കല്യാണപ്പിറ്റേന്ന് 1അടിപൊളി  

 

” നിന്റെ ഇനി എന്റെ കണ്ണിന്റെ മുന്നിൽ കണ്ട് പോവരുത്, വന്നാൽ നിയന്ത്രണം വിട്ട് ഞാൻ എന്തേലും ചെയ്തു പോവും എവിടേക്ക് എങ്കിലും പൊക്കോ. ”

അനന്ദു അത്‌ പറഞ്ഞപ്പോ ഒഴുകി കൊണ്ട് ഇരുന്ന കണ്ണുനീരും ചോരയും തുടച്ചുകൊണ്ട് കിച്ചനും എഴുന്നേറ്റു, പതിയെ നടക്കാൻ തുടങ്ങി.

 

” നിൽക്ക് ” അനന്തു പിന്നിൽ നിന്ന് വിളിച്ചു. ഇനി എന്താ എന്ന ഭാവത്തിൽ കിച്ചൻ അവനെ നോക്കി.

 

” നീ കാരണം കുറെ പേർ അവിടെ തളർന്ന് ഇരിക്കുന്നുണ്ട്, നിന്നെ സ്വന്തം മകനെ പോലെ സ്നേഹിച്ചവർ, എന്റെ അമ്മ, വല്യമ്മാമ, ഉണ്ണിമാമ, അമ്മായിമാർ, മുത്തശ്ശി പിന്നെ നിന്നെ പ്രാണനെ പോലെ കണ്ട് സ്നേഹിച്ച രണ്ടു പെണ്ണുങ്ങൾ അവർക്ക് പറയാൻ ഉള്ളത് കൂടി കേട്ടിട്ടു പോയാ മതി നീ ”

കിച്ചന്റെ കുത്തിനു പിടിച്ചു വലിച്ചു കൊണ്ട് അനന്ദു പറഞ്ഞു. അവരെ എങ്ങനെ ഫേസ് ചെയ്യും എന്ന് ഓർത്ത് ഭയന്നു കൊണ്ട് കിച്ചൻ അവന്റെ പിന്നാലെ പോയി.

 

കിച്ചനേം അനന്തുവിനേം കണ്ടപ്പോഴേ അമ്പലത്തിൽ കൂടി നിന്നിരുന്നവർ ഓരോന്ന് പിറുപിറുക്കാൻ തുടങ്ങി. കിച്ചൻ തലതാഴ്ത്തി നടന്നു വന്നു.

 

” ദേ ” എന്നും പറഞ്ഞു അനന്തു കിച്ചനെ വല്യമാമയുടേം ഉണ്ണിമാമയുടേം മുന്നിലേക്ക് തള്ളിയിട്ടു. അന്നേരം അമ്മയും അമ്മായിമാരും എല്ലാം അവിടേക്ക് വന്നു.

 

” നീയും താരയും ഇഷ്ട്ടത്തിൽ ആണോ?? ”

അനന്ദുവിന്റെ തള്ളലിൽ വീണു പോയ കിച്ചനെ പിടിച്ചുയർത്തി കൊണ്ട് വല്യമ്മാമ ചോദിച്ചു. കിച്ചൻ ഒന്നും പറയാതെ തല കുനിച്നിന്നു

 

” നിന്നോട് ചോദിച്ചത് കേട്ടില്ലേ ഞങ്ങൾ കേട്ടത് ഒക്കെ സത്യം ആണോന്ന്?? ” വല്യമ്മാമയുടെ ശബ്ദം കടുത്തു.

 

” അതേ, കിച്ചൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു ”

കരണം നോക്കി ഉള്ള ഒരു അടി ആയിരുന്നു വല്യമാമയുടെ മറുപടി. അനന്ദുന്റെ അടിയേക്കാളും വളരെ പവർഫുൾ ആയിട്ടുള്ള അടി, കിച്ചന് തല കറങ്ങുന്നപോലെ തോന്നി. വീഴാൻ പോയ കിച്ചനെ ഉണ്ണിമാമ ചേർത്ത് പിടിച്ചു. തല ഒന്ന് നേരെ ആയപ്പോ അവർ എന്ത് ശിക്ഷ തന്നാലും സ്വീകരിക്കാൻ പാകത്തിന് നിന്നു. അവൻ അമ്മയെ നോക്കി, അമ്മ അവന് എതിരെ തല വെട്ടിച്ചു അമ്മയും തന്നെ വെറുത്തുവോ ആ ചിന്തമാത്രം മാത്രം അവന് സഹിക്കാൻ ആയില്ല.

 

” അമ്മ, ഞാൻ ചെയ്തത് തെറ്റ് ആണ് എനിക്ക് അറിയാം, പക്ഷെ എപ്പോഴോ അവളെ സ്നേഹിച്ചു പോയി, കണ്ട അന്ന് മുതൽ അവൾ എന്റെ ഉള്ളിൽ സ്ഥാനം നേടിയതാ, ഞാൻ എന്നെ തന്നെ വിലക്കിയതാ പക്ഷെ പറ്റിയില്ല അമ്മ, ഇന്നലെ ആണ് അവൾക്കും എന്നെ ഇഷ്ടം ആണെന്ന് അറിഞ്ഞത്, നിങ്ങൾ ഒക്കെ വിഷമിക്കും എന്ന് ഓർത്ത് എല്ലാം ഉള്ളിൽ ഒതുക്കിയത് ആ. അവളുടെ കഴുത്തിൽ താലി കയറുന്ന കാണാൻ വയ്യാത്ത കൊണ്ട് ആ ഞാൻ ഇവിടന്ന് എവിടേക്ക് എങ്കിലും പോവാം എന്ന് വെച്ചത്. എന്നോട് ക്ഷമിക്കണം ”

അവൻ ഒരു കരച്ചിലൂടെ അമ്മയുടെ കാലിൽ കെട്ടി പിടിച്ചു.

 

” എന്താ ഏട്ടന്റെ തീരുമാനം? ”

തന്റെ കാലിൽ കെട്ടിപിടിച്ചു കരയുന്ന കിച്ചനെ ഒന്ന് നോക്കുക പോലും ചെയ്യാതെ അമ്മ വല്യമ്മാമയോട് ചോദിച്ചു.

 

” എന്റെ അച്ഛൻ ഒരു തെറ്റ് ചെയ്തു, എന്റെ പെങ്ങളുടെ ഇഷ്ടം അംഗീകരിച്ചില്ല അതിനു ശേഷം അവളുടെ ജീവിതത്തിൽ ഉണ്ടായത് എല്ലാം ഒരു വേദനയോടെ കണ്ടവൻ ആണ് ഞാൻ. ആ തെറ്റ് എന്റെ മോളുടെ കാര്യതിലും ആവർത്തിക്കാൻ എനിക്ക് താല്പര്യം ഇല്ല, ഇങ്ങൾക്ക് ഒക്കെ എതിർപ്പ് ഇല്ലേൽ താരയുടെ ഇഷ്ടം പോലെ ഈ മുഹൂർത്തത്തിൽ തന്നെ ഇവരുടെ കല്യാണം നടക്കട്ടെ. ”

വല്യമ്മാമ ഉണ്ണുമാമയെ നോക്കികൊണ്ട് പറഞ്ഞു.

 

” എനിക് എതിർപ്പ് ഒന്നുമില്ല, കിച്ചൻ നമ്മുടെ ചെക്കൻ അല്ലേ, നിന്റെ അഭിപ്രായം എന്താ?? ” ഉണ്ണിമാമ, അനന്ദുവിനെ നോക്കി ചോദിച്ചു.

 

” എനിക്ക് ഇനി എന്തായാലും താരയെ വേണ്ട, അവളുടെ ഇഷ്ടം പോലെ നടക്കട്ടെ” അനന്ദു.

 

” അപ്പൊ ആ കാര്യത്തിൽ ഒരു തീരുമാനം ആയില്ലേ, എന്നാ ഈ ചെക്കനെ പിടിച്ച് എഴുന്നേൽപ്പിക്ക് ” എന്താ നടക്കുന്നെ എന്ന് മനസ്സിലാകാതെ ഇരിക്കുന്ന കിച്ചനെ നോക്കി വല്യമ്മായി ആണ് അത്‌ പറഞ്ഞത് .

Leave a Reply

Your email address will not be published. Required fields are marked *