കല്യാണത്തിലൂടെ ശാപമോക്ഷം – 4

Related Posts


പിറ്റേന്ന് രാവിലെ നേരം പുലർന്നു പുത്തൻ പ്രതീക്ഷികളുമായി മാലിനിയും ഓപ്പോളും ഉണർന്നു. ഭക്ഷണം കഴിക്കലും കുളിയും കഴിഞ്ഞ് ഓപ്പോള് ഒരു ബ്രോക്കറെ വിളിച്ചു

ഓപ്പോള് -ഹലോ മനോജ് അല്ലേ

മനോജ് -അതെ

ഓപ്പോള് -ഞാൻ പുതുമന ഇല്ലത്തിൽ നിന്ന് ലക്ഷ്മിയാണ്

മനോജ് -എന്താ ലക്ഷ്മി പതിവില്ലാതെ

ഓപ്പോള് -ഞാൻ ഒരു അത്യാവശ്യ കാര്യം പറയാനാ വിളിച്ചത്

മനോജ് -എന്താ

ഓപ്പോള് -നമ്മുടെ അരുണിന് ഒരു പെണ്ണ് വേണം

മനോജ് -അതിന് അരുണിന്റെ കല്യാണം ഒറപ്പിച്ചില്ലേ

ഓപ്പോള് -അത് മുടങ്ങി

മനോജ് -എന്താ പ്രശ്നം

ഓപ്പോള് -അവരുടെ ജാതകം ചേരില്ല ശങ്കര സ്വാമി നോക്കിയപ്പോൾ അല്ലേ കാര്യങ്ങൾ അറിഞ്ഞേ

മനോജ് -മ്മ് ചേർച്ച ഇല്ലെങ്കിൽ പിരിയുന്നതാ നല്ലത് വെറുതെ കണ്ണീര് കുടിക്കണ്ടല്ലോ

ഓപ്പോള് -അതെ

മനോജ് -ലക്ഷ്മി പേടിക്കാതെ ഇരിക്ക് എല്ലാം ഞാൻ ശെരിയാക്കാം

ഓപ്പോള് -വെറും ഒരു പെണ്ണ് കുട്ടി പോരാ

മനോജ് -പുതുമന ഇല്ലത്തേക്ക് ഒരു പെണ്ണിനെ ആലോചിക്കുമ്പോൾ അതിന്റെതായ അന്തസ്സ് ഞാൻ നോക്കാതെ ഇരിക്കോ

ഓപ്പോള് -ഞാൻ അതല്ലാ ഉദേശിച്ചെ. പൂർണ ചന്ദ്ര ദിവസം ഉള്ള ആയില്യക്കാരി അങ്ങനെ ഒരു കുട്ടിയെ ആണ് ഞങ്ങൾക്ക് ആവിശ്യം

മനോജ് -അത് എന്താ അങ്ങനെ ഒരു ഡിമാൻഡ് സാധാരണ പഠിപ്പ് വേണം അത്യാവശ്യം ചുറ്റുപ്പാട് വേണം എന്നൊക്കെയാ ആളുകൾ പറയുന്നേ

ഓപ്പോള് -അരുണിന്റെ ജാതകത്തിന് അങ്ങനെ ഒരു പെണ്ണ് വേണം

മനോജ് -മ്മ്

ഓപ്പോള് -പൈസയും കുടുംബവും ഒന്നും ഒരു പ്രശ്നം അല്ല
മനോജ് -മ്മ് നിങ്ങള് ധൈര്യമായി ഇരിക്ക് അങ്ങനെ ഒരു പെണ്ണിനെ ഞാൻ കൊണ്ട് തരാം

ഓപ്പോള് -പിന്നെ ഒരു കാര്യം കൂടി

മനോജ് -ഇതിപ്പോ കുറെ ആയല്ലോ എന്റെ ലക്ഷ്മി

ഓപ്പോള് -ഇതും കൂടിയെ ഒള്ളൂ

മനോജ് -എന്നാ പറ

ഓപ്പോള് -ഈ 10 ദിവസത്തിനുള്ളിൽ കല്യാണം നടത്താൻ ഉള്ളതാ

മനോജ് -നിങ്ങൾ എന്താ പറയുന്നേ 10 ദിവസം കൊണ്ട് കല്യാണം നടത്താൻ ആരെങ്കിലും സമ്മതിക്കോ

ഓപ്പോള് -നിങ്ങൾ ഒന്ന് ശ്രമിക്ക്

മനോജ് -ഞാൻ നോക്കാം പക്ഷേ ഉറപ്പ് പറയുന്നില്ല

ഓപ്പോള് -ഈ കല്യാണം നടന്നാ മനോജ് ചോദിക്കുന്ന കാശ് ഞാൻ തരും

ഓപ്പോളിന്റെ ആ വാക്കുകൾ മനോജിന്റെ കാതുകളെ ഇമ്പം കൊള്ളിച്ചു

മനോജ് -ലക്ഷ്മി പേടിക്കണ്ടാ അങ്ങനെ ഒരു കുട്ടിയെ കണ്ട് പിടിക്കുന്ന കാര്യം ഞാൻ ഏറ്റു

ഓപ്പോള് -മ്മ്

അങ്ങനെ ഓപ്പോള് ഫോൺ കട്ട് ചെയ്യ്തു മാലിനി ആകാംഷയോടെ ഓപ്പോളിന്റെ വാക്കുകൾക്കായി കാത്തിരുന്നു

മാലിനി -ഓപ്പോളേ അയാൾ എന്ത് പറഞ്ഞൂ

ഓപ്പോള് -അയാൾ ശെരിയാക്കാം എന്ന് പറഞ്ഞു

മാലിനി -അയാളെ കൊണ്ട് അതിന് സാധിക്കോ

ഓപ്പോള് -അയാൾക്ക് ഇവിടെ ഉള്ള എല്ലാവരെയും അറിയാം പിന്നെ ഞാൻ ചോദിക്കുന്ന പൈസ തരാന്ന് പറഞ്ഞു

മാലിനി -മ്മ്

ഓപ്പോള് -പൈസ കിട്ടുന്ന് അറിഞ്ഞാൽ സ്വന്തം ഭാര്യയെ വരെ കെട്ടിക്കുന്ന ജാതിയാ

മാലിനി -മ്മ്

ഓപ്പോള് -എന്തായാലും ഇയാളെ മാത്രം ആശ്രയിച്ച് ഇരിക്കണ്ടാ നമുക്ക് വേറെയും വഴി നോക്കാം

മാലിനി -ഞാൻ എന്റെ വഴിക്കും നോക്കാം

ഓപ്പോള് -മ്മ് പിന്നെ വിശ്വാസിക്കാൻ പറ്റിയെ ആരോടെങ്കിലും പറഞ്ഞാൽ മതി

മാലിനി -ശരി

അങ്ങനെ മാലിനി അവളുടെ വഴിക്കും കാര്യങ്ങൾ നീക്കി. അങ്ങനെ ദിവസങ്ങൾ കടന്ന് പോയി അവർ പ്രതീക്ഷിച്ചത് പോലെയുള്ള ഫലം അവർക്ക് ലഭിച്ചില്ല അതിന്റെ നിരാശയും അവർക്കിടയിൽ ഉണ്ട്
ഓപ്പോള് -മാലിനി ആ മനോജ് വിളിക്കുന്നില്ലല്ലോ

മാലിനി വിഷമത്തോടെ പറഞ്ഞു

മാലിനി -അണ്ണോ

ഓപ്പോള് -അതെ. ഇതിപ്പോ കുറച്ചു ദിവസം ആയല്ലോ ഇനി നമ്മളെ കൊണ്ട് അത് സാധിക്കില്ലേ

മാലിനി -എന്തായാലും രണ്ട് ദിവസം കൂടി കാത്തിരിക്കാം

ഓപ്പോള് -മ്മ്

അങ്ങനെ അന്ന് രാത്രി ഓപ്പോളേ മനോജ് വിളിച്ചു

മനോജ് -ഹലോ ലക്ഷ്മി

ഓപ്പോള് ആകാംഷയോടെ ചോദിച്ചു

ഓപ്പോള് -പറയൂ മനോജ്

മനോജ് -ലക്ഷ്മി പറഞ്ഞത് പോലെ ഞാൻ രണ്ട് പേരെ കണ്ട് പിടിച്ചു

അത് കേട്ടപ്പോൾ ഓപ്പോളുടെ ഉള്ളിൽ സന്തോഷം നിറഞ്ഞു

ഓപ്പോള് -അണ്ണോ

മനോജ് -പക്ഷേ ഒരു പ്രശ്നം ഉണ്ട്

ഓപ്പോളിന്റെ മുഖത്തെ പ്രസരിപ്പ് അത് കേട്ടപ്പോൾ മാഞ്ഞു

ഓപ്പോള് -എന്ത് പ്രശ്നം

മനോജ് -അവർക്ക് ഈ കല്യാണത്തിൽ താല്പര്യം ഇല്ല

അതും കൂടി കേട്ടപ്പോൾ ഓപ്പോളുടെ സങ്കടം വർധിച്ചു

ഓപ്പോള് -അതെന്താ

മനോജ് -നിങ്ങളുടെ കുടുംബത്ത് എന്തോ ശാപം ഉണ്ടെന്നാ സംസാരം അതും പോരാഞ്ഞ് അവിടുത്തെ പെണ്ണുങ്ങൾ എല്ലാം വിധവ ആവും എന്നാ നാട്ടുകാർ പറയുന്നേ

ഓപ്പോള് -അതൊക്കെ നാട്ടുകാർ ഓരോന്ന് പറഞ്ഞ് ഉണ്ടാക്കുന്നത് ആണ്

മനോജ് -ആയിരിക്കാം പക്ഷേ ജീവനോടെ രണ്ട് ഉദാഹരണങ്ങൾ ഉള്ളപ്പോൾ അവർക്ക് വിശ്വസിക്കാതെ ഇരിക്കാൻ പറ്റോ

അത് കേട്ടപ്പോൾ ഓപ്പോളിന്റെ വായ അടഞ്ഞു അവൾക്ക് എന്ത് സംസാരിക്കണം എന്ന് കൂടി അറിയാതെയായ്

മനോജ് -എന്നോട് ക്ഷമിക്ക് ലക്ഷ്മി നിങ്ങൾ പറഞ്ഞ സമയത്ത് ഒരു പെണ്ണിനെ കണ്ടെത്താൻ എനിക്കിന്നാല്ല ആരെ കൊണ്ടും സാധിക്കില്ല

ഓപ്പോള് -മനോജെ ആ കുട്ടികളുടെ നമ്പർ ഒന്ന് തരോ ഞാൻ സംസാരിക്കാം

മനോജ് -തന്നിട്ടും വല്യ പ്രയോജനം ഇല്ല അവർ ഉറച്ചാമട്ടാ. ഇനി നിങ്ങൾ അവരെ വിളിച്ചാൽ നമ്പർ തന്നതിന് എന്നോട് ഇഷ്ട കുറവ് ഉണ്ടാവും വെറുതെ എന്റെ കഞ്ഞിയിൽ പാറ്റ ഇടല്ലേ
ഓപ്പോള് -മ്മ്

മനോജ് -അപ്പോ ശരി

ഓപ്പോള് -മനോജിന് എത്ര രൂപയാ തരേണ്ടത്

മനോജ് -കല്യാണം നടന്നാൽ മാത്രമേ ഞാൻ പൈസ വാങ്ങു അത് കൊണ്ട് വേണ്ടാ

ഓപ്പോള് -മ്മ്

മനോജ് കാൾ കട്ട് ചെയ്യ്തു ഓപ്പോൾക്ക് ആകെ ഉണ്ടായ പിടിവള്ളിയും നഷ്ടപ്പെട്ടാ അവസ്ഥയായ് അവൾ ഇത് പറയാൻ മാലിനിയുടെ അടുത്ത് ചെന്നു

ഓപ്പോള് -മാലിനി

മാലിനി -എന്താ ഓപ്പോളേ എന്തുപറ്റി മുഖം ഒക്കെ വല്ലാതെ ഇരിക്കുന്നു

ഓപ്പോള് -മനോജ് വിളിച്ചിട്ടുണ്ടായിരുന്നു

മാലിനി ആകാംഷയോടെ ചോദിച്ചു

മാലിനി -എന്നിട്ട് അയാൾ എന്ത് പറഞ്ഞു

ഓപ്പോള് -അയാളെ കൊണ്ട് അതിന് സാധിക്കില്ല എന്ന് തീർത്ത് പറഞ്ഞു

മാലിനിയുടെ മുഖത്തും വിഷമം നിറഞ്ഞു

മാലിനി -മ്മ്. എന്റെ വഴിയും അടഞ്ഞു ഓപ്പോള് പറഞ്ഞാ ആള് വല്ല പോംവഴിയും കണ്ടെത്തും എന്നാ പ്രതീക്ഷയിൽ ആയിരുന്നു

ഓപ്പോള് -മ്മ് അയാൾ രണ്ട് പേരെ കണ്ടെത്തിയത് ആണ്

മാലിനി -എന്നിട്ട്

ഓപ്പോള് -നമ്മുടെ നാട്ടുകാര് തെണ്ടികൾ ഓരോന്ന് പറഞ്ഞ് അത് മുടക്കി

മാലിനി -അവർ എന്താ പറഞ്ഞേ

ഓപ്പോള് -അരുണിനെ കെട്ടിയാൽ അവൾ നമ്മളെ പോലെ വിധവ ആവൂന്ന്

മാലിനി -ഈ നാട്ടുകാർക്ക് വേണ്ടി നമ്മൾ എന്തോരം സഹായം ചെയ്യ്തതാ എന്നിട്ടും അവർക്ക് എങ്ങനെ ഇതൊക്കെ പറയാൻ സാധിക്കുന്നു

ഓപ്പോള് -ആരാന്റെ അമ്മക്ക് പ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ചേല് അല്ലേ

മാലിനി -അതെ

ഓപ്പോള് -എന്തായാലും നമ്മുക്ക് കുടുംബ ക്ഷേത്രം വരെ നാളെ പോവാം ദേവിയോട് മനസ്സുരുകി പ്രാർത്ഥിക്കാം

Leave a Reply

Your email address will not be published. Required fields are marked *