കല്യാണത്തിലൂടെ ശാപമോക്ഷം – 3 1

അരുൺ -അതെ

അങ്ങനെ അവർ ആ ആശ്രമത്തിന്റെ കവാടം തുറന്ന് അകത്തു കയറി ഒരു ചെറിയ ആശ്രമം ആയിരുന്നു മാലിനിയുടെ മനസ്സിൽ പക്ഷേ അവൾ കരുതിയതിലും വലുത് ആയിരുന്നു ചുറ്റും കാവി ധരിച്ചു നടക്കുന്ന ആണുങ്ങളും പെണ്ണുങ്ങളും. അവർ ആശ്രമത്തിന്റെ വരാന്തയിൽ ദിക്ക് അറിയാതെ നടന്നു കുറച്ചു നടന്നപ്പോൾ അവിടെ ഒരു ഓഫീസ് കണ്ടു അവർ അകത്തു കയറി. നിറയെ ബുക്കും സാധനങ്ങളും പിന്നെ നല്ല ചന്ദനതിരിയുടെ മണവും ആയിരുന്നു ആ റൂമ് നിറയെ. മാലിനി അവിടെ ഉണ്ടായ ബെലിൽ ഒന്ന് വിരൽ അമർത്തി പെട്ടെന്ന് തന്നെ കാവി വസ്ത്രം അണിഞ്ഞ ഒരു സ്വാമി അവരുടെ അടുത്തേക്ക് വന്നു

മാലിനി -നമസ്കാരം സ്വാമി

സ്വാമി -നമസ്കാരം

മാലിനി -ഞങ്ങൾ മേപ്പാടാൻ സ്വാമിയെ കാണാൻ വന്നതാ

സ്വാമി -ഇരിക്കൂ

സ്വാമി ടേബിളിന് മുന്നിൽ ഉള്ള കസേര ചൂണ്ടി കാട്ടി അവരോട് ഇരിക്കാൻ ആവിശ്യപ്പെട്ടു. മാലിനിയും അരുണും അവിടെ ഇരുന്നു

സ്വാമി -നിങ്ങളുടെ പേരും സ്ഥലവും പറയൂ

മാലിനി -ഞാൻ മാലിനി ഇത് എന്റെ മകൻ അരുൺ ഞങ്ങൾ പുതുശ്ശേരി എന്നാ സ്ഥലത്ത് നിന്നാ വരുന്നത്

സ്വാമി -ശരി

സ്വാമി മാലിനി പറഞ്ഞത് അവിടെ ഉണ്ടായ വലിയ ബുക്കിൽ എഴുതി വെച്ചു

മാലിനി -മേപ്പാടാൻ സ്വാമിയെ എപ്പോൾ കാണാൻ പറ്റും

സ്വാമി -അദ്ദേഹം ഇപ്പോൾ ഒരു ധ്യാനത്തിൽ കുറച്ചു കഴിയൂമ്പോഴെ കാണാൻ സാധിക്കൂ

മാലിനി -അണ്ണോ

സ്വാമി -അതെ അത് വരെ നിങ്ങൾ ഇവിടെ ഒക്കെ ഒന്ന് ചുറ്റി കാണ്

മാലിനി -ശരി സ്വാമി

അങ്ങനെ മാലിനിയും അരുണും ഓഫീസിൽ നിന്ന് ഇറങ്ങി എന്നിട്ട് അവിടെ ചുറ്റി നടന്നു നിറച്ചും വൃക്ഷങ്ങൾ ആയിരുന്നു ആ ആശ്രമം മുഴുവൻ. പിന്നെ അവിടെ കുറെ ആളുകളെ അവർക്ക് കാണാൻ സാധിച്ചു അതിൽ ആണുങ്ങൾ മുഴുവനും കാവി ജുബ്ബയും മുണ്ടും പെണ്ണുങ്ങൾ മുഴുവൻ കാവി സാരീ ഇട്ടാണ് നടക്കുന്നത്. അവർ കുറച്ചു കൂടി മുന്നോട്ട് പോയപ്പോൾ കുറച്ചു വളർത്തു മൃഗങ്ങളെ അവർക്ക് കാണാൻ സാധിച്ചു അതിനെ പരിപാലിക്കുന്നത് എല്ലാം ചെറിയ കുട്ടിക്കൾ ആയിരുന്നു മാലിനിക്ക് അതെല്ലാം ഒരു അത്ഭുതം ആയി തോന്നി. ഈ സമയം അവരുടെ അടുത്തേക്ക് ആ സ്വാമി വന്നു
സ്വാമി -കാത്തിരുന്ന് മടുത്തോ സ്വാമി കുറച്ചു നേരം കൂടി എടുക്കും ധ്യാനത്തിന്

മാലിനി -അത് കുഴപ്പം ഇല്ല ഇവിടെ നിന്നാൽ സമയം പോവുന്നത് അറിയില്ല

സ്വാമി -ആ പറഞ്ഞത് നേരാ

മാലിനി -ഇവിടെ എന്താ എല്ലാവരും കാവി ധരിച്ച് ഇരിക്കുന്നത്

സ്വാമി -അത് മേപ്പാടാൻ സ്വാമിയുടെ നിർബന്ധം ആണ് എല്ലാവരും ഇവിടെ ഒരുപോലെ ആണ് എന്നാ സ്വാമി പറയുന്നത്

മാലിനി -മ്മ്. ഇവിടെ ഒരുപാട് പേര് ഉണ്ടല്ലോ ഈ നാട്ടുകാർ തന്നെ അണ്ണോ അത്

സ്വാമി -പലനാട്ടിൽ നിന്ന് വന്നവർ ആണ്. മിക്കവരെയും ആരെങ്കിലും ഉപേക്ഷിച്ചത് ആണ്

മാലിനി -മ്മ്

സ്വാമി -ആർക്ക് വേണമെങ്കിലും ഇവിടെ താമസിക്കാം എത്ര നാൾ വേണമെങ്കിലും പിന്നെ ഇവിടെ ചികിത്സക്കും ഒരുപാട് പേര് വരുന്നുണ്ട്

മാലിനി -മേപ്പാടാൻ സ്വാമിക്ക് അതും അറിയോ

സ്വാമി -അദ്ദേഹം നല്ലൊരു വൈദ്യൻ കൂടി ആണ് മാറാത്ത എത്ര രോഗമാ അദ്ദേഹം ആയുർവേദത്തിലൂടെ പരിഹരിക്കുന്നത്. ഈ വനത്തിൽ ഇല്ലാത്ത പച്ചമരുന്നുകൾ ഇല്ല

മാലിനി -ഇതൊക്കെ കേൾക്കുമ്പോൾ അദ്ദേഹത്തെ നേരിട്ട് കാണാൻ തോന്നുന്നു

സ്വാമി ഒന്ന് ചിരിച്ചു

സ്വാമി -നിങ്ങൾ എങ്ങനെയാ ഇവിടെ എത്തിയത്

മാലിനി -ഞങ്ങൾക്ക് അറിവുന്ന ഒരു സ്വാമി ഉണ്ട് നാട്ടിൽ അദ്ദേഹം ആണ് ഇവിടം ഞങ്ങൾക്ക് പറഞ്ഞ് തന്നത്

സ്വാമി -എന്താ അദ്ദേഹത്തിന്റെ പേര്

മാലിനി -ശങ്കര സ്വാമി

ആ പേര് കേട്ടപ്പോൾ സ്വാമി കുറച്ചു കൂടി ബഹുമാനം അവർക്ക് കൊടുത്തു

സ്വാമി -ശങ്കര സ്വാമി പറഞ്ഞിട്ട് വന്നവർ അണ്ണോ

മാലിനി -അതെ.സ്വാമിക്ക് അറിയോ അദ്ദേഹത്തെ

സ്വാമി -മേപ്പാടാൻ സ്വാമിയുടെ അരുമ ശിഷ്യൻ അല്ലേ അദ്ദേഹം

മാലിനി -അണ്ണോ

സ്വാമി -അതെ അദ്ദേഹം ഇടക്ക് ഒക്കെ ഇവിടെ വരാരും ഉണ്ട്

മാലിനി -മ്മ്

അങ്ങനെ കുറച്ചു സമയം കൂടെ അവർ അതിലൂടെ നടന്നു
സ്വാമി -സ്വാമി ഇപ്പോൾ ധ്യാനത്തിൽ നിന്ന് ഉണർന്നിട്ടുണ്ടാവും

Leave a Reply

Your email address will not be published. Required fields are marked *