെ ഇവിടെ ചികിത്സക്കും ഒരുപാട് പേര് വരുന്നുണ്ട്

മാലിനി -മേപ്പാടാൻ സ്വാമിക്ക് അതും അറിയോ

സ്വാമി -അദ്ദേഹം നല്ലൊരു വൈദ്യൻ കൂടി ആണ് മാറാത്ത എത്ര രോഗമാ അദ്ദേഹം ആയുർവേദത്തിലൂടെ പരിഹരിക്കുന്നത്. ഈ വനത്തിൽ ഇല്ലാത്ത പച്ചമരുന്നുകൾ ഇല്ല

മാലിനി -ഇതൊക്കെ കേൾക്കുമ്പോൾ അദ്ദേഹത്തെ നേരിട്ട് കാണാൻ തോന്നുന്നു

സ്വാമി ഒന്ന് ചിരിച്ചു

സ്വാമി -നിങ്ങൾ എങ്ങനെയാ ഇവിടെ എത്തിയത്

മാലിനി -ഞങ്ങൾക്ക് അറിവുന്ന ഒരു സ്വാമി ഉണ്ട് നാട്ടിൽ അദ്ദേഹം ആണ് ഇവിടം ഞങ്ങൾക്ക് പറഞ്ഞ് തന്നത്

സ്വാമി -എന്താ അദ്ദേഹത്തിന്റെ പേര്

മാലിനി -ശങ്കര സ്വാമി

ആ പേര് കേട്ടപ്പോൾ സ്വാമി കുറച്ചു കൂടി ബഹുമാനം അവർക്ക് കൊടുത്തു

സ്വാമി -ശങ്കര സ്വാമി പറഞ്ഞിട്ട് വന്നവർ അണ്ണോ

മാലിനി -അതെ.സ്വാമിക്ക് അറിയോ അദ്ദേഹത്തെ

സ്വാമി -മേപ്പാടാൻ സ്വാമിയുടെ അരുമ ശിഷ്യൻ അല്ലേ അദ്ദേഹം

മാലിനി -അണ്ണോ

സ്വാമി -അതെ അദ്ദേഹം ഇടക്ക് ഒക്കെ ഇവിടെ വരാരും ഉണ്ട്

മാലിനി -മ്മ്

അങ്ങനെ കുറച്ചു സമയം കൂടെ അവർ അതിലൂടെ നടന്നു
സ്വാമി -സ്വാമി ഇപ്പോൾ ധ്യാനത്തിൽ നിന്ന് ഉണർന്നിട്ടുണ്ടാവും

മാലിനി -മ്മ്

സ്വാമി തിരികെ നടന്നു അയാൾക്ക് പിന്നാലെ മാലിനിയും അരുണും നടന്നു അങ്ങനെ ഒരു മുറിയുടെ അടുത്ത് എത്തി

സ്വാമി -നിങ്ങൾ കയറിക്കോ സ്വാമി അകത്ത് ഉണ്ടാവും

മാലിനി -മ്മ്

അങ്ങനെ മാലിനിയും അരുണും പതിയെ വാതിൽ തുറന്ന് അകത്തു കയറി ചുറ്റും ദൈവങ്ങളുടെ ഫോട്ടോ നിറഞ്ഞാ ആ മുറിയുടെ മറ്റേ വാതിൽ തുറന്നു പിന്നെയും അകത്ത് കയറി. ആ റൂമിൽ കണ്ണുകൾ അടച്ച് ഒരു സ്വാമി ഇരിപ്പുണ്ടായിരുന്നു വെള്ള താടിയും മുടിയും നീട്ടി വളർത്തി പിന്നെ ദേഹത്ത് മുഴുവൻ ഭസ്മവും പൂശി. മാലിനിയും അരുണും സ്വാമിയുടെ അടുത്ത് വന്ന് ഇരുന്നു സ്വാമിയുടെ ധ്യാനം മുടക്കണ്ടാ എന്ന് കരുതി അവർ നിശബ്ദരായി ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ സ്വാമി കണ്ണുകൾ തുറന്നു മാലിനിയും അരുൺ പുഞ്ചിരിച്ചു കൊണ്ട് സ്വാമിയെ നോക്കി

മാലിനി -നമസ്കാരം സ്വാമി

മേപ്പാടൻ -നമസ്കാരം

മാലിനി -ഞങ്ങൾ ശങ്കര സ്വാമി പറഞ്ഞിട്ട് വരുകയാണ്

മേപ്പാടൻ -മ്മ്. എന്താണ് മകളെ പ്രശ്നം

മാലിനി -ഇത് എന്റെ മകൻ അരുൺ ഇവന്റെ കല്യാണം നിശ്ചയിച്ചിരിക്കുകയിരുന്നു പക്ഷേ എന്തോ ദോഷം ഉണ്ട് അതിന് പുറമെ ഇവന് അപമൃത്യു വരെ സംഭവിക്കും എന്നും ശങ്കര സ്വാമി പറഞ്ഞു

അമ്മയുടെ വാക്കുകൾ കേട്ട് അരുൺ ഒന്ന് ഞെട്ടി അവന്റെ മനസ്സിൽ ചെറുതായി ഭയം തോന്നാൻ തുടങ്ങി

മേപ്പാടൻ -മകന്റെ ജനന സമയം ഒന്ന് പറയൂ

മാലിനി അരുണിന്റെ ജനന സമയം പറഞ്ഞു. മേപ്പാടാൻ അത് കേട്ട് കഴിഞ്ഞ് കവടി നിരത്തി അൽപ്പം നേരം കണ്ണ് അടച്ച് ഇരുന്നു അങ്ങനെ കണ്ണുകൾ തുറന്ന ശേഷം അദ്ദേഹം പറഞ്ഞു

മേപ്പാടൻ -മ്മ് കേട്ടത് എല്ലാം ശെരിയാണ് നിങ്ങളുടെ മകന്റെ ജീവൻ അപകടത്തിൽ ആണ്

സ്വാമി യുടെ വാക്കുകൾ കേട്ട് അരുണിന്റെ പേടി പിന്നെയും കൂടി
മാലിനി -ഇതിന് പ്രതിവിധി ഒന്നും ഇല്ലേ സ്വാമി

മേപ്പാടൻ -ഇദ്ദേഹത്തിന്റെ കുടുംബത്ത് വല്ല അനിഷ്ഠ സംഭവങ്ങളും നടന്നിട്ടുണ്ടോ

മാലിനി – ഉണ്ട് സ്വാമി എന്റെ ഭർത്താവും എന്റെ സഹോദരിയുടെ ഭർത്താവും പാമ്പുകടിയേറ്റാണ് മരിച്ചത്

മേപ്പാടൻ – നിങ്ങളുടെ കുടുംബത്ത് ഉള്ളവരുടെ ജനനസമയം നിങ്ങൾക്കറിയാമോ

മാലിനി – അറിയാം സ്വാമി

മാലിനി അവളുടെ ഇല്ലത്തുണ്ടായ എല്ലാവരുടെയും ജനന സമയം പറഞ്ഞു കൊടുത്തു. സ്വാമി അത് കേട്ട് പിന്നെയും കവടി നിരത്തി എന്നിട്ട് കുറച്ച് നേരം കണ്ണടച്ചിരുന്നു. മാലിനിയും അരുണും സ്വാമി എന്താണ് പറയാൻ പോകുന്നത് എന്ന് ആലോചിച്ച് ആശങ്കപ്പെട്ടു. അല്പനേരം കഴിഞ്ഞ് സ്വാമി കണ്ണുകൾ തുറന്നു അവർ സ്വാമിയുടെ വാക്കുകൾക്കായി കാത്തിരുന്നു

മേപ്പാടൻ -വിഷമിക്കേണ്ട ഒരു പ്രതിവിധിയുണ്ട്

അതുകേട്ടപ്പോൾ മാലിനിക്കും അരുണും സന്തോഷമായി

മാലിനി – എന്താണ് സ്വാമി പ്രതിവിധി

മേപ്പാടൻ -പൂർണ്ണചന്ദ്ര ദിവസത്തെ ഒരു ആയില്യക്കാരി അങ്ങനെ ഒരു കുട്ടി ആയിരിക്കണം ഇവന്റെ ഭാര്യയെ വരേണ്ടത്

മാലിനി – അങ്ങനെയുള്ള ഒരു കുട്ടിയെ ഞങ്ങൾ കണ്ടെത്താം സ്വാമി

മേപ്പാടൻ -ആ കുട്ടിയെ കൂട്ടി ഇവിടെ വരണം

മാലിനി -എന്നാണ് സ്വാമി വരേണ്ടത്

മേപ്പാടൻ -ഈ വരുന്ന 28ന്

സ്വാമി പറഞ്ഞ ഡേറ്റ് കേട്ട് മാലിനിയും അരുണും ഞെട്ടി

മാലിനി -സ്വാമി ആ ദിവസത്തിന് ഇനി 10 ദിവസമല്ലേ ബാക്കിയുള്ളൂ

മേപ്പാടൻ -അതെ. ഈ വരുന്ന പൂർണ്ണചന്ദ്ര ദിവസം ഇവന്റെ കല്യാണം നടക്കണം അല്ലെങ്കിൽ ഇവന്റെ ജീവൻ തന്നെ പോയേക്കാം

സ്വാമിയുടെ വാക്കുകൾ കേട്ട് അരുണും മാലിനിയും ഞെട്ടി

മാലിനി – കൊണ്ടുവരാം സ്വാമി

മേപ്പാടൻ -നല്ലത്. പത്ത്ദിവസത്തിനുള്ളിൽ ഒരു കുട്ടിയെ കിട്ടിയില്ലെങ്കിലും നിങ്ങൾ ഇവിടെ വരണം ഒരു അറ്റകൈ പ്രയോഗം ഉണ്ട് അതിൽ എല്ലാം ശരിയാകും

Leave a Reply

Your email address will not be published. Required fields are marked *